പ്രവാസജീവിതവും ജീവിതാനുഭവങ്ങളും കഥകളിലൂടെയും, യാത്രാവിവരണങ്ങളിലൂടെയും നമുക്ക് സമ്മാനിക്കുന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരൻ , ഷെരീഫ് ഇബ്രാഹിം .
എടത്തിരുത്തി മുനയം LP സ്‌കൂൾ, കാട്ടൂർ ഹൈസ്‌കൂൾ , തൃപ്രയാർ ശ്രീരാമ പോളീടെക്നിക്ക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം, 1969 പതിനെട്ടാം വയസിൽ പത്തേമാരിയിൽ ദുബൈയിൽ എത്തിച്ചേർന്നു .
ഒരു ഹൌസ് ബോയി ആയി പ്രവാസജീവിതം തുടങ്ങി, പിന്നീട് ഓഫിസ് ബോയ്, സെയിൽസ്മാൻ, ഡ്രൈവർ തുടങ്ങി ഒരുപാട് വ്യത്യസ്ഥമായ ജോലികൾ ചെയ്ത ഷെരീഫിക്ക,
അബുദാബി രാജകുടുംബാംഗമായ (അൽനഹിയാൻ ഫാമിലി) H.E. ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽനഹിയാന്റെ പ്രൈവറ്റ് ഓഫിസ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

അബുദാബിയിൽ നിന്ന് നിരവധി തവണ ഗൾഫിലെ ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, യൂറോപ്പിലെ ലണ്ടൻ, ഫ്രാൻസ്, ജർമനി, ഫാർ ഈസ്റ്റിലെ തായ്‌വാൻ എന്നിവടങ്ങളിലേക്കെല്ലാം യാത്രചെയ്യുകയും അവയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
1980കളിൽ കുങ്കുമം, മലയാള നാട് വാരികകളിൽ യാത്രാവിവരണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിലും, നല്ലെഴുത്തിലും ആറേഴു വർഷമായി സ്ഥിരം എഴുതുന്നു.

"ഗൾഫിന്റെ കാണാകാഴ്ചകൾ" എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിൻ്റെ പ്രകാശനം നടത്തിയത് പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ സത്യൻ അന്തിക്കാടും അതിനു അവതാരിക എഴുതിയത് പ്രശസ്ത കഥാകൃത്തായ അശോകൻ ചരുവിലുമാണ്.
അദ്ദേഹത്തിന് നല്ലെഴുത്തിന്റെ സ്നേഹാദരങ്ങൾ
അഡ്മിൻ പാനലിനു വേണ്ടി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക