Slider

ഇന്നലെ നീ

0
Image may contain: 1 person, closeup

ഇന്നലെ നീ.. ഇന്നലെ നീ-
യെന്തായിരുന്നെന്നു
ഓർക്കുന്നുവോ മകനേ..?
പ്രിയമുള്ളോരമ്മയ്ക്കുമച്ഛനമുണ്ണി നീ
കുഞ്ഞുപെങ്ങൾക്കും നീ നല്ലൊരേട്ടൻ..
നാട്ടുകാർക്കെന്നുമേ നൻപനായി
വീട്ടുകാർക്കെന്നും വിളക്കായി നീ
കൂട്ടുകാർക്കെല്ലാർക്കും കൂടെ നടന്നു നീ
കൂടപ്പിറപ്പിന്റെ സ്നേഹമേകി
നാടായ നാടെല്ലാമോടി നടന്നു നീ
നന്മതൻ വിത്തുവിതച്ചിരുന്നു
കണ്ടുപഠിക്കുയവനെയെന്നമ്മമാർ
മക്കളോടൂന്നിപ്പറഞ്ഞിരുന്നു..
ഇന്നോ മകനേ..
ഇന്നോ മകനേ നീ..
ചായുവാനാകാതെ ചരിയുവാനാകാതെ
മലമൂത്രവിസർജ്ജനം നടത്തുവാനാകാതെ
എല്ലുനുറുങ്ങിയും നീർസഞ്ചി പൊട്ടിയും
മലർന്നു കിടക്കുന്നു ഭാരവും പേറി നീ..
വീട്ടുകാർക്കിനിയൊരു ഭാരമായി
വറ്റാത്ത കണ്ണുനീരുറവയായി
കാലിൽ പണിതീർത്ത ചങ്ങലയായ്
എന്നേയ്ക്കുമായി നീ തളച്ചുവല്ലോ..
ഇനിയെന്ത്... ?
ഇനിയെന്ത് നീറുന്നുയെന്റെയുള്ളം
അരുതാത്തതെറ്റു ഞാൻചെയ്തുപോയി..
മാതാപിതാക്കളെ ധിക്കരിച്ചന്നു ഞാൻ
ലഹരി പദാർത്ഥങ്ങൾക്കടിമപ്പെട്ടു
അറിയുന്നുഞാനിന്നു പറയുന്നിതാ വൃഥാ
കഴിയില്ലെനിക്കൊരു തിരിച്ചുപോക്ക്..
എന്നാൽ കഴിയും പ്രിയരേ നിങ്ങൾക്കായി
ജീവിച്ചിരിക്കെയൊരു പാഠമാകാൻ..
കണ്ടുപഠിക്കല്ലേ കൂട്ടുകാരെ
എന്റെ ദുർജീവിതം നിങ്ങളാരും
ലഹരിയെ കൈയ്യെത്താദൂരെനിർത്തൂ
പാത്തുംപതുങ്ങിയും നോക്കുമാ ദുഷ്ടന്റെ
വലയിൽപെടാതെ പിടിച്ചു കേറൂ..
**ജെയ്‌നി സ്റ്റീഫൻ**
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo