Slider

മകൾ

0
Image may contain: 1 person, text
ഇന്നും മൂത്രമൊഴിച്ചല്ലേ..
ശാസനയാണെങ്കിലും അതിൽ അമ്മയുടെ വാത്സല്യമുണ്ടായിരുന്നു. കുളിപ്പിച്ചു പുത്തനുടുപ്പിടുവിച്ച് കവിളൊത്തൊരുമ്മ തന്ന് ഒന്ന് കിടത്തിയതേയുള്ളൂ.....
ചൂടുള്ള നനവു പടർത്തി നിർവൃതിയിൽ ഒഴിച്ചു മൂത്രം....
ദേഷ്യം വന്നെങ്കിലും കൊച്ചരിപ്പല്ലു കാട്ടി കാലിട്ടടിച്ച എന്നെ വാരിയെടുത്ത് അമ്മയന്ന് വൃത്തിയാക്കി.....
"ആദിയിൽ ഓരോ മനുഷ്യനും ഇങ്ങനെയാകുന്നു..."
。。。。。。。。。。。。
കാലം കടന്നു പോയി..
ഇന്നും അതേ കട്ടിലിൽ കിടക്കുകയായിരുന്നു. ഒന്നു സംശയിച്ചിരുന്നു..."ഏയ് .. തോന്നിയതാവുമെന്ന് സമാധാനിച്ചപ്പോഴാണ്, നിയന്ത്രണം വിട്ടത്....
രൂക്ഷ ഗന്ധത്തോടെ മുറിയാകെ മൂത്രത്തിൻെറ മണം....."
കട്ടൻ ചായയുമായി വന്ന മകൾ കണ്ടതും, ചായ ഗ്ലാസ് പുറത്തേക്കൊരു കമിഴ്ത്തായിരുന്നു....
"അച്ഛൻെറ ഈ ഒടുക്കത്തെ വെള്ളം കുടിയാാ കാരണം... മതി... ഇനി കുടിക്കണ്ട...." അവൾ ഒച്ച വെച്ചിറങ്ങിപ്പോയി..
അയാൾ ഒന്നും മിണ്ടിയില്ല..
പ്രായം കുറേയായിരിക്കുന്നു...
ആരോഗ്യം ക്ഷയിച്ചു... ശരീരം ഒന്നിനും വഴങ്ങാതായിരിക്കുന്നു...
മനസ്സ് വിചാരിച്ചിടത്ത് ശരീരം എത്തുന്നില്ല...
അതാണ് പ്രശ്നം....
"അമ്മയുണ്ടായിരുന്നെങ്കിൽ".... ആ വാർദ്ധക്യത്തിലും അയാൾ വെറുതെ ആഗ്രഹിച്ചു....
പടു വാർദ്ധക്യത്തിലും ഓരോ മനുഷ്യനും ആഗ്രഹിച്ചു പോകും ഒരുപാട് തവണ "അമ്മയുണ്ടായിരുന്നെങ്കിൽ...."
അയാൾ മകളെ നോക്കി.. ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത് തക്കാളിപ്പഴം പോലുണ്ട് മുഖം....
അയാളോർത്തു...
അന്ന്.., ഓഫീസിലേക്കിറങ്ങാൻ നേരത്തായിരുന്നു അവൾ ഓടിവന്ന് കാലിൽ പിടിച്ചത്... അച്ഛാ എന്ന വിളിയിൽ.. എല്ലാം മറന്ന് അവളെ വാരിയെടുത്ത് നെഞ്ചോടു ചേർത്തി കവിളിലുമ്മ വെയ്ക്കുമ്പോഴാണ്, ഇളം ചൂടിൻെറ നനവനുഭവപ്പെട്ടത്....
ദേഷ്യം വന്നെങ്കിലും മകളുടെ മുഖത്തേക്ക് നോക്കിയപ്പോ... ഒന്നു കൂടി ചുംബിച്ച് നല്ലപാതിയെ ഏൽപിച്ചു വീണ്ടും ഡ്രസ്സ് മാറിപ്പോകുമ്പോഴേക്കും വൈകിയിരുന്നു... "പോട്ടേന്ന്..... എൻെറ മോളല്ലേ....."
അവളാണിന്ന് കലിതുള്ളി ഒച്ചവയ്ക്കുന്നത്....
ഇളം ചൂട് നേർത്ത തണുപ്പിലേക്ക് മാറിയപ്പോൾ അയാൾ അസ്വസ്ഥനായി... "ഇനിയെത്ര കാലമാണിങ്ങനെ.?"
"ഓരോ മനുഷ്യൻെറയും വാർദ്ധക്യം ഇങ്ങനെയാവാം..."
ഒരിക്കൽക്കൂടി അമ്മയെയോർത്ത് അയാളുടെ കണ്ണു നിറഞ്ഞു...
അതെ, എൻറ മകൾ... അവൾ വെറും മകളാണ്... "തൻെറ മകൾക്ക് തൻെറ തന്നെ അമ്മയാവാനാവില്ലല്ലോ..."
♡ ssal.sl mtr 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo