നിയമപാലനം
--------------------
--------------------
"ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്തു കൊലപാതകം നടത്തിയ ഗോവിന്ദനെ തെളിവില്ല എന്ന കാരണം ചുമത്തി കോടതി വെറുതെ വിട്ടു..."
കേശവൻ നായരുടെ ചായക്കടയിലെ ടീവി യിൽ ഈ ന്യൂസ് കണ്ടപ്പോൾ അവിടിരുന്നു ചായ കുടിച്ചോണ്ടിരുന്ന പത്രോസ് ചേട്ടൻ എന്ന 64 വയസ്സുള്ള വൃദ്ധൻ ദേഷ്യത്തോടെ പറഞ്ഞു
"ഇവനെയൊക്കെ വെട്ടി കൊല്ലണം.... "
പത്രോസ് ചേട്ടന്റെ നല്ല കാലം...
അവിടെ ചായ കുടിക്കാൻ രണ്ടു പൊലീസുകാർ വന്നിട്ടുണ്ടായിരുന്നു....
കയ്യോടെ പൊക്കി ...
കൊലപാതക ഭീഷണി... പരസ്യ പ്രേരണ... ആളുകളിൽ ഭയം സൃഷ്ടിക്കൽ... എന്നീ വകുപ്പുകൾ ചുമത്തി നേരെ കോടതിയിലേക്ക്...
കോടതി ജീവപര്യന്തം തടവിനും ശിക്ഷിച്ചു...
ഗോവിന്ദൻ പുറത്തേക്കിറങ്ങിയ അതെ വാതിലിലൂടെ പത്രോസ് ചേട്ടൻ അകത്തേക്ക് കയറി...
ഇതാണ് ഇന്നത്തെ നിയമം....
കോടതിയിൽ നിന്ന് പുറത്തിറങ്ങിയ പത്രോസ് ചേട്ടന് അവിടെ നിന്ന ഒരാൾ ഒരു ശിൽപം നൽകി
അത് ആ മൂന്ന് കുരങ്ങുകളുടെ ശിൽപമായിരുന്നു...
'ഒന്നും കാണരുത്... ഒന്നും കേൾക്കരുത്... ഒന്നും മിണ്ടരുത്.....'
അതെ ഇന്ന് ജനത മുഴുവൻ പിന്തുടരുന്ന ആ വലിയ കാര്യം....
ജയ്‌സൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക