
ക്ളിം ...ക്ളിം
അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരുന്ന പാർവ്വതി, മൊബൈലിൽ നിന്നുള്ള ആ ശബ്ദം കേട്ടതുo ഉദ്വേഗത്തോടെ കൈ തുടച്ച് ഫോണെടുത്ത് നോക്കി.
ഫോണിന്റെ ലോക്ക് മാറ്റിയ അവൾ തെല്ലന്നമ്പരന്നു. കുറച്ച് ദിവസങ്ങളായി നെറ്റ് റീ ചാർജ് ചെയ്യാതിട്ടിരിക്കുകയണല്ലോ ഇതെങ്ങനെ സംഭവിച്ചു?
സംശയത്തോടെ അവൾ മെസ്സേജുകൾ നോക്കാൻ തുടങ്ങുമ്പോഴാണ് ആദ്യം ഭർത്താവായ ഹരിയുടെ നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ടത്.
"അനുവാദമില്ലാതെ റീ-ചാർജ് ചെയ്തതിന് ക്ഷമിക്കുമല്ലോ? എന്നും നിന്നെ പഴയപോലെ ഉത്സാഹവതിയായി ഓൺലൈനിൽ കാണാനാണെനിക്കിഷ്ടം. എന്നോടുള്ള വാശിയൊക്കെ കളഞ്ഞ് മോള് പോയി പച്ചവെളിച്ചം കത്തിച്ചേ"
മെസ്സേജ് വായിച്ചതുo പാർവ്വതിയുടെ കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി.
വിറയ്ക്കുന്ന വിരലുകളാൽ മറുപടി എഴുതാൻ തുടങ്ങിയ അവളുടെ മനസ്സ് ഹരിയുമായുള്ള ആ പിണക്കത്തിനുള്ള കാരണം ഓർക്കുകയായിരുന്നു.
വിറയ്ക്കുന്ന വിരലുകളാൽ മറുപടി എഴുതാൻ തുടങ്ങിയ അവളുടെ മനസ്സ് ഹരിയുമായുള്ള ആ പിണക്കത്തിനുള്ള കാരണം ഓർക്കുകയായിരുന്നു.
അഞ്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു പ്രവാസിയായ ഹരിയുടേയും കൂട്ടുകുടുംബത്തിൽ ജനിച്ച പാർവ്വതിയുടേയും കല്യാണം.
ഒരുപാട് അംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ കഴിഞ്ഞ അവൾക്ക് ഹരിയുടെ ചെറിയകുടുംബവുമായി പൊരുത്തപ്പെടാൻ അധികസമയം വേണ്ടി വന്നില്ല. പെൺമക്കളില്ലാതിരുന്ന ഹരിയുടെ അച്ഛനുo, അമ്മയ്ക്കും സ്വന്തം മകളെ പോലെയായിരുന്നു അവൾ
സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ ദൈവം കൊടുക്കാത്തത് കൊണ്ടാണ് അമ്മയുടേയും, അച്ഛന്റേയും നിർബന്ധപ്രകാരo ഹരി അവളേയു പ്രവാസലോകത്തേക്ക് കൂട്ടിയത്.
ഹരി ഓഫിസിൽ പോയാൽ പിന്നെ അവളുടെ ഏക ആശ്വാസമായിരുന്നു ഫെയ്സ് ബുക്കും, വാട്ട്സ് അപ്പും. പ്രവാസത്തിന്റെ ഏകാന്തതയിൽ അവൾ സാഹിത്യ ഗ്രൂപ്പുകളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു.
ഒരിക്കൽ മുടങ്ങിയിരുന്ന തന്റെ അക്ഷരങ്ങൾക്ക് അവൾ വീണ്ടും ജീവൻ കൊടുത്തു. രചനകൾക്ക് വരുന്ന ലൈക്കിലും,കമന്റിലും മാത്രമായി പിന്നീടുള്ള അവൾടെ ശ്രദ്ധ.
കുട്ടികളില്ലാതെ വിഷമിച്ചിരിക്കുന്ന അവൾടെ ജീവിതത്തിൽ തിരിച്ചു വന്ന പഴയ ഉത്സാഹവും, സന്തോഷവുo ഹരിക്കും ഒരു ആശ്വാസമായിരുന്നു.
ഓഫിസിൽ നിന്ന് തിരിച്ചെത്തുന്ന ഹരയോട് അവൾക്കിപ്പോൾ എഴുത്തിന്റെ ലോകത്തെ സൗഹൃദങ്ങളെക്കുറിച്ച് മാത്രമേ പറയാൻ നേരമുണ്ടായിരുന്നുള്ളു.
ഓൺലൈനിൽ മാത്രം അവൾടെ ജീവിതം ഒതുങ്ങുകയാണെന്ന് പതിയെ പതിയെ ഹരി മനസ്സിലാക്കുകയായിരുന്നു.
അവളെ വിഷമിപ്പിക്കാതെ തന്നെ ഈ സാഹചര്യo മാറ്റിയെടുക്കാൻ ഹരി കണ്ട പോംവഴിയായിരുന്നു ട്രീറ്റ്മെന്റിന്റെ പേരിൽ നാട്ടിലേക്കുള്ള യാത്ര.
നാട്ടിലെത്തി സത്യം തുറന്ന് പറഞ്ഞ ഹരിയോട്പൊട്ടിതെറിച്ചപ്പോൾ സംഭവിച്ച തലകറക്കത്തിൽ നിന്നാണ് പാർവ്വതി ഒരമ്മയാകാൻ പോകുന്നുവെന്ന സത്യം അവർ അറിയുന്നത്.
തന്നെ മാറ്റിയെടുക്കാൻ ഹരിയേട്ടൻ കണ്ട പോംവഴി ആദ്യം അവളെ വിഷമിപ്പിച്ചെങ്കിലും തന്റെ അവസ്ഥ ഹരിയേട്ടനെ എത്രമാത്രം വിഷമിപ്പിച്ചുണ്ടാകുമെന്ന കാര്യബോധത്തോടെ തെറ്റുകൾ മനസ്സിലാക്കി അവൾ തന്നെ ഒഴിവാക്കുകയായിരുന്നു സോഷ്യൽ മീഡിയ
പക്ഷേ തന്റെ ഈ തീരുമാനം ഹരിയേട്ടനെ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ടെന്ന് തനിക്കറിയാവുന്നതാണ്. ഓൺലൈനിൽ നിന്ന് എനിക്ക് ചെറിയൊരു മോചനം എന്നല്ലാതെ എഴുത്ത് ഒഴിവാക്കാൻ ഹരിയേട്ടൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലല്ലോ.
ക്ളിം ക്ളിം.
വീണ്ടും ഹരിയുടെ വാട്ട്സ് അപ്പ് സന്ദേശം അവളെ ഓർമ്മകളിൽ നിന്നുണർത്തി. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ച് അവൾ പതിയെ മെസ്സേജ് ബട്ടണിൽ വിരലമർത്തി.
"ഹരിയേട്ടൻ ഇനി ഇതിന്റെ പേരിൽ വിഷമിക്കരുത്. നമ്മുടെ കുഞ്ഞിന്റെ ആരോഗ്യം അതാണിപ്പോൾ നമ്മുടെ ആവശ്യം. അതിനേക്കാൾ വലുതല്ല എനിക്ക് എന്റെ എഴുത്തും, സൗഹൃദവും .എല്ലാം കഴിഞ്ഞ് ഹരിയേട്ടന്റെ ആഗ്രഹത്തിനനുസരിച്ച് നമ്മുക്ക് തിരിച്ചു വരാം"
സെന്റ് ചെയ്ത മെസ്സേജിന് മറുപടിയായി അയാളുടെ സ്നേഹത്തിന്റേയും, പുഞ്ചിരിയുടേയും സ്മൈലികൾ തുടരെ തുടരെ വന്നുകൊണ്ടേയിരുന്നു.
തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരിച്ചറിഞ്ഞ് പരസ്പരം മനസ്സിലാക്കി തിരുത്തുന്നിടത്താണ് യഥാർത്ഥ ജീവിത വിജയം ഉണ്ടാകുന്നത്.
=പത്മിനി നാരായണൻ=
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക