Slider

പോക്കുവെയിൽ മണ്ണിലെഴുതിയത് - പുസ്തക പരിചയം

0
പോക്കുവെയിൽ മണ്ണിലെഴുതിയത്

പുസ്തക പരിചയം - 3
#പുസ്തകം : പോക്കുവെയിൽ മണ്ണിലെഴുതിയത്
#രചയിതാവ് : ഒ എൻ വി
#പബ്ലിഷർ : ചിന്ത പബ്ലിഷേഴ്‌സ്
#വില : ₹280
ഒ എൻ വി എന്ന മൂന്നക്ഷരവും മലയാള സാഹിത്യവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ഓരോ മലയാളിയും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ മാധുര്യം നുണഞ്ഞിട്ടുണ്ടാകും. രണ്ടു കൈ വഴിയായി ഒഴുകിക്കൊണ്ടിരുന്ന മലയാള ചലച്ചിത്ര ഗാനവും മലയാള കവിതയും ഒ എൻ വിയുടെ തൂലികത്തുമ്പിലൂടെ ഒന്നായി ഒഴുകി ഇറങ്ങിയിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന്റെ തൂലിക തുമ്പിലൂടെ പിറന്നു വീഴുന്നതെല്ലാം കവിതകളായിരുന്നു എന്നു പറയാം.
ഒ എൻ വിയുടെ ജീവിതാനുഭവങ്ങളുടെ കുറിപ്പുകളാണ് 'പോക്കുവെയിൽ മണ്ണിലെഴുതിയത്'. ആ പേര് തന്നെ എന്തൊരു കാവ്യാത്മകമാണ്!
കവിയുടെ ജീവിതത്തിലെ ബാല്യം മുതലുള്ള അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ. ഒരു പക്ഷെ കവിയുടെ 'ആത്മാവിൽ മുട്ടിവിളിച്ച' ജീവിതത്തിലെ നിമിഷങ്ങളെ പറ്റിയുള്ള വിവരണങ്ങൾ. മലയാള സഹിത്യത്തെ പ്രതിനിധീകരിച്ച് കവി വിവിധ രാജ്യങ്ങളിലേക്കായി നടത്തിയ യാത്രകളെ കുറിച്ച്, സാഹിത്യകാരന്മാരും അല്ലാത്തവരുമായുള്ള വ്യക്തി ബന്ധങ്ങളെ കുറിച്ച്, ജീവിതത്തിൽ കടന്നു പോകേണ്ടി വന്ന നല്ലതും ചീത്തയുമായ നിമിഷങ്ങളെ കുറിച്ച്, രാഷ്ട്രീയപരമായതും അല്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് കവിക്കുണ്ടായിരുന്ന വ്യക്തമായ കാഴ്ചപ്പാടുകളെക്കുറിച്ചെല്ലാം തന്നെ തന്റേതായ ശൈലിയിൽ കവി വിവരിക്കുന്നുണ്ട്. ഇടക്ക് നമുക്ക് തോന്നിപ്പോകും അദ്ദേഹം ചിന്തിക്കുന്നത് പോലും കവിതയിലൂടെ ആയിരുന്നോ എന്ന്! മലയാള ഭാഷയെ സ്നേഹിക്കുന്ന ഓരോരുത്തരും ഈ 'പോക്കുവെയിലിന്റെ' ഇളം ചൂടിലലിയേണ്ടതുണ്ട്. അത് ഒ എൻ വി എന്ന വ്യക്തിയും ആഴവും പരപ്പുമേറിയ, സുന്ദരമായൊരു 'ഒ എൻ വി കവിതയാണെന്ന്' നമുക്ക് മനസ്സിലാക്കിത്തരും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo