
--------------------
മഴക്കെടുതിയിൽ
മറഞ്ഞു പോയവർക്ക്.
മഴക്കെടുതിയിൽ
ദുരിതമനുഭവിക്കുന്നവർക്കും.
പ്രാർത്ഥനയോടെ..
മറഞ്ഞു പോയവർക്ക്.
മഴക്കെടുതിയിൽ
ദുരിതമനുഭവിക്കുന്നവർക്കും.
പ്രാർത്ഥനയോടെ..
കഷ്ടം,
മഴയോടൊപ്പം
ആർത്തലച്ചൊഴുകുന്ന ഒഴുക്കിൽപ്പെട്ട്
ഉരുൾപൊട്ടലുകൾക്കിടയിൽ പെട്ട്
സഹോദരങ്ങൾ ശിക്ഷിക്കപ്പെടുകയാണ്.
മഴയോടൊപ്പം
ആർത്തലച്ചൊഴുകുന്ന ഒഴുക്കിൽപ്പെട്ട്
ഉരുൾപൊട്ടലുകൾക്കിടയിൽ പെട്ട്
സഹോദരങ്ങൾ ശിക്ഷിക്കപ്പെടുകയാണ്.
ഭീരുക്കളും ധീരന്മാരും പ്രാർത്ഥനയിലാണ്.
നിസ്സാഹായർ തല ചായ്ക്കാനൊരിടംതേടി
അലയുകയാണ്.
നിസ്സാഹായർ തല ചായ്ക്കാനൊരിടംതേടി
അലയുകയാണ്.
ഭയപ്പെടേണ്ട..
ഭൂമി എല്ലാം നമുക്ക് തിരികേ തരും,
ഒലിച്ചുപോയവയെല്ലാം.
കാരണം അവൾ അമ്മയാണ്.
ഒലിച്ചുപോയവയെല്ലാം.
കാരണം അവൾ അമ്മയാണ്.
മലയിലെ കല്ലുകൾ പുഴയിലെ മണലുകൾ
പകർച്ചവ്യാധിയിൽ മരിച്ചു പോയവർ
നഷ്ടം വന്ന സംസ്കാരങ്ങൾ
അവയുടെ മൂല്യങ്ങൾ എല്ലാം എല്ലാം.
പകർച്ചവ്യാധിയിൽ മരിച്ചു പോയവർ
നഷ്ടം വന്ന സംസ്കാരങ്ങൾ
അവയുടെ മൂല്യങ്ങൾ എല്ലാം എല്ലാം.
പേടിപ്പിക്കുന്ന നിശബ്ദത ഓർമ്മിപ്പിക്കുന്നതെന്താണ്.
എല്ലാം ഭൂമി തിരികെ തരും എന്നു തന്നെയല്ലേ?
മലർന്നു കിടന്ന് അവശേഷിച്ച മാറിട തുടുപ്പു കാട്ടി ഭൂമി പറയുന്നു.
മനുഷ്യാ നീ ഇഷ്ടം പോലെ മാന്തിയെടുത്തോ
ഇതിലെ കല്ലും മണ്ണുമെന്ന്.
ഇതിലെ കല്ലും മണ്ണുമെന്ന്.
നഗ്നയായി തന്റെ മേനി കാട്ടി പറയുന്നു.
താഴ്‌വാരങ്ങളീലൊഴുകി ഉൾത്തടം നിറച്ചിരുന്ന പുഴയൽ ഇഷ്ടം പോലെ മണലുണ്ടെന്ന്.
ആർത്തി മൂത്ത നിന്നോട്
ആ തുടക്കാമ്പും ചെത്തിയെടുത്തോളാൻ
വെല്ലുവിളിക്കുന്നു.
ആ തുടക്കാമ്പും ചെത്തിയെടുത്തോളാൻ
വെല്ലുവിളിക്കുന്നു.
അതിന് മറുപടി പറയാൻ മനുഷ്യരെവിടെ..?
കടിച്ചൊതുക്കിയ കോപത്തോടെ സഹിച്ചിരുന്നിട്ടും
നിന്റെ ആർത്തിക്കവസാനമില്ലെന്നു കണ്ടപ്പോൾ
നാളെ വരുന്ന നിന്റെ മക്കൾക്കു വേണ്ടി
ഞാനൊന്നു ഉറക്കമുണരുകയാണ്.
നിന്റെ ആർത്തിക്കവസാനമില്ലെന്നു കണ്ടപ്പോൾ
നാളെ വരുന്ന നിന്റെ മക്കൾക്കു വേണ്ടി
ഞാനൊന്നു ഉറക്കമുണരുകയാണ്.
ശുദ്ധിയോടെ ഞാനൊഴുക്കിയ അമൃതിനുറവകൾ നീ അടച്ചു കെട്ടി അതിരുകൾ പണിതപ്പോൾ..
കൈവഴികളും തോടുകളും തൂർത്ത്
പുഴയെ ഓജസറ്റവളാക്കിയപ്പോൾ.
പുഴയെ ഓജസറ്റവളാക്കിയപ്പോൾ.
അവളുടെ ഉടൽ കോരി നീ സമ്പന്നനാവാൻ ശ്രമിച്ചപ്പോൾ.
വിഷമൊഴുക്കി അവശേഷിച്ചവയെപ്പോലും കൊന്നൊടുക്കിയപ്പോൾ.
അന്യം നിന്നവരുടെതായൊരു ശാപം നിനക്കു വേണ്ടി കാലം കാത്തു വെച്ചിരുന്നു.
ഇതെല്ലാം ചെന്നു ചേരുന്ന കടലിനു പോലും താങ്ങാൻ കഴിയാത്ത വേദനകൾ..
ആലംബഹീനരായ് പിടഞ്ഞു മരിച്ച് പേരുകൾ മാത്രം ബാക്കിയാക്കി മറഞ്ഞു പോയ
നിരവധി ജീവജാലങ്ങളുടെ ശാപങ്ങളോടെ
നീ ഇനിയും ദുരിതത്തിലേക്ക്..
നിരവധി ജീവജാലങ്ങളുടെ ശാപങ്ങളോടെ
നീ ഇനിയും ദുരിതത്തിലേക്ക്..
ഒരു ചെറു തിരമാലപോലും നിനക്ക് മറക്കാനാവാത്ത പാഠങ്ങൾ നൽകി
പിൻവാങ്ങിയിട്ടും പഠിക്കാതെ.
പിൻവാങ്ങിയിട്ടും പഠിക്കാതെ.
ഭൂമിയുടെ ഒരു ചെറിയ ശ്വാസംപോലും താങ്ങാൻകഴിയാത്ത നിനക്ക്.
ഇനി എനിക്കെന്റെ നഷ്ടങ്ങളെ തിരിച്ചെടുക്കണം.
മാന്തിയെടുത്ത മലകളെയും
ശ്വാസം മുട്ടിച്ചു കൊന്ന പുഴയേയും പുനസൃഷ്ടിക്കണം.
മാന്തിയെടുത്ത മലകളെയും
ശ്വാസം മുട്ടിച്ചു കൊന്ന പുഴയേയും പുനസൃഷ്ടിക്കണം.
നീ എനിക്കൊരു ജീവി മാത്രമാണ്
എന്നെ കാർന്നുതിന്നുന്ന വൃത്തികെട്ട അർബുദം.
എന്നെ കാർന്നുതിന്നുന്ന വൃത്തികെട്ട അർബുദം.
അതു കൊണ്ടു തന്നെ എന്റെ ഉടലിൽ
തിളക്കുന്ന പുഴുക്കളെ ഒരു
പ്രളയത്തിലൊഴുക്കി കളയണം എനിക്ക്.
തിളക്കുന്ന പുഴുക്കളെ ഒരു
പ്രളയത്തിലൊഴുക്കി കളയണം എനിക്ക്.
അല്ലെങ്കിൽ ഒന്നുമവശേഷിക്കാത്ത മഹാപ്രളയത്തെ കാലങ്ങളോളം പുതച്ചുറങ്ങണം എനിക്ക്.
Babu Thuyyam.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക