Slider

ദേ കശുമാവിൽ കൊമ്പത്ത്

0
Image may contain: 1 person

കേരള ബാർ കൗൺസിൽ ഇലക്ഷനിൽ വോട്ടു ചെയ്യാമെന്ന പേരിൽ സ്വന്തം നാടായ ഏഴോത്ത് എത്തിയതായിരുന്നു ഞാൻ.
രണ്ടു ദിവസം സ്വന്തം നാട്ടിൽ വന്നു താമസിക്കാൻ കിട്ടുന്ന അവസരം ആരെങ്കിലും പ്രയോജനപ്പെടുത്താതിരിക്കുമോ?
ഇവിടെയെത്തി യ വിവരം ബന്ധുജനങ്ങളേയും നാട്ടുകാരേയും അറിയിച്ചിട്ടു തന്നെ കാര്യം എന്നോർത്തു ഫോണെടുത്തു. ഓരോരുത്തരേയും വിളിക്കാൻ ശ്രമിക്കവേ എന്റെ പെരുമ്പറ (ഫോൺ ) പണിമുടക്കി'
ഞാനാകെ സങ്കടത്തിലായി.എന്തു ചെയ്യും? എനിക്കാണെങ്കിൽ ഫോൺചെയ്യാനും മെസേജ് അയക്കാനുമല്ലാതെ ഫോൺ നന്നാക്കാൻ അറിയില്ലല്ലോ?
വിഷമിക്കേണ്ട നിങ്ങൾ ആങ്ങളയും പെങ്ങളും ചേർന്ന് നന്നാക്കിക്കോളു:
പണ്ട് എന്റെ റേഡിയോ നന്നാക്കിയപ്പോലെ....
കളിയാക്കി യുള്ള അഛന്റെ വാക്കുകൾ എന്നിൽ ദേഷ്യവും ചിരിയുമോക്കെ ഒന്നിച്ചുളവാക്കി :-
വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ സ്കൂൾ വിദ്യാത്ഥികളായിരുന്ന കാലം. ഇലക്ടോണിക്സാധനത്തിൽ പുതിയ പരീക്ഷണം നടത്തുന്നതിൽ എന്നും മുന്നിലായിരുന്നു ഞാനും എന്റെ അനുജനും
4 മക്കളുള്ള 'ഞങ്ങളുടെ അഛൻ ഒരിക്കൽ ഒരു റേഡിയോ വാങ്ങിച്ചു.
പിന്നെ അഛനെല്ലാം ആറേഡിയോ ആയിരുന്നു'' അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ നിങ്ങsച്ചന്റെ 5 മത്തെ കുട്ടിയാണത്...
രാവിലെ എഴുന്നേറ്റ ത്യ മുതൽ രാത്രി കിടക്കുന്നതു വരെ വീട്ടിലുള്ളപ്പോഴൊക്കെ റേഡിയോ ഇല്ലാതെ അഛനെ കാണാൻ പ്രയാസമായിരുന്നു' ക്രമേണ ഞങ്ങൾക്കും ആ സുന്ദരിപ്പെട്ടി ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
വൈദദ്യുതി എത്തിനോക്കാൻ മടിച്ച ഞങ്ങളുടെ വീട്ടിന്റെ വിനോദത്തിനുള്ള ഏക മാർഗ്ഗം ആ സുന്ദരി തന്നെയായിരുന്നു.
ഗോപന്റെയും വെന്മണി വിഷ്ണുവിറ്റെയും വാർത്ത കേൾക്കാത്ത ,രാമചന്ദ്രന്റെ കൗതുക വാർത്തയില്ലാത്ത 'ചലചിത്ര ഗാനങ്ങളും വയലും വീടും നാടകങ്ങളുമൊന്നുമില്ലാത്ത ഒരു ദിവസം ഞങ്ങൾക്കൊരിക്കലും ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു'
ഇന്നെല്ലാവരും അവരവരുടെ ഫോണിൽ തന്നെ ക്രിക്കറ്റ് മത്സരം നേരിൽ കാണുമ്പോൾ അന്ന് ഞങ്ങൾക്ക് കൂടുതലൊന്നും മനസിലായില്ലെങ്കിലും ആശ്രയം ഈ സുന്ദരിയുടെ മൂക് ക് പിടിച്ചു കിട്ടുന്ന കമന്റ് റിമാത്രമായിരുന്നു.
ഒരു ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ പണി കഴിഞ്ഞു വന്ന് റേഡിയോയും പിടിച്ച് സങ്കടത്തോടെ നിൽക്കുന്ന അഛന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി.
എന്തു പറ്റി അച്ചാ?
നമ്മുടെ റേഡിയോ പാടുന്നില്ല.
സ്വന്തം കുഞ്ഞു തീരെ വയ്യാതെ കിടക്കുന്ന ഒരു പിതാവിന്റെ നിസ്സഹായാവസ്ഥ ഞാനന്ന് എന്റ ഛനിലും കണ്ടു.
അഛൻ പോയി പേൾസ് തുറന്നു നോക്കിയതും സങ്കടത്തോടെ അടച്ചു വയ്ക്കുന്നതും കണ്ട് കാര്യം മനസിലാക്കി അകത്തേക്കുപോയ എൻറെ നിയൻ അവന്റെ ഭണ്ഡാരത്തിലുണ്ടായ നാണയങ്ങൾഎടുന്നു കൊണ്ടുവന്ന് എന്നെ ഏൽപിച്ചു 'ഏച്ചി ഇതു കൊണ്ട് നന്നാക്കാൻ പറയാം....
വേണ്ട മോനെ. ആ പൈസയൊന്നും പോര. ഞാൻ പറഞ്ഞതു കേട്ട് അവറെ മുഖം സങ്കടം കൊണ്ടു നിറഞ്ഞു: '
അന്നു രാത്രി ഞങ്ങളുടെ വീട് മരണവീടുപോലെയായിരുന്നു ....
പിറ്റേന്ന് മനസിലാ മനസ്സോടെ അഛൻ ജോലിക്കു പോകാനൊരുങ്ങി.
ഒന്നു കൂടെ തന്റെ റേഡിയോ എടുത്ത് ഇന്ന് കൂലി കിട്ടിയിട്ടു വേണം ഇതൊന്നു നന്നാക്കിയെടുക്കാൻ എന്ന പറഞ്ഞു.
അപ്പോ അരിയും സാധനങ്ങളും വാങ്ങിക്കേണ്ടേ? അമ്മയുടെ ചോദ്യം കേട്ട് പാവം അഛൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി...
കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അനിയനും കൂടി റേഡിയോ നന്നാക്കാൻ തീരുമാനിച്ചു.
വലിയ ഒരു മെക്കാനിക്കിനെപ്പോലെ ഒക്കെ അഴിച്ച് നോക്കുന്ന.... വീണ്ടും ഫിറ്റു ചെയ്യുന്നു: ഇങ്ങനെ കുറെ നേരത്തേ പരിശ്രമത്തിനൊടുവിൽ റേഡിയോ പാടാൻ തുടങ്ങി... നിഷ്കളങ്കരായ കുട്ടി കളുടെ പരിശ്രമം ദൈവത്തിനു ക്ഷ പി ടിച്ചെന്നു തോന്നി'
അപ്പോൾ
പതിനാലു ലോകവും കീഴടക്കിയ പോലെ ഞങ്ങൾ തുള്ളിച്ചാടി:
പക്ഷേ പിന്നീട് നോക്കിയപ്പോൾ രണ്ടു മൂന്നു സാധനം ഫിറ്റു ചെയ്യാൻ മറന്നിരിക്കുന്ന... ഈശ്വരാ....
സമയം പോയിക്കൊണ്ടിരുന്നു വൈകുന്നേരം അഛൻ പണികഴിഞ്ഞു വന്നു.
രാഘവേട്ട നോട് നാളത്തെ കൂലി കൂടി വാങ്ങിയിട്ടുണ്ടെന്നും റേഡിയോ നന്നാക്കാൻ പോകണ മെന്നും അമ്മയോട്പറയുന്നത് കേട്ടു ...
ഞങ്ങൾ റേഡിയോ നന്നാക്കിയ കാര്യം അമ്മ അഛനോടു പറയുന്നതു ഞങ്ങൾ കേട്ടു .രണ്ടു പേരും ഞങ്ങളെ കാണുന്നുണ്ടായിരുന്നില്ല.
അഛൻ അഭിമാനത്തോടെ റേഡിയോ പാടിക്കാൻ ശ്രമിക്കുന്നു '
ആശ്രമം പരാജയപ്പെട്ട അഛന്റെ കൈയിൽ ഞങ്ങൾ ഫിറ്റു ചെയ്യാൻ മറന്ന സാധനം കൂടി കിട്ടി എന്നു മനസിലാക്കിയ ഞങ്ങൾ അവിടെ നിന്നും രക്ഷപ്പെട്ടു.
പിന്നെ കുറേ നേരത്തേ അന്വേഷണങ്ങൾക്കൊടുവിൽ അവർ ഞങ്ങളെ കണ്ടെത്തിയത് തൊട്ടടുത്തുള്ള കശുമാവിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിലായിരുന്നു ....
ശ്രീജ ഏഴോം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo