ദാരിദ്ര്യപുരാണം
----------
പോയ്മറഞ്ഞകാലങ്ങളിൽഎന്നും
വസന്തകാലം പോൽ ഉളളിൽവിരിഞ്ഞ് നിൽക്കുന്നത് നന്മയുടെ അ ദാരിദ്ര്യത്തിന്റെ കാലമായിരുന്നു. ഇന്നനുഭവിക്കുന്ന ഈ
സുഖസൗകര്യങ്ങളിൽ ഒന്നിൽപോലും അതിനു പകരംവയ്ക്കാൻ യാതൊന്നുമില്ലാ എന്ന് തിരിച്ചറിയാൻകണ്ണ് തുറന്നാൽ മാത്രംമതി.
സംതൃപതിയുടെ നാളുകൾ മാത്രം. മാറ്റിവയ്ക്കാൻ ഒന്നുമില്ലാത്തവന് ആശങ്കപ്പെടാതെ ഉറങ്ങാമല്ലോ.
കപ്പയും ,ചേമ്പും ,മരച്ചീനിയും .... മറ്റും ഭൂമി
അന്നദാനമായ് നൽകുമ്പോൾ രോഗങ്ങളും മാറി നിന്നിരുന്നു.
അന്ന് മഴയെ ഇഷ്ട്ടമായിരുന്നു. മഴ പെയ്താൽതോട്ടിൽ വെള്ളംനിറയും. ആ വെള്ളത്തിലൂടെ ഒഴുകി വരുന്ന മത്സ്യങ്ങളെ മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടിപ്പിടിക്കാം. ഒരു നേരത്തെ കറിയാകും.

കാലവർഷം ദ്രവിച്ചഓലവിടവിലൂടെ പുൽപ്പായ നനയ്ക്കുമ്പോൾ കാലിയായചട്ടിയും കലങ്ങളുംകൊണ്ട് മഴയെ ചെറുക്കുമ്പോൾ വാശി കൂടുന്ന അ മഴയെയുംഇഷ്ട്ടമായിരുന്നു...
ആ മഴയിൽ കയറുകൊണ്ട് രണ്ട്അറ്റവും ബന്ധിച്ച ആഴയിൽ തൂങ്ങിയാടുന്ന വസ്ത്രങ്ങൾ നനയാതിരിക്കാൻ അമ്മയുടെ വിഫലശ്രമങ്ങളെയും ഇഷ്ട്ടമായിരുന്നു..
പള്ളിക്കുടത്തിൽ പോകാനായ് ഒരുങ്ങുമ്പോൾ മഴനനയാതെ ചാക്കിനുള്ളിൽനിന്നും എടുത്ത് തരുന്നവസ്ത്രങ്ങളിലെ മനം മടുപ്പിക്കും അവിഞ്ഞ ഗന്ധമേറ്റ് അമ്മയുടെ മുഖംവാടുന്നതും.പിന്നെ മാറ്റി നൽകാൻ മറ്റൊന്നില്ലാത്തതിനാൽ.. വിഷമത്തോടെ
" ഇന്നിനി സ്കൂളിൽ പോകേണ്ട മക്കളെ .."
എന്ന് ചൊല്ലുന്നതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.
" ഇന്നിനി സ്കൂളിൽ പോകേണ്ട മക്കളെ .."
എന്ന് ചൊല്ലുന്നതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.
മുളകുപൊളിയിലെയ്ക്ക് ,വെളിച്ചെണ്ണയും ,ഉപ്പും ചേർത്ത്കുഴച്ച മിശ്രിതം ആവി പറക്കുന്ന ചോറിലേയ്ക്ക് ഒഴിച്ച് നന്നായ് ഉരുളയാക്കിത്തരുമ്പോൾ .. ആ വാത്സല്ല്യ കൂട്ടിന്റെ രുചി ഇന്നും കൊതിയോടെ ഓർമ്മ വരും..
അമ്മയുടെ സ്വന്തത്തിൽ പെട്ട ഒരുചേട്ടൻ എല്ലാ ക്ലാസിലും ജയിക്കണമെന്ന് പ്രാർത്ഥിച്ചിരുന്ന നാളുകൾ. ആ ചേട്ടൻ ജയിച്ചെങ്കിൽ മാത്രമെ ആ പഴയപുസ്തകങ്ങൾ കൊണ്ടെ പഠിക്കാൻ കഴിയുമായിരുന്നുള്ളു. കാശുള്ള വീട്ടിലെ കുട്ടികൾ പുതിയ പുസ്തങ്ങളുമായ് ക്ലാസിലെത്തുമ്പോൾ ഉടമസ്ഥനറിയാതെ അ പുതിയ പുസ്തകത്തിൻ പുതുമയുടെ സുഗന്ധംആഞ്ഞ് വലിച്ച് നിർവൃതി നുണഞ്ഞ നാളുകൾ.. ആ സുഗന്ധം ഇന്നും ഇഷ്ട്ടമാണ്.
അമ്മഎങ്ങുനിന്നോ കൊണ്ട് വന്ന വസ്ത്രങ്ങൾ അണിഞ്ഞ് ചാടിത്തുള്ളി ബന്ധുവിന്റെ വിവാഹ സൽക്കാരങ്ങളിൽ പങ്കെടുക്കുമ്പോൾ
സമപ്രായക്കാരായ കുറച്ച് കുട്ടികൾ കൂട്ടംചേർന്ന് കളിയാക്കി..
അതിൽ ഒരാളുടെ പഴയ വസ്ത്രങ്ങളാണ് താൻ ധരിച്ചിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ..
നാണക്കേട് കൊണ്ട് ചൂളിപ്പോയ നിമിഷങ്ങൾ.
ഓർക്കാതിരിക്കാൻ കൊതിക്കുന്നു.എന്നും.....

---------
ശുഭം ,
നിസാർ VH
ശുഭം ,
നിസാർ VH

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക