ഓരോ കാലത്തിനു മനുസരിച്ച് ലോകം മാറിയത് എന്നിലായിരുന്നു.
കുടയും പുസ്തകവും ഇല്ലാത്ത കുട്ടിക്കാലം
അതുള്ളവരെ നോക്കി സങ്കടം വന്നിരുന്നു.
മുതിർന്നപ്പോഴാണറിഞ്ഞത് അസൂയയാണാ വികാരമെന്ന് തിരിച്ചറിവിനിപ്പുറം അത് ആനന്ദമായി ഇല്ലാത്തവന്റെ സന്തോഷം.
അതുള്ളവരെ നോക്കി സങ്കടം വന്നിരുന്നു.
മുതിർന്നപ്പോഴാണറിഞ്ഞത് അസൂയയാണാ വികാരമെന്ന് തിരിച്ചറിവിനിപ്പുറം അത് ആനന്ദമായി ഇല്ലാത്തവന്റെ സന്തോഷം.
ആണ്ടറുതികൾക്ക് കരച്ചിൽ സമ്മാനിച്ച്
പുത്തനുടുപ്പുകൾ മോഹമായ് തന്നെ ദൂരത്തായിരുന്നു.
പുത്തനുടുപ്പുകൾ മോഹമായ് തന്നെ ദൂരത്തായിരുന്നു.
വല്ലപ്പോഴും കൂട്ടി വെച്ച് വാടക്കെടുക്കുന്ന
സൈക്കളിൽ തീർന്നു പോയ സമയത്തിന്റെ കൃത്യത ആഗ്രഹങ്ങൾക്കു പോലും ദാരിദ്ര്യമേകിയിരുന്നു.
സൈക്കളിൽ തീർന്നു പോയ സമയത്തിന്റെ കൃത്യത ആഗ്രഹങ്ങൾക്കു പോലും ദാരിദ്ര്യമേകിയിരുന്നു.
കാത്തു നിന്ന് ചേർന്നു നടന്ന പ്രണയത്തിന്റെ ഇടവഴികൾ ഒരുപാട് ദൂരം താണ്ടിയിരുന്നു.
പറത്തൊഴിയാൻ വേണ്ടി പറഞ്ഞു തീരാത്ത
മോഹങ്ങൾ സമ്മാനിച്ച് ഒറ്റക്കു നടക്കാൻ.
പറത്തൊഴിയാൻ വേണ്ടി പറഞ്ഞു തീരാത്ത
മോഹങ്ങൾ സമ്മാനിച്ച് ഒറ്റക്കു നടക്കാൻ.
കൈ പിടിച്ചൊരാളെ കൂടെ കൂട്ടിയപ്പോൾ
ഉയരങ്ങളിലായിരുന്നു യൗവ്വനം
പ്രതീക്ഷകളുടെ ലോകത്തിൽ ചിറകുവിരിച്ചു പറക്കാൻ ഭാരമായതെത്ര പെട്ടന്നാണ്..
ഉയരങ്ങളിലായിരുന്നു യൗവ്വനം
പ്രതീക്ഷകളുടെ ലോകത്തിൽ ചിറകുവിരിച്ചു പറക്കാൻ ഭാരമായതെത്ര പെട്ടന്നാണ്..
വളരുമ്പോൾ മെലിയുന്ന വഴിമാറുന്നതലമുറകൾ മുമ്പേ നടന്ന് വഴികാട്ടിയായിരുന്നു.
ജീവിതം ജീവിച്ചു തീർക്കേണ്ടതും അനുഭവങ്ങൾ അടിത്തറയാകുന്നതു മറിയാനും കുറേയേറേ ജീവിച്ചു തീർക്കണം.
വാക്കുകൾക്കും പ്രവർത്തി പോലെ സ്ഥാനമുണ്ടെന്നറിയാനും
അഭിനയമാണ് ജീവിതമെന്നറിയാനും
നല്ല നടൻമാർക്കെ വിജയം കിട്ടുവെന്നു പഠിക്കാനും. പാതിയെ,പതിയെ പറയാവു എന്നും അറിഞ്ഞിരിക്കണം.
അഭിനയമാണ് ജീവിതമെന്നറിയാനും
നല്ല നടൻമാർക്കെ വിജയം കിട്ടുവെന്നു പഠിക്കാനും. പാതിയെ,പതിയെ പറയാവു എന്നും അറിഞ്ഞിരിക്കണം.
ചിലപ്പോൾ തോന്നും നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന കാലുകളാണ് വിധി എന്ന്.
പ്രപഞ്ചത്തോളം ഭാരമുള്ള മനസ്സും തൂക്കത്തിൽ അടയാളപ്പെടുത്താവുന്ന ശരീരവും പേറി പാദങ്ങൾ എത്തുന്നിടത്തെല്ലാം വിധി ഒരു പുസ്തകം തുറന്നു വെച്ചിരിക്കും.
നാളെ നിന്നെ അറിയുന്ന നിന്നെ കാത്തിരിക്കുന്ന വിധിക്കുറിപ്പുകളുമായി.
ബാബു തുയ്യം.
01/08/18.
01/08/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക