
ഡിസംബറിന്റെ തണുപ്പും ചൂടും ഒന്നിച്ചെത്തിയ പകൽ. കോടമഞ്ഞിനെ വകഞ്ഞുമാറ്റി പാഞ്ഞടുക്കുന്ന വെയിലിൽ നഗരം ചുട്ടുപൊള്ളുന്നു.
നിരനിരയായി തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ വെയിലിന്റെ കാഠിന്യത്തിൽ മിന്നിത്തിളങ്ങുന്നു.
പുകതുപ്പുന്ന രാക്ഷസകോലങ്ങൾ പോലെ തലങ്ങും വിലങ്ങും ഇടതടവില്ലാതെ ചീറിപ്പായുന്ന വണ്ടികൾ. ചുട്ടുപൊള്ളുന്ന വെയിൽച്ചൂടിൽ ഉള്ളു വെന്തുരുകി ലക്ഷ്യസ്ഥാനം തേടിഅലയുന്ന ആളുകൾ. എല്ലാം സ്ഥിരം കാഴ്ചകൾ.
പുകതുപ്പുന്ന രാക്ഷസകോലങ്ങൾ പോലെ തലങ്ങും വിലങ്ങും ഇടതടവില്ലാതെ ചീറിപ്പായുന്ന വണ്ടികൾ. ചുട്ടുപൊള്ളുന്ന വെയിൽച്ചൂടിൽ ഉള്ളു വെന്തുരുകി ലക്ഷ്യസ്ഥാനം തേടിഅലയുന്ന ആളുകൾ. എല്ലാം സ്ഥിരം കാഴ്ചകൾ.
നടന്നകലുന്ന യാത്രക്കാരെ വിലക്കുറവിന്റേയും ആദായത്തിന്റെയും എഴുതാക്കണക്കുകൾ
നിരത്തി വിളിച്ചടുപ്പിക്കുവാൻ ശ്രമിക്കുന്ന 'വഴിയോരക്കച്ചവടക്കാർ'. ഓരോ മുഖങ്ങളേയും പ്രതീക്ഷയോടെ നോക്കിആദായവില്പന ആദായവില്പന എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ചിലർ.
നിരത്തി വിളിച്ചടുപ്പിക്കുവാൻ ശ്രമിക്കുന്ന 'വഴിയോരക്കച്ചവടക്കാർ'. ഓരോ മുഖങ്ങളേയും പ്രതീക്ഷയോടെ നോക്കിആദായവില്പന ആദായവില്പന എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ചിലർ.
നിത്യേനയുള്ള ഈ കാഴ്ചയിലെ വ്യത്യാസം കടന്നുപോകുന്ന ചില മുഖങ്ങൾ മാത്രമാണ്.
ഫുട്പാത്തിലൂടെ നടക്കുന്നവർ എന്തെങ്കിലും വേണോ വേണ്ടയോ എന്ന ശങ്കയോടെയാണ് ഓരോ കച്ചവടക്കാരെയും സമീപിക്കുന്നത്. നടപ്പാതയുടെ ഒരു വശം പൂർണ്ണമായും വഴിയോരക്കച്ചവടക്കാർ കയ്യടക്കിക്കഴിഞ്ഞു.
''രണ്ട് ഷർട്ട് വെറും 250 രൂപ..വെറും 250.....വാ ചേച്ചീ....നോക്കിയാട്ടെ ചേട്ടാ...'' ടോമി വഴിയാത്രക്കാരുടെ നേർക്ക് ഷർട്ട് നീട്ടിക്കൊണ്ട് വിളിച്ച് കൂവുന്നുണ്ട്. ചിലർ വന്ന് നോക്കുന്നുമുണ്ട്.
ടോമിയുടെ കച്ചവടകല ശാന്തമായി നോക്കിയങ്ങനെ ഇരിക്കുകയാണ് നഹാസ്. പിന്നീട് നോട്ടം തന്റെ മുൻപിലിരിക്കുന്ന
കത്തി,ചീപ്പ്, ബെൽറ്റ് അത്തർകുപ്പികൾ, തെസ്ബീഹുകൾ തുടങ്ങി അല്ലറ ചില്ലറ വഹകളിലേക്കും തിരിച്ചു. ഇതിൽ എന്ത് കച്ചവടതന്ത്രം പ്രയോഗിക്കാനാ?
അരികിൽ ഒരു ഭാഗത്തായി കാർഡ്ബോർഡ് ബോക്സിൽ മടക്കിയടുക്കി വച്ചിരിക്കുന്ന കടലാസ് നക്ഷത്രങ്ങളിലായി പിന്നെ ശ്രദ്ധ. പല തരത്തിലും വർണ്ണത്തിലുമുള്ള നക്ഷത്രങ്ങൾ. ആ നക്ഷത്രക്കെട്ടിനെ പതുക്കെ ഒന്ന് തലോടി ആലോചനയിലാണ്ടു. ക്രിസ്തുമസ് കാലമായതിനാൽ കഴിഞ്ഞ രണ്ടുദിവസത്തെ കച്ചവടം വലിയൊരാശ്വാസമായിരുന്നു.
എന്താ വേണ്ടതെന്ന് ഒരു നിശ്ചയവുമില്ല. കുറഞ്ഞ വിലക്ക് ഈ നക്ഷത്രങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെയോ ചില പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ...
'' നഹാസ് സേട്ടാ...യെന്ന യോസിച്ചിട്ടിറ്ക്ക് ?''
മുത്തുമണിയുടെ ചോദ്യം കേട്ടാണ് നഹാസ് ചിന്തയിൽ നിന്നുണർന്നത്.
മുത്തുമണിയുടെ ചോദ്യം കേട്ടാണ് നഹാസ് ചിന്തയിൽ നിന്നുണർന്നത്.
മുത്തുമണിക്ക് പച്ചമരുന്നു വില്പനയാണ്. ഇവിടെ കച്ചവടം തുടങ്ങിയിട്ട് അഞ്ചാറു മാസം ആവുന്നതേയുള്ളൂ. മലയാളം ഇപ്പോഴും വശമായിട്ടില്ല.
''ഒന്നൂല്ലണ്ണാ''
''പിന്നെ..യേ..ഒരു മാതിരിയായിറ്ക്ക്? കൊളന്തൈക്ക് എല്ലാം സരിയായിട്ച്ചാ?''
''ഉം....കുറവുണ്ട്...എന്തായ് കൈനീട്ടം വല്ലതും കിട്ട്യാ?''
''ഇല്ലണ്ണാ...ഇതിനാലെ മട്ടും ഒന്നുമേ ആകാത്. ഉങ്കള മാതിരി സൈഡാ യതാവത് സെയ്യണം..''
അതിന് മറുപടിയെന്നോണം നീട്ടിയൊന്ന് മൂളി
'സൈഡ്' ആയി ചെയ്യുന്നത് എന്ന് അവനുദ്ദേശിച്ചത് താൻ രാവിലെ പത്രമിടാനും ഞായറാഴ്ചകളിൽ അശോകേട്ടന്റെ ഓട്ടോ ഓടിക്കാൻ പോകുന്നതുമൊക്കെയാണ് എന്ന് നഹാസിന് മനസ്സിലായി. പക്ഷേ അതിൽ നിന്നുമൊക്കെ ഒരു കുടുംബം മുന്നോട്ട് കൊണ്ടു പോകുക അത്ര എളുപ്പമല്ലെന്ന് ഇവനെ എങ്ങനെ മനസ്സിലാക്കാനാ?
''യേ ഇന്ത നച്ചത്തിരമെല്ലാം പെട്ടിയിലേ വച്ചിറുക്കേ? പോട വേണ്ടാമാ?''
നക്ഷത്രങ്ങൾ അടുക്കി വച്ചിരിക്കുന്ന പെട്ടി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മുത്തുമണിയുടെ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരങ്ങൾക്ക് വേണ്ടിയാണ് തന്റെ മനസ്സും അലയുന്നത്. ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഉഴറുന്ന മനസ്സ്.
മുത്തുമണിക്ക് ഒരു പുഞ്ചിരി മാത്രം മറുപടിയായി കൊടുത്തുകൊണ്ട് വീണ്ടും പെട്ടിക്കകത്തെ നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചിന്തയിലാണ്ടു.
അതിൽ അവൻ പല മുഖങ്ങൾ കണ്ടു.
അതിൽ അവൻ പല മുഖങ്ങൾ കണ്ടു.
ആസ്ത്മ രോഗിയായ കുഞ്ഞോളുടെ മുഖമായിരുന്നു ആദ്യം തെളിഞ്ഞു വന്നത്. നെഞ്ചുംകൂട് പോലും പൊട്ടിപ്പോകുമാറ്, ശക്തമായി
ശ്വാസം വലിച്ച് വിടാൻ ബുദ്ധിമുട്ടുമ്പോളും പുഞ്ചിരിക്കാൻ ശ്രമിക്കുന്ന തന്റെ പൊന്നുമോൾ.
ശ്വാസം വലിച്ച് വിടാൻ ബുദ്ധിമുട്ടുമ്പോളും പുഞ്ചിരിക്കാൻ ശ്രമിക്കുന്ന തന്റെ പൊന്നുമോൾ.
നിഷ്കളങ്കമായ മന്ദഹാസത്തോടെ ഏഴു വയസ്സിനേക്കാൾ പക്വതയാർന്ന മൂത്തമകൾ. സുഖത്തിലും ദുഃഖത്തിലും ഒരുപോലെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന തന്റെ നല്ലപാതി. എന്നും തന്റെ നന്മയ്ക്കായി പ്രാർത്ഥിക്കുന്ന ഉമ്മ. കുഞ്ഞോളെ ചികിത്സിക്കുന്ന ഡോക്ടർ അങ്ങനെ പല മുഖങ്ങൾ.
ആ മുഖങ്ങളുടെയെല്ലാം സന്തോഷത്തിന് പരിഹാരമാകാൻ ഈ നക്ഷത്രങ്ങളെ കൊണ്ട് മാത്രം സാധിക്കില്ലെന്നറിയാം പക്ഷെ ചില കണക്ക്കൂട്ടലുകൾ പിഴയ്ക്കുകയാണ്.
കുഞ്ഞോളുടെ മരുന്നുകൾക്ക് തന്നെ വേണം നല്ലൊരു തുക. വീട്ട് വാടകയും മരുന്നിനുള്ളതും കഴിച്ച് ബാക്കി കൊണ്ടുവേണം കുടുംബം കഴിയാൻ. പക്ഷെ ഇത് പോലെ സീസൺ കച്ചവടങ്ങൾ വലിയൊരാശ്വാസമാണ്. മാസാവസാനം എന്തെങ്കിലും ഒന്ന് മിച്ചം പിടിക്കാൻ കഴിയും. ലോണെടുത്തായാലും സ്വന്തമായൊരു ഓട്ടോ....
അശോകേട്ടനും കുറച്ച് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വാടക വീടിന്റെ ഉടമസ്ഥനാണെങ്കിലും വലിയൊരു സഹായം ആണ് ആ മനുഷ്യൻ. കയ്യിൽ കുറച്ച് തുകയെങ്കിലും കരുതാതെ പറ്റില്ലല്ലോ. ഇത്തവണയും അത് സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല.
അശോകേട്ടനും കുറച്ച് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. വാടക വീടിന്റെ ഉടമസ്ഥനാണെങ്കിലും വലിയൊരു സഹായം ആണ് ആ മനുഷ്യൻ. കയ്യിൽ കുറച്ച് തുകയെങ്കിലും കരുതാതെ പറ്റില്ലല്ലോ. ഇത്തവണയും അത് സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല.
ആ ചിന്തയെ ഉറപ്പിക്കാനെന്നോണം പള്ളി സെക്രട്ടറി അസീസ്ക്കയുടെ വാക്കുകൾ മനസ്സിൽ മായാതെ നിൽക്കുന്നത്.
'' എന്ത് വിവരക്കേടാ നഹാസേ ഈ കാണിക്കുന്നേ? നമ്മ്ട കൗമിന് (മതത്തിന്) ചേർന്നതാണോ ഈ നക്ഷത്രക്കച്ചോടം? നമ്മ്ട വിശ്വാസങ്ങൾക്കെതിരാണത്. മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളെ കൂട്ടു പിടിച്ച് , ഏകദൈവ വിശ്വാസിയായ നിന്നെപ്പോലൊരു മുസൽമാനത് ചെയ്യാമോ. അങ്ങനെ ഉണ്ടാക്കുന്ന കാശ് നിനക്കോ നിന്റെ കുടുംബത്തിനോ ഉതകൂല്ല. ഈ വിഷയം പള്ളിക്കമ്മറ്റിയിൽ വലിയ പ്രശ്നമായേക്കുവാണ്. നീയത് വാങ്ങിയടത്ത് തന്നെ തിരിച്ചു കൊണ്ട് കൊടുത്തേക്ക്. അല്ലെങ്കിൽ മഹല്ല്കാര് എല്ലാരും നിനക്കെതിരാവും. ഇപ്പോ കിട്ടണ ചില്ലറ സഹായങ്ങളും ഇല്ലാണ്ടാവും പറഞ്ഞേക്കാം.''
മറുപടിയായ് പറയാൻ പല ന്യായങ്ങൾ മനസ്സിൽ ഉയർന്നെങ്കിലും എല്ലാം മൗനത്തിൽ ഒളിപ്പിക്കുകയാണ് ചെയ്തത്.
അന്നും കാര്യമായ കച്ചവടമൊന്നും നടന്നില്ല. കയ്യിൽ കിട്ടിയ തുച്ഛമായ സംഖ്യ
വീടണഞ്ഞപ്പോളേക്കും മരുന്നായും പലവകയായും രൂപാന്തരം പ്രാപിച്ച് കഴിഞ്ഞു. നഹാസിനെ കണ്ടതും കുഞ്ഞോൾ ഓടി വന്നു. പുറകിലായി അസ്നമോളും.
വീടണഞ്ഞപ്പോളേക്കും മരുന്നായും പലവകയായും രൂപാന്തരം പ്രാപിച്ച് കഴിഞ്ഞു. നഹാസിനെ കണ്ടതും കുഞ്ഞോൾ ഓടി വന്നു. പുറകിലായി അസ്നമോളും.
വലിയ കാർഡ്ബോർഡ് പെട്ടിയും സാധനങ്ങളും താഴെ വച്ച്, കുഞ്ഞോളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി. ഉപ്പച്ചിയുടെ നീണ്ട താടിരോമങ്ങൾ ഇക്കിളിപ്പെടുത്തിയപ്പോൾ തലയിലിട്ടിരുന്ന മങ്കിക്യാപ് കൊണ്ട് അവൾ തന്റെ മുഖമാകെ മൂടി. എന്നിട്ട് കുലുങ്ങി ചിരിച്ചുകൊണ്ട് നഹാസിനെ ഉമ്മവയ്ക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ട് നോക്കിച്ചിരിക്കുന്ന അസ്നയേയും തന്നോട് ചേർത്ത് നിർത്തി തലോടുന്നുമുണ്ടായിരുന്നു നഹാസ്.
ഉപ്പച്ചിയുടെയും മക്കളുടെയും പതിവ് കളിചിരികൾ കണ്ട് നിർവൃതി പൂണ്ടിരിക്കുകയാണ് നഹാസിന്റെ ഉമ്മ. ഭർത്താവിനുള്ള ചായയുമായെത്തിയ സുഹറ കാർഡ്ബോർഡ് പെട്ടി കണ്ടപ്പോൾ നഹാസിനെ അർത്ഥവത്തായൊരു നോട്ടം നോക്കി. നഹാസ് ആ നോട്ടത്തെ വകവയ്ക്കാതെ കുഞ്ഞോളെ താഴെ നിർത്തി ചായ വാങ്ങിക്കുടിച്ചു.
''ഉപ്പ്ച്ചി...ന്നെ പാഞ്ചിച്ചേത്തന്റെ വീട്ടീ കൊണ്ടോവോ?''
'' ഉപ്പ്ച്ചീടെ കുഞ്ഞോളെന്തിനാ പാഞ്ചിച്ചേട്ടന്റെ വീട്ടീപ്പോണേ?''
'' അതില്ലേ..അതേ..അവ്ട നശ്ശത്രം തൂക്കീട്ട്ണ്ട്ന്ന്. ഇത്താത്ത കണ്ട്ന്ന് സേത്വേട്ടന്റെ കടേൽ പോയപ്പോ. വെള്ളേം ചോപ്പും പച്ചേം നശ്ശത്രങ്ങള് നിക്കും കാണണം.''
''അതിനെന്താ ഉപ്പിച്ചി കൊണ്ടോവാല്ലോ''
അത് കേട്ടപ്പോളുള്ള ആ കുഞ്ഞുകണ്ണുകളിലെ തിളക്കം നഹാസിനെ അതിശയപ്പെടുത്തി.
''വേണ്ട!! നീ ഒന്ന് വെറുതെയിരിടാ. നല്ല മഞ്ഞ്ണ്ട്. ഇന്നൽത്തന്നെ ശ്വാസംമുട്ടീട്ട് വയ്യാർന്ന്. ആ വലിക്കണ വലി കാണുമ്പോ ചങ്ക് പെടക്കും. വാപ്പിച്ചിനെയാ ഓർമ്മവരണേ. വേണ്ട. പൈതങ്ങക്കറിഞ്ഞൂടാ അതൊന്നും. അജ്ജാതി തണുപ്പാ''
വല്ലുമ്മയുടെ വാക്കുകളിൽ പെട്ടെന്ന് തന്നെ ആ മുഖം മ്ലാനമായി. അവൾ ചിണുങ്ങിക്കൊണ്ട് മുറിയിലേക്ക് പോയി. കരയാനുള്ള പോക്കാണതെന്ന് നഹാസിന് മനസ്സിലായി. കരച്ചിൽ വരുമ്പോൾ മുറിയിലെ കട്ടിലിൽ പോയി കമഴ്ന്ന് കിടന്ന് കരച്ചിൽ പതിവുള്ളതാ.
തന്റെ കുഞ്ഞിന് ഇതുപോലുള്ള ചെറിയ ചെറിയ ആഗ്രഹങ്ങൾ പോലും നിഷേധിക്കപ്പെട്ടതിൽ നഹാസിന് വല്ലാത്ത നൊമ്പരം തോന്നി.
''ഇന്നും അസീസ്ക്ക വന്നിരുന്നു. ഉമ്മർക്കയും ഉണ്ടായിരുന്നു കൂടെ. ഇക്കാനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ പറഞ്ഞു.'' സുഹറയുടെ ഓർമ്മപ്പെടുത്തലും മോളുടെ സങ്കടവും കൂടി അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
വളരെ പെട്ടെന്നായിരുന്നു അവന്റെ ആക്രോശം
''അവനൊക്കെ എന്തിന്റെ കേടാ. ഒരാൾ ഏത് വഴിയെങ്കിലും ജീവിച്ചുപൊക്കോട്ടേന്നല്ല. കൗമിന്റെ കണക്ക് പറയാൻ വന്നേക്കണത്. ഈ പറഞ്ഞ അസീടെ മോൾ കെട്ടിയത് ഒരു ഹിന്ദുച്ചെറുക്കനെയല്ലേ?.പ്രസിഡന്റ്ന്നും പറഞ്ഞ് നടക്കണ ഈ ഉമ്മർ താമസിക്കണത് ആരുടെ വീട്ടിലാ? ...വറീതേട്ടനെന്താ മുസ്ലീമാ...അവനൊക്കെ എന്ത് തോന്ന്യാസവും കാണിക്കാ. എന്നിട്ട് വിശ്വാസം, മതം, കോപ്പ്...''
അത് വരെ ഉള്ളിലൊതുക്കിയിരുന്ന അമർഷം മുഴുവൻ അവൻ ഭാര്യയുടെ നേർക്ക് തീർത്തു.
സുഹറയും ഉമ്മയും അവന്റെ ആക്രോശം കണ്ട് സ്തബ്ധരായി നിന്നു. അസ്ന വേഗം കുഞ്ഞുമോളുടെ മുറിയിലേക്ക് ഓടി.
''നീ എന്തിനാ അവളുടെ മെക്കിട്ട് കേറണേ. അവര് പറഞ്ഞത് കാര്യല്ലേ. അല്ലേൽ മഹല്ലീന്ന് കിട്ടണ......''
'' മഹല്ല്...ഹും എന്ത് മഹല്ല്...എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. എനിക്കറിയാ എന്താ ചെയ്യണ്ടേന്ന്.'' ഉമ്മയുടെ വാക്കുകളെ മുഴുമിക്കാൻ സമ്മതിക്കാതെ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ ആയിരുന്നു നഹാസിന്റെ ഭാവം.
ഭാര്യയും ഉമ്മയും നോക്കി നിൽക്കെ കാർഡ്ബോർഡ് പെട്ടി തുറന്ന് പൂക്കളുടെ ചിത്രപ്പണിയുള്ള ഒരു വലിയ തൂവെള്ള നക്ഷത്രം പുറത്തെടുത്ത് വരാന്തയിലേക്ക് പോയി.
വരാന്തയിലെ ബൾബിന്റെ സ്വിച്ച് ഓഫാക്കി ആ നക്ഷത്രം അതിൽ തൂക്കിയിട്ടു. മുറിയിൽ ചെന്ന് പിണങ്ങിക്കരഞ്ഞ് കിടക്കുന്ന കുഞ്ഞോളേയും പേടിച്ചരണ്ട അസ്നയേയും വിളിച്ച് വരാന്തയിൽ കൊണ്ടു വന്ന് സ്വിച്ച് ഓണാക്കി.
ആ വെള്ളനക്ഷത്രം അവരുടെ വീടിനെ മുഴുവൻ പ്രഭാവലയത്തിലാക്കി. കരഞ്ഞുകലങ്ങിയ കണ്ണുകളിലും പേടിച്ചരണ്ട കണ്ണുകളിലും ആ വെള്ളിവെളിച്ചം മിന്നിത്തിളങ്ങി നിന്നു. അവരുടെ മുഖത്തെ ആശ്ചര്യവും സന്തോഷവും നഹാസിന്റെ മനസ്സിലേക്ക് പകർന്നൊഴുകുകയായിരുന്നു. ശോഭിച്ച് നിൽക്കുന്ന തൂവെൺനക്ഷത്രത്തെക്കാൾ തിളക്കമുണ്ടായിരുന്നു അന്നേരം ആ കുഞ്ഞു നക്ഷത്രക്കണ്ണുകൾക്ക്.
**************************************
✍ബിനിത
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക