Slider

നല്ലെഴുത്ത് - വായനയുടെ നവംബർ

0
Image may contain: 1 person, text

നല്ലെഴുത്തിൽ ജനപ്രീതി നേടിയ കഥകളായി തെരഞ്ഞെടുക്കപ്പെട്ടവയും,വേറെ ഒരുപാട് നല്ല കഥകളും ചില കവിതകളും വായിച്ചു.
തൃശ്ശൂരിൽ ലഡു സ്വാമി എന്നൊരാൾ ഉണ്ടായിരുന്നു. അദ്ദേഹം വീട്ടിൽ തയ്യാറാക്കുന്ന ലഡു വളരെ രുചികരമായിരുന്നു. ഏറെ പ്രശസ്തവുമായിരുന്നു. ഒരു ലഡു തിന്നാൽ അതിന്റെ രുചി ആ ദിവസം മുഴുവനും നമ്മളോർക്കും. വീണ്ടും ഒരെണ്ണം കൂടി കഴിച്ചാലോ എന്ന് ആഗ്രഹമുദിക്കും.
ലഡു തയ്യാറാക്കുന്ന രീതി,അതിൽ ചേർത്ത വസ്തുക്കൾ, അവയുടെ രാസ നാമങ്ങൾ, ലഡു ഉണ്ടാക്കുന്ന സമ്പ്രദായം പഴയതാണോ പുതിയതാണോ എന്നൊന്നും ചിന്തിക്കാൻ തോന്നില്ല. നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ചിന്ത വീണ്ടും ആ രുചി ആസ്വദിക്കാൻ ഉള്ള ഒരവസരം എപ്പോൾ ലഭിക്കും എന്നു മാത്രമാണ്.
നല്ലെഴുത്തിൽ അതി മനോഹരങ്ങളായ കഥകൾ എഴുതിയ അതുല്യ പ്രതിഭകളുടെ
കഥകളെക്കുറിച്ചും ഒന്ന് മാത്രമേ പറയാനുള്ളൂ, ഇവ വീണ്ടും ആസ്വദിക്കാൻ തോന്നുന്ന ലഡു സ്വാമിയുടെ ലഡുകൾ ആണ്.
നവോത്ഥാന ചിന്തകൾ, രചനകളുടെ വൈകാരിക പരിസരങ്ങൾ, അഭിനവ സാഹിത്യ സിദ്ധാന്തങ്ങൾ, അവ എഴുത്തുകാർ എത്രത്തോളം സ്വാംശീകരിച്ചു എന്നൊന്നും പറയാൻ എനിക്കറിയില്ല. ചെറിയ ഒരു നിർദ്ദേശം മാത്രം പറയുന്നു. നമ്മളെക്കാൾ മുതിർന്നവരായ എഴുത്തുകാർ എഴുതിയ പുസ്തകങ്ങൾ വായിക്കുക. ആശയം വ്യകതമാവുന്ന രീതിയിൽ, തെറ്റുകൾ ഇല്ലാതെ വാക്യങ്ങൾ നിർമിക്കുന്ന രീതി അവയിൽ നിന്ന് നോക്കി പഠിക്കുക.
എല്ലാ എഴുത്തുകാർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
´´´´´´´´´´´´´´´´
സ്നേഹപൂർവ്വം,
സായി മാഷ്‌ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo