Slider

സെന്റോഫ്...

0
Image may contain: 1 person, eyeglasses and closeup

പത്താം ക്ലാസ്
ഒരു പുഴയാണ് ..
നീന്തിക്കടന്നവരും
മുങ്ങി മരിച്ചവരും
ആണ്ടിലൊരിക്കൽ
ആഴത്തിൽ നിന്നുയർന്നു വരും...
പത്താം ക്ലാസ്
ഒരു മരമാണ്
കയറിപ്പോയവരും
കയറിൽപ്പോയവരും
ഒരേ കൊമ്പത്തിരുന്ന്
പാട്ടു പാടും...
പത്താം ക്ലാസ്
ഒരു മ (ര)ണമാണ്
ഡോക്ടറായവരും
പോർട്ടറായവരും
അന്നേ ദിവസം
അതിലേക്കു വിരുന്നു വരും...
റിസൽറ്റു കാത്തിരുന്ന്
നിമിഷങ്ങൾക്ക്
വയസാവും...
കടത്തു തോണിയിൽ
കരുണൻമാഷുണ്ടാവും
പഠിച്ചു പോയവരൊക്കെ
ഇടത്തും വലത്തുമിരിക്കും
പെരുക്കപ്പട്ടിക
ല. സാ.ഗു.
നീളം ഉയരം വിസ്തീർണം
എന്നിങ്ങനെ
സൂത്രവും
വാക്യവും
കൂടിക്കലർന്ന്
പഴയ പോലെ
ഇരമ്പി മറിയും...
ഒറ്റക്കുത്തിന്
പുഴ രണ്ടായി മുറിയും
ചുഴിയിൽപ്പെട്ട്
കാലം
കറങ്ങിത്തിരിയും...
അപ്പോഴേയ്ക്കും
പഴയ
പത്താം ക്ലാസുകാരെല്ലാം
ഒത്തു കൂടി പിരിഞ്ഞു പോയിട്ടുണ്ടാവും...
ശ്രീനിവാസൻ തൂണേരി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo