
സൗഹൃദം എന്ന വാക്കിന്റെ അർത്ഥം എന്താന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഈയിടെയാണത് മനസ്സിലായത്. സൗഹൃദമെന്നത് സൗകര്യപൂർവ്വം മറക്കാനും സൗകര്യപൂർവ്വം ഓർക്കാനുമുള്ളതാണെന്ന്.
ചിലരുടെ കാഴ്ചപ്പാടിൽ ടെൻഷനും തിരക്കുമെല്ലാം ജീവിതത്തിൽ ഉണ്ടാകുമ്പോൾ അപ്പാടെ മറന്ന് പോകുന്നതാണ് സൗഹൃദം.
ചിലർക്കാണെങ്കിൽ ഒരു നേരമ്പോക്ക് മാത്രമാണ് സൗഹൃദം.
ചിലർക്കാകട്ടെ ഏത് വിഷമഘട്ടത്തിലും ഒപ്പമുണ്ടാവുന്നതാണ് സൗഹൃദം.
ചിലർക്ക് ഏത് തിരക്കിലും ഒന്ന് തിരക്കുന്നതാണ് സൗഹൃദം.
മറ്റ് ചിലർക്ക് ഒരു ശല്യമാണ് സൗഹൃദം.
ചിലർക്ക് സ്നേഹിച്ചിട്ട് നൊമ്പരപ്പെടുത്തി പോകുന്നതാണ് സൗഹൃദം.
ചിലർക്കോ വെറും വിഡ്ഢിത്തമാണ് സൗഹൃദം.
ചിലർക്ക് കുറച്ച് ദിവസം കാണാതാവുമ്പോ അന്വേഷിക്കുന്നതാണ് സൗഹൃദം.
ചിലരെങ്കിലും ഒരിക്കൽ പരിചയപ്പെട്ടാൽ മരണം വരെ ഓർക്കുന്നതാണ് സൗഹൃദം.
മറ്റ് ചിലർക്ക് ഏത് ദു:ഖങ്ങളും സന്തോഷങ്ങളും പങ്ക് വെക്കാനുള്ളതാണ് സൗഹൃദം.
മറ്റ് ചിലർക്ക് അവരവരുടെ കാര്യങ്ങൾ നടക്കാനുള്ള ഉപാധി മാത്രമാണ് സൗഹൃദം.
ചിലർക്ക് സ്നേഹം നടിച്ച് തള്ളിക്കളയാനുള്ളതാണ് സൗഹൃദം.
വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ സൗഹൃദത്തിന്റെ ആഴവും സത്യസന്ധതയും മനസ്സിലാക്കി സ്നേഹിക്കാൻ കഴിയൂന്നാ എന്റെ ഒരിത്.
ഇതെല്ലാം എന്റെ കാഴ്ചപ്പാടിൽ സൗഹൃദം എന്ന വാക്കിന് എനിക്ക് തോന്നിയ നിലപാടാണ്.ഇതേപ്പറ്റി പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവുമെന്ന് എനിക്കറിയാം.
ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, ഇത്രയൊക്കെ പറഞ്ഞ ഞാൻ ഇതിൽ ഏത് വകുപ്പിൽ പെടുമെന്ന് .ഒരു സംശയവും വേണ്ട, എല്ലാരും പറയുന്ന പോലെ ഞാനൊരു തികഞ്ഞ അഹങ്കാരി തന്നെ.ന്ത് ചെയ്യാം. നുമ്മടെ ലുക്ക് ഇങ്ങനെയായിപ്പോയി.
By: Sheela Stanley
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക