Slider

ഇതൊന്നന്നര സാധനമാണുമച്ചാനേ

0
Image may contain: 1 person, closeup

പ്രീഡിഗ്രി നിർത്തലാക്കുന്നതിനു തൊട്ടുമുൻപേയുള്ള കാലഘട്ടത്തിലാണ് ഈ സംഭവം അരങ്ങേറുന്നത്‌..
വെക്കേഷൻ നടക്കുന്നതിനാൽ ഞങ്ങൾക്ക്‌(ഞങ്ങൾ സുഹൃത്തുക്കൾക്ക്‌)
വിനോദം എന്നത്‌ ക്രിക്കറ്റ്‌ തന്നെയായിരുന്നു..
അന്ന് ഞങ്ങൾ ക്രിക്കറ്റുകളിക്കാറുള്ള സ്റ്റേഡിയത്തിനടുത്തായി
(സ്റ്റേഡിയം എന്നുപറഞ്ഞാൽ..ഒരു പാടം,പറയുമ്പോൾ ഒരു ഗമവേണ്ടായോ..അതിന് ഇങ്ങനെപറയാനേ ഇപ്പോൾ മാർഗ്ഗമുള്ളു)
താപനിലയ പ്ലാന്റിൽ ജോലിക്കുവന്ന ഒരു ഉദ്യോഗസ്ഥൻ,വീടുവെക്കാൻ പ്ലാൻ ചെയ്യുന്നു..
കഥനടക്കുന്നതവിടെയാണ്..
വാസ്തു"പുരുഷനാണോ",വാസ്തുജോർജ്ജാണോ,അതോ ബഷിറാണോ.. അദ്ദേഹത്തിന്റെ കിടപ്പൊന്നും നോക്കാതെ..
തന്റെ പ്ലാൻ പ്രകാരം,
ജോലിചെയ്ത്‌ പരിചയമുള്ള കുറച്ച്‌ആൾക്കാരെ വെച്ച്‌ പുള്ളിയങ്ങ്‌ പണിതുടങ്ങി..
ഈ പ്ലാനിലെ കുറേഭാഗം പാടത്തിന്റെ സൈഡിലായതുകൊണ്ടും മഴപെയ്ത്‌ വെള്ളംനിറഞ്ഞാൽ കളിവഞ്ചിയുണ്ടാക്കാൻ മക്കൾ ബൂക്ക്‌ വലിച്ചുകീറും എന്നുള്ളതുകൊണ്ടും,
ആ താഴ്‌ന്ന പ്രതലം മണ്ണിട്ട്‌ ഉയർത്തി പുരയിടനിരപ്പിലാക്കുവാനും നമ്മുടെ വണ്ടേലെസാർ തീരുമാനിച്ചു...
വീടുപണിക്ക്‌ ആവശ്യമായ ചരൽ,പാറ എന്നിവ അവിടെവരുമ്പോൾ ക്രിക്കറ്റുകളിക്ക്‌ ബ്രേക്കുകൊടുത്തുകൊണ്ട്‌ പരോപകാരിയായ ഞങ്ങൾ പടകൾ ഒരുകൈസഹായത്തിനായി അവിടെ ചെല്ലാറുണ്ടായിരുന്നു..
ഇങ്ങനെ സഹായിക്കുമ്പോൾ,
ഈ സഹായത്തിന്റെ പ്രത്യുപകാരം എന്ന നിലയിൽ വണ്ടിമാമൻ, ഗാന്ധിജിയുടെ പടമുള്ള കുറച്ച്‌ വർണ്ണപേപ്പറുകൾ ഞങ്ങൾക്ക്‌ തരാറുണ്ടായിരുന്നു.
(ഈ പേപ്പർ അന്ന് കടകളിൽ കൊടുത്താൽ തേൻ മിട്ടായി,നാരങ്ങാമിട്ടായി,കേക്ക്‌,കപ്പലണ്ടിമിട്ടായി ആദിയായവ കിട്ടുമായിരുന്നു..
ബാക്കിപേപ്പറുകൾ ഐസിനും,മറ്റ്‌ കുടുവാണ്യങ്ങളും വാങ്ങാനുപയോഗിക്കുമായിരുന്നു,ഇപ്പോൾ ഡ്രൈവറുമാമൻമാർ ഇങ്ങനെ പേപ്പർകൊടുക്കുവോന്നും ,ആപേപ്പറിന് കുടുവാണ്യസാധനങ്ങൾ കിട്ടുവോന്നും അറിയില്ല..)
എന്തായാലും,വണ്ടേലെ സാറിനെ അകമഴിഞ്ഞ്‌ സഹായിക്കുന്നതും, അവിടുന്ന് പേപ്പർവാങ്ങി വാണിജ്യം നടത്തുന്നതും എങ്ങനെയോഎന്റെകൊട്ടാരത്തിലറിഞ്ഞു,
അതുകൊണ്ട്‌ സ്റ്റേഡിയത്തിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും,ധിക്കരിച്ചാൽ കടുത്ത ദണ്ഡനമുറകൾ നേരിടേണ്ടിവരുമെന്ന് പിതാശ്രീ തമ്പുരാൻ കല്‌പന പുറപെടുവിച്ചു.. അങ്ങനെ ക്രിക്കറ്റുകളിവരെ തഥാഹുവാ..
കൊട്ടാരം തടങ്കലിലായ ഞാൻ, ശിക്ഷാമുറകളെ ഭയന്ന് അങ്ങോട്ടേക്ക്‌ പോകാതായി..
വെക്കേഷൻ കഴിയുന്നതിനുമുൻപ്‌ നമ്മുടെ വണ്ടേലെ സാർ അതിമനോഹരമായ രമ്യഹർമ്മം അവിടെ സ്ഥാപിച്ചിരുന്നു..
ഒപ്പം ബാക്കിപടകളുടെ കൈ സഹായവും ഉണ്ടായിരുന്നെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ..
വീടുപണിപൂർത്തിയാക്കിയാൽപിന്നെ സന്തോഷത്തിന്റെ നാളുകളാണല്ലോ..
അതുപങ്കുവെക്കുവാനായി ഞങ്ങളുടെ ആ ചെറിയപടയെ അദ്ദേഹം ക്ഷണിച്ചു. ..
അന്നുവൈകുന്നേരം പണികളെല്ലാം ഫിനിഷ്‌ ചെയ്തപ്പോൾ നമ്മുടെ സാർ 250/രൂഫാ ഇവരുടെകയ്യിൽകൊടുത്തിട്ട്‌ പറഞ്ഞു..
നല്ല ഒന്നുരണ്ട്‌ സാധനമെടുക്ക്‌..(അന്ന് 100ൽ താഴയെ കുപ്പിയിലെ ഈ മരുന്നിന് വിലയുള്ളന്നോർക്കണം)
ഞാനുണ്ടാകില്ല നിങ്ങൾ ഇവിടിരുന്ന് ആഘോഷിച്ചോളൂ..
പടകൾ ആനന്ദ നൃത്തത്തിൽ ഏഴോ,ഒൻപതോ ഒക്കെയാടി..
ടീനേജ്‌ പരുവം കഴിയുന്നതേയുള്ളു,ഉരമരുന്നിന്റെ മണം മാറിയിട്ടില്ല അപ്പോഴാണ് സുവർണ്ണാവസരമായി ഈ കത്തുന്ന ദ്രാവകം നുണയാൻ അവസരം തരുന്നത്‌..
പൊടിമീശക്കാരെകാൾ ഇത്തിരികൂടി കറുപ്പ്‌ കൂടിയ ഒരു പടയാളി ,അല്ല പടത്തലവൻ എന്നുവിളിക്കാം..
ഈ ദൗത്യം ഏറ്റെടുത്തു..
മീശക്ക്‌ സ്വൽപം കറുപ്പ്‌ ഉണ്ടന്നേയുള്ളു...
പടത്തലവനും,ഈ പാനീയത്തെകുറിച്ച്‌ വലിയ ഗ്രാഹ്യമൊന്നുമില്ല..
ഏക്കും,പൂക്കുമറിയാത്ത അവൻ തന്റെ രഥത്തിലേറി,ഹൈവേയിലേക്ക്‌ വച്ചുപിടിച്ചു..
പടയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്‌ നമ്മുടെ കരിമീശക്കാരൻ പടത്തലവൻ സാധനവുമായിവന്നു..
ഉണ്ടശർക്കരയിൽ ഈച്ചപൊതിയുമ്പോലെ അവനുചുറ്റൂം പടയാളികൾ വിന്യസിച്ചു..
സാധനം വീടിന്റെ വടക്കുഭാഗത്തുകിടന്ന ചരലിൽ കൊണ്ട്‌ പ്രതിഷ്ഠിച്ചു..
പെട്ടന്നായിരുന്നു ബാക്കിനീക്കങ്ങൾ..
സാറിന്റെ തെങ്ങിലെ രണ്ടുമൂന്നുകുലകരിക്ക്‌ ഉടനടി പ്രതിഷ്ഠക്ക്‌ ചുറ്റുമായി കാഴ്ചവെച്ചു....
പ്രതിഷ്ഠ നടക്കുന്നതിന് വിളിപ്പാടുമാത്രം അകലമുള്ള വീട്ടിലെ ഒരു പടയാളി,
പ്രതിഷ്ഠക്ക്‌ ബലമേറുവാൻ,
അവന്റെ ഇല്ലത്തുനിന്നും അച്ചാറുകളും,ഗ്ലാസുകളും,മിൻസാരികളും,സാളഗ്രാമവുമെല്ലാം
ഇതിനുചുറ്റുമായി സ്ഥാപിച്ചു.
ഒന്നുരണ്ടു ഭടന്മാർ ശത്രു രാജ്യത്തിന്റെ ആക്രമണം ഭയന്ന് അവിടുന്ന് പിൻവാങ്ങിയിരുന്നു.
ശേഷിച്ചപടയാളികൾ അഞ്ചുപേർ,കരിമീശകാരനെകൂട്ടി ആറുപേർ..
ആറുപേരും,മൂന്നു പാനീയവും..
സപ്തർഷികൾ എന്നു വിളിക്കാൻ പറ്റില്ലെല്ലോ,
എന്തായാലും ഈ സിക്‌സ്തർഷികൾ ഹോമകുണ്ഡത്തിനു ചുറ്റുമായ്‌ ഇരുന്നു.
പടത്തലവൻകൊണ്ടുവന്ന അമൃത്‌ ഗ്ലാസുകളിലേക്ക്‌ പകർന്നു..
നുരഞ്ഞുപൊങ്ങിയ പാനീയം ഗ്ലാസിനുവെളിയിലേക്ക്‌ തുളുമ്പി..
പടത്തലവനെ എല്ലാരും നോക്കി,കണ്ടോമക്കളെ ഇതിന്റെ വീര്യം എന്നഭാവത്തിൽ
ആ നുരഞ്ഞുപൊങ്ങുന്ന പാനീയത്തിലേക്ക്‌ കരിക്കിൻ വെള്ളമൊഴിച്ച്‌ അതിന്റെ തീഷ്ണത കെടുത്തികൊണ്ട്‌ എല്ലാവർക്കുമായി കൊടുത്തു....
നിമിഷനേരംകൊണ്ട്‌ മൂന്നുകുപ്പി അമൃതുംകാലിയായി,
സിക്തർഷികളെല്ലാം വെട്ടിയിട്ട വാഴകണക്കേ അവിടെകൂട്ടിയിട്ടിരുന്ന ചരലിലേക്ക്‌ മാണ്ടു..
ഈ സമയം അങ്ങ്‌ ദൂരെ തികഞ്ഞൊരഭ്യാസിയേപോലെ എന്റെകൊട്ടാരവളപ്പ്‌ ചാടികടന്ന് പ്രതിഷ്ഠ നടക്കുന്നിടത്തേക്ക്‌ ചെന്നപ്പോൾ...
ആളൊഴിഞ്ഞ ഉത്സവപറമ്പിൽ കപ്പലണ്ടികൂടും,കേടായ കളിപാട്ടവുമൊക്കെ കിടക്കുന്നപോലെ, ചെരുപ്പുകളും മറ്റ്‌ സ്ഥാവര ജംഗമങ്ങളും അവിടിവിടെയായി ചിന്നിചിതറികിടക്കുന്നു..
കൂടാതെ പ്രതിഷ്ഠക്ക്‌ കാർമ്മികത്വം വഹിച്ച സിക്സ്‌തർഷികൾ ഒരന്തോം,കുന്തോമില്ലാതെ ചരലിലേക്ക്‌ കുഞ്ചികുത്തികിടക്കുന്നു..
ആ അവസ്ഥയിലേക്ക്‌ കൊണ്ടുപോയ പാനീയകുപ്പികൾ,ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ പ്രതിഷ്ഠ നടക്കാതെ അവരുടെ അടുത്തായി കിടക്കുന്നു..
കുടിയിരുത്തേണ്ട പ്രതിഷ്ഠകളിലൊന്നിൽ അതിന്റെ പേരുനോക്കി..
അതിൽ "കിംഗ്‌ ഫിഷർ ബിയർ" പ്രീമിയം എന്നെഴുതിയിരിക്കുന്നു..
ഈ സാധനത്തിലാ നുരകൾ പുറത്തേക്കുവരാതെ കരിക്കൊഴിച്ച്‌ ശമിപ്പിച്ച്‌,അവർ മോന്തിയത്‌.. മാണ്ടുകിടക്കുന്ന പടയാളികളുടെ വർണ്ണമനോഹരമായ ആ കിടപ്പ്‌ വണ്ടേലെ സാറുപോലും അറിഞ്ഞിട്ടില്ല..

By Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo