..........................
നേരം ഉച്ചയോടടുത്തിട്ടും പുറത്ത് കനത്ത മഞ്ഞാണ്.ഹൈറേഞ്ചിന്റെ പ്രത്യേകതയാണിത് .ഓരോ ദിവസത്തിനും ഓരോ മുഖമാണ്.ചിലതിന് പ്രസരിപ്പുള്ള വെയിൽമുഖം,ചിലതിന് മഞ്ഞുറയുന്ന തണുപ്പൻ മുഖം,ഇനിയും ചിലപ്പോൾ പിണങ്ങിയിരിക്കുന്ന കുഞ്ഞിനെ പോലെ ദിവസം മുഴുവൻ ചിണുങ്ങിപ്പെയ്തുകൊണ്ടിരിക്കും.
ഒരു പ്രണയകഥ എഴുതിക്കൂടേ എന്ന അമ്മുവിന്റെ ചോദ്യം മനസ്സിലേക്കോടിയെത്തി.പ്രണയമെഴുതാൻ പറ്റിയ അന്തരീക്ഷമാണ്.കണ്ണെത്താദൂരത്തോളമുള്ള മലനിരകളിൽ മഞ്ഞു മൂടിക്കിടക്കുന്നു...കാറ്റ് മഞ്ഞുകണങ്ങളെ ഊതിയകറ്റാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.ഹൈസ്കൂൾ കെട്ടിടത്തിനുമപ്പുറത്ത് നിറയെ പൂത്തുനിൽക്കുന്ന പേരറിയാത്ത മരം,പൂക്കൾ മഞ്ഞുകണങ്ങളെ തോൽപ്പിച്ചുകൊണ്ട് പുഞ്ചിരി തൂകി നിൽപ്പുണ്ട്.നല്ല വലിപ്പമുണ്ട് ആ പൂവുകൾക്ക്.കടും ചുവപ്പു വർണ്ണവും.
ഇവിടത്തെ പൂക്കൾക്കെല്ലാം കടുംനിറങ്ങളാണ്
.നല്ല വലിപ്പവും...വഴിവക്കിൽ വളരുന്ന കാട്ടുചെടികളുടെ പൂവിനു പോലും എന്തു ഭംഗിയാണ്.

ഇടനാഴിയിലൂടെ വെറുതെ നടന്നു,ക്ളാസ്മുറികൾ ശബ്ദമുഖരിതമാണ്.ചരിത്രവും ഭൂമിശാസ്ത്രവും രസതന്ത്രവും ഗണിതവും ഭൗതികശാസ്ത്രവും ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങളിൽ നാലുചുവരുകളിലും തട്ടി പ്രതിദ്ധ്വനിക്കുന്നു.
വിദ്യാലയത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് സ്വരങ്ങളിലാണ്.പല സ്ഥായികളിൽ ഉയരുകയും താഴുകയും ചെയ്യുന്ന സ്വരങ്ങൾ...പഠിക്കുന്നതിന്റെ, പഠിപ്പിക്കുന്നതിന്റെ...കുട്ടികളുണ്ടാക്കുന്ന കലപിലകളുടെ,കൊച്ചുവഴക്കുകളുടെ,പ്രണയപരിഭവങ്ങളുടെ...അതെ,പറഞ്ഞുതുടങ്ങിയത് പ്രണയത്തെ കുറിച്ചായിരുന്നുവല്ലോ...

'ഒരു നിമിഷം മറന്നു പരസ്പരം മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ...മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും...നിറയെ സംഗീതമുള്ള നിശ്വാസവും...'
മലയാളംക്ളാസിൽ നിന്ന് മനോഹരമായൊരു കവിതാലാപനം ...അമേയയുടെ സ്വരമാണ്.ഈ വർഷം വന്ന കുട്ടികളിലെ മികച്ച ഗായികയാണവൾ.
എത്ര സുന്ദരമായാണ് ആ കുട്ടി പാടുന്നത്.വെറുതെ ജനലിലൂടെ ഒന്നു നോക്കി.അവൾ മുഖം കുനിച്ചാണ് നിൽക്കുന്നത്.മുഖത്തിന്റെ ഒരു ഭാഗമേ കാണാൻ കഴിയുന്നുള്ളൂ.എങ്കിലും കവിളുകളിൽ പടർന്ന കുങ്കുമച്ചുവപ്പ് അറിയാതെ ചുണ്ടിലൊരു ചിരിയുണ്ടാക്കി.ഒരു കൗതുകം...ആരാവും ആ ചുവപ്പിനുത്തരവാദി,നോട്ടം ആൺകുട്ടികളിലേക്കായി.കവിതയിൽ ലയിച്ചിരിപ്പാണ് എല്ലാവരും...കണ്ണുകൾ ചെന്നുനിന്നത് മനുവിലായിരുന്നു...മേശയിൽ എന്തോ ചിത്രം വരയുകയാണ്.മറ്റെല്ലാ കണ്ണുകളും അമേയയിലാണ്.അവൻ മാത്രം മുഖമുയർത്താതെ ,കണ്ണിലെ ചിരി മറയ്ക്കാനാവാതെ....
തിരികെ നടക്കുമ്പോൾ തടയാൻ പണിപ്പെട്ടിട്ടും ഞാൻ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു...കൺകോണുകളിലൊളിപ്പിച്ചു വെച്ചൊരു നോവ് ഇടക്കൊന്നെത്തി നോക്കി ...പിന്നെയത്
നിശ്ശബ്ദം പിൻവാങ്ങിയെങ്ങോ മറഞ്ഞു.

🖋ദിവിജ
മനുവും അമേയയും തീർത്തും സാങ്കൽപ്പികകഥാപാത്രങ്ങളാണ്.കൗമാരക്കാർക്കിടയിലെ വാചാലമായ മൗനം സൂചിപ്പിച്ചു എന്നു മാത്രം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക