Slider

കയം.

0
Image may contain: 1 person, standing

ഓളങ്ങളിലുലഞ്ഞ് ഒഴുകി നീങ്ങുമ്പോൾ
ഓർക്കാപ്പുറത്ത് നിലയില്ലാകയങ്ങളുടെ
ചുഴികളിൽ അകപ്പെട്ട്
അപ്രത്യക്ഷമാവാറുണ്ട് പലരും.
വർത്തമാനത്തിന്റെ സങ്കടപ്പെയ്ത്തുകൾ
അടിയൊഴുക്കുകൾ തീർത്ത്
കാത്തിരിക്കുന്നുണ്ട്.
നിലവിളിക്കാൻ പോലുമാവാതെ
നോക്കിയിരിക്കെ
കാണാതാവുന്നവരെ കുറിച്ചാകും
അപ്പോൾ വർത്തമാനങ്ങൾ.
നിന്റെ മാത്രമെന്ന്
നിനക്കു മാത്രമെന്ന്
വിലക്കുകൾ തകർക്കപ്പെടുന്ന
ഉൻമാദങ്ങളിൽ..
നെഞ്ചോടു ചേർത്തതെല്ലാം
നെഞ്ചരിക്കുന്ന വേദന പകർന്ന്
കനലുപോലെ പൊള്ളിക്കും.
കരിന്തിരിയുടെ ഗന്ധമാണ്
തനിച്ചിരിക്കുന്ന പകലുകൾക്ക്.
നഗ്നയാക്കപ്പെടുന്നതിന്റെ
വ്യഥ അറിഞ്ഞനുഭവിക്കാനുള്ള
ശാപമേറ്റ ജൻമം.
മരപ്പലകൾ കൊണ്ട്
മറച്ചു വെച്ചിരിക്കയാണ്
നിലയില്ലാകയങ്ങൾ.
കുരുക്കു മുറുകി പിടയുമ്പോഴാണ്
വെള്ളമില്ലാതെ തുഴയുന്ന
കൈകാലുകൾ ശൂന്യത അറിയുക.
Babu Thuyyam,
3/12/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo