Slider

കാറ്

0
Image may contain: 1 person, closeup and indoor

എന്റെ ചേട്ടാ... ഞാനെത്രപ്രാവശ്യം പറഞ്ഞിരിക്കുന്നു നനഞ്ഞ തൊവർത്ത് കിടക്കയിൽ എങ്ങനിടരുതെന്ന്. എത്രപറഞ്ഞാലും കേൾക്കില്ല.. "
അതെങ്ങനാ കുളിച്ചിട്ടു വന്നാൽപ്പിന്നെ തോവർത്തൊരു ഏറാണ്.. അത് നേരെച്ചെന്നു കിടക്കയിൽ വീഴും. കിടക്കയും നനയും , വിരിയും നനയും, തുവർത്തു കരിമ്പനും അടിക്കും. ഇന്നലെ വിരിച്ച വിരിയാ.., ഇനി ഇന്നും ഇതലക്കണം. എന്തുപറയാനാ, പറഞ്ഞു , പറഞ്ഞു ഞാൻ തോറ്റു... !
ഞാൻ ചേട്ടനെ കുർദ്ദിച്ചു നോക്കി.. !
ഇതൊന്നും എന്നോടല്ല പറയുന്നേ., എന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്ന മട്ടിൽ ചാരുകസേരയിൽ കിടന്ന് കാലിന്റെ മുകളിൽ കാൽ കയറ്റിവച്ചു വിറപ്പിക്കുന്നു. നോട്ടം തെങ്ങിൻ തലപ്പത്തും.. എനിക്കുണ്ടായ ദേഷ്യം പതിവുപോലെ വിഴുങ്ങി.
കിടക്കവിരിയും വലിച്ചെടുത്ത് ഞാൻ മുറിവിട്ട് പുറത്തിറങ്ങി.. അപ്പോഴതാ എന്റെ മൂത്തമോൻ ഏഴ് വയസ്സുകാരൻ അപ്പു സർവ്വത്ര സാധനവും വലിച്ചുവാരിയിട്ട് ഹാള് മുഴുവൻ അലംകോലമാക്കിയിരിക്കുന്നു.
ഹോ .. എന്റെ ദൈവമേ.. ഒരുമണിക്കൂർ കഷ്‌ടപ്പെട്ടാണ് രാവിലെ ഇതുമുഴുവൻ വൃത്തിയാക്കിയേ.. !
"എടാ.. അപ്പൂ...എന്താ ഈ കാണിച്ചേക്കുന്നേ.. ? നിന്നോട് എത്ര തവണ പറഞ്ഞിരിക്കുന്നു , ഇങ്ങനെ വലിച്ചുവാരി ഇടരുതെന്ന്.. "
അവനപ്പോൾ കൈയിലിരിക്കുന്ന കാറിന്റെ ചക്രം വലിച്ചു പറിക്കാനുള്ള ശ്രമത്തിലാണ്.. ഇവനെ കൊണ്ട് ഞാൻ തോറ്റു.
"എടാ.. നിനക്കിന്നലെ മുന്നൂറ് രൂപ കൊടുത്ത് വാങ്ങി തന്നതല്ലേ...? അതും നിന്റെ കാറിച്ച സഹിക്കാൻ പറ്റാഞ്ഞിട്ട്.. എന്നിട്ട് നീ അത് നശിപ്പിക്കുവാണോ.. ?"
അവനും കേട്ട ഭാവമില്ല.. !
ഞാൻ ചെന്നാ കറുവാങ്ങി ഒരേറ്‌ കൊടുത്തു.
അവൻ വല്യ വായിലെ കാറി.. !
നീ എന്തിനാടാ.. കാറുന്നേ... ?
"മമ്മിയെന്റെ കാറ് എറിഞ്ഞു കളഞ്ഞില്ലേ.. "
അവൻ കാറ് കിടക്കുന്നിടത്തേയ്ക്ക് കൈ ചൂണ്ടി.. !
"അത് നിനക്ക് വേണ്ടാത്തകൊണ്ടല്ലേ.. "?
അല്ല.. ! നിച്ചു വേണം...
എന്നിട്ടാണോ നീയതിന്റെ ചക്രം ഊരി കളഞ്ഞേ.. ?
അത് ഞാൻ കളിച്ചതാ.. !
എന്തെകിലും കാണിക്ക്... !
നിരന്നു കിടക്കുന്ന ഹാളിനെ നോക്കി നെടുവീർപ്പോടെ അലക്കാനുള്ള തുണിയും വാരി മുറ്റത്ത് അലക്ക് കല്ലിന്റെ അടുത്തു ചെല്ലുമ്പോ കാണുന്ന കാഴ്ച..
എന്തുപറയാൻ.. ഇളയ മകൾ നാല് വയസ്സുകാരി പപ്പി.., സോപ്പുപൊടി മുഴുവൻ ബക്കറ്റിലെ വെള്ളത്തിൽ കലർത്തി തുണി മുക്കി വെച്ചിരിക്കുന്നു. അതും ഇന്നലെ അലക്കി ഉണങ്ങാനായി അഴയിൽ വിരിച്ചിട്ടിരുന്ന തുണി. രണ്ടാഴ്ച അലക്കാനുള്ള സോപ്പുപൊടിയിലാ അവളുടെ ഈ കാട്ടായം.. !
എന്റെ സർവ്വ നിയത്രണവും വിട്ടു. മഹാഹണിയുടെ ചെറിയൊരു കമ്പൊടിച്ചു അവളെ തല്ലാനോങ്ങി..
അപ്പോളവൾ തെന്നി ,തെന്നി ഓടി. കാരണം സോപ്പ് വെള്ളം വീണ് സിമിന്റ് തറമുഴുവൻ വഴുക്കലാണ്.
അവൾ വീഴുമോന്നു ഭയന്ന് വടി ദൂരെയെറിഞ് അവളെ പിടിച്ചു.
അപ്പോൾ അവളൊറ്റ ചിരി. ആ ചിരിയിൽ എന്റെ ദേഷ്യം അലിഞ്ഞു .
പക്ഷേ അവൾ സോപ്പിൽ കുതിർത്തി വച്ച തുണികൾ ശ്വാസം മുട്ടി ഞങ്ങളെ രക്ഷിക്കോ.... എന്നലറി... !
"എന്റെ പപ്പി മോളേ നീ എന്തുപണിയാ കാണിച്ചേ.. ? ഈ തുണിയെല്ലാം മമ്മി ഇന്നലെ അലക്കിയിട്ടതല്ലേ.. ഇപ്പോ മമ്മിക്ക് ഇരട്ടിപ്പണിയായില്ലേ.. !"
"അതേ.., മോള് മമ്മിയെ ശകായിച്ചതാ... "
അവളുടെ നിഷ്കളങ്കമായ പറച്ചിലിൽ ഞാൻ വീണ്ടും തോറ്റു.. !
അവളെ കുളിപ്പിച്ചു വീട്ടിനകത്താക്കി ചേട്ടനോട് പിള്ളേരെ നോക്കണം എന്ന് പറഞ്ഞേൽപിച്ചിട്ടു അലക്കാൻ പോയി. നീണ്ട നേരത്തെ യുദ്ധം കഴിഞ്ഞപ്പോൾ എന്റെ നടുവ് നിവരാതായി. ഇടയ്ക്ക് കരച്ചിലും വഴക്കും എല്ലാം കേട്ടിരുന്നു. അതുപതിവാണ്. ചേട്ടനും , അനിയത്തിയും തമ്മിൽ വഴക്കിടുന്നതാ. എന്നാ രണ്ടുപേരും കാണാതേം ഇരിക്കില്ല.
അലക്കി അവശയായി വരുമ്പോ ചേട്ടൻ കൂർക്കം വലിച്ചുറങ്ങുന്നു. കുട്ടികൾ രണ്ടുംകൂടി വീടിനെയൊരു ആക്രി കടപോലെ ആക്കിയിട്ടുണ്ട്..
എല്ലാവരും കൂടിയെന്നെ പ്രാന്ത് പിടിപ്പിക്കും.
മക്കൾക്ക് ചോറുകൊടുത്ത് തോറ്റു. കാരണം ഒരു വറ്റുപോലും രണ്ടും തിന്നില്ല. പിന്നെ കഥയൊക്കെ പറഞ്ഞുകൊടുത്തു അൽപം അകത്താകും. കഥ പറഞ്ഞു , കഥപറഞ്ഞു ഞാനിപ്പോൾ കഥയില്ലാത്തോളായി... !
ഞാനീ തോൽവികൾ ഇങ്ങനെ പറയുമ്പോ ചേട്ടൻ എന്നെ കളിയാക്കും മമ്മുട്ടിയെ പോലെ..
"മക്കളേ തോൽവികൾ ഏറ്റുവാങ്ങാൻ മമ്മിയുടെ ജീവിതം പിന്നെയും ബാക്കി.. "
മക്കൾ അപ്പോൾ പൊട്ടിച്ചിരിക്കും..
"ആ ..., ശരിയാ...! ഞാനില്ലാതാവുമ്പോ പഠിച്ചോളും അച്ഛനും , മക്കളും... " ഞാൻ മുഖം വീർപ്പിക്കും..
പകലത്തെ ഈ തോൽവികൾക്കെല്ലാം ഒടുവിൽ, ചേട്ടൻ സ്നേഹപരിലാളനത്താൽ പിന്നെയും തോൽപ്പിച്ചു.. !
എങ്കിലും ഭർത്താവിനോട് ചേർന്ന് മക്കളെ ചേർത്ത് പിടിച്ചുകിടന്നുറങ്ങുമ്പോൾ അനുഭവിക്കുന്ന നിർവൃതി.. അതാണെന്റെ സന്തോഷം..,
സംതൃപ്തി അതൊരു സ്ത്രീയുടെ ജയമാണ് , ഭാഗ്യമാണ്. സ്നേഹപൂർവ്വമുള്ള ഭർത്താവിന്റെ ഒരു തലോടലിൽ , നീ മടുത്തോ.. സാരമില്ലാട്ടോ.. എന്നൊരുവാക്ക്. മക്കളുടെ ഒരുമ്മ അതുമതിയെനിക്ക്.... !
ഞാനൊരു , മകളാണ് , ഭാര്യയാണ് , അമ്മയാണ് , സഹോദരിയാണ് ,ചേച്ചിയാണ് , അനിയത്തിയാണ് , കൂട്ടുകാരിയാണ്...
അതേ.. ! ഞാനൊരു സ്ത്രീ യാണ്.. തോൽക്കാതെ തോൽക്കുന്ന സ്ത്രീ.. !!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo