
നിങ്ങളോട് ഞാൻ അവസാനമായി പറയുകയാണ് നിങ്ങളുടെ മകൻ വല്ല അന്യ സമുദായക്കാരി പെണ്ണിനേം വിളിച്ചു കൊണ്ട് ഈ വീട്ടിലോട്ടു വന്നാൽ ഞാൻ ഈ ഉത്തരത്തിൽ തൂങ്ങും. ഗുരുവായൂരപ്പനാണേ സത്യം. "
"ങേ എന്റെ മാത്രം മോനോ ?"
ഞാൻ ഫാനിന്റെ ഹൂക് പോലുമില്ലാതെ മരുഭൂമി പോലെ തരിശായി കിടക്കുന്ന ഉത്തരത്തിലോട്ടും അവളുടെ വീർത്ത ഇപ്പോൾ പൊട്ടാൻ തയ്യാറായി നിൽക്കുന്ന മുല്ല പെരിയാർ ഡാം പോലെയുള്ള മുഖത്തേക്കും നോക്കി.
ഈ ഒറ്റ ഡയലോഗ്.... ഇതിലാണ് കഴിഞ്ഞ ഇരുപത്തിയഞ്ചു വര്ഷങ്ങളായി ഞാൻ മൂക്കും കുത്തി വീണു കിടക്കുന്നത്. ചുമ്മാ ആശിപ്പിക്കുവാ ചെയ്യുകെമില്ല
"എടീ നീ ധൈര്യമുള്ള പെണ്ണ് ആണെങ്കിൽ ചെയ്തു കാണിക്ക്. അല്ല പിന്നെ. കുറേ നാളായി തൂങ്ങും തൂങ്ങും.... മനുഷ്യനെ വെറുതെ കൊതിപ്പിക്കാതെ മിടുക്കി ആണേൽ ചെയ്യ് "
ഞാൻ അകത്തു ചെന്നു കയർ എടുത്തു കൊടുത്തു.
"ഇവിടെ ഹൂക്കില്ല. നീ അകത്തു അതുള്ള മുറിയിൽ പോ... വെറുതെ മനുഷ്യനെ പേടിപ്പിക്കുക !പോടീ പോയി ചെയ്യ് "
അവൾ കുറച്ചു നേരം എന്നെ രൂക്ഷമായി നോക്കി.
"അയ്യടാ ഞാൻ ചത്തിട്ടു വേണം നിങ്ങള്ക്ക് വേറെ പെണ്ണ് കെട്ടാൻ.. അയല്പക്കത്തെ മഞ്ജുവിൽ നിങ്ങള്ക്ക് ഒരു കണ്ണുണ്ട്. എനിക്കറിയാം. ഞാൻ അങ്ങനെ ഇപ്പോൾ ചാകുന്നില്ല. നിങ്ങൾ അങ്ങനെ സുഖിക്കണ്ട "
അവൾ കയറെടുത്തു എന്റെ മുഖത്തോടു എറിഞ്ഞിട്ടു ഒറ്റ പോക്ക് ...
ഭർത്താവ് ഉപേക്ഷിച്ചു വീട്ടിൽ വന്നു നിൽക്കുന്ന അയല്പക്കത്തെ മഞ്ജു എന്റെ ഒരു സന്തോഷം ആണെന്നുള്ളത് സത്യം. ഒരു ചിരി. ഒരു നോട്ടം. അയിനാണ്. എത്ര നാളായി ഈ മുഖോം കണ്ടോണ്ടിരിക്കുന്നെ. . നമ്മൾ ആണുങ്ങൾക്കും ഒരു റിലാക്‌സേഷൻ ഒക്കെ വേണ്ടേ ?
അത് പോട്ടെ. പുത്രന്റെ കാര്യത്തിലേക്കു വരാം.
എഞ്ചിനീറിങ്ങിനു പഠിക്കുകയാണ്. എന്നെ പോലല്ല സത്സ്വഭാവി ആണ് ഇനി ഇവള് പറഞ്ഞത് പോലെ പ്രേമം വല്ലോമുണ്ടോ ?
അവന്റെ മുറിയിൽ ചെന്നു. അവൻ കുളിക്കുകയാണ്. അവന്റെ മൊബൈൽ എടുത്തു. ലോക് ഒന്നുമില്ല. എന്റെ മൊബൈലിനു ഫിംഗർ പ്രിന്റ് ആണ് ലോക്ക്. അല്പസ്വല്പം എഴുത്തിന്റെ അസുഖം ഉള്ളതുകൊണ്ട് ആരാധികമാർ ഒക്കെ ഉണ്ട്.. കൂട്ടത്തിൽ അല്പം ചാറ്റും. അത് ഇവൾ കണ്ടാൽ ചോറിൽ വിഷം തന്നു കൊല്ലും.
ഇവൻ ഡീസന്റ് ആണല്ലോ. പുതിയ തലമുറയെ അടച്ചാക്ഷേപിക്കണ്ട അതിലും മോശം ആണ് പഴയവരിൽ ചിലർ.ഭാര്യ പറഞ്ഞത് ഒന്ന് സത്യം തന്നെ. ഒരു ആയിഷയ്ക്കാണ് ഏറ്റവും കൂടുതൽ മെസ്സേജ് കാൾ ഒക്കെ പോയിരിക്കുന്നത്.
കാലം മാറിയിട്ടൊന്നുമില്ല. ദൈവമേ വർഗീയ ലഹള, ലവ് ജിഹാദ്, സമാധാനം പോകുമോ ?
"അച്ഛാ "
അവൻ കുളിച്ചു വന്നതറിഞ്ഞില്ല
അവൻ കുളിച്ചു വന്നതറിഞ്ഞില്ല
"എന്താണ് മിന്നൽ പരിശോധന "
അവന്റെ മുഖത്തു ചിരി
"ഒന്നൂല്ല ഒരു കാൾ ചെയ്യാൻ... എന്റെ ഫോണിൽ ബാലൻസ് ഇല്ല "
"എന്നിട്ട് വിളിച്ചോ ?"
"ഇല്ലടാ പിന്നേ ആകട്ടെ "
"ഇല്ലടാ പിന്നേ ആകട്ടെ "
ഞാൻ തിരിഞ്ഞു നടന്നു
"അച്ഛന് എന്നോടെന്തെങ്കിലും ചോദിക്കാനുണ്ടോ ?"അവൻ മുന്നിൽ വന്നു നിന്നു. മകൻ തന്നെക്കാൾ പൊക്കം വെച്ചു. .
"ഒന്നൂല്ല മോനെ "
"ആയിഷയല്ലേ ഇപ്പോൾ പ്രശ്നം അവൾ എന്റെബെസ്റ്റ് ഫ്രണ്ടാണച്ഛാ-അല്ലാതെ ഒന്നൂല്ല
"പിന്നേ എന്തായാലും ഞാൻ കൂട്ടുകാരെ പ്രേമിക്കില്ല. അച്ഛനല്ലേ പറഞ്ഞിട്ടുള്ളത് കൂട്ടുകാരെ പ്രേമിക്കരുത് എന്ന്. "
എന്റെ മനസ്സ് നിറഞ്ഞു... അവൻ എന്റെ കവിളിൽ ഒരു ഉമ്മതന്നു ബാഗെടുത്തു കോളേജിൽ പോയി.
സുഹൃത്തുക്കളെ ഒരിക്കലും പ്രേമിക്കരുത് എന്ന് ഞാനുപദേശിച്ചതു എന്റെ അനുഭവത്തിൽ നിന്നാണ്. അങ്ങിനെ എനിക്ക് പറ്റിയ അബദ്ധം ആണ് ഇന്ന് കയറുമെടുത്തു എന്റെ പിന്നാലെ നടക്കുന്നത്.
അനുഭവം അല്ലെ ഏറ്റവും വലിയ ഗുരു
"നിങ്ങൾ അവനോടു ചോദിച്ചോ ആ പെണ്ണിന്റെ കാര്യം.... നിങ്ങളുടെ അല്ലെ മോൻ ?"
"എടീ.... @#$%%& ഇനി നീ ഒറ്റ അക്ഷരം മിണ്ടിയാൽ ഞാൻ നിന്നെ കെട്ടിത്തൂക്കിയിട്ടു സെൻട്രൽ ജയിലിൽ പോയി റസ്റ്റ് എടുക്കും. ഓടെടീ.... "
എനിക്കു ഭ്രാന്തായി എന്ന് വിചാരിച്ചാണോ എന്തോ അവളോടി.
ഞാൻ എന്റെ ഫോണെടുത്തു. ചാറ്റ് എല്ലാം ക്ലിയർ ചെയ്തു. ലോക്കൊക്കെ മാറ്റി. എന്റെ മകനോളം അല്ലേലും കുറച്ചു നന്നാകാം
"ചേട്ടാ സ്ക്രൂഡ്രൈവർ ഉണ്ടോ ?"
വാതിൽക്കൽ മഞ്ജു....
ഞാൻ അകത്തേക്ക് നോക്കി... ഭാര്യ... കയർ...
"ഈശ്വര... നന്നാകാൻ സമ്മതിക്കില്ലേ നീ ???"""
By Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക