..... (കഥ)

"ങ്ങക്കാവുന്ന പണ്യടുത്താപ്പോരേ.... ഇക്കാലുംവെച്ച് ഇക്കുറിം പോന്നുണ്ടോ... കൊതല്ലാണ്ടാവും ട്ടോ ... "
ഓലക്കുടയുമായി മുറ്റത്ത് വെളിച്ചമുള്ള സ്ഥലംതിരയുന്ന വേലുവിനോടായി ഭാര്യ നാണി തെല്ലുനീരസത്തോടെ പറഞ്ഞു ... കുരുത്തോലത്തുമ്പിൽ നിന്നും ഓരോന്നായ് മുറിച്ചെടുക്കുന്ന വേലു പക്ഷെ അത് ശ്രദ്ധിച്ചില്ല....
ഉച്ചയുറക്കത്തിന്റെ ആലസ്യവുമായി വന്ന കേശു അച്ഛന്റെ കരവിരുത് ഒരിടവേളയ്ക്കുശേഷമായതിനാൽ ആശ്ചര്യത്തോടെ നോക്കിനിന്നു. .. മുറിച്ചെടുത്ത കുരുത്തോലകൾ ഭംഗിയിൽ മുറിച്ചെടുത്ത്
ഓലക്കുടയിൽ തൂക്കുന്ന അച്ഛനെ കേശു നിർന്നിമേഷനായി നോക്കിനിന്നു. ..
ഓലക്കുടയിൽ തൂക്കുന്ന അച്ഛനെ കേശു നിർന്നിമേഷനായി നോക്കിനിന്നു. ..
നാളെ ഉത്രാടം ..... അവന്റെ ഓർമ്മകളിലേക്ക് ഓണത്തുമ്പികൾ കൂട്ടമായി പറന്നെത്തി ....
ഓണത്തിനെ വരവേൽക്കാൻ ഉത്രാടപ്പാച്ചിലിൽ നാടൊരുങ്ങുമ്പോൾ അച്ഛന്റെ മണിക്കിലുക്കത്തിനൊപ്പം ഓടിയെത്താൻ കഷ്ടപ്പെട്ടിരുന്ന ദിവസം ...ഉത്രാടവും തിരുവോണവും നാടും വീടും ആഘോഷിക്കുമ്പോൾ അവരുടെ ആഘോഷപ്പൊലിമയെ മാറ്റുകൂട്ടാൻ മറക്കുടയും മണിക്കിലുക്കവുമായി വന്നെത്തുന്ന ഓണപ്പൊട്ടൻ ....
സ്വന്തം അച്ഛനാണെങ്കിലും കുഞ്ഞുനാളിൽ വേഷമണിഞ്ഞ ഓണപ്പൊട്ടനെ കേശുവിന് ഭയമായിരുന്നു. ... വളർന്നതോടെ അവൻ അതിനോട് പൊരുത്തപ്പെട്ടു ... അച്ഛന്റെ പുറകെ തോൾസഞ്ചിയിൽ നിറയുന്ന അരിയും പണവും ശേഖരിച്ച് ഓടിയെത്താനുള്ള ബുദ്ധിമുട്ട് ചില്ലറയല്ലായിരുന്നു ...
കൂട്ടുകാർ പൂക്കളവും പുത്തനുടുപ്പുമായി ഓണത്തുമ്പികളെപ്പോലെ പാറി നടക്കുമ്പോൾ ഓടിത്തളരുന്ന തന്റെ കാലുകളോട് അവന് സഹതാപം തോന്നുമായിരുന്നു ... ദേശത്തെ വീടുകൾ തോറും ഓണത്തിന്റെ അനുഗ്രഹം ചൊരിയുന്ന ഓണപ്പൊട്ടന്റെ മകൻ ...!
കൂട്ടുകാർ പൂക്കളവും പുത്തനുടുപ്പുമായി ഓണത്തുമ്പികളെപ്പോലെ പാറി നടക്കുമ്പോൾ ഓടിത്തളരുന്ന തന്റെ കാലുകളോട് അവന് സഹതാപം തോന്നുമായിരുന്നു ... ദേശത്തെ വീടുകൾ തോറും ഓണത്തിന്റെ അനുഗ്രഹം ചൊരിയുന്ന ഓണപ്പൊട്ടന്റെ മകൻ ...!
"മോന് വല്ലതും കഴിക്കണോ...?"
കോലോത്ത് എത്തുമ്പോൾ തമ്പ്രാട്ട്യമ്മ ചോദിക്കും ...
കഴിച്ചോടാ ....എന്ന അച്ഛന്റെ ആംഗ്യം ഒരു ആശ്വാസമായിരുന്നു ...
മുഖചമയങ്ങളുള്ളതിനാൽ കഴിക്കാൻ പറ്റാത്ത അച്ഛൻ ഞാൻ കഴിക്കുന്നത് കണ്ട് നിർവൃതിയടയുന്നത് മുഖഭാവത്തിലല്ലെങ്കിലും ആ ശരീരഭാഷയിൽ നിന്നും മനസ്സിലാക്കാമായിരുന്നു. ...
ഉച്ചയാവുന്നതോടെ അന്നത്തേതു കഴിഞ്ഞ് ഓടിത്തളർന്ന കാലുമായി കുടിയിലെത്തിയാൽ കഞ്ഞിയും പുഴുക്കും കഴിച്ച് കൂട്ടുകാരെ തേടിയിറങ്ങുമ്പോഴേക്കും അവരൊക്കെ സദ്യയുടെ ആലസ്യത്തിലായിട്ടുണ്ടാവും ..
ഉച്ചയാവുന്നതോടെ അന്നത്തേതു കഴിഞ്ഞ് ഓടിത്തളർന്ന കാലുമായി കുടിയിലെത്തിയാൽ കഞ്ഞിയും പുഴുക്കും കഴിച്ച് കൂട്ടുകാരെ തേടിയിറങ്ങുമ്പോഴേക്കും അവരൊക്കെ സദ്യയുടെ ആലസ്യത്തിലായിട്ടുണ്ടാവും ..
തങ്ങൾക്ക് മഹാരാജാവ് പണ്ട് കൽപ്പിച്ചുതന്ന അവകാശമാണെങ്കിലും കേശുവിന് എന്തോ ഒരു ഉദാസീനതയുണ്ടായിരുന്നു.... പക്ഷെ തലമുറകളായി തുടർന്നു വരുന്ന ശീലങ്ങൾ ... തങ്ങളെ കാത്തിരിക്കുന്നദേശക്കാർ ...
വാര്യത്തെ പടിക്കൽ എത്തുമ്പോൾ പക്ഷെ .. അവന്റെ പാദങ്ങൾ നിശ്ചലമാവും....
വാര്യത്തെ പടിക്കൽ എത്തുമ്പോൾ പക്ഷെ .. അവന്റെ പാദങ്ങൾ നിശ്ചലമാവും....
ഗൗരി .... അതെ ... അവളുടെ ആ കരിനീല മിഴികൾ....!
തന്റെ ക്ലാസിലെ നന്നായിപഠിക്കുന്ന കരിനീലമിഴികളും കവിളിൽ വിരിഞ്ഞ നുണക്കുഴിയുമായി ഒരു പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്നവൾ ....
അച്ഛന്റെകൈയ്യിൽ ദക്ഷിണവെയ്ക്കുമ്പോൾ അവളുടെ കടക്കൺമുനകൾ തന്നിലേക്ക്നീളുന്നത് അവനെന്തോ അസഹനീയമായിരുന്നു. ....
മടിയോടെയാണെങ്കിലും തന്റെനിശ്ചലപാദങ്ങളിൽ ഊർജ്ജം നിറച്ച് അവനാ നിമിഷങ്ങളോട് സമരസപ്പെട്ടു...
മടിയോടെയാണെങ്കിലും തന്റെനിശ്ചലപാദങ്ങളിൽ ഊർജ്ജം നിറച്ച് അവനാ നിമിഷങ്ങളോട് സമരസപ്പെട്ടു...
ക്ലാസിൽ അവളിൽനിന്നും അവൻ മന:പൂർവ്വം ഒഴിഞ്ഞുമാറി ... ആ മിഴികളെ എന്തോ അവന് ഭയമായിരുന്നു... മനസ്സ് പിടിച്ചുവലിക്കുമ്പോഴും അവന്റെശരീരം വഴങ്ങാറില്ലായിരുന്നു. ...
പ്രീഡിഗ്രി കഴിഞ്ഞതോടെ ഈ നശിച്ച നാടിനെയും ഓണക്കാലത്തേയും വിസ്മരിക്കാൻ അവൻ വഴിയന്വേഷിച്ചു ...
കടൽതാണ്ടാനുള്ള കേശുവിന്റെ തീരുമാനത്തിന് അച്ഛനും അമ്മയ്ക്കും അങ്ങിനെ അനുവാദംനൽകേണ്ടിവന്നു ...
കടൽതാണ്ടാനുള്ള കേശുവിന്റെ തീരുമാനത്തിന് അച്ഛനും അമ്മയ്ക്കും അങ്ങിനെ അനുവാദംനൽകേണ്ടിവന്നു ...
മണലാരണ്യത്തിലെ തീച്ചൂളകളിൽ അടയിരിക്കുമ്പോഴും ആ മണിയൊച്ച അവനെഅലോസരപ്പെടുത്തിയിരുന്നു. ...
ഓണത്തിന് അവധികിട്ടാൻ എല്ലാവരും പാടുപെടുമ്പോൾ അവൻ ജോലിയിൽ കൂടുതൽ ആത്മാർത്ഥത കാട്ടാൻശ്രമിക്കും
ഓണത്തിന് അവധികിട്ടാൻ എല്ലാവരും പാടുപെടുമ്പോൾ അവൻ ജോലിയിൽ കൂടുതൽ ആത്മാർത്ഥത കാട്ടാൻശ്രമിക്കും
" നീ ഓണത്തിന് നാട്ടിൽ പോണില്ലേ...?"
കൂടെയുള്ളവരുടെ ചോദ്യത്തിന് മറുപടിപറയാതെ അവൻ മന:പൂർവം അവധികൾ മറ്റ് അവസരങ്ങളിലേക്ക് മാറ്റി ...
തുമ്പപൂക്കളും തുമ്പിതുള്ളലും മനസ്സിൽ ഓണപൂക്കളം നിറയ്ക്കുമ്പോൾ അവൻവാശിയോടെ മണലാരണ്യത്തിന്റെ ചൂട് സ്വയമേറ്റുവാങ്ങി ....
അപ്പോഴും നാട്ടിൽ ആ മണികിലുക്കം മടിയാതെ മുഴങ്ങാറുണ്ടായിരുന്നു. ...
കേശുവിൽ നിന്നും കേശവ് രാജിലേക്ക് വളർന്നിട്ടും നാട്ടിലെ ഓണനിലാവിനെ അവന്ഭയമായിരുന്നു ...
സമ്പൽസമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും ഒരുപാട് ഓണനാളുകൾ കടന്നുപോയി ....
"കേശൂനെ കണ്ടിട്ടെത്ര നാളായി .... ഓരോ ഓണക്കാലത്തും ഓണപ്പൊട്ടൻ വരുമ്പോൾ ഞാൻ പടിപ്പുരയിൽ നോക്കും .... പക്ഷെ കേശുവിന് പകരം അമ്മയാണ് ഇപ്പോ വരാറ് ...!
ആ പാവം അരിയുമെടുത്ത് അച്ഛന്റെ പുറകേ ഓടിയെത്താൻ പെടാപാടു പെടുമ്പോൾ എനിക്ക് നിന്നോട് ദേഷ്യം വരും ... കഷ്ടണ്ട് ട്ടോ ...."
ആ പാവം അരിയുമെടുത്ത് അച്ഛന്റെ പുറകേ ഓടിയെത്താൻ പെടാപാടു പെടുമ്പോൾ എനിക്ക് നിന്നോട് ദേഷ്യം വരും ... കഷ്ടണ്ട് ട്ടോ ...."
വാര്യത്തെ ഉമ്മറപടിയിൽ ചാരുപടിയിലെ പൂച്ചക്കാലുകളിൽ വിരലോടിച്ച് ഗൗരി പറഞ്ഞു ....
ആ മിഴികൾ ഇപ്പോഴും തനിക്കുനേരെ തുടിക്കുന്നുണ്ടോ .... അറിയില്ല. ...
" 'ഞാൻ വന്നത് ...."
"ന്തായാലും ന്നെ വിളിച്ചിറക്കി കൊണ്ടു പോവാനാവില്ല്യ ...ഇഷ്ടാരുന്നില്ലല്ലോ ന്നെ ...കുട്ടിക്കാലത്ത് ഞാൻ എത്ര കൊതിച്ചിരുന്നൂന്ന് നിശ്ച്യണ്ടോ ....?"
കേശു ഒന്നുഞെട്ടി ....
"എന്തിന് ...? "
സ്വനപേടങ്ങളുടെ വിറയൽ അവന്റെ ശരീരത്തേയും കീഴ്പെടുത്തി....
"കേശൂന്റെ കൂടെഓടാൻ .... ഓണപ്പൊട്ടന്റെ പുറകേ ...ഓപ്പോളാ അപ്പോ പറഞ്ഞേ ന്നാ കേശൂനെ അങ്ങ് കെട്ടിക്കോന്ന് .... !"
അവളുടെ പൊട്ടിച്ചിരിയിൽ അലിഞ്ഞു ചേരാൻ തനിക്കു യോഗ്യതയുണ്ടായിരുന്നുവോ .....?
"ഞാൻ തമാശ പറഞ്ഞതാട്ടോ ... ആട്ടെ ന്താ ..പ്പം.. ഈ വഴിയൊക്കെ ...? "
"ന്റെ മംഗലം ണ്ട് .... അമ്മോന്റെ മോളാ കുട്ടി .. സുജാത ... ഈ മകരത്തിലാ ...
വരണം ... "
വരണം ... "
തിരിച്ചു നടക്കുമ്പോൾ പണ്ട് തന്റെപാദങ്ങളെ തടഞ്ഞു നിർത്തിയ പടിപ്പുരയെ അവൻ തെല്ലുവിഷമത്തോടെ നോക്കി ...
ആർഭാടമായുള്ള അവന്റെ വിവാഹം പുതിയ മണിമാളികയെ പുളകമണിയിച്ചെങ്കിലും ആ കുടയും കുടമണിയും വീടിന്റെ ഒരു മുറിയിൽ ഭദ്രമായി പുതിയ ഓണക്കാലത്തിന്റെ സ്വപ്നം നെയ്തിരുന്നു...
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പോയ്മറഞ്ഞെങ്കിലും അവരുടെ ജീവിതത്തിൽ പക്ഷെ കുഞ്ഞിക്കാൽത്തളയുടെ മണികിലുക്കം അന്യമായിരുന്നു. ....
ചികിത്സകളുടെ മടുപ്പിക്കുന്ന കാലക്രമത്തിൽ അവന്റെ മാറിൽ വിരലോടിക്കവേ സുജാത തന്റെ മനസ്സിലെ ആഗ്രഹത്തെ തുറന്നു വിട്ടു. ...
"നമുക്ക് നാട്ടിൽ പോയാലോ ...? "
അവന്റെ മനസ്സിലെ പൊടിപിടിച്ചു കിടന്ന മണിനാദങ്ങൾ പതിയെ ശബ്ദമുയർത്തി ...
കുറച്ചുകാലമായി താനും ചിന്തിക്കുന്നു ...
കുറച്ചുകാലമായി താനും ചിന്തിക്കുന്നു ...
ആർക്കു വേണ്ടി ....? എന്തിനു വേണ്ടി...?
മണലാരണ്യത്തിന്റെ ചൂടുകാറ്റുകൾ അവനിപ്പോൾ പഴയ മണിക്കിലുക്കത്തേക്കാൾ അരോചകമായി തോന്നിത്തുടങ്ങിയിരിക്കുന്നു...
കർക്കിടക മഴയിൽ രാമായണശീലുകൾ കേട്ട് കുളിച്ചു സുന്ദരിയായ പ്രകൃതി ... തുമ്പപ്പൂവും അരളിയും പിച്ചകവും അവളെ അണിയിച്ചൊരുക്കും ... തുമ്പിതുള്ളലും കമ്പവലിയും ആരവങ്ങളുയർത്തുന്ന ആ മോഹനസുന്ദര നിമിഷങ്ങളെ വീണ്ടും പുണരണം ...
"നമുക്ക് ഓണത്തിന് പോവാം ... ഒരിക്കലും മടങ്ങി വരാത്ത ഒരു തിരിച്ചു പോക്ക് ..."
നഷ്ടസ്വർഗ്ഗങ്ങളെപ്പുണരാൻ അർഹതയുണ്ടെങ്കിലും ഒരു കാരണവുമില്ലാതെ തട്ടിക്കളഞ്ഞ വ്യർത്ഥശൂന്യമായ ഭൂതകാലത്തെ മറവിയുടെ ഇരുണ്ടതാളുകളിൽ കോറിയിട്ട് പുതിയ പുലരിയുടെ നവോൻമേഷം അവൻ നെഞ്ചിലേറ്റി ...!
"ന്റെ മുത്തപ്പാ ... കാത്തോളണേ..."
നീരുവന്ന കാൽമുട്ടിൽ തൈലംപുരട്ടുന്ന അച്ഛന്റെ ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി ....
പൂരാടരാവിന്റെ മായികഭാവങ്ങൾ അവന്റെമനസ്സിനെ ശാന്തമാക്കി ...
എതോ ഒരു മണിക്കിലുക്കത്തിൽ അവനുണർന്നു. ... സർവ്വാലങ്കാരവിഭൂഷിതനായി അച്ഛനോടുന്നു ... ഓണപ്പൊട്ടനായ അച്ഛന്റെ പുറകേ അവനുമുണ്ട് .... ഇത്തവണ വാര്യത്തെ പടിപ്പുരയിൽ എത്തിയപ്പോൾ പാദങ്ങൾക്കെന്തോ ശക്തികൂടിയപോലെ...
അലങ്കരിച്ച പടിപ്പുര ഒരു പെൺക്കൊടയ്ക്ക് ഒരുങ്ങിനിൽക്കുമ്പോലെ അവന് തോന്നി ...
പട്ടുപാവാടയിൽ സുന്ദരിയായകുഞ്ഞുഗൗരി ...അച്ഛന്റെ അനുഗ്രഹംവാങ്ങി ദക്ഷിണ നൽകി ...
അലങ്കരിച്ച പടിപ്പുര ഒരു പെൺക്കൊടയ്ക്ക് ഒരുങ്ങിനിൽക്കുമ്പോലെ അവന് തോന്നി ...
പട്ടുപാവാടയിൽ സുന്ദരിയായകുഞ്ഞുഗൗരി ...അച്ഛന്റെ അനുഗ്രഹംവാങ്ങി ദക്ഷിണ നൽകി ...
അവൾ സ്വന്തം അച്ഛനേയും അമ്മയേയും ഓപ്പോളേയും ഒന്നുനോക്കി ...ശേഷം മൃദുലപാദങ്ങൾ മന്ദം ചലിപ്പിച്ച് തന്റെ സമക്ഷമെത്തി .... കൈത്തലം നുകർന്ന് ദൃഷ്ടിയൂന്നി....
"പോവാം....!"
അച്ഛനപ്പോഴേക്കും പടിപ്പുര പിന്നിട്ടിരുന്നു. ... അവളുടെ കൈയ്യുംപിടിച്ചോടി .... മലയും താഴ്വാരങ്ങളും പുഴയും പുൽച്ചെടികളും ആഹ്ലാദത്തിരയിളക്കം സൃഷ്ടിച്ചു.....
രാവിലെ ഉറക്കമുണർന്ന അച്ഛൻ ചമയമിടാനൊരുങ്ങവേ മുന്നിൽ സർവ്വചമയഭൂഷിതനായ ഓണപ്പൊട്ടനെ കണ്ടു ഞെട്ടി ....
കൈത നാരിന്റെ മുടിയും കിരീടവും കൈത്തളയും വേഷവിധാനങ്ങളും ... കൈയ്യിൽ താനിന്നലെ തയ്യാറാക്കിയ കുരുത്തോലക്കുടയും ... ചമയങ്ങളണിഞ്ഞാൽ സംസാരം പാടില്ലാത്തതിനാൽ അയാൾ ആകെ പരവശനായി ...
"ഇപ്രാവശ്യം ഓനാന്നോലെ പോണത് ..."
മണിയുമായി വന്ന അമ്മയത് പറയുമ്പോൾ അച്ഛന്റെ മിഴികൾ ഈറനണിയുന്നത് കേശുവറിഞ്ഞു.
കാലുകൾ നിലത്തുറപ്പിക്കാതെ കേശു മണികിലുക്കി ഓടാൻതുടങ്ങി ....
മലയും താഴ്വാരങ്ങളും കോവിലകവും വാര്യവും കടന്ന് അവൻ ഓടി .... നഷ്ടപെടുത്തിയ ഓണക്കാലങ്ങളോട് മനസ്സാ മാപ്പു പറഞ്ഞ് ജൻമാന്തരങ്ങളുടെ പുണ്യവും തേടിയുള്ള അനസ്യൂതമായ യാത്ര .....
മലയും താഴ്വാരങ്ങളും കോവിലകവും വാര്യവും കടന്ന് അവൻ ഓടി .... നഷ്ടപെടുത്തിയ ഓണക്കാലങ്ങളോട് മനസ്സാ മാപ്പു പറഞ്ഞ് ജൻമാന്തരങ്ങളുടെ പുണ്യവും തേടിയുള്ള അനസ്യൂതമായ യാത്ര .....
ഇടയ്ക്ക് തോൾസഞ്ചി നിറയുമ്പോൾ അവൻ തിരിഞ്ഞുനോക്കും ....
ഒരു കുഞ്ഞു കേശുവിന്റെ മുഖം അവ്യക്തമായി അയാളിൽ തെളിയുന്നുണ്ടായിരുന്നു ....
അവസാനിച്ചു......
ശ്രീധർ .ആർ . എൻ
Excellent....
ReplyDelete