Slider

ഇവൾ എന്റെ കൂട്ടുകാരി

0
Image may contain: 2 people

ഡിഗ്രി ക്ലാസ്സിന്റെ ആദ്യദിനം തന്നെ ഒരുപാട് പേടിയോട് കൂടിയാണ് ഞാൻ ആ കോളേജ് അങ്കണത്തിലേക്ക് കാൽ എടുത്തു വച്ചത്...
റാഗിങ്ങിന്റെ രൂപം എവിടെയാണ് ഉടലെടുക്കുന്നതെന്നു ഞാൻ ചുറ്റുവട്ടം കണ്ണുകൊണ്ട് പരതി ... ഇല്യ.. . ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി... എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. . അങ്ങനെ റാഗിങ്ങ് ചെയ്യാൻ മാത്രം ദൈവം തനിക്ക് സൗന്ദര്യമൊന്നും വാരി കോരി തന്നിട്ടില്ലലോ എന്ന് ചിന്തിച്ചു ... പതുക്കെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു ... ആദ്യമായി തന്റെ കറുപ്പിനോടവൾക്ക് ബഹുമാനം തോന്നി. ..
ക്ലാസ്സിൽ അടുത്തുണ്ടായിരുന്ന ഫ്രണ്ട്സിനെ പരിചയപ്പെടുന്ന കൂട്ടത്തിൽ ഞാൻ അവളെയും പരിചയപെട്ടു... ആ ക്ലാസ്സിലെ സുന്ദരി എന്നു തന്നെ സംശയമില്ലാതെ പറയാം... ഒരു പാവം... അവളുടെ നടപ്പിലും പെരുമാറ്റത്തിലും തന്നെ അത് പ്രകടമാണ്... വാതോരാതെ സംസാരിക്കുന്ന എനിക്ക് അവൾ ഒരു പേരിട്ടു വായാടി.... കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ ഒരുപാട് അടുത്തു. ..
ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യമുള്ള അവളെ സ്നേഹിക്കാൻ ഒരുപാട് കാമുകന്മാർ ഉണ്ടായിരുന്നു.
 പക്ഷെ അതിലൊന്നും വീഴാതെ അവൾ ഞാനുമായി ഒരുപാട് അടുത്തു.. ആഴത്തിലുള്ള സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ...
അച്ഛനും അമ്മയും ഒരുപാട് കഷ്ട്ടപെടുന്നുണ്ട് എന്നെയും അനുജനെയും വളർത്താൻ... അതിനിടയിൽ ഒരു പ്രണയകുരുക്കുമായി ഞാൻ അവരെ വേദനിപ്പിക്കില്ല എന്നതായിരുന്നു.. പ്രണയത്തെകുറിച്ചു പറയുമ്പോൾ അവൾ എന്നോട് പറഞ്ഞിരുന്നത്... അവളോട് ഒരുപാട് റെസ്‌പെക്ട് തോന്നിയിരുന്ന നാളുകൾ....
ഒരു ദിവസം ഞാൻ ക്ലാസ്സിലേക് ചെല്ലുമ്പോൾ അവൾ ഡെസ്കിൽ തല വച്ചു കിടക്കുന്നുണ്ടായിരുന്നു... ഞാൻ അവളുടെ അടുത്തെത്തി അവളെ വിളിച്ചു..
നിറമിഴികളോടെ അവൾ എന്നെ നോക്കി. എന്തിനാ അവൾ കരയുന്നതെന്നു എനിക്ക് മനസിലായില്ല..
പിന്നെ അവൾ പറഞ്ഞു അവളെ വേദനിപ്പിക്കുന്ന കാര്യം...
അടുത്ത ആഴ്ച്ച അവളുടെ കല്യാണമാണെന്ന്..
എന്റെ ഹൃദയം കൂടി തകർക്കുന്ന വാർത്തയായിരുന്നു അത്..
ഏതോ പണക്കാരൻ പയ്യൻ... 25 വയസ്സു മാത്രം.. കണ്ടാൽ സുന്ദരൻ... സ്ത്രീധനം ഒന്നും മോഹിക്കാതെ അവളെ മാത്രം ഇഷ്ട്ടപെട്ടു വന്നവൻ...
അവരുടെ വീട്ടുകാർക്ക് ആ കല്യാണാലോചന സന്തോഷമായിരുന്നു...അങ്ങിനെ എന്റെ കൂട്ടുകാരിയുടെ കല്യാണം 18 വയസ്സിന്റെ പടിവാതിലിലേക്ക് കടന്നപ്പോഴേ കഴിഞ്ഞു...
കല്യാണം കഴിഞ്ഞു മൂന്നാം നാളിൽ തന്നെ അവൾ എന്നെ വിളിച്ചു...
വേണ്ടായിരുന്നു മോളെ ഈ കല്യാണം.. പഠിക്കാമായിരുന്നു.. ഒരു ഡിഗ്രി സെർട്ടിഫിക്കറ്റെങ്കിലും സ്വന്തമാക്കാമായിരുന്നു..
അവളുടെ സ്വരത്തിലെ നിരാശ എന്നെ അത്ഭുതപ്പെടുത്തി.. പക്ഷെ കൂടുതൽ ഒന്നും പിടിതരാതെ അവൾ ഫോൺ വച്ചു ..അവൾ കരഞ്ഞിട്ടായിരുന്നോ ഫോൺ വച്ചത്.. എന്റെ മനസ്സിൽ എന്തൊക്കെയോ അപായ സൂചനകൾ മുഴങ്ങി ..
അവളുടെ അമ്മയെ വിളിച്ചു ഒന്നുമറിയാത്ത പോലെ അവളുടെ സുഖവിവരങ്ങൾ അന്വേഷിച്ചു..
അവരൊക്കെ സന്തോഷത്തിൽ തന്നെ...
എല്ലാം എന്റെ തോന്നൽ ആയിരിക്കാം ..
അങ്ങനെ ആകണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു...
പിന്നെ അവളെ ഫോണിൽ വിളിക്കാൻ നോക്കിയപ്പോഴൊന്നും കിട്ടിയില്ല..
അവർ പുറത്തു പോയിരിക്യാ എന്നുള്ള മറുപടി മാത്രം അവളുടെ അമ്മായിയമ്മയിൽ നിന്നും ഉണ്ടായുള്ളൂ...
ഒരു ദിവസം കോളേജിൽ എത്തിയ ഞാൻ ആ വാർത്ത കേട്ട് ഞെട്ടി...
കൂട്ടുകാരുമൊത്ത് അവളുടെ വീടിന്റെ പടികൾ കയറുമ്പോൾ എനിക്ക് തലകറങ്ങുന്നപോലെ തോന്നി... അവളുടെ കരച്ചിൽ എന്റെ കാതിൽ എത്തിയതും ഞാൻ പാഞ്ഞു അവളുടെ അരികിലേക്ക്...
നിശ്ചലനായി കിടക്കുന്ന അവളുടെ ഭർത്താവിനെ ഒന്നേ നോക്കിയുള്ളൂ... മുഖമാകെ വികൃതമായിരിക്കുന്നു...ശവത്തിനരുകിൽ അലമുറയിട്ടു കരയുന്ന അവളുടെ അരികിൽ എന്തു ചെയ്യണമെന്നറിയാതെ ഞാനും ഇരുന്നു... അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു...
എന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ വളരുന്നുണ്ട്... 3 മാസത്തിനുള്ളിൽ എനിക്ക് കിട്ടിയ സൗഭാഗ്യം നീ കണ്ടോ മോളെ...
അവളുടെ വാക്കുകൾ ഒരു ഇടി തീപോലെ എന്നെ പൊതിഞ്ഞു.. അവളെ എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്നു എനിക്ക് അറിയില്ലായിരുന്നു ...
കുറച്ചു നാളുകൾക്കു ശേഷം അവളുടെ അമ്മ എന്നെ വിളിച്ചു ..ദിവസങ്ങളോളം പ്രായമുള്ള ആ കുഞ്ഞിനെ നശിപ്പിക്കണമെന്നു പറയാൻ വേണ്ടി ...അവർ ആരും പറഞ്ഞിട്ട് അവൾ അനുസരിക്കുന്നില്ല എന്ന്....
അവളുടെ അമ്മയുടെ വാക്കുകൾ തള്ളി കളയാൻ പറ്റാത്തതുകൊണ്ട് ഞാൻ അവളെ കാണാൻ പോയി...
ഞാൻ അവളോട് അങ്ങനെ ഒരു പാതകം ചെയ്യാൻ പറഞ്ഞപ്പോൾ അവൾ എന്നെ ദയനീയമായി നോക്കി.. പിന്നെ എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു...
നീയെങ്കിലും ഇത്‌ പറയാതിരിക്കണമെന്നു ഞാൻ ആഗ്രഹിച്ചു.. ഒരു ജന്മത്തെ കരച്ചിൽ ഞാൻ ഈ മൂന്ന് മാസം കൊണ്ട് അനുഭവിച്ചു മോളെ.. മകന്റെ കുടി മാറ്റാൻ കല്യാണം എന്ന പോംവഴി കണ്ടു ഭർത്താവിന്റെ വീട്ടുകാർ... പാതിരക്കു വരുന്നതും കാത്തിരിക്കുന്ന ഭാര്യ..
എങ്ങനെ ഈ ജീവിതം അവസാനിപ്പിക്കണമെന്നു കരുതിയിരിക്കുമ്പോഴാണ് എന്റെ വയറ്റിൽ ഒരു കുരുന്നു ജീവന്റെ തുടിപ്പ് ഞാൻ അറിയുന്നത്.. ഇതിനെ ഞാൻ നശിപ്പിക്കില്ല.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും....
ഇന്ന് എന്റെ അവസാനത്തെ കുടിയാ..ഞാൻ അച്ഛനാകാൻ പോകുന്നതിന്റെ ട്രീറ്റ് എന്റെ കൂട്ടുകാർക്ക്കൊടുത്തിട്ട് വേഗം വരാം എന്ന് പറഞ്ഞു പോയ മനുഷ്യനാ... ഏതോ വണ്ടിക്കടിയിൽ...
അവളുടെ വാക്കുകൾ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഞാൻ അവളുടെ വായ പൊത്തി .... 18 വയസ്സിന്റെ പക്വതയെക്കാളും കൂടുതൽ അവളുടെ ഓരോ പെരുമാറ്റത്തിലും ഞാൻ കണ്ടു... അതിൽ ആരോടൊക്കെയോ ഉള്ള ദേഷ്യവും ഉണ്ടായിരുന്നു ..എന്ന് എനിക്ക് തോന്നി..
പിന്നീടുള്ള എന്റെ ഒഴിവു സമയങ്ങൾ അവൾക്ക് വേണ്ടിയായിരുന്നു...
ഒരു ആൺകുട്ടിക്ക് ജന്മം കൊടുത്തുകൊണ്ട് അവൾ ഈ ജീവിതത്തെ ഒരുപാട് സ്നേഹിക്കാൻ തുടങ്ങി...
ഒറ്റക്കുള്ള അവളുടെ ജീവിതത്തിൽ ഒരുപാട് വേദനകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നവൾക്ക് അഭിമാനിക്കാം...
മനുഷ്യരെ സ്നേഹിക്കുകയും സേവിക്കുകയും ചെയുന്ന ഒരു...ഡോക്ടറുടെ അമ്മയാണെന്ന് പറഞ്ഞു കൊണ്ട് തന്നെ... .....
****************
രാഗി പ്രമോദ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo