ദേശീയ ഗാനം ന്ന് കേട്ടർണ്ട്, ദേശീയ മൃഗംന്നും..ഈ ദേശീയ രോഗം ന്താണാവോ ", റഷീദ ടീച്ചർക്കാണ് സംശയം. "കുട്ട്യോളാരെങ്കിലും ചോദിച്ചതാണോ ഇബ്രായിമേ?"
അല്ല. അത് കുട്ടികളുടെ സംശയമായിരുന്നില്ല. എട്ടാം ക്ളാസിലെ സ്വപ്ന,-- പത്തിലെ മനോജ്.കെ.കെ. തുടങ്ങി ചില കുട്ടികൾ ഈയിടെ എന്നോട് പറഞ്ഞതാണ് ഈ പ്രശ്നം. അത് പക്ഷേ, അവരാരും പരാതി പറഞ്ഞതല്ല.
സ്കൂളിലെ ഉച്ച ഭക്ഷണത്തിൻ്റെ ചുമതല കൂടി ഉള്ളത് കൊണ്ട് ആദ്യത്തെ ഒരു വട്ടം വിളമ്പിക്കഴിഞ്ഞാൽ എല്ലാ ഹൈസ്കൂൾ ക്ളാസുകളിലും ഒന്ന് കയറിയിറങ്ങുന്നത് എന്നും എൻ്റെ ഒരു പതിവാണ്.കാരണം മുതിർന്ന കുട്ടികൾക്ക് ഉച്ചക്കഞ്ഞിയില്ല! (വിശപ്പടക്കാൻ അവർ, ഇതിനോടകം പരിശീലിച്ചുകഴിഞ്ഞിരിക്കണം എന്നാണ് ഉന്നത നിഗമനം !) രണ്ടാം വട്ടം വിളമ്പിക്കഴിഞ്ഞാൽ സാധാരണയായി അഞ്ചോ പത്തോ കുട്ടികൾക്കുള്ളതുകൂടി ചെമ്പിൽ ബാക്കി കാണും. മുതിർന്നുപോയത്കൊണ്ട് പന്തിയിലിരുത്തി അവർക്കു ഭക്ഷണം കൊടുക്കാൻ നിവൃത്തിയില്ല. എന്നാൽ അത് കഴിക്കാൻ തയ്യാറുള്ള കുറച്ചു കുട്ടികളെങ്കിലും എല്ലാ ക്ളാസിലും ഉണ്ടാവും. അവർക്ക് അത് എത്ത്ച്ചുകൊടുത്തിരുന്നത് റഷീദ ടീച്ചർ തന്നെയായിരുന്നു.
സ്കൂളിലെ ഗേറ്റിൻ്റെ താക്കോൽ മുതൽ ടോയ് ലറ്റ് വരെയുള്ള ചുമതലകൾ പൊതുവെ 'ഗസ്റ്റ്' അദ്ധ്യാപകർക്കാണ് നൽകുക.ആകൂട്ടത്തിൽ ഈ പോസ്റ്റ്മാൻ്റെ പണിയും എനിക്ക് കിട്ടി.പറ്റില്ലെന്ന് പറയാൻ 'ഗസ്റ്റ്' പരിമിതികൾ തൽകാലം അനുവദിച്ചുമില്ല. എല്ലാ ദിവസവും ഏഴു കുട്ടികൾക്കുള്ള ഭക്ഷണമാണ് ഈ രീതിയിൽ പാർസൽ നൽകുക.പക്ഷേ സ്ഥിരമായി ഭക്ഷണം കൊണ്ട് വരാത്ത ഒൻപത് കുട്ടികൾ ഉണ്ടായിരുന്നു താനും.രണ്ട് പേർ ഒരിക്കലും പൊതിച്ചോറ് വാങ്ങാറില്ല. ഒന്ന് എട്ട് ബിയിലെ സ്വപ്ന. പിന്നെ പത്തിലെ മനോജ്.കെ.കെ. മറ്റുള്ളവരിൽ ചിലർ അത് വീട്ടിലേക്കു കൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു.

ഇടക്കെപ്പഴോ, കുട്ടികളെല്ലാവും കൂടി, ഉച്ചക്ക് അമ്പഴങ്ങയും ഉപ്പും കൂട്ടി കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു."മക്കളേ, ഇതിങ്ങനെ തിന്നോണ്ടിരുന്നാൽ വല്ല വയറു വേദനേം വരില്ലേ?"
"ഞങ്ങൾക്ക് വരില്ല, സർ. വയറുവേദനക്ക് ക്വൊട്ടേഷൻ എടുത്തത് സ്വപ്നയാണ്". രജനിയുടെ കമൻ്റിന്, സ്വപ്ന പക്ഷെ ‘വിദൂരതയിലേക്ക്’ നോക്കി.
"ക്വൊട്ടേഷനുള്ള ഒരാളും കൂടീണ്ട് സർ, ഗോപീകൃഷ്ണ ഈ ക്ളാസിലല്ല... " അമ്പിളി കൂട്ടിച്ചേർത്തു.
എൻ്റെ അന്വേഷണ ഫലം കുട്ടികളുടെ കമൻ്റിനെ പിന്നീട് ശരിവച്ചു. മാത്രമല്ല, പൊതിച്ചോറു വാങ്ങുന്നവരിൽ അത് കഴിക്കാതെ മാറ്റി വെച്ചവരും ഇതേ അസുഖം പലപ്പോഴായി പറഞ്ഞിരുന്നു. അന്വേഷണം, ഞാൻ ചെറിയ ക്ളാസുകളെലേക്കും വ്യാപിപ്പിച്ചു. ഫലം..വയറുവേദനക്കാരുടെ എണ്ണം കൂടി. തുടർച്ചയായി ഒരേ അസുഖം വരുന്ന മുപ്പത്തി മൂന്ന് കുട്ടികൾ !.
ഹെഡ്മാസ്റ്റർ നരായണൻ സാർ പൊതുവേ ഒരു ഉൽസാഹക്കമ്മറ്റിയാണ്; പ്രധാനാദ്ധ്യാപകരിൽ അപൂർവ്വമായി കാണുന്നൊരു ജന്മം ! സാറിനോട് ഞാൻ കാര്യം പറഞ്ഞു. "എടോ താൻ അതും ഇതുമ്പറഞ്ഞ് ഒന്നൂണ്ടാക്കണ്ട, നമ്മട ചോറ് തിന്നാത്ത കുട്ട്യോൾക്കല്ലെ സൂക്കേടൊള്ളൂ. തിന്നുന്നോർക്കില്ലല്ലോ..?" പിന്നെ ചെവിയിൽ സ്നേഹത്തോടെ... "ഗസ്റ്റിൻ്റെ പണി നോക്യാപ്പോരേ".
ഏതായാലും എനിക്ക് മതിയായി, കാമ്പൈൻ ഞാൻ നിർത്തി. പക്ഷെ, എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് ! ആരോടു പറയും ? റഷീദ ടീച്ചറോട് പറഞ്ഞാൽ അവരത് 'ഗ്രൂപ്പി'ലിടും, തീർച്ച. ഗ്രൂപ്പിലേക്ക് ഇതുവരെ ഒന്നും 'ഫ്രഷ്' ആയി ഇടാൻ പറ്റാത്തതിൻ്റെ വിഷമം പടച്ചോനോടും പിന്നെ "ഗസ്റ്റ്" ആയ എന്നോടുമാണ് അവർ പറഞ്ഞിട്ടുള്ളത്! മാത്രവുമല്ല , എൻ്റെ അതി ഭാവുകത്വം കാരണം ഉച്ചക്കഞ്ഞി പരിപാടിയിൽ നിന്ന് ടീച്ചർ പൂർണമായി രക്ഷപ്പെട്ടു നിൽക്കുന്ന സമയമാണുതാനും. എന്നോടവർ ഈയിടെയായി അല്പം അകലം പാലിക്കുന്നതിൻ്റെ കാരണവും അതു തന്നെ.
എന്തിനും ഒരു ഓപണിങ്ങ് വേണമല്ലോ, അവസാനം അതു വന്നു. സന്ധ്യയുടെ രൂപത്തിൽ ! അവൾ കൂട്ടത്തിൽ ജൂനിയറാണെങ്കിലും ഒരുപാട് 'സീനിയർ' മാരുടെ അസൂയയുടെ ജെനറേറ്റർ ആയിരുന്നു. അവൾക്കും അതറിയാം. അവസരം കിട്ടുമ്പോളൊക്കെ അവളതിൻ്റെ ഔട്പുട് പരിശോധിക്കാറുമുണ്ട്.
"ഇബ്രാഹിം സംഭവം വയറുവേദനയല്ല, എല്ലാർടേം വീട്ടിൽ അനിയമ്മാരും അനിയത്തിമാരും ഒക്കേണ്ട്, ആ കുട്ടികളൊന്നും ഒറ്റദിവസോം വയറു നിറച്ച് ഒന്നും തിന്നാറില്ല. അതുകൊണ്ട് ഇവരും കഴിക്കാറില്ല, വീട്ടിലും സ്കൂളിലും! വിശ്വസിക്കാൻ പ്രയാസണ്ടാവും, ന്നാലും സത്യാണ്"
"അങ്ങനേണെങ്കിൽ ഇവർക്ക് അതു തുറന്നു പറഞ്ഞൂടെ,ഉച്ചക്ക് കിട്ടുന്ന പൊതിച്ചോറെങ്കിലും വീട്ടിലേക്ക് കൊണ്ടുപൊയ്ക്കൂടെ?"
"അതവർ പറയില്ല.ഒന്നാമത്തെ കാരണം, ഇവടെ കഷ്ടി എട്ടുപത്ത് പേർക്കുള്ള ചോറേ ബാക്കി കാണൂ. പിന്നെ,…. ദുരഭിമാനംന്ന് പറയാൻ പറ്റില്ല,.. ഒരു മടി. ആവശ്യമുള്ളത് ചോദിച്ച് മേടിക്കാൻ 'നിങ്ങളാരും' അവരെ പഠിപ്പിച്ചിട്ടുമില്ലല്ലോ ?" (വിശദീകരണത്തിനിടെ ടീച്ചർ ഒരു മുള്ളെടുത്ത് കുത്താനും മറന്നില്ല)
"ശരി ഞാനൊരു കാര്യം ചെയ്യട്ടെ , പാത്രം കൊണ്ടുവരാൻ പറഞ്ഞാൽ കുട്ടികൾ കേൾക്കില്ല. എല്ലാദിവസവും ബാക്കിവരുന്ന ചോറ് പൊതിയാക്കിത്തരാം, അതവരുടെ അടുത്തെത്തിക്കാമോ? ആരും അറിയണ്ട."
"എത്തിക്കാം, പക്ഷെ ഇവിടുത്തെ ആളുകളെ എനിക്ക് നന്നായറിയാം, അതുകൊണ്ട് അതെൻ്റെ ഒരു ജോലിയായി പ്രഖ്യാപിക്കരുത്!"
"ശരി, പക്ഷേ കുട്ടികളോട് ഒന്നും പറയരുത് പിന്നെ, പലതും കേൾക്കേണ്ടിവരും,” .
“കുട്ടികളോട്പറയില്ല, പിന്നെ കുത്തുന്ന-വാക്കുകൾ, അതും ഇവളുമാരുടെ... മാറ്റിപ്പിടി മാഷെ ! (അങ്ങനെ പറയാൻ അവൾ തന്നെ വേണം!)
ശനിയും ഞായറും പിന്നെ അവധി ദിവസങ്ങളും ഒഴിച്ച് ഈ പാർസൽ സർവീസ് നിർബാധം തുടർന്നു.ഈ സമയത്തൊക്കെ എൻ്റെ ചിന്തയും ചർച്ചയും ഒഴിവുദിനങ്ങളെ കുറിച്ചായിരുന്നു. ശനിയും ഞായറും കൂടി ഉച്ചക്കഞ്ഞി കൊടുക്കാൻ എന്താ മാർഗം? ഹൈസ്കൂളുകാരെ കൂടി ഇതിൽ പങ്കെടുപ്പിക്കണ്ടതല്ലേ? കുഞ്ഞിനും തള്ളക്കും വിശപ്പ് ഒരുപോലെതന്നെയല്ലേ? ബാക്കിവരുന്ന ഭക്ഷണം കുട്ടികൾക്കു കൊടുത്തു വിട്ടുകൂടേ? നേരത്തിന് അടുപ്പു പുകയാത്ത എത്രയോ വീടുകൾ കേരളത്തിലുണ്ട്? കുടിച്ചു കൂത്താടിവരുന്ന ശാപജന്മങ്ങളുടെ വായ്നാറ്റവും ശുക്ളവും പേറാൻ മാത്രം എത്രയോ പട്ടിണിക്കോലങ്ങൾ !
ചിന്തകൾ പക്ഷെ സമയത്തെ എങ്ങും പിടിച്ചിട്ടില്ല. അത് ട്രാക്ക് മാറി പൊയ്ക്കൊണ്ടിരുന്നു. ഒടുവിൽ.. "പി എസ് സി ഹാൻഡ് വന്നു, ഇബ്രാഹിം, കൈ വീശാറായി" സന്ധ്യയുടെ സ്ഥായീ ഭാവം, ചിരി !
"എച് എമ്മ് വിളിക്കുന്നു",.....പിന്നെ, ഇനി മുതൽ ഇരുപത്പേർക്കും മിറ്റെ കൂടുതലിടാൻ പറ്റൂന്നു തോന്നണില്ല,പുതിയ ആൾക്കാവും ചാർജ്- റഷീദ ടീച്ച ക്ക് മുഖത്തൊരു വിഷമം.
എല്ലാരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ മുന്നിൽ സന്ധ്യ.. "ഇതുവരെ ചെയ്തത് ഒറ്റക്കു പറ്റ്വോ"ഞാൻ ചോദിച്ചു.
“എല്ലാ ദിവസവും പതിവ് തെറ്റാതെ കുറച്ചരി കൂടുതലിടണം. ഇരുപത് പൊതിയെങ്കിലും ഒപ്പിക്കണം. സാമ്പാറിനും നീട്ടം വേണം!"
"സോറി ഇബ്രാഹിം, ഞാൻ പറഞ്ഞില്ലേ, ലോങ്ങ് ലീവ് ഉടനെ ശരിയാകും, പോകാതെ വയ്യ"..
പതുക്കെ നടന്നു.. സ്കൂളിനു പുറത്തേക്ക്, ഗേറ്റ് കടന്നപ്പോൾ ഏതാണ്ടൊരു മുപ്പതോളം കുട്ടികൾ പുറത്തു കാത്തുനിൽക്കുന്നു, മൂന്ന് ബാച്ചുകളായി !
"ഇതെന്താ സംഭവം , സ്വപ്നേ?"
"സാറെ, ഗിഫ്റ്റൊന്നും തരാൻ ഞങ്ങൾടേലില്ല, ഒരഞ്ചാറുവരി എഴുതീട്ടുണ്ട്. അതാണ് ഞങ്ങൾടെ ഗിഫ്റ്റ്. പിന്നെ സാറു കൊടുത്തുവിടുന്ന പത്ത് പൊതികളും ഞങ്ങൾ മുപ്പത് പേരും വീട്ടീക്കൊണ്ട് പോകുമായിരുന്നു. എങ്ങിനേന്നറിയോ, പത്ത് പേര് ഒരു ബാച്ച്,തിങ്കളാഴ്ച, അടുത്ത പത്ത് ചൊവ്വ,..അങ്ങനെ.."

(മൂർച്ചയില്ലാത്തൊരു കത്തി കൊണ്ട് ആരോ എൻ്റെനെഞ്ചിനകത്തേക്ക് ആഞ്ഞു കുത്തി, പിന്നെ ഒന്നു തിരിച്ചു, പിന്നെ വീണ്ടും, ഒപ്പം ചെവിയിൽ സ്നേഹത്തോടെ പറഞ്ഞു "ഗസ്റ്റിൻ്റെ പണി മാത്രം നോക്യാപ്പോരെ മാഷെ !"
By: Ibrahim NH
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക