
വയറിനും നടുവിനും അതിശക്തമായ വേദനയെനിക്ക് അനുഭവപ്പെട്ടു.കുളിച്ചിട്ട് ഒന്ന് റെസ്റ്റെടുക്കാമെന്ന് കരുതിയപ്പോൾ അമ്മായിയമ്മയുടെ വിളി.
" നന്ദാ മുറിയൊക്കെ അടിച്ചുവാരി തറയൊക്കെ തുടക്ക്.എന്നിട്ട് തുണിയും കഴുകിയിട്."
ഞാൻ എഴുന്നേറ്റു ഹാളിൽ ചൊല്ലുമ്പോൾ നാത്തൂനും അമ്മായിയമ്മയും കൂടി റ്റീവിയും കണ്ടു സംസാരിച്ചിരിക്കുന്നു.നാത്തൂന്റെ വിവാഹം കഴിഞ്ഞതാണ്.ഭർത്താവ് ഗൾഫിൽ പോയ ഉടനെ അമ്മ അവളെയിങ്ങ് വിളിപ്പിച്ചു വീട്ടിൽ നിർത്തി...
അടുക്കളയിൽ ഒരുകൈ സഹായം ചെയ്യില്ല അമ്മയും മകളും.ഞാൻ എന്തെങ്കിലും വെച്ചുണ്ടാക്കി കൊടുത്താൽ അമൃത് പോലെ കഴിച്ചിട്ട് കുറ്റം പറച്ചിലാണ്..
ഒരുദിവസം സഹികെട്ട് ഞാൻ പൊട്ടിത്തെറിച്ചു.
"കുറ്റം കണ്ടുപിടിക്കുന്നവർ തന്നെയങ്ങ് വെച്ച് കഴിച്ചുകൂടെ...
അന്ന് വയർ നിറയെ ആക്ഷേപവും ചീത്തവിളിയും കിട്ടി.രാത്രിയിൽ ഭർത്താവിന്റെ കയ്യിൽ നിന്നും മർദ്ദനവും..
" അമ്മേ ഇന്ന് എനിക്ക് തീരെവയ്യ.നാളെയെല്ലാം ചെയ്യാം..
പറഞ്ഞു തീരും മുമ്പെ മുഖമടിച്ച് ആട്ട് കിട്ടി.
"മൂന്നുനേരം വെട്ടി വിഴുങ്ങുന്നുണ്ടല്ലൊ മൂധേവി.എന്റെ മകൻ നിന്നെ കെട്ടിക്കൊണ്ട് വന്നത് ഇവിടത്തെ കാര്യങ്ങൾ ചെയ്യാനാണ്. അല്ലാതെ കെട്ടിലമ്മ ചമയാനല്ല..
നാത്തൂനും വെറുതെയിരുന്നില്ല.ഭർത്താവിന്റെ മർദ്ദനമുറുകൾ അറിയാവുന്ന ഞാൻ സഹികെട്ട് എല്ലാം ചെയ്തു. തുണി വാഷിങ് മെഷീനിൽ കഴുകാനൊരുങ്ങിയപ്പോൾ വിലക്കു വന്നു...
" അതിൽ കഴുകിയാൽ തുണി ചീത്തയാകും.വെളുക്കുകയുമില്ല.കല്ലിൽ കഴുകിയാൽ മതി...
അമ്മയുടെയും എന്റെയും ഭർത്താവിന്റെയും തുണി കഴുകി തീരാറായപ്പോൾ നാത്തൂന്റെ തുണികളും അമ്മ കൊണ്ട് വന്നിട്ടു.ഒടുവിൽ അതും കഴുകിയിട്ടപ്പോൾ ഞാനാകെ അവശയായി...
ചായയിട്ട് എല്ലാവർക്കും കൊടുത്തിട്ട് രാത്രിയിലേക്കുള്ള ഭക്ഷണവും തയ്യാറാക്കിയിട്ട് ഞാനൊന്ന് മേൽ കഴുകി....
ബെഡ്ഡിൽ വന്ന് കിടന്നതും ഉറങ്ങിപ്പോയി.ഭർത്താവിന്റെ മുതുകത്തുള്ള ചവിട്ട് കിട്ടയപ്പഴണു എഴുന്നേറ്റത്.സന്ധ്യക്ക് തന്നെ ഉറക്കുമെന്നും പറഞ്ഞു പ്രാക്കും തുടങ്ങി...
എല്ലാവർക്കും ഭക്ഷണം കഴിക്കാൻ കൊടുത്തിട്ട് ഞാൻ പോയി വീണ്ടും കിടന്നു.അവർ കഴിച്ച എച്ചിൽ പ്രാത്രങ്ങളും കഴുകിവെച്ച് ഉറങ്ങാൻ നേരം സമയം പതിനൊന്ന്. നടുവ് ഒന്ന് തിരുമ്മി തരാനുള്ള എന്റെ അപേക്ഷയും നിരസിക്കപ്പെട്ടു....
തുടർന്നുള്ള ആവർത്തന വിരസമായ ദിവസങ്ങളിലൂടെ മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. വിവാഹം കഴിഞ്ഞു ആറാം മാസം ഞാൻ ഗർഭിണിയായത് വീട്ടിൽ പല പ്രശ്നങ്ങളും സൃഷ്ടിച്ചു...
എന്നെക്കാൾ മുമ്പ് വിവാഹം കഴിഞ്ഞ നാത്തൂൻ പ്രസവിക്കാതെ ഞാൻ ഗർഭിണിയായത് നാത്തൂനും അമ്മക്കും സഹിച്ചില്ല.അബോർഷൻ ചെയ്യാൻ അമ്മ പറഞ്ഞു. ഞാൻ അനുസരിക്കാഞ്ഞതിനു ഭർത്താവിന്റെ വക പാരിതോഷികം വേറെയും.കഠിനമായ ജോലികൾ തന്നു ഗർഭം അലസിപ്പിക്കാനായിട്ട്....
ഇതിനിടയിൽ ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചു.ഗർഭം അലസുമെന്ന് ഉറപ്പുള്ളതിനാൽ ഞാൻ സമ്മതിച്ചില്ല.അതിനും കിട്ടി പ്രത്യേക സമ്മാനം. ദിവസങ്ങൾ കഴിയുന്തോറും മർദ്ദനവും ആക്ഷേപം കൂടി വന്നു.
അന്ന് ഞാൻ ഉറച്ചൊരു തീരുമാനം എടുത്തു.
"താലി കെട്ടിയതിന്റെ ബലത്തിലല്ലെ നിങ്ങൾ എന്നെ മർദ്ദിക്കുന്നത്.അമ്മയോടും സഹോദരിയോടും സ്നേഹം വേണ്ടാന്നു ഞാൻ പറഞ്ഞട്ടില്ല.അവർക്ക് കൊടുക്കുന്ന സ്നേഹത്തിന്റെ ഒരംശവും തരണ്ട.ആരും കാണാതെയെങ്കിലും ഒരു ആശ്വാസവാക്ക് നിങ്ങൾ പറഞ്ഞിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ഞാനാകാൽച്ചുവട്ടിൽ കഴിഞ്ഞേനെ...
ഞാനൊരു നിമിഷം നിർത്തിയട്ട് വീണ്ടും തുടർന്നു..
" നിങ്ങളുടെ പെങ്ങൾ പ്രഗ്നന്റ് ആകാത്തത് എന്റെ കുഴപ്പമല്ല.എനിക്കെന്റെ കുഞ്ഞിന്റെ മുഖം കാണണം. ഇനിയിവിടെ ജീവിച്ചാൽ എന്റെ കുഞ്ഞ് ഇല്ലാതാകും.അടുക്കളപ്പണി ചെയ്താലും അതിനെ ഞാൻ വളർത്തിക്കൊള്ളാം.....
ഭർത്താവ് കെട്ടിയ താലി പൊട്ടിച്ച് ഞാൻ ആ മുഖത്തേക്ക് വലിച്ചെറിഞ്ഞു... എന്നിട്ട് തല ഉയർത്തിപ്പിടിച്ച് തന്നെ ഞാനാ വീടിന്റെ പടിയിറങ്ങി....
"ഉദരത്തിൽ ജന്മമെടുത്ത കുഞ്ഞിന്റെ മുഖം ഒരുനോക്ക് കാണാനുള്ള കൊതികൊണ്ട്......
NB: ഇത് ജീവിതത്തിന്റെ നേർക്കാഴ്ച...യാഥാർഥ്യം....
(Copyright protect)
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക