നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അസ്ഥിത്വംതേടുന്നവൾ

Image may contain: 1 person, smiling, beard and closeup
മഹിളേ,നിന്നിൽ അസ്ഥിത്വമിരിക്കെ, അതറിയാതെ തേടിനടക്കുന്ന നീ,
പരാവർത്തന ലോകത്തിൽ
ചുറ്റിക്കറക്കിടും കുശവചക്രത്തിലെ 
പതംവന്ന കളിമണ്ണുപോലെ.
മാറുമറയ്ക്കാത്ത ഇരുണ്ടകാലത്തും,
മാറുമറയ്ക്കുന്നീ പുതിയകാലത്തും,
ഒരടിമയെപ്പോലെ നിന്റെ സത്വത്തെ,
വീടിന്റെ ചുമരുകൾക്കുള്ളിൽ തളച്ചിട്ടു കുലനാരിയാക്കുമ്പോഴും നിനക്കു നീതന്നെ ശത്രു.?
അമ്മയായി,ദേവിയായ്, ഭൂമിയായ്
നിനക്കേറെയിഷ്ടമാം പൂക്കളായ്,
പുഴകളായ്,കടലമ്മയായും,നിനക്കു വർണ്ണനകളേറെയുണ്ടെങ്കിലും,
അവസാനം അതെത്തി നില്ക്കുന്നത് അശുദ്ധയിലല്ലേ?
നീ,അധ്വാനലോകം ജയിക്കുവാൻ
ഏഴാങ്കടലും കടന്നവൾ,
ഹിമശൃംഗങ്ങൾ കീഴടക്കി,
ആകാശത്തിന്നതിരുകൾ ഭേദിച്ച്
ചന്ദ്രനെതൊട്ടവൾ,
രാഷ്ട്രംഭരിക്കാൻ കഴിവുള്ള നിന്നെ വിളിക്കുന്നതും അബലയെന്ന്.?
നിന്റെ ശബ്ദമുയർന്നപ്പോളെല്ലാം ഞാനും, നീയും പുരുഷാരങ്ങളും ചേർന്നല്ലേ നിന്നെ,
കൂകിയാർത്തുവിളിച്ചത്
ഫെമിനിച്ചിയെന്ന്.?
എന്റെ വിശ്വാസങ്ങളുടെ
ഹോമാഗ്നിയിൽ നീ
അഗ്നിശുദ്ധി വരുത്തിയാലും,
എന്റെ,യാചാരഗർത്തച്ചുഴികളിൽ
നിന്നെയെനിക്കു ജലസമാധിയാക്കണം.
ചട്ടക്കൂടുകളാൽ പൊതിഞ്ഞു
നിറുത്തപ്പെട്ടിരിക്കുന്നു
നിന്റെ,യസ്ഥിത്വം.
നിന്റെ തിരിച്ചറിവുകൾ സത്യമാണെങ്കിലും,
വിധേയ ദാസ്യത്താൽ
അതെല്ലാം മറക്കുന്നവൾ നീ.
വ്യക്തിത്വമുള്ളവളെന്ന ചിന്ത, നിന്നിലുരുവാകും നിമഷത്തിൽ നീ നിന്നിലൂടെ പുനർജ്ജനിച്ച് അസ്ഥിത്വംനേടും പക്ഷേ എന്ന്??
ബെന്നി ടി.ജെ
05/10/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot