നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിഷസൂചിയുമായ് ആരോ ഒരാൾ വരുന്നുണ്ട്

Image may contain: Saji Varghese, tree, sky, outdoor and nature

എങ്ങുംവിഷങ്ങളാണ് മരുന്ന്,
ആഘോഷങ്ങളിൽ,
നാലാൾക്കൂടുന്ന സമ്മേളനങ്ങളിൽ,
കുത്തിവയ്ക്കാറാണ് പതിവ്,
തലച്ചോറിലേക്ക്,
മെല്ലെ മെല്ലെആഴത്തിൽ കടത്തിവിട്ട്,
പതുക്കെപതുക്കെചിന്തിച്ച്,
ഒന്നാകെകലർന്ന്,
മെല്ലെതരംഗങ്ങൾ രൂപപ്പെടുന്നു;
വേഗതകൂടി വട്ടംകറങ്ങി,
ചുഴലിക്കാറ്റുപോലെ വീശിയടിക്കുന്നു,
എല്ലാം ശാന്തമാകുമ്പോഴേക്കും,
തകർന്നു കഴിഞ്ഞിരിക്കും;
ശാന്തതയോടെയിരിക്കുമ്പോൾ,
പുനർവിചിന്തനത്തിന് സമയമില്ല;
കേൾക്കുവാൻ ആരെങ്കിലും വേണ്ടേ,
വിഷസൂചി കയറ്റി, താണ്ഡവമാടിയതിന്റെ ശക്തിയിലെല്ലാം തീർന്നിരിക്കും,
ശേഷം അവശേഷിക്കുന്നത്
അനാഥ ജന്മങ്ങൾ;
അവശേഷിക്കുന്നതെന്താണെന്നറിയാതെ,
വിഷസൂചിയും തോളിലേറ്റി,
നാലാൾകൂടുന്ന കൂട്ടായ്മയിലേക്ക്, വരുന്നവരോർക്കുക,
ദുർമന്ത്രവാദികൾ കെട്ടിത്തൂങ്ങിയാടാറാണുള്ളതെന്ന്,
വിഷസൂചി പ്രയോഗത്താൽ, നഷ്ടപ്പെട്ടവരുടെയാത്മാക്കൾ, പ്രപഞ്ചത്തിൽസംഗമിച്ച്,
അടിവേരിളക്കുവാൻ പുറപ്പെട്ടു കഴിഞ്ഞെന്ന്,
ഹൃദയം നഷ്ടപ്പെട്ടവരിൽനിന്നുത്ഭവിച്ച കിരണങ്ങൾ,
നിങ്ങൾതൻ പരമ്പരകളുടെ, കാഴ്ചകളെയിരുട്ടിലേക്ക് നയിക്കുന്നുണ്ടെന്ന്;
അക്ഷോഭ്യനായ് ,ശാന്തനായ്,
ഞാനെന്റെ കർമ്മവീഥിയിലൂടെ നീങ്ങുന്നു,
തിരിച്ചറിവുള്ളവരനുഗമിക്കട്ടെ;
ആരോഒരാൾ വിഷസൂചിയുമായ് വരുന്നുണ്ട്,
ആൾക്കൂട്ടത്തിൽ ചേരുവാനെനിക്കു ഭയമാണ്.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot