
കാത്തിരുന്നേറേ തുരുമ്പിച്ചു പോയ് ഞാൻ
കാരിരുമ്പായരെൻ യൗവ്വനം വിട ചൊല്ലേ..
കാരിരുമ്പായരെൻ യൗവ്വനം വിട ചൊല്ലേ..
മങ്ങിയോരുടലിനെ കാർന്നുതിന്നുന്നൊരി
ജീവിതപ്പാഥകൾ നീളെക്കിടക്കവേ..
ജീവിതപ്പാഥകൾ നീളെക്കിടക്കവേ..
കാർന്നോരായ് മാറി ഞാനേകനായെന്നിട്ടും
പോയ വസന്തങ്ങൾ ഓർമ്മയിൽ പൂക്കുമ്പോൾ
തേടുന്നു ഞാനെന്നും
തെളിയാത്ത നിൻ മുഖം.
തേടുന്നു ഞാനെന്നും
തെളിയാത്ത നിൻ മുഖം.
കാൽവെപ്പു തെറ്റന്നു.
കൈകൾ പിഴക്കുന്നു
പിടി തരാതെന്നെ കാലവും കുഴക്കുന്നു.
കൈകൾ പിഴക്കുന്നു
പിടി തരാതെന്നെ കാലവും കുഴക്കുന്നു.
കണ്ണിന്നു തിരിയാത്തൊരക്ഷരങ്ങൾ കാണാൻ
കണ്ണാടി വെച്ചെന്റെ തിമിരം മറക്കുന്നു.
കണ്ണാടി വെച്ചെന്റെ തിമിരം മറക്കുന്നു.
എടുക്കാനായുമ്പോൾ വീണുടയാറുണ്ട്
ചില്ലുപാത്രം പോലെ ശീലവും ചിന്തയും.
ചില്ലുപാത്രം പോലെ ശീലവും ചിന്തയും.
മനസ്സിലായൊന്നുണ്ട് മധുരപ്പതിനേഴിൻ
മറക്കാത്തകാലത്തിൻ തുടിക്കുന്നൊരോർമ്മകൾ.
മറക്കാത്തകാലത്തിൻ തുടിക്കുന്നൊരോർമ്മകൾ.
അശ്വവേഗത്തിനുമപ്പുറം താണ്ടി ഞാൻ
തളച്ചതുമെത്രയോ അശ്വങ്ങളായിരം
തളച്ചതുമെത്രയോ അശ്വങ്ങളായിരം
മഴവില്ലു മിഴിയിൽ കൊരുത്തു ഞാൻ
കവർന്നതുമെത്രയോ ഹൃദയ തടാകങ്ങൾ.
കവർന്നതുമെത്രയോ ഹൃദയ തടാകങ്ങൾ.
കുനിയാത്ത ശിരസ്സോടെ..
തളരാത്ത മനസ്സോടെ..
കാത്തിരിപ്പുണ്ടു ഞാനീ വഴികളിൽ.
തളരാത്ത മനസ്സോടെ..
കാത്തിരിപ്പുണ്ടു ഞാനീ വഴികളിൽ.
ബാബു.തുയ്യം.
4/5/18.
4/5/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക