
വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്തു കഴുത്തിലിടുക..പാമ്പിൻ പൊത്തിൽ കയ്യിടുക. കുത്താൻ വരുന്ന പോത്തിനോട് വേദമോതുക..
ഇതൊക്കെ പെണ്ണിന്റെ ചുമ്മാ ഇരിക്കുമ്പോ ഉള്ള കലാപരിപാടികളാണെന്നു ആരും ധരിച്ചുപോകും..കയ്യിലിരുപ്പു കാണുമ്പോൾ ..പക്ഷെ സത്യമായിട്ടും പെണ്ണ് ഒന്നും അറിഞ്ഞു കൊണ്ടു ചെയ്യണതല്ല..എന്തു മാരണം ഉണ്ടേലും അതു വന്നു പെണ്ണിന്റ തലയിൽ കേറും ..ഒഴിഞ്ഞു കിടക്കുന്ന മൈതാനം പോലെ വിശാലഹൃദയം ഉള്ളതോണ്ടും തലക്കകത്തു ആൾതാമസം ഇല്ലാത്തതു കൊണ്ടും ..അങ്ങനെ കേറണ മാരണങ്ങളെ ഒഴിച്ച് വിടാൻ പറ്റാണ്ടു വരുമ്പോ വീട്ടുകാരുടെ കയ്യും കാലും പിടിക്കും..പെറ്റ തള്ള കേട്ടാൽ സഹിക്കാത്ത ചീത്ത കേട്ടാലും തെങ്ങിന്റെ മണ്ടേൽ കേറാൻ ചങ്ങരത്തി പിന്നേം പോകും...
അങ്ങനെ ബുദ്ധി ഉറക്കാത്ത പെണ്ണൊരുത്തി വീട്ടിൽ പകലുറക്കം കഴിഞ്ഞു സ്വപ്നം കാണുന്ന നേരത്താണ് ആമയുടെ തല പോലത്തെ തല നീട്ടി റോഡിലേക്ക് നോക്കിയത്...
നോക്കിയപ്പോഴതാ വെള്ളയുടുപ്പിട്ട ഒരു മാലാഖ..മാലാഖക്കു ഒരോന്നൊന്നര പ്രായം വരും..ന്യൂജൻ മാലാഖയല്ല..കഴിഞ്ഞ നൂറ്റാണ്ടിലെ മാലാഖയാണ്..ചട്ടയും മുണ്ടും ഉടുത്തു കയ്യിൽ ഒരു കുടയും ചൂടി മാലാഖ നിൽപ്പുണ്ട്..മാലാഖ അവിടെ നിന്നുകൊണ്ടു ന്യൂജൻ മാലാഖയുടെ വീട് നോക്കിനിൽപ്പാണ്.
ഓൾഡ് മാലഖക്കു വകയിൽ ഒരു ചേടത്തിയുടെ ഛായ തോന്നിയത് കൊണ്ട് ന്യൂജൻ മാലാഖ കൈഉയർത്തി മാലാഖയെ വീട്ടിലേക്കു വിളിച്ചു.
ഓൾഡ് മാലഖക്കു വകയിൽ ഒരു ചേടത്തിയുടെ ഛായ തോന്നിയത് കൊണ്ട് ന്യൂജൻ മാലാഖ കൈഉയർത്തി മാലാഖയെ വീട്ടിലേക്കു വിളിച്ചു.
കാതിൽ മേക്കാമോതിരവും കയ്യിൽ കുടയും പിടിച്ചുള്ള വരവ് കണ്ടാൽ തീറ്റ റപ്പായിയുടെ അനിയത്തിയായിട്ടു തോന്നും..
വന്നപാടെ ചോദിച്ചു..കൊച്ചു തനിച്ചേ ഉള്ളു..
അതെ എന്നർത്ഥത്തിൽ പെണ്ണ് തലയാട്ടി..
അതെ എന്നർത്ഥത്തിൽ പെണ്ണ് തലയാട്ടി..
എന്ത് പണിയാ എല്ലാവരും കാട്ടണത്.
മരണം കഴിഞ്ഞ വീട്ടിൽ പെണ്ണിനെ തനിച്ചാക്കി പോകെ..എന്താ കഥ..?
മരണം കഴിഞ്ഞ വീട്ടിൽ പെണ്ണിനെ തനിച്ചാക്കി പോകെ..എന്താ കഥ..?
പെണ്ണിന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഉമിക്കു തീ കൊളുത്തി ഒരു ഗർഭം കലക്കി പൊട്ടിച്ചിട്ടാണ് മാലാഖ വീട്ടിലേക്കു കാലെടുത്തു കുത്തിയത്..ഉണ്ടായിരുന്ന ഇച്ചിരി ബോധം അതോടെ പോയി..ഉളിലെ പേടി പുറത്തു കാട്ടാതെ പെണ്ണു മൊഴിഞ്ഞു..
അതിനെന്താ..പഴയ കാലം ഒന്നുമല്ലല്ലോ..അപ്പന്റെ നാല്പത്തൊന്നുവരെയൊക്കെ ഇവിടെ എല്ലാർക്കും നിൽക്കാൻ പറ്റുമോ..?ജോലിക്കു പോണ്ടേ?
അതൊക്കെ നേരാ..എന്നാലും ചടങ്ങു കഴിയും വരെ ആത്മാവ് ഈ വീട്ടിൽ ചുറ്റിതിരിയും അറിയോ..
ആത്മാവ് കേൾക്കണ്ട എന്നു കരുതിയിട്ടാവും പതിഞ്ഞ സ്വരത്തിലാണ് ചേടത്തി അതു പറഞ്ഞത്..
ആത്മാവ് കേൾക്കണ്ട എന്നു കരുതിയിട്ടാവും പതിഞ്ഞ സ്വരത്തിലാണ് ചേടത്തി അതു പറഞ്ഞത്..
വീട്ടിൽ വന്നു കേറിയ ഉടനെ തുടങ്ങിയ ..മാലാഖയുടെ കഥകളുടെ ഭണ്ഡാരത്തിലെ ആദ്യ ഭൂഖണ്ഡന്താര മിസൈൽ ചുരുളഴിയാത്ത കഥകളിലെ ആത്മാക്കളുടെ കഥയാണെന്നു തിരിച്ചറിഞ്ഞതും പെണ്ണിന്റെ ഉളളിൽ തീയാളി..
അല്ലേൽ തന്നെ തനിച്ചിരിക്കുമ്പോ ജനലും വാതിലും കാറ്റിനു അടഞ്ഞാൽ ഒപ്പം ചാടുന്ന ഐറ്റം ആണ്...അപ്പോഴാണ് കൂടെ കൂടാൻ ഒരാത്മാവ് വീട്ടിൽ നടക്കുന്ന കാര്യം പറഞ്ഞു ചേടത്തിയുടെ വരവ്..
വിളിച്ച് കേറ്റിയത് അബദ്ധം ആയോ ഈശ്വര..
മനസ്സിൽ പെണ്ണ് അറിയാതെ പറഞ്ഞു പോയി..
മനസ്സിൽ പെണ്ണ് അറിയാതെ പറഞ്ഞു പോയി..
അപ്പോഴാണ് മനസ്സിൽ തലേന്നു ഫ്ബി യിൽ കണ്ട ഒരു പോസ്റ്റ് ഓർമ വന്നത്..
പ്രായമായ ആളുകളെ സ്നേഹിക്കണം ബഹുമാനിക്കണം ..അവരോടു കൂട്ടുകൂടണം..
പ്രായമായ ആളുകളെ സ്നേഹിക്കണം ബഹുമാനിക്കണം ..അവരോടു കൂട്ടുകൂടണം..
പിന്നൊന്നും നോക്കിയില്ല..പെണ്ണ് നേരെ അടുക്കളയിൽ ചെന്നു ഒരു ഗ്ലാസ് ചായയും മുഴുത്ത രണ്ടു പഴവും പിന്നെ കയ്യിൽ കിട്ടിയതൊക്കെ എടുത്തും കൊണ്ടു വന്നു വയോധികയെ ആദരിക്കാൻ നോക്കി..
മാലാഖ സംസാരത്തിന്റെ കെട്ടിന്റെ രണ്ടാമത്തെ മിസൈൽ തൊടുത്തു.. അത് എണ്പതുകളിൽ ലക്ഷ്യം കാണാതെ മടങ്ങി വന്ന ..ഇന്ത്യ തൊടുത്തു വിട്ട റോക്കറ്റ് പോലെ ചേടത്തി പ്രസവിച്ചിട്ട മക്കളേ പറ്റിയായിരുന്നു.. ഒരെണ്ണം ഗുണം പിടിച്ചില്ല..
മക്കളുടെ കയ്യിലിരുപ്പു കാരണമോ ചേടത്തിയുടെ വായിലെ നാവിന്റെ നീളം കാരണമോ ആവോ..( രണ്ടാമത്ത ആവാൻ ആണ് ചാൻസ്.)ഇപ്പൊ തനിച്ചാണ് താമസം...കെട്ടിയവൻ നേരത്തെ കാല യവനികക്കുള്ളിൽ മറഞ്ഞ് പോയി..
സംസാരത്തിന്റെ ഇടയിൽ പതിയെ പെണ്ണ് മാലാഖയുടെ പ്രായം ഒന്നു തിരക്കി..
സംസാരത്തിന്റെ ഇടയിൽ പതിയെ പെണ്ണ് മാലാഖയുടെ പ്രായം ഒന്നു തിരക്കി..
കൃത്യമായി ഓർമ ഇല്ല..എന്നാലും ഒരു എണ്പത് എണ്പത്തി രണ്ടു പിടിച്ചോ...ചേടത്തി ചിരിച്ചു കൊണ്ടു പഴം വായിൽ തിരുകി..
ഈശ്വര..ഈ പ്രായത്തിൽ താൻ ഇങ്ങിനെ നടക്കുമോ ..അതല്ല ജീവിച്ചിരിക്കുമോ...മിക്കവാറും സ്വർഗ്ഗത്തിലോ നരകത്തിലോ ഇരുന്നു ഫോണിൽ കുത്തികളിക്കുന്നുണ്ടാവും...ബാക്കിയുള്ളവരുടെ ജീവിതത്തിൽ ചൊറിഞ്ഞും മാന്തിയും ഇളിച്ചിരിപ്പുണ്ടാവും ...
പെണ്ണ് മരണാനന്തര ജീവിതത്തെ ഫ്രെമിൽ ഇട്ടോന്നു കണ്ടു നോക്കി..
എന്തായാലും സംസാരത്തിന്റെ ഇടക്ക് കൊടുത്ത പലഹാരമൊക്കെ കക്ഷി ഖമ്മം ഖുമ്മം അകത്താക്കി കഴിഞ്ഞിരുന്നു.
വന്നിട്ടു രണ്ടു മണിക്കൂർ കഴിഞ്ഞു...വാ അടച്ചില്ല ഇത്രേം നേരം...ചെവി ഏതാണ്ട് പതമായി പെണ്ണിന്..പെണ്ണ് തലേന്നു വായിച്ച പോസ്റ്റ് എല്ലാം പതിയെ മറന്നു...അല്ലേലും ഈ എഴുത്തുകാർക്ക് എവിടേലും ഇരുന്നു ഓരോന്നു തള്ളിയാൽ പോരെ..ജീവിതത്തിൽ ങേ ഹേ!
ഇരുന്നിടത്തു നിന്നും പെണ്ണ് പതിയെ എഴുനേറ്റു..
അതേയ് എനിക്കു അടുക്കളയിൽ ഇച്ചിരി പണി ഉണ്ട്...പെണ്ണ് മൊഴിഞ്ഞു..
പെണ്ണു സ്‌കൂട്ടാവുന്നു എന്നു വകതിരുവുള്ള ചേടത്തിക് ക്ലിക്കായി..
കൊച്ച് അവിടെ ഇരിക്ക്..പണി തീർത്താൽ മതിലോ... പെണ്ണിനെ പിന്നേം മാലാഖ പിടിച്ചിരുത്തി..
മടുത്തു എന്നു കാണിക്കാൻ പെണ്ണ് കുറെ കോട്ടു വായിട്ടു... ഇരുന്നിടത്തു നിന്നും എഴുനേറ്റു നിന്നു...
പുരാണം അനസ്യൂദം തുടരുകയാണ്... ബ്രേക്കില്ലാത്ത മാലാഖയാണെന്നു ബന്ധുക്കൾ പറഞ്ഞു കെട്ടിട്ടെ ഉള്ളു...
ഈ കക്ഷിയാണ് അപ്പന്റെ ശവമഞ്ചത്തിന്റെ അരികിൽ താൻ ചേർന്നു ഇരിക്കുമ്പോൾ തന്റെ ഇടതു വശം വന്നിരുന്നു തന്റെ ചേടത്തിയുടെ കുറ്റം തന്റെ ചെവിയിൽ പറഞ്ഞത് എന്ന ഓർമ പെണ്ണിന് അപ്പോഴാണ് ഓർമ വന്നത്
പാഷാണം ആണ് മോളെ അത് എന്നാരോ അടക്കം പറഞ്ഞതു ഓർമ വന്നു..
പെണ്ണ് പിന്നൊന്നും നോക്കിയില്ല...
എനിക്കു പണിയുണ്ടു വല്യമ്മെ...പെണ്ണ് വെച്ച് കാച്ചി..
പെണ്ണ് പിന്നൊന്നും നോക്കിയില്ല...
എനിക്കു പണിയുണ്ടു വല്യമ്മെ...പെണ്ണ് വെച്ച് കാച്ചി..
ഞാനും പൂവാ..ഒന്നു ആശുപത്രിയിൽ പോണം എന്നുണ്ട്. കാശില്ല..അതാ..
കേട്ട പാതി പെണ്ണിന്റ മനസ്സു വീണ്ടും വേദനിച്ചു
..പാവം.. .. ഓടി പോയി കെട്ടിയവൻ ആരുടെയോ കയ്യിൽ നിന്നും കടം വാങ്ങിയ രൂപ അഞ്ഞൂറു എടുത്തു മാലാഖയുടെ കയ്യിൽ കൊടുത്തു.
..പാവം.. .. ഓടി പോയി കെട്ടിയവൻ ആരുടെയോ കയ്യിൽ നിന്നും കടം വാങ്ങിയ രൂപ അഞ്ഞൂറു എടുത്തു മാലാഖയുടെ കയ്യിൽ കൊടുത്തു.
മാലാഖയുടെ മുഖത്തു ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു മിന്നി...
പിന്നെ ഒരു കാര്യം മറക്കണ്ട..ഒറ്റയ്ക്കൊന്നും ഇറങ്ങി നടക്കേണ്ട..കിടക്കാൻ നേരം ഒരു പാത്രം വെള്ളം എടുത്തു വാതിൽക്കൽ വെക്കണം..ആത്മാക്കൾക്കു ദാഹിക്കും ..പൊരിച്ചിൽ മാറ്റാൻ വെള്ളം.. വെക്കണം..
അതു കേട്ട് പെണ്ണിന് ചിരി പൊട്ടി..
ഈശോയെ. ചോര കുടിക്കുന്ന ഇനത്തെ പറ്റി കെട്ടിട്ടുണ്ട്...ഇനിയിപ്പോ ന്യൂജൻ ആത്മക്കൾ വല്ല അണുബാധ പേടിച്ചു വെള്ളത്തിലേക്കു ചുവടു മാറ്റി കാണുമോ ആവോ .
പെണ്ണ് എന്നാലും എല്ലാം കേട്ടു തലയാട്ടി..വീട്ടിനകത്തും പുറത്തേക്കും ഒന്നു സൂക്ഷിച്ചു നോക്കി..
ആത്മാക്കൾ നടപ്പുണ്ടോ..എന്തായാലും ഈ ഐറ്റം ഉള്ള സമയത്തു ഒരു ആത്മാവും ആ വഴി നടക്കില്ല ഉറപ്പു..
കയ്യിലെ നോട്ടിലേക്ക് നോക്കി തല ഉയർത്തി അവര് വീണ്ടും പറഞ്ഞു
കയ്യിലെ നോട്ടിലേക്ക് നോക്കി തല ഉയർത്തി അവര് വീണ്ടും പറഞ്ഞു
കൊച്ചു ഒറ്റക്കു ഇരിക്കുന്ന കണ്ടിട്ടു ഈ അമ്മച്ചിക്ക് സഹിക്കുന്നില്ല മോളെ..വല്യമ്മ ഇടക്കിടെ വരാം ..കേട്ടോ..എന്റെ പ്രിയ ചേട്ടൻറെ മരുമോളാ...നീ...
ആ പറഞ്ഞതു പെണ്ണ് വ്യക്തമായും കൃത്യമായും കേട്ടു..മാലാഖ വീട്ടിൽ നിന്ന്. പടിയിറങ്ങിയ നിമിഷം പെണ്ണ്
വാതിൽ അടച്ചു സാക്ഷ ഇട്ടു..
വാതിൽ അടച്ചു സാക്ഷ ഇട്ടു..
ആത്മാക്കളെ കൂട്ടിനു വിളിച്ചാലും ശരി ഇമ്മാതിരി മാലാഖയെ ഇനി മേലാൽ വീട്ടിലേക്കു ക്ഷണിക്കില്ലാ...പെണ്ണുറപ്പിച്ചു..
അന്നു രാത്രി പെണ്ണിന്റ അരികിൽ വിളിക്കാത്ത ആത്മാക്കൾ ചുറ്റിനും നിരന്നു ..അവർ പെണ്ണിൻറെ ചുറ്റും നൃത്തം ചവിട്ടി.. കളിച്ചു ക്ഷീണിച്ചപ്പോ അവരിൽ ഒരാൾ വെള്ളം ചോദിച്ചു.. പെണ്ണ് മുറ്റത്തു വെച്ച കിണ്ടിയിലേക്കു വിരൽ ചൂണ്ടി..
കണ്ണിൽ ഇട്ടു വിരൽ കൊണ്ട് ഭാര്യയുടെ കുത്തു കിട്ടിയ കെട്ടിയവൻ ഉറങ്ങുന്ന ഭാര്യക്കിട് ഒരു ചവിട്ടു വെച്ചു കൊടുത്തു..
പിറ്റേന്നു മുറ്റം അടിക്കണ നേരം പെണ്ണിന്റെ കണ്ണുകൾ വീണ്ടും റോഡിലേക്ക് നീണ്ടു..
ദേ മാലാഖ .വീണ്ടും കുടയും ചൂടി...നിൽക്കുന്നു
ദേ മാലാഖ .വീണ്ടും കുടയും ചൂടി...നിൽക്കുന്നു
ഒന്നേ നോക്കിയുള്ളൂ..പെണ്ണ് ചൂലും വലിച്ചെറിഞ്ഞു ആരോ അകത്തു നിന്നും വിളിച്ചെന്ന വണ്ണം ചവിട്ട് കിട്ടിയ നടുവും തിരുമ്മി വീടിനകത്തേക്ക് ഒരൊറ്റയോട്ടം...
By: Shabana Shabana Felix
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക