Slider

ഇറങ്കല്ല്

0
Image may contain: 1 person, eyeglasses and closeup

Written by കെന്നഡി ഗബ്രിയേല്‍
ഒരു ശില്പി ഒരു ക്ഷേത്രത്തിനു വേണ്ട ഒരു പ്രതിമയുണ്ടാക്കുവാന്‍ പറ്റിയ പാറ അന്വേഷിച്ചു നടക്കുകയായിരുന്നു. കുറെയേറെ പരിശ്രമിച്ചതിനൊ ടുവില്‍ ഒരു കുന്നിനു താഴെ കുറെ പാറക്കൂട്ടം കണ്ടു അയാള്‍ പാറകളെ സമീപിച്ചു. ആദ്യം ഒരു പാറയെ തട്ടി മുട്ടിയും കയ്യിലിരുന്ന ചുറ്റികയും ഉളിയും കൊണ്ട് ഒത്തു നോക്കി. നല്ല പാകത്തിനുള്ള പാറ, അയാള്‍ക്കിഷ്ടപ്പെട്ടു , അപ്പോഴാണ്‌ ആ പാറ ശില്പിയോടു ദേഷ്യത്തില്‍ കയര്‍ത്തു . പറഞ്ഞു, " ശില്പീ,....... താങ്കള്‍ക്ക് മറ്റൊരാളുടെ വേദന മനസിലാക്കാന്‍ കഴിയുന്ന്നില്ലല്ലോ?"
ഇത് കേട്ടപാടെ ശില്പി അല്പം പിന്നിലേയ്ക്ക് മാറി പാറയുടെ പരിഭവം പറച്ചില്‍ കേള്‍കാന്‍ ചെവികൂര്‍ത്തു. "അതെന്താ അങ്ങനെ പറഞ്ഞത്" അല്പം പുഞ്ചിരി കലര്‍ത്തി പാറയോടു ചോദിച്ചു". ഇത് കേട്ടപ്പോള്‍ പാറ ഉഗ്ര കോപിയായി തുള്ളി " താങ്കളുടെ ഈ ചുറ്റിക കൊണ്ടുള്ള അടി, എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്നെ വെറുതെവിടൂ. ഞാന്‍ ജീവിച്ചു പോട്ടെ,"
ഇത് കേട്ട ശില്പി അല്പം മുന്നോട്ടു പോയി, അവിടെ മറ്റൊരു പാറയെ കണ്ടു. അതിനെ പരിശോധിച്ചു. അപ്പോഴും ശില്പി ആ പാറയോട് അനുവാദം ചോദിച്ചു. " എന്താ നിങ്ങള്ക്ക് എന്തെങ്കിലും പരിഭവം ഉണ്ടോ?, എങ്കില്‍ പറയൂ. ഞാന്‍ വേറെ നോക്കാം." അപ്പോള്‍ ആ പാറ ചിരിതൂകികൊണ്ട് ശില്പിയോടു ചോദിച്ചു. " അങ്ങനെയായാല്‍ ശില്പ്പിക്ക് ഈ ജന്മം ശില്‍പം കൊത്തിയെടുക്കാന്‍ കഴിയില്ലാ, എന്നെ കൊതിയെടുതുകൊള്ളൂ.
ശില്പി ആ പാറയില്‍ ജീവന്‍ ഉള്‍തുടിക്കുമാറ് ഒരു ശില്‍പം പണിതു ക്ഷേത്രത്തില്‍ പ്രതിഷ്ടയ്ക്കിരുത്തി. പക്ഷെ ക്ഷേത്ര ഭാരവാഹികള്‍ ഒരു "ഇറങ്കല്ല്" അന്വേഷിച്ചു. അപ്പോള്‍ അതാ ശില്പി ആദ്യം കണ്ട പാറയെ അവര്‍ കണ്ടുപിടിച്ചു കൊണ്ടുവന്നു. ഭക്തജങ്ങള്‍ക്ക് ചവിട്ടിക്കയറാനും ഇറങ്ങാനും പിന്നെ
തേങ്ങയുടയ്ക്കാനും പാകമായ ഈ കല്‍പ്പടിയായി വളരെ സൌകര്യപൂര്‍വ്വം എടുത്തിട്ടു.
കുറച്ചു കാലം കഴിഞ്ഞു ശില്പി അവിടെ വന്നു. അപ്പോള്‍ ശില്പി ഇറങ്കല്ലിനെ ശ്രദ്ധിച്ചു. ഇറങ്കല്ല് വേദനയടക്കി പിടിച്ചുകൊണ്ട് ശില്പിയോടു ചോദിച്ചു. " എന്നെ ഇവിടെ നിന്നും മോചിപ്പിക്കാമോ?, അന്ന് ഞാന്‍ സമ്മതിചിരുന്നുവെങ്കില്‍ അകത്തിരിക്കുന്ന ആ പാറയ്ക്ക് പൂക്കള്‍ , പാല്‍, നെയ്യ് എന്നുവേണ്ട സകല വസ്തുക്കളാലുമുള്ള അഭിഷേകത്തിനു പാത്രമായേനെ. പക്ഷെ ഇപ്പോള്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. എന്നെ രക്ഷിക്കൂ."
ശില്പി ആ പാറയെ ആശ്വസിപ്പിച്ചു "നിന്റെ വിധി നീ സ്വയം തെരഞ്ഞെടുത്തതാണ്. കഷ്ടപ്പാടുകളും, നമുക്കുണ്ടാവുന്ന പ്രതിസന്ധികളും സഹാനത്തിലൂടെ നേരിടുന്നവര്‍ ആദരിക്കപ്പെടുന്ന പദവികളില്‍ എത്തിപ്പെടുമെന്ന പ്രപഞ്ചസത്യത്തെ കാണാതെ കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി നീ തെരഞ്ഞെടുത്തതാണ് ഇന്നത്തെ നിന്റെ ഈ അവസ്ഥ. പക്ഷെ ഒന്ന് ചെയ്യൂ. അകത്തിരിക്കുന്നത് ഞാന്‍ കൊത്തിയ പാറയാണെന്ന് നീ പറയുന്നു. പക്ഷെ അത് ദൈവമെന്ന സങ്കല്പത്തിന്റെ പ്രതിരൂപമായി മാറിയിരിക്കുന്നു. ആ ദൈവത്തെ കാണാനുള്ള താങ്ങുപടിയാണ് താനെന്നു ചിന്തിച്ചാല്‍ നീ ചെയ്യുന്നത് ത്യാഗമാണ്."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo