Slider

മാറോടണയ്ക്കുബോൾ

0


രാവേറെ ചെന്നിട്ടും അവൾ ഉറങ്ങിയില്ല. വിവാഹത്തിനു മുൻപ്
മിഥുൻ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി ഓർമയിൽ വന്നു. വിവാഹത്തിന് ശേഷം ഡിഗ്രി കംപ്ളീറ്റ് ചെയ്യാം ,തുടർ പഠനത്തിന് ചേരാം, നല്ലൊരു ഡാൻസറുമായ താൻ ആ വഴിക്കും ശ്രമിച്ചോളു
അങ്ങനെ മോഹന വാഗ്ദാനങ്ങൾ ഏറെ കേട്ടപ്പോൾ സമ്മതിച്ചു പോയതാണ് ഈ വിവാഹത്തിന്
ആദ്യത്തെ പുതു മോടി കഴിഞ്ഞു
പഠനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഒരു പരിഹാസ ചിരി ആ ചുണ്ടിൽ വിരിഞ്ഞത് ഞാനറിഞ്ഞു.
പിന്നീട് പലപ്പോഴും അതിനെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ ഒഴിഞ്ഞു മാറി നടന്നു.
പക്ഷേ പിന്തിരിയാൻ ഞാൻ മനസ്സു കാണിച്ചില്ല .
ഒടുവിൽ ദിനങ്ങൾ വഴക്കും,ദേഷ്യവും കൂടിക്കലർന്ന് വിരസമായി
ഭാര്യയെ ജോലിക്ക് അയക്കാൻ താല്പര്യമില്ല .അവളുടെ ശമ്പളം പറ്റി ജീവിക്കാനും പറ്റില്ല.
എങ്ങനെയെൻകിലും വിവാഹം നടത്താൻ കളവു പറഞ്ഞു .
അതിനിടയിൽ ഞങ്ങൾക്കിടയിൽ കുഞ്ഞു മിഥുനും കടന്നു വന്നു.
എവിടെയോ നഷ്ടപ്പെട്ട സന്തോഷം തിരികെ എത്തി .
കാലം പിന്നെയും ഓരോ ദിനങ്ങളായി കൊഴിഞ്ഞു .
വർഷങ്ങൾക്കിപ്പുറം താൻ നേടാൻ കൊതിച്ച വിദ്യാഭ്യാസം മകന് നൽകി അവൻ അമേരിക്കയിൽ കുടുംബത്തോടൊപ്പം കഴിയുന്നു.
ഇവിടെ
നാലു ചുവരുകൾക്കുള്ളിൾ രണ്ടു
മനസ്സുകൾ തേങ്ങുന്നത് ആരുംകണ്ടില്ല.
ഇടയ്ക്ക് ആ വൃദ്ധൻ തൻെറ സഖിയുടെ കൈ വിരലുകളിൽ പതിയെ തഴുകി പറയും
അന്ന് നിൻ്റെ ആഗ്രഹം പോലെ നീ പഠിച്ചിരുന്നെൻകിൽ ഇന്ന് മകൻെറ മുൻപിൽ കൈ നീട്ടാതെ നമുക്ക് ജീവിക്കാമായിരുന്നു .
അച്ഛനും, അമ്മയ്ക്കും മാസത്തിൽ കുറച്ചു രൂപ അയക്കുമ്പോൾ അവിടെ വല്ല്യ ചിലവില്ലെന്ന് പറഞ്ഞ് അതിലും പിശുക്കുന്ന മരുമകൾ .
ഓർമകൾ കാടുകയറിയപ്പോൾ കുഞ്ഞു മിഥുൻ കരയാൻ തുടങ്ങി .സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു കുഞ്ഞിനെ മാറോടണയ്ക്കുബോൾ അവൾ പിന്നെയും ഭാവിയെക്കുറിച്ച് ആധികൊണ്ടു ..................

.രാജി രാഘവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo