Slider

നവീകരണം.

0
Image may contain: Giri B Warrier, closeup

********
ഇരുപത് കൊല്ലം
പഴക്കമുള്ള
നല്ല തേക്കിന്റെ
സോഫയും സെറ്റിയും
ചാരുകസേരയും
ഊണുമേശയും
വീട്ടിലുണ്ടായിരുന്നു.
അവ എനിക്ക് വളരെ
ഇഷ്ട്ടമായിരുന്നു.
പത്രം വായിക്കലും
ഒന്നിച്ചിരുന്ന്
ടിവി കാണലും
സമയം കളയലുമെല്ലാം
അതിലിരുന്നായിരുന്നു.
വീട് നവീകരിച്ചപ്പോള്‍
അതൊരു അഭംഗിയായി.
വിലകൂടിയ ഇറക്കുമതി
ചെയ്ത സോഫയും
ഊണുമേശയും വാങ്ങി.
സന്ദര്‍ശക മുറി അലങ്കരിച്ചു.
പക്ഷെ...
അതിലിരിക്കാന്‍ ഭയമാണ്
അതിഥികള്‍ വന്നാലും
ശ്രദ്ധ മുഴുവന്‍
സോഫയിലാണ്,
ഭക്ഷണം കഴിക്കുമ്പോള്‍
ശ്രദ്ധ മുഴുവന്‍ മേശമേലാണ്
കേടായാലോ..
പത്രം വായിക്കല്‍
പുറത്ത് വരാന്തയിലാക്കി
ഒന്നിച്ചിരുന്നു
ടിവി കാണാലില്ലാതായി
ഓരോ മുറിയിലും
ടിവികളായി
കുട്ടികള്‍ അവരവരുടെ
മുറികളില്‍ ആയി..
ഇനിയിപ്പോള്‍
കിടപ്പുമുറികളാണ്
നവീകരിക്കാനുള്ളത്
അതില്‍ മുപ്പതോളം
കൊല്ലം പഴക്കമുള്ള
തേക്കിന്റെയും
ഇരുമുള്ളിന്റെയും
കട്ടിലുകളുണ്ട്....
ഗിരി ബി. വാരിയര്‍
10 ഓഗസ്റ്റ്‌ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo