Slider

മാര്യേജ് പ്രെപറേഷൻ കോഴ്സ്

0
Image may contain: 2 people, people smiling, sunglasses and outdoor

വിവാഹം രണ്ട് മനുഷ്യരുടെ അല്ല രണ്ട് ആത്മാക്കളുടെ കൂടി ചേരലാണ് (അതെ എതിരഭിപ്രായം ഇല്ല. എനിക്കും ഇല്ല നിങ്ങൾക്കും ഇല്ല അല്ലേ ? ) ." ഏതൊരു കാലഘട്ടത്തിലും സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന വ്യവസ്ഥയാണ് വിവാഹം എന്ന കൂദാശ ".
സിബി അച്ഛൻ മാര്യേജ് പ്രിപറേഷൻ കോഴ്സിൽ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയാണ്. (അതായത് കെട്ട് പ്രായം എത്തി നിൽക്കുന്ന സഭ വിശ്വാസികളായ യുവകോമളൻസ് & കോമളിസ് ). ഈ ക്ലാസുകൾക്ക് ഒടുവിൽ ഒരു എഴുത്ത് പരീക്ഷയുണ്ട് .
വിവാഹം എന്ന പുണ്യപുരാതന സമ്പ്രദായത്തെ പറ്റി അവർക്ക് വേണ്ടത്ര ഉൾകാഴ്ച്ച ഉണ്ടോ എന്നറിയുവാനാണ് ഇത്. പരീക്ഷയും ക്ലാസുകളും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞ് പോകുമ്പോൾ സദ്യക്ക് അടപ്രഥമൻ എന്ന പോലെ ഒരു ഫോം പൂരിപ്പിക്കാൻ കൊടുക്കും.
അതിൽ അവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും എഴുതാം.
തെക്കെലെ മറിയ കൊച്ചിനു കല്യാണമായി. സിബി അച്ചന്റെ ക്ലാസൊക്കെ കഴിഞ്ഞു. ഇനി മനസ്സമ്മതവും കല്യാണവും എല്ലാം കൂടെ കഷ്ടി - കഷ്ടി ഒരു മാസം . കാനഡയിൽ പോയി ഉപരിപഠനം എന്നൊക്കെ പറഞ്ഞു കൊഞ്ചിയെങ്കിലും "പാരഗൺ ചപ്പലിന്റെ " വള്ളി പൊട്ടിയാൽ തുന്നി ഇടുന്ന മാർ കോച്ചായൻ സമ്മതിച്ചില്ല.
പാലാ യിലെ ഏതോ
റബർ മുതലാളിയുടെ മകനെ നോക്കി കെട്ടിക്കുവാ. ജീസൺ പ്ലസ് ടു കഴിഞ്ഞു. രാഷ്ട്രീയവും, ഗുണ്ടായിസവും ആയി നടന്നു.
ഒടുവിൽ റിയൽ എസ്‌റ്റേറ്റിൽ തന്റെ ഭാഗ്യം പരീക്ഷിച്ചു കോടീശ്വരനായി. മരിയ കൊച്ചിനു ജീസനെ വല്ല്യ ഇഷ്ടം ഒന്നും അല്ലായിരുന്നു . എന്നാൽ കയ്യിൽ കാശുണ്ടല്ലൊ. ഇഷ്ടം ഇച്ചിരി കുറഞ്ഞാലും സാരമില്ല. അവളുടെ കൂട്ടുകാരി സാറ പറഞ്ഞപ്പോൾ അവളും ശരി വച്ചു.
ഒടുവിൽ കാത്തിരുന്നു കല്യാണം കഴിഞ്ഞു. മരിയ കൊച്ച് പാലായ്ക്ക് പോയി. ആദ്യ കൃസ്തുതുമസ്സിനു വീട്ടിൽ വന്നു കുറച്ചു ദിവസം നിന്നപ്പോൾ മരിയ കൊച്ചിനു ഒരു ആഗ്രഹം തോന്നി. സിബി അച്ചനെ ഒന്നു കാണണം എന്ന്. പ്രതേകിച്ച് ഒരു പണിയും ഇല്ല. എങ്കിലും എപ്പോഴും തിരക്കിലായിരുന്ന അച്ഛനെ കാണാൻ ഒന്നു രണ്ടു തവണ പോയി നടന്നില്ല. ഒടുവിൽ അവൾ അച്ഛനു ഒരു കത്തെഴുതി.
പ്രിയപ്പെട്ട സബി അച്ചാ,
സുഖം എന്നു വിശ്വസിക്കുന്നു. ഞാൻ അച്ഛന്റെ മാര്യേജ് കോഴ്സ് ഒരു വർഷം മുമ്പ് കൂടിയ കുട്ടിയാണ്. അന്ന് എന്നൊട് ചോദിച്ചപ്പോൾ എനിക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാൻ ഇല്ലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല.എന്റെ അഭിപ്രായങ്ങൾ ഞാൻ ഇവിടെ വിവരിക്കുന്നു.
അച്ചൻ ആ കോഴ്സ് ഒന്നു അപ്ഗ്രേഡ് ചെയ്യേണ്ടിരിക്കുന്നു.
പണ്ടൊക്കെ എന്റെ അമ്മയുടെ കാലത്ത് ഒരു വീട്ടമ്മ ചെയ്യേണ്ടിയിരുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്നറിയുമോ? വീട്ടു ജോലികൾ മുഴുവൻ ചെയ്യണം. ഒരു ഒഴിച്ചു കറിയും, കൂട്ടാനും, മീനോ ഇറച്ചിയൊ കൂട്ടി ഊണ് തയാറാക്കണം. പ്രാതലിനു ഇഡ്ഡലിയും പൊടിയും അല്ലെങ്കിൽ പുട്ടും കടലയും . ഇതു തന്നെ പൊതിച്ചോറായി നൽകിയാൽ മതിയാകും.
എന്നാൽ ഇന്ന് കാലം ഒരുപാടു മാറിയിരിക്കുന്നു ഒരു വീട്ടമ്മ ആകാൻ. താഴെ പറയുന്ന കാര്യങ്ങൾ അനിവാര്യമാണ്.
1- അമേരിക്കൻ, ചൈനീസ്, ഇറ്റാലിയൻ, തന്തൂരി, നാടൻ വിഭവങ്ങൾ ഉണ്ടാകാൻ അറിഞ്ഞിരിക്കേണം. ഇല്ലങ്കിൽ മിയാസ് കിച്ചൺ വഴിയൊ, അമ്മച്ചീസ് അടുക്കള വഴിയൊ പഠിക്കാൻ തയ്യാറാവണം.
2- കാറോടിക്കാൻ അറിഞ്ഞിരിക്കണം. ലൈസൻസും വേണം. കുട്ടികളെ സ്കൂൾ, ടൂഷ്യൻ, സിമ്മിംഗ്, യോഗ എന്നിവിടങ്ങളിൽ കൊണ്ടുവിടാൻ അറിഞ്ഞിരിക്കണം.
3- ഇന്റർനെറ്റിൽ നോക്കി ലോകത്തു ആരും കാണാത്ത തരത്തിലുള്ള പ്രോജക്ടുകൾ തയ്യാറാക്കാൻ ഉള്ള അറിവ് വേണം. പണ്ടത്തെ ഉപന്യാസവും ,കത്തും ഒന്നുമല്ല ഇന്ന് കുട്ടികൾ സ്കൂളിൽ പഠിക്കുന്നതു. ഇപ്പോൾ റാം ഉം റോം ഉം ആണ്.
4 - നമ്മൾ പത്താം ക്ലാസിൽ പഠിച്ച കണക്കിലെ അന്ന് പോലും മര്യാദയ്ക്ക് മനസ്സിലാവാത്ത പല കാര്യങ്ങളും (അൽജിബ്ര, ഡിഫറെൻസിയേഷൻ,ട്രിഗ്നോമീറ്ററി അങ്ങനെ ഉള്ള സുന ) നാലിലെയും യും , മൂന്നിലെയും കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അതിനുള്ള വാസന നിർബദ്ധമാണ്.
5 - കുഞ്ഞു പത്തിലൊ പന്ത്രണ്ടിലാ ആ കുമ്പോൾ ഉപരിപഠനം എന്ത് വേണ എന്ന് തീരുമാനിക്കാൻ ഉള്ള അറിവ് നിർബന്ധം.പല പല കോഴ്സ് അവയുടെ സ്കോപ്പ്. ഇതൊക്കെ അറിഞ്ഞിരിക്കണം.
6 - ഭർത്താവിന് ഇഷ്ടം ഉള്ള പോലെ മോഡേൺ നോ, നാടനോ, മെലിഞ്ഞോ,തടിച്ചോ, ഒക്കെ ഇരിക്കണം. അവരുടെ മാതാപിതാക്കളെ നോക്കണം. (ചുമ്മാ നോക്കിയാൽ പോരാ അവർ ആഗ്രഹിക്കുന്ന പോലെ ).ഇനിയിപ്പോൾ അമ്മായിഅമ്മ കടുംവെട്ടാന് എന്ന് പറഞ്ഞിട്ടും കാര്യം ഇല്ല ഒരു അഡ്ജസ്റ്മെന്റിൽ നോക്കിയേ പറ്റുള്ളൂ.
7- മുളകരച്ചു ചമ്മന്തി ഉണ്ടാക്കാനും അത് പോലെ തന്നെ ഫുഡ്‌ പ്രോസസ്സർ ഉപയോഗിക്കാനും അറിഞ്ഞിരിക്കണം.
8 - ഭർത്താവിന്റെ ഉപദേഷ്ടാവായി എല്ലാ കാര്യങ്ങളിലും(സാമ്പത്തികം, അക്കൗണ്ട് കീപ്പിങ്, ഫയലിംഗ് ) ഉത്തരവാദിത്വം എടുക്കണം.എന്നാൽ തത്സമയം തന്നെ വേലക്കാരിയായി വീട്ടു ജോലിയും ചെയ്യണം.
9 - സെറ്റ് സാരിയും കുങ്കുമവും വാലിട്ടെഴുതിയ കണ്ണും നവമ്പർ ഒന്നിനു നിർബന്ധം പക്ഷെ അന്ന് വൈകുനേരം ലുലുവിൽ പോകുമ്പോൾ ജീൻസും ടീ ഷർട്ടും ഐലൈനറും മസ്കാരയും.
10 - വീട് ഒരു കാഴ്ച്ച ബംഗ്ലാവ് പോലെ ഇരിക്കണം.
11 - എത്ര ജോലി ചെയ്താലും ക്ഷീണിക്കാൻ പാടില്ല. എന്നു മാത്രവുമല്ല പുഞ്ചിരിക്കുകയും വേണം.
എല്ലാത്തിനും ഒടുവിൽ വേണ്ടത് ക്ഷമയാണ്.
ഈ പണിയൊക്കെ ഒതുക്കി
ഫെസ് ബുക്കിലേക്ക് ഒന്നു നോക്കിയാൽ അപ്പോൾ കേൾക്കാം "നിനക്ക് എന്താ... സുഖം.ഇവിടെ ഇതു നോക്കി കളിച്ചാൽ മതിയല്ലൊ? "
ഇത് കേട്ടു ദേഷ്യപ്പെടാതെ മനസ്സു നിയന്ത്രിക്കാൻ ഉള്ള കഴിവും വേണം.
അപ്പോൾ വിവാഹം ഒരു വൻ വിജയം ആകും.

സ്നേഹപൂർവ്വം
മരിയ
ഒപ്പ്
കത്തു വായിച്ചു തീർത്ത സിബി അച്ഛൻ തലക്കടിയേറ്റ പോലെ നിന്നു എന്ന് ആളുകൾ പറയുന്നു . സത്യമാണോ --- ആവോ ----
***ജിയ ജോർജ് ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo