Slider

അവൾക്കായ്

0

അവൾ ഒരു കവിത രചിക്കുമോയെന്ന് ചോദിച്ചു,
താമരക്കണ്ണുകളിൽ കണ്ടു ഞാൻ വിഷാദത്തിന്റെ തിരയിളക്കം,
തിരസ്ക്കരിക്കപ്പെട്ടതിന്റെ മനോരോഗിയാക്കിയതിന്റെ വേദന;
അവിഹിതങ്ങൾ കണ്ടവളുടെ കണ്ണുകൾ കലങ്ങിയപ്പോൾ,
ആതുരാലയത്തിലെ ഭിഷഗ്വരനും അഭിനവശീലാവതികളുമവളുടെ മനസിന്റെ വേരറുത്തു മാറ്റിയവളെ വിളിച്ചു ഭ്രാന്തി!
താൻ കണ്ട കാഴ്ചകളവൾ പറഞ്ഞപ്പോൾ,
ഭ്രാന്തിയുടെജല്പനമാർക്കു വേണമെന്നട്ടഹസിച്ചവർ പരിഹസിച്ചു,
അധികാര കേന്ദ്രങ്ങൾ സs കുടന്നെഴുന്നേറ്റു,
ജീവിതമാർഗത്തിൽ കത്തിവയ്ക്കാനുന്നതർ രംഗപ്രവേശം ചെയ്തു,
കാമഭ്രാന്താണെന്ന വാക്കുകൾ കേട്ടവൾ തൻ കണ്ണുകൾ നിറഞ്ഞു,
മനസ്സുള്ളവർക്കാണു മനോരോഗമെന്നറിയുക, മനസ്സില്ലാത്തവർക്കെന്തും പറയാമെന്ന വാക്കു കേട്ടപ്പോളവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിരയിളക്കം,
ആത്മത്യാഗത്തിനൊരുങ്ങിയവൾക്കു ജീവിതത്തോട് മോഹം,
അവൾ വെറും പെണ്ണല്ല മനക്കരുത്തുള്ള പെണ്ണായ് മാറിയതു കണ്ടെന്റെ മനസ്സും നിറഞ്ഞു,
കാണാത്ത കാഴ്ചകൾ കാണരുത് മകളേ,
കണ്ട കാഴ്ചകൾ പറയരുത് മകളേ,
കലികാലത്തിലവിഹിതക്കാർക്കു വിശുദ്ധപദവിയാണെന്നു നീയോർക്ക വേണം.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo