
ഞാൻ പോകട്ടെ".അയാൾ അവനെ അവിടെ ഇറക്കി ഏതോ ലക്ഷ്യത്തിലേക്കു പാഞ്ഞു പോയി.നല്ല തിരക്കാണ്.അവന്റെ കയ്യിൽ ഒരു പൊതിയുണ്ട്.അപ്പാപ്പന്റെ കയ്യിൽ നേരിട്ട് ഏൽപ്പിക്കണം എന്ന് പറഞ്ഞു അമ്മ കൊടുത്തയച്ചതാണ്.അവൻ ധൃതിയിൽ ഓടി നീണ്ടു നിവർന്നു കിടക്കുന്ന നിരയിലേക്ക് കേറി നിന്നു. നല്ല ചൂട്.ഇത് കഴിഞ്ഞു വേണം അവന് എക്സാം എഴുതാൻ അടുത്തുള്ള ഏതോ സെന്ററിലേക്ക് പോകേണ്ടത്.."ചേട്ടാ സമയം എന്തായി".?ബുദ്ധിമുട്ടി ആണെങ്കിലും ഇത്തിരി അടുപ്പം തോന്നിയത് കൊണ്ടോ എന്തോ അയാളോട് അവൻ സമയം ചോദിച്ചു.
9.30
വളരെ കുറച്ചു സമയം മാത്രമേ ഉളളൂ. നിരയിൽ അവനു പിറകിൽ അരുമില്ലാതാനും.വേവലാതിക്കിടയിൽ കൗണ്ടറിന് മുൻപിൽ എത്തിയതറിഞ്ഞില്ല.
"ഉം"
അകത്തിരുന്ന ആ പെൺകുട്ടി ചോദ്യ ഭാവേന മൂളി.
"ഒരു പാസ് "
"രണ്ടു രൂപ"
കീശയിലേക്ക് ഇറക്കിയ കൈ രൂപക്കായി പരതി.
ഇല്ല.പേഴ്‌സ് വച്ചിരുന്ന പാന്റ്സ് മാറിയിരിക്കുന്നു.പാന്റസിന്റെയും ഷാർട്ടിന്റെയും എല്ലാ മൂലയിലും അവന്റെ കൈകൾ സഞ്ചരിച്ചു.ഇല്ല.ഒരു നാരങ്ങാ മിഠായി കാഷ് പോലും കൈയിൽ ഇല്ല എന്ന സത്യം നിരാശയോടെ ആണെങ്കിലും അവനു അംഗീകരിക്കേണ്ടി വന്നു.
ഇറങ്ങിയപ്പോഴെ അമ്മ ചോദിച്ചതാ കൈയിൽ പൈസ വല്ലതും ഉണ്ടോ എന്ന്.മുന്നും പിന്നും നോക്കാതെ 'ഉണ്ട്'എന്ന് മറുപടി പറഞ്ഞു കൊണ്ട് ഇറങ്ങി തിരിച്ചതാ.ഇനി എന്ത് ചെയ്യും?..അവൻ കൗണ്ടറിൽ നിന്നും പതിയെ വെളിയിലേക്ക് മാറി.അറിയുന്ന ഒരു മുഖം പോലും ഇല്ല. ആരോട് ചോദിക്കാൻ.
ആരും ഇല്ല. ഉണ്ടെങ്കിൽ തന്നെ ചോദിക്കാൻ തന്നെ മനസ്സില്ല.അവനു അവനോടു തന്നെ തന്റെ സ്വഭാവത്തെ കുറിച്ച് പുച്ഛം തോന്നി.പരീക്ഷ ഹാളിൽ എത്താൻ ഇനി തുച്ഛമായ സമയം കൂടിയേ ബാക്കി ഉളളൂ...
മനസ്സിലൂടെ പലചിന്തകൾ മാറിമറഞ്ഞു. പല മുഖങ്ങൾ മുന്നിലൂടെ പല ഭാവത്തിൽ കടന്നു പൊയ്‌ക്കൊണ്ടേ ഇരുന്നു.അതിൽ ഒരു മുഖത്തോടു വല്ലാത്ത പരിചയവും അടുപ്പവും തോന്നി.തന്നെ കടന്നു പോകുന്നതിനു തൊട്ടു മുൻപേ അവന്റെ ഉള്ളിൽ നിന്നും എവിടെ നിന്നോ ഒരു മൂളൽ പോലെ ചെറിയ ഒരു ശബ്ദം പുറത്തേക്കു വന്നു."ചേച്ചി....."
അവർ അവിടെ അവന്റെ അടുക്കൽ നിന്നു. കാഴ്ച്ചയിൽ വളരെ ഓമനത്തം തോന്നുന്ന അവരോടായി നിമിഷങ്ങൾക്കുള്ളിൽ വളരെ പതുക്കെ ,നിർജീവമായ ശബ്ദത്തിൽ ചോദിച്ചു
"രണ്ടു രൂപ കാണുമോ കയ്യിൽ....?"..
അവർ അവനിലേക്ക് വല്ലാത്ത ഒരു നോട്ടം പായിച്ചു.എന്തോ വലിയ കുഴപ്പം ചെയ്തു എന്നാ തോന്നൽ അവനെ കുഴക്കി.ഭൂമി പിളർന്നു താഴേക്ക് പോകുന്നതായി തോന്നി.അവർ തിരിഞ്ഞു നടക്കുന്നതിനെക്കാൾ മുൻപേ അവൻ തിരിഞ്ഞു നടന്നു.
ഇനി ഇല്ല.ആരോടും ചോദിക്കുന്നില്ല.പരീക്ഷ എഴുതാൻ പറ്റുന്നില്ല എങ്കിൽ വേണ്ട.തിരിച്ചു വീട്ടിൽ പോകുക തന്നെ.
അടുത്ത് കണ്ട ഓരോട്ടോയിൽ കയറി .വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.പതിനഞ്ചു മിനിറ്റ് വേണ്ടി വന്നില്ല.
വീട്ടിലെത്തി.നഗര മധ്യത്തിൽ നിന്ന് വീട്ടിലേക്കു എത്താൻ വെറും 20 രൂപയുടെ ഓട്ടം മാത്രം...ആ പൊതി ഓട്ടോയിൽ തന്നെ വച്ച് വീട്ടിലേക്കു ഓടിക്കയറി. അടുക്കളയിൽ തകൃതിയായി എന്തോ പാചകം ചെയ്യുകയായിരുന്നു."അമ്മേ"
അവർ പെട്ടെന്ന് തിരിഞ്ഞു നോക്കി
"എന്താടാ ?
നീ പരീക്ഷക്ക് പോയില്ലേ..?"
"ഞാൻ പൈസ എടുക്കാൻ മറന്നു"
"ഇറങ്ങിയപ്പോഴെ ഞാൻ ചോദിച്ചതല്ലേ"
അവൻ നിന്ന് കിതക്കുകയാണ്.
അവന്റെ ശബ്ദം പുറത്തേക്കു വരുന്നില്ല.അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവരോടു പൈസ ചോദിച്ച കാര്യം വിവരിക്കുമ്പോൾ ചുണ്ടുകൾ നന്നായി വിരക്കുന്നുണ്ടായിരുന്നു.സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അവനെ അമ്മ സമാധാനിപ്പിച്ചു.
കൂടുതൽ സംസാരങ്ങൾക്കു നിൽക്കാതെ തിരിച്ചു ആ ഓട്ടോയിൽ തന്നെ കൃത്യസ്ഥാനത്തു എത്തി.
"ചേട്ടാ ഒന്നു വെയിറ്റ് ചെയ്യ്.ദാ വരുന്നു."..
രണ്ടു രൂപ നൽകി ടിക്കറ്റ് എടുത്തു അകത്തേക്ക് ഓടി കിതച്ചു പോകുമ്പോൾ ടിക്കറ്റ് കൗണ്ടറിലെ സ്ത്രീ അവനെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു.
പോയതിനെക്കാൾ വേഗത്തിൽ അവൻ തിരിച്ചെത്തി...
"ചേട്ടാ പോകാം"..
ഏതോ ഒരു സെന്ററിന്റെ പേര് പറഞ്ഞു.ആ മൂന്നു ചക്ര ശകടം ലക്ഷ്യത്തിലേക്കായി പാഞ്ഞു....
അതെ,പരീക്ഷക്കുള്ള സമയം ആകുന്നു."നന്ദി ഉണ്ട് ചേട്ടാ,ഇത്ര കൃത്യമായി സമയത്തിന് എത്തിച്ചതിനു."..
പറഞ്ഞു മുഴിവിക്കാൻ നിന്നില്ല.ചാടി ഇറങ്ങി ഓടാൻ തുടങ്ങുമ്പോൾ
"മൊത്തം 74 രൂപ"
പെട്ടെന്ന് തിരിഞ്ഞു ഓട്ടോക്കാരനെ നോക്കി ചിരിച്ചു കൊണ്ട് അവൻ പോക്കറ്റിലേക് കൈകൾ തിരുകി....
മുഖത്തെ ആ പ്രകാശം എങ്ങോട്ടോ പോയി മറഞ്ഞു....അവിടെ ആകെ ഇരുട്ടിലായി...നട്ടുച്ച സമയത്തെ സൂര്യന് പോലും തെളിയിക്കാൻ കഴിയാത്ത അത്ര ഇരുട്ട്......
ഇല്ല.... ക്യാഷ് എടുത്തിട്ടില്ല......
ഒരു ചെറിയ പ്രതീക്ഷയോടെ ,
അവന്റെ കൈകൾ ശരീരത്തിലുടനീളം പരതി കൊണ്ടേ ഇരുന്നു..........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക