Slider

മീൽസ് റെഡി (2) 【ചെറുകഥ】

0

അച്ഛാ.. ദാ..മീൽസ്റെഡി എന്ന ബോർഡും പിടിച്ചു ഒരു അപ്പൂപ്പൻ നിൽക്കുന്നു.നമുക്ക് അവിടെ നിന്നും കഴിക്കാം.."
റാം കൈചൂണ്ടിയവശത്തേക്ക് കണ്ണുകൾ പാഞ്ഞു.വെയിലിൽ വിയർത്തു കുളിച്ചു നിൽക്കുന്ന ഒരു വൃദ്ധന്റെ ദയനീയമായ
രൂപമാണ് ആദ്യംകണ്ണിലുടക്കിയത്.
ആ ശരീരത്തിനു ഒട്ടും ചേർച്ചയില്ലാത്ത അയഞ്ഞ യൂണിഫോമിൽ ,സർക്കസ്സിലെ കോമാളിയെപോലെ തോന്നിച്ചു.ഇടയ്ക്കിടെ താഴേയ്ക്ക് പോകുന്ന പാന്റ് വലിച്ചു കയറ്റി പൂർവ്വസ്ഥിതിയിൽ എത്തിക്കാൻ ശുഷ്‌ക്കിച്ച
ആ,കൈകൾപാട്പെടുന്നുണ്ടായിരുന്നു.
അടുത്തൊന്നും തണലിന്റെ അംശംപോലുംഇല്ല.
വരുന്ന വാഹനങ്ങൾക്കുനേരെ കയ്യിലിരുന്ന ബോർഡ് ഉയർത്തികാട്ടി. എന്തെക്കെയോ ആംഗ്യം കാട്ടുന്നുണ്ട്‌.. അല്പം മാറി താഴെ വിരിച്ച ഒരു ന്യൂസ്‌പേപ്പറിനു മുകളിൽ അഴുക്കു പിടിച്ചൊരു തൊപ്പിയും, അതേ നിറമുള്ള ഒരു കുപ്പി വെള്ളവും ഇരിക്കുന്നു.
വാഹനം ആ റെസ്റ്റോറന്റിലേക്ക് കയറ്റാൻ പറയുംമുന്നേ സോമൻ സ്റ്റിയറിങ് അവിടെക്ക് തിരിച്ചിരുന്നു.കാർ തിരിഞ്ഞപ്പോൾ ആ നരവീണ
ആ മുഖത്തു സംതൃപ്തിയുടെ ഓളങ്ങൾകണ്ടു.
അയാളുടെഅടുത്തെത്തിയപ്പോൾഗ്ലാസ് പാതി താഴ്ത്തിഅല്പം മുന്നേ വാങ്ങിയ തണുത്ത വെള്ളത്തിന്റെബോട്ടിൽഅദ്ദേഹത്തിനു വച്ചു നീട്ടി.ആ ബോട്ടിൽവാങ്ങാതെപുറത്തേക്കു
തിരിച്ചു വച്ചിരുന്ന നിരീക്ഷണക്യാമറയിലേയ്‌ നോക്കി തല ചൊറിഞ്ഞു നിന്നു.
"വാങ്ങിക്കൊള്ളു ചേട്ടാ..കുടിക്കാൻ വെള്ളമല്ലേ ആരും ഒന്നും പറയില്ല."
സോമന്റെവാക്കുകൾകേട്ട് ചെറിയ ചിരിയോടെ കുനിഞ്ഞു കൈ നീട്ടി. വിറയാർന്ന കൈകളാൽ ആ ബോട്ടിൽ ഏറ്റു വാങ്ങുമ്പോൾ അയാളുടെ ശിരസ്സിൽ നിന്നും.രണ്ടു തുള്ളി വിയർപ്പ് എന്റെ കയ്യിൽ പതിഞ്ഞു.അതു ശ്രദ്ധയിൽപെട്ട ഭാര്യ വേഗം രണ്ടു ഫൈൻ പേപ്പർഎടുത്തു എന്റെ നേരെ നീട്ടി.അതു വാങ്ങി ആരും കാണാതെ നിറഞ്ഞിരുന്ന എന്റെ കണ്ണുകൾതുടച്ചു.
ഓഫീസിലെ അലച്ചിലിൽ നിന്നും രക്ഷനേടനും, മനസ്സിന് ഒരു ആശ്വാസത്തിനും ഇടയ്ക്കുകുറച്ചു ദിവസം ടൂർ എന്ന പേരിൽ ഓരോ സ്ഥലം കാണാൻ കുടുംബവുമായി ഇടയ്ക്കു ഇറങ്ങും.
ഡ്രൈവർ സോമൻ സഹപാഠിആയതിനാൽ എന്നുംഅവനായിരുന്നു സാരഥി. ഇത്തവണ തിരഞ്ഞെടുത്തത് എപ്പോഴും കുളിരുള്ള ഈ താഴ്‌വരആയിരുന്നു.പക്ഷെഇവിടെ
എത്തിയപ്പോൾ ആണ്നാട്ടിലേക്കാളും
പകൽചൂട്ഇവിടെയാണെന്നസത്യം മനസ്സിലായത്. രാത്രിയിൽ കൊടും തണുപ്പും.
ഭക്ഷണമെല്ലാം കഴിഞ്ഞു ,രാത്രിയിലേയ്ക്കുള്ള ഭക്ഷണം പാർസലും വാങ്ങി വണ്ടിയിൽ
കയറുമ്പോൾ കണ്ടു. ഒരു പത്തു വയസ്സു മതിക്കുന്ന ഒരു പെൺകുട്ടി മീൽസ് റെഡി എന്ന ബോർഡുമായി നിൽക്കുന്ന ആ വൃദ്ധനരുകിൽ എത്തി കയ്യിലിരുന്ന ചെറിയപാത്രം അയാളെ ഏൽപ്പിക്കുന്നു. കഴിക്കാനുള്ളഭക്ഷണം ആവും.
സ്നേഹത്തോടെ ആ പെൺകുട്ടിയോട് എന്തെക്കെയോ പറഞ്ഞു ആ,കുട്ടിയെ യാത്രയാക്കിയ ശേഷം ആ പാത്രവും ന്യൂസ് പേപ്പറിന്റെ മുകളിൽ കൊണ്ടു വച്ചു. തന്റെ ജോലിയിൽ വ്യാപൃതനായി.ഇത്രയും വലിയ ഹോട്ടലിൽനിന്നും ഒരു നേരത്തെ ഭക്ഷണം ആ വൃദ്ധന് നൽകാൻ തായ്യാറാകാത്ത മുതലാളിയുടെ ഇടുങ്ങിയ മനസ്സിനെകുറിച്ചു ഓർത്തപ്പോൾ പുച്ഛം തോന്നി.
വണ്ടിയിൽ നിന്നുംതിരിച്ചിറങ്ങി.
നേരെ കൗണ്ടറിൽ ചെന്നു.
മുതലാളി തന്നെ ആയിരുന്നു ക്യാഷറും.
പേഴ്സിൽ നിന്നും തന്റെ ഐഡികാർഡ് എടുത്തു കാട്ടിയപ്പോൾ മുതലാളിയുടെ മുഖം വിളറി. ഫുഡ് ഇൻസ്‌പെക്ടർ എന്നു മനസ്സിലായ അയാൾ കൗണ്ടർ വിട്ട് ഇറങ്ങി വന്നു.
"സാർ, കച്ചോടം നടക്കുന്ന സമയം ആണ് ദയവു ചെയ്തു ഉപദ്രവിക്കരുത്."അയാൾ സ്വരം താഴ്ത്തി പറഞ്ഞു. മുതലാളിയുടെ തല കുനിയൽ കണ്ടു മറ്റുള്ള ജീവനക്കാരും ഈ രംഗം ശ്രദ്ധിക്കാൻ തുടങ്ങി.
"അല്ല സാറേ,ഈ ഹോട്ടലിലെ ജീവനക്കാർ വരെ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടു വന്നു കഴിക്കുമ്പോൾ ഞങ്ങൾ എന്തു വിശ്വാസത്തിൽ
ഇവിടെ നിന്നും കഴിക്കും...?"
ചിരിച്ചു കൊണ്ടാണ് ചോദിച്ചത്.
"അങ്ങിനെ ഒന്നും ഇല്ല സാർ,എല്ലാ ജീവനക്കാരും
ഈ ഹോട്ടലിലെ ഭക്ഷണമാണ് കഴിക്കുന്നത്.."
എന്റെ നോട്ടംക്യാമറകണ്ണുകളുടെ ചിത്രങ്ങൾ
ചലിച്ചു കൊണ്ടിരുന്ന Tv സ്ക്രീനിലേക്ക് തിരിഞ്ഞു. സ്ക്രീന്റെ ഒരു കോണിൽ വൃദ്ധനായ ആ സെക്യൂരിറ്റി നിന്നു കൊണ്ടു പാത്രത്തിൽ നിന്നും വേഗം വാരി, വാരി കഴിക്കുന്ന കാഴ്ചയുടെ നേർക്ക് എന്റെ വിരലുകൾ നീണ്ടു.
"അത് ,സാർ.."അയാൾ പരുങ്ങി.തല കുനിച്ചു.
"വെറുതെ കളയുന്ന ഭക്ഷണത്തിന്റെ ഒരു ചെറിയ പങ്ക് ആ വൃദ്ധന് നൽകിയാൽ എന്തു സംഭവിക്കും സാർ..? ആ നിൽക്കുന്നത് നമ്മുടെഓരോരുത്തരുടെയും വേണ്ടപ്പെട്ടവർ ആണെന്നു കരുതുക ..! സഹിക്കാൻ പറ്റുമോ ?
ഈ പാപത്തിനു തലമുറകൾകണക്കു പറയേണ്ടി വരും ഓർത്തോളൂ.. ഒരു ഓഫീസർ ആയിട്ടല്ല ഇതു പറയുന്നത് വെറും ഒരു മനുക്ഷ്യൻ ആയിട്ടു മാത്രം. സമ്പാദിക്കാൻആവില്ല, വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടാവും ഈ വെയിലിൽ നിന്നു ഉരുകുന്നത് എന്തെങ്കിലും ചെയ്യുവാൻ കഴിയൂമെങ്കിൽ ആ വൃദ്ധന് ചെയ്തു കൊടുക്കൂ.. നന്മയുണ്ടാവും."
പറഞ്ഞു നിർത്തി .
"ക്ഷമിക്കൂ..സാർ, ആ പ്രായത്തിൽ ഇവിടെ മറ്റെന്തു ജോലി നൽകാൻ ആണ് സാർ..? ഈ ഹോട്ടൽ ആരംഭിച്ച സമയം മുതൽ അയാൾ അവിടെ ഉണ്ട്.എന്നും കാണാറുണ്ടെങ്കിലും ഇന്ന് വരെ അയാൾ ഒന്നും ആവിശ്യപ്പെട്ടിട്ടില്ല . ഞാൻ ചോദിച്ചിട്ടും ഇല്ല.ഇനിമുതൽ ശ്രദ്ധിച്ചോളാം സാർ. എനിക്കും ഉണ്ട് അപ്പൻ.മക്കളായ ഞങ്ങൾക്ക് വേണ്ടികുറെവെയിലുകൊണ്ടപ്പൻ എസി യുടെ തണുപ്പിൽ പുറത്തെവെയിൽ അറിയാതെ പോയി സാർ.."
അയാളുടെ വാക്കുകളും ഇടറിയിരുന്നു.
നിറഞ്ഞ സന്തോഷത്തോടെ ആ കൈകൾ പിടിച്ചു കുലുക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു.
വാഹനം പുറത്തേക്കു ഇറങ്ങുമ്പോൾ റാമിന്റെ കയ്യിൽ ഏൽപ്പിച്ച ചുരുട്ടിയനോട്ടുകൾ അവൻ ആ വൃദ്ധന്റെ കയ്യിൽ ഏല്പിക്കുമ്പോൾ ഒരു നിമിഷം ആ കൈകൾ പിൻവലിഞ്ഞത് കണ്ടു.
ഞങ്ങളുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾകണ്ടു
ആയാളുംചിരിച്ചു .റാം നിർബന്ധിച്ചു ആ പൈസ
അയാളെ ഏല്പിച്ചപ്പോൾ എല്ലാവരെയും നോക്കി
അയാൾ തൊഴുതു.
അതു കാണുവാൻ നിൽക്കാതെ മുഖം തിരിക്കുമ്പോൾ ഉള്ളിൽ പൊരിവെയിലത്തു തൂമ്പയുമായി പാടത്തു നിന്നും കയറി വരുന്ന തന്റെ അച്ഛന്റെ മുഖമായിരുന്നു.
ശുഭം.
By,✍️
nizar vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo