Slider

മൗനനൊമ്പരം

0
മൗനനൊമ്പരം
❀❀❀❀❀❀❀❀❀❀
ആ മാളികപുരയുടെ മുകളിലെ മുറിയില്‍ ആട്ട് കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുകയാണ് അയാള്‍ ... ഇന്ന് ഇരുപത്തഞ്ചാം വിവാഹവാർഷികമാണ്..
നന്ദിനി കാപ്പിയുമായി വന്നു
"എഴുന്നേറ്റില്ലേ "
എത്ര നേരമായി ഇങ്ങനെ കിടക്കുന്നു
ആ ആട്ടുകട്ടിലിൽ അയാളുടെ തലഭാഗത്ത് അവര് ഇരുന്നു.. അവര്‍ക്ക് അറിയാം ആ മനസ്സിലെ വേദന..
ഏയ് എഴുന്നേക്കൂ..
അയാള്‍ കണ്ണതുറന്ന് കിടക്കുകയാണ്.. മിഴികളിലെ ഈറൻ
നന്ദിനി തുടയ്ക്കുന്നു.അവരുടെ കൈവിരലുകൾ അയാളുടെ തലയില്‍ മുടിയിഴകളിലുടെ ഇഴയുന്നു
അത് പതിവ് ആണ് നന്ദിനി അങ്ങനെ ചെയ്താൽ അയാൾക്കത് വലിയ ഇഷ്ടാ
അല്പ്പം കഴിഞ്ഞ് നന്ദിനിയുടെ കൈയ്യില്‍ പിടിച്ചു.
"മതി നന്ദിനി"
അയാള്‍ എഴുന്നേറ്റു .ആ കാപ്പി വാങ്ങി.
നീ പൊയ്ക്കോ ഞാന്‍ കുടിച്ചോള്ളാം. കുറച്ച് നേരെ ഇങ്ങനെ ഇരിക്കട്ടെ.. എന്നിട്ട് ഞാന്‍ വരാം
നന്ദിനി സമ്മതിച്ചില്ല ആ കാപ്പി അയാളെ കൊണ്ടു കുടിപ്പിച്ചിട്ടേ അവര് അവിടെ നിന്നു പോയുള്ളു...
അയാള്‍ പിന്നെയും കിടന്നു ...
അവിടെ കിടന്ന് കൊണ്ടു താഴെ നോക്കിയാൽ കാണാം പഴയ ആ തറവാട് ...ഓർമ്മകളുടെ നൊമ്പരങ്ങളുടെ കൂടാരം തുറക്കുന്നു അയാള്‍.....
അച്ഛന്‍വീട്ടിൽ നിന്ന് അമ്മവീട്ടിലേക്ക് വരുമായിരുന്നു ഇടയ്ക്കിടെ ...
പണ്ടു മുത്തശ്ശി അമ്മയുടെ തറവാട്ടില്‍ ...
പട്ടിണികോലങ്ങളായി മുത്തശ്ശിയും അമ്മാമ്മയും.....
നല്ല തറവാട്ടില്‍ പിറന്നിട്ടും
അനുഭവിക്കാന്‍ യോഗം ഉണ്ടായില്ല . കൂടെ പിറന്നആണുങ്ങൾ ഉത്സവം നടത്തിയും ധൂർത്തടിച്ചും ഉണ്ടായിരുന്ന മുതലുകൾ നശിപ്പിച്ചു.. ബാക്കി ഉണ്ടായിരുന്ന പുരയിടവും ആ നാലുകെട്ടു വീടും വിറ്റ് അവര്‍ കിഴക്കന്‍ പ്രദേശത്ത് കുടിയേറ്റം നടത്തി.
തറവാട്ടു വിഹിതമായി പത്ത് സെന്റ് സ്ഥലവും ഒരു കൂരയും ആ വൃദ്ധകൾക്ക് കൊടുത്തിട്ട്..
ആ തറവാട് വാങ്ങിയവര് അവരുടെ ദയ അതുകൊണ്ട് തന്നെയാണ് ഒരു നേരത്തെ ഭക്ഷണംആ തറവാട്ടില്‍ നിന്ന് കൊടുക്കാന്‍ ആ തറവാട് കാരണവര് ഉത്തരവായത് ....
അമ്മവീട്ടില്‍ വരുമ്പോൾ പലപ്പോഴും വാങ്ങികൊണ്ടു വന്ന് കൊടുത്തിട്ടുണ്ട് ഒത്തിരി തവണ.. വിശന്ന് പൊരിഞ്ഞ് കഴിയുമ്പോള്‍ കിട്ടിയ ആ കഞ്ഞിയിൽ ചമ്മന്തിയുംകലർത്തി അവര് ആർത്തിയോടെ കഴിക്കുന്നത് കാണുമ്പോഴ് സങ്കടം തോന്നിയിട്ടുണ്ട് ..
അച്ഛന്റെ മരണശേഷം
അമ്മ വീട്ടിലേയ്ക്ക് മൂന്ന് അനുജത്തിമാരുമായി കുടിയേറി..
തെങ്ങില്‍ നിന്നു കിട്ടുന്ന ആദായംകൊണ്ടു പട്ടിണിയും പ്രാരാബ്ദങ്ങളുമായി കൗമാരത്തിലെത്തുമ്പോഴാ....
ആ തറവാട്ട് മുറ്റത്ത്
അവളെ കാണുന്നതും ശ്രദ്ധിച്ചതും
പനങ്കുല പോലെ മുടിയുള്ള ഒരു നീണ്ടു മെലിഞ്ഞ പെൺകുട്ടി ഇന്ദു.
സ്കൂള്‍ വരാന്തയിലും അമ്പലമുറ്റത്തും അവളെ പിൻതുടർന്ന്..
ഒടുവില്‍ ഒരുനാള്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ " "എന്നെ കല്യാണം കഴിയ്ക്കണമെന്ന്" ആണ് അവള്‍ പറഞ്ഞത്..
പിന്നെ എന്നും ആ മുഖമായിരുന്നു മനസ്സ് മുഴുവനും
പഠനകാലംകഴിഞ്ഞ് തൊഴില്‍ തേടി അലയുമ്പോഴും മനസ്സില്‍ ഇഷ്ടം കുമിഞ്ഞുകൂടി കണ്ടില്ലെങ്കിലും സംസാരിച്ചില്ലെങ്കിലും അത് വളർന്നു
എന്ന് എങ്കിലും കാണുമ്പോള്‍ പറയാനായി കരുതിവെച്ചവാക്കുകൾ......
പ്രാരാബ്ദങ്ങളുടെ പട്ടിക കൂടി കൂടി വന്നു ചെയ്യാത്ത ജോലിയും അലയാത്ത നാടും ഇല്ലതെയായി..
വർഷങ്ങൾക്ക് ശേഷം അനുജത്തിയുടെ വിവാഹത്തിന് വരുമ്പോള്‍ ..
അവള്‍ കാത്തിരിക്കുന്നു .. പറയാന്‍ ഉള്ളത് എല്ലാം ഓർമ്മയുണ്ടായിട്ടും ഒന്നും പറഞ്ഞില്ല
കുടംബത്തിൻ്റെ മാറാപ്പ് മുഴുവന്‍ ചുമലിൽ കൂടി വരുന്നു..
വേദനയോടെ കൗമാരപ്രണയം ഒരു രസമായി ... ഒരു മറവിയായി അവളുടെ മുന്നില്‍ നിന്നു
അവളുടെ കണ്ണുകള്‍ നിറഞ്ഞില്ല..
നെഞ്ച്പിളർന്നില്ല..
ഒന്ന് മാത്രം പറഞ്ഞു
ഒത്തിരി സനേഹിച്ചിരുന്നു കാത്തിരുന്നു ഞാന്‍ .
അവള്‍ നടന്നകലുമ്പോ...
ഏരിയുന്ന ഒരു അഗ്നിപർവ്വതമായി നെഞ്ചകം .. നല്ലൊരു ജീവിതം നിനക്ക് ഉണ്ടാവും ഈ സങ്കട കടലില്‍ നിന്ന് എന്ന് ഞാന്‍ കര കയറുമെന്ന് അറിയില്ല കുട്ടീ ...
പിന്നീട് എപ്പോഴോ അറിഞ്ഞു അവള്‍ വേറെ ആരെയോ പ്രണയിച്ച് വിവാഹം കഴിച്ചെന്ന്......
കാലങ്ങൾ മാറി . കാത്തിരിപ്പിന് അർത്ഥങ്ങൾ ഉണ്ടായി .
ഒരു ബിസിനസ്സ് തുടങ്ങി... സാമ്പത്തികമായി രക്ഷപ്രാപിച്ചു... ബാധ്യതകളും ഒന്നൊന്നായി കുറഞ്ഞു.
പഴയ തറവാട്ട് വീടിനടുത്ത് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു..
ഒരു മാളിക വീട് .. മുകളില്‍ നിന്ന് നോക്കിയാല്‍ ആ തറവാട് കാണണമെന്ന് ആഗ്രഹമായിരുന്നു .. പഴയതെല്ലാം മനസ്സില്‍ സുക്ഷിക്കാൻ എന്നും ഓർക്കാൻ ..
ആരോരുമില്ലാത്ത നന്ദിനിയെ വിവാഹം കഴിക്കണം എന്ന് നിർബന്ധം പിടിച്ചു. ഗുരുവായൂരിൽ വെച്ച് വിവാഹം വേണമെന്ന് അമ്മയും....
കല്യാണത്തിന് ഇന്ദുവിനെയും കുടംബത്തയും വിളിച്ചിരുന്നു.. അവര്‍ തലേന്ന് രാത്രിലും വന്നിരുന്നു ..
പരാതിയും പരിഭവങ്ങളുമായി ഒത്തിരി സംസാരിച്ചു.. രാവിലെ കല്യാണത്തിനു വരുമെന്ന് ഉറപ്പ് പറഞ്ഞാ യാത്രയാത്
നന്ദിനിയുടെ കഴുത്തിൽ താലിചാർത്തുമ്പോ അനുവാദത്തിനായി ഇന്ദുവിനെ നോക്കിയിരുന്നു...
നിറകണ്ണുകളേടെ അവളുടെ മിഴികൾ സമ്മതം അരുളി..
ഒരുഞെട്ടലോടെയാണ് ആ വിവരംഅറിഞ്ഞത്
വിവാഹം കഴിഞ്ഞ് പോരുകയായിരുന്ന വണ്ടി ആക്സിഡന്റ് ആയി...
രണ്ടു പേര്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു
നിരവധിപേർക്ക് പരിക്ക്...
മരിച്ച ഒരാള്‍ അവള്‍ ആയിരുന്നു ഇന്ദു..
ചേതനയറ്റ അവളുടെ ശരീരം ഒന്നേ നോക്കിയുള്ളു. ഇന്ന് ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. ഇന്നും നിറഞ്ഞു നിൽക്കുന്നു മനസ്സില്‍ ആ മുഖം...
ഒരുദീർഘനിശ്വാസത്തോടെ അയാള്‍ എഴുന്നേറ്റു ആ തറവാട്ട് മുറ്റത്തേക്ക് നോക്കി നിന്നു......
വി ജീ ഉണ്ണി എഴുപുന്ന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo