Slider

പ്രണയഭംഗം

0
Image may contain: 1 person, closeup and outdoor

പകുത്ത സ്നേഹമേ തിരിച്ചുപോവുക
പതുക്കെയെന്നെ നീ മറന്നുമാറുക.!
ഒരിക്കലെങ്കിലും തിരിഞ്ഞുനോക്കുകിൽ
ചിരിക്കുകില്ലയെൻ നരച്ചകണ്ണുകൾ..
നമുക്കു വീണ്ടുമാ കനത്ത വേനലിൻ
കടുപ്പമേറ്റിടാം കരിഞ്ഞുണങ്ങിടാം..
തളിർത്തുവന്നൊരാ കിളുന്നുനാമ്പുകൾ
പതുക്കെ നുള്ളിടാം, പറിച്ചുമാറ്റിടാം
കനത്തമാരിയിൽ കുടയ്ക്കുകീഴെ നാം
തണുപ്പുമാറുവാൻ കൊരുത്ത നാവുകൾ
കനച്ചുനേർത്തുപോയ്‌ ചവർപ്പു ചേർന്നപോൽ
നിനക്കുമെന്നിലും കറുത്തപാടയായ്‌..
നനുത്ത ചുണ്ടുകൾ പകർന്നുനൽകിയ
കടുത്ത ചുംബനത്തിണർപ്പു തെല്ലൊരു
ചവർപ്പുപോലെ ഞാൻ തിരസ്കരിക്കവേ
മരിച്ചു നീയെന്ന മതിഭ്രമങ്ങളും..
തിരക്കിലാണു ഞാൻ തിരക്കിടേണ്ട നീ
തിരിച്ചൊരിക്കലും വരില്ലയോമലേ..

BY Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo