(ഒര് കഥയുമില്ലാത്ത എന്റെ കഥ )
========================
========================
ഞാൻ ഹെലൻ. ഹെലൻ സകരിയാ തോമസ്. കണ്ടോ... കണ്ടോ... എന്നാ മുടിഞ്ഞ പേരാ... ഞാൻ പപ്പായോടും മമ്മായോടും എന്നും വഴക്കിടുന്നത് ഈ പേരിന്റെ കാര്യത്തിലാ...
"ഹെലൻ മാത്രം മതിയാരുന്നല്ലോ.... എന്നാത്തിനാ ഈ ചതിയെന്നോട് ചെയ്തേന്ന്?"
അതെങ്ങനാ? പാപ്പായ്ക്ക് സ്വന്തം പേര് മാത്രം ചേർത്താ പോരാ... അപ്പാപ്പന്റേം പേര് ചേർക്കണം ന്ന്. എന്നാ പിന്നെ അമ്മാച്ചൻറേം വല്യപ്പപ്പന്റേം ഒക്കെ പേര് ചേർക്കായിരുന്നല്ലോ..
അതൊക്കെ പോട്ടെ.... ഞാൻ പറഞ്ഞ് വന്നത് അതൊന്നുമല്ലലോ... എന്നെ കുറിച്ചല്ലേ... എനിക്ക് പത്തൊമ്പത് വയസ്സ്. ഡിഗ്രി സെക്കന്റ്‌യെർ ചെയുന്നു. എന്ന് പറയുമ്പോ ആരും തെറ്റിധരിക്കരുത്. ചുമ്മാ കോളേജിൽ രാവിലെ പോവും, വൈകുന്നേരം തിരിച്ച് വരും. ഒര് നേരമ്പോക്ക്....
ഇപ്പോ തന്നെ നിങ്ങൾക്കെല്ലാർകും എന്റെ സ്വഭാവത്തെ കുറിച്ച് ഒരേകദേശ ധാരണ കിട്ടിയില്ലേ..?
എന്റെ സ്വഭാവം രൂപപെടുത്തിയെടുക്കുന്നതിൽ എന്റെ പാപ്പായ്ക്കും മമ്മായ്ക്കും ഒര് പങ്കില്ലേ എന്ന് നിങ്ങൾ ചിലപ്പോൾ ചിന്തിച്ചേക്കാം. തീർച്ചയായും...
എന്റെ സ്വഭാവം ഇങ്ങനൊക്കെ തന്നെയാണേലും അവര് ഒന്ന് നിയന്ത്രിച്ചിരുന്നേൽ ഞാൻ ഇത്രേം താന്തോന്നിയാവില്ലാരുന്നു . അതേയ് ഇതെന്റെ ഡയലോഗല്ലാട്ടോ... വല്യമ്മച്ചീന്റെയാ...
എന്റെയീ തല്ലുകൊള്ളിത്തരവൊന്നും വല്യമ്മച്ചിക്ക് പിടിക്കുകേലാ... പെമ്പിള്ളാരു അടക്കത്തിലുമൊതുക്കത്തിലും നടക്കണം ത്രെ.... ഈ വല്യമ്മച്ചീന്റെ ഒര് കാര്യം... ഓൾഡ് പാർട്ടിസല്ലേ.. ഇത് വല്ലോം നമ്മളെക്കൊണ്ട് പറ്റുവോ...
എന്നായാലും പപ്പായും മമ്മായും എന്റെ സൈഡാ.... നിനക്കിഷ്ടമുള്ളത് നീ ചെയ്യ്, എന്ന് പറഞ്ഞാ അവരെന്നേ വളർത്തിയേക്കുന്നെ, അതിന്റെ ഗുണോം ദോഷോം എന്റെ കയ്യിലൊണ്ട് എന്ന് കൂട്ടിക്കോ...
കുട്ടിക്കാലം തൊട്ടേ ഞാൻ. കുസൃതിയായിരുന്നുന്നാ എല്ലാരും പറയണേ.. പിന്നെ എന്റിചേച്ചിയും ഞാനും തമ്മിൽ പന്ത്രണ്ട് വയസ്സിന്റെ വ്യത്യാസവും. അപ്പൊ അപ്പായും മമ്മായും ഇത്തിരി കൂടുതൽ കൊഞ്ചിച് വഷളാക്കിയും കാണും...
എന്നായാലും ഇങ്ങനൊക്കെ ആയി. ഇനീപ്പോ മാറാനൊക്കുമോ? വല്യമ്മച്ചി പറയണ പോലെ... അടക്കയാണേൽ മടിയിൽ വെക്കാം പക്ഷെ അടയ്ക്കാമരമായാലോ...?
----- ------ ------- -------
എന്റെ കുസൃതിയെ കുറിച്ച് പറയുവാണേൽ പണ്ട് പള്ളിയിൽ പോയി വരുന്ന വഴിക്ക് ചേച്ചിയെ ബൈക്കിൽ പിന്നാലെ വന്ന് ശല്യപ്പെടുത്തിയ ഒരുത്തനെ ചാണകം വാരി എറിഞ്ഞതടക്കം പല കഥകളുമുണ്ട്...
----- ------ ------- -------
എന്റെ കുസൃതിയെ കുറിച്ച് പറയുവാണേൽ പണ്ട് പള്ളിയിൽ പോയി വരുന്ന വഴിക്ക് ചേച്ചിയെ ബൈക്കിൽ പിന്നാലെ വന്ന് ശല്യപ്പെടുത്തിയ ഒരുത്തനെ ചാണകം വാരി എറിഞ്ഞതടക്കം പല കഥകളുമുണ്ട്...
ഈ കഥ പറഞ്ഞ് എല്ലാരുമെന്നെ ഇപ്പഴും കണക്കിന് കളിയാക്കാറുമുണ്ട്
ചേച്ചീടെ പിന്നാലെ നടന്നവന്റെ സ്ഥിതി ഇതാണേൽ നിന്റെ പിന്നാലെ വല്ലവനും നടന്നാൽ അവന്റെ ഗതി എന്താവും? എന്നാ പപ്പാ പറയുന്നത്. എല്ലാം പറഞ്ഞ് കഴിഞ്ഞ് പപ്പാ ഈ ഒര് ഡയലോഗ് കൂടെ പറയും " കർത്താവേ കാത്തോണേ..... " എന്നിട്ട് ഇടം കണ്ണിട്ട് എന്നെ നോക്കിയിട്ട് വീണ്ടും പറയും, "ഇവളെയല്ല.... പിറകേ നടക്കാൻ പോണ ആ പാവങ്ങളെ... "

അപ്പോ ഇച്ചേച്ചീന്റേം, മമ്മായുടേം, വല്യമ്മച്ചീന്റേം ഒക്കെ ചിരിയൊന്നു കാണണം....
നേരല്ലേ പപ്പാ പറയുന്നത്... അവന്റെയൊക്കെ ഗതിയെന്താവും? എനിക്കറിയാൻ മേലാ...
എന്നായാലും ഒരുത്തനും ഇതുവരെ അതിന് ധൈര്യ പ്പെട്ടിട്ടിലാ.... അല്ലേ ലും എങ്ങനെ ധൈര്യം വരാനാ? എന്റെയൊരു കാര്യം..
നേരല്ലേ പപ്പാ പറയുന്നത്... അവന്റെയൊക്കെ ഗതിയെന്താവും? എനിക്കറിയാൻ മേലാ...
എന്നായാലും ഒരുത്തനും ഇതുവരെ അതിന് ധൈര്യ പ്പെട്ടിട്ടിലാ.... അല്ലേ ലും എങ്ങനെ ധൈര്യം വരാനാ? എന്റെയൊരു കാര്യം..
ഒരുത്തനും ഇന്നേ വരെ പിന്നാലെ നടക്കാതത് കൊണ്ട് എങ്ങനെ യാവും എന്റെ പ്രതികരണം എന്നെനിക്ക് പറയാനും വയ്യ.
പൂവാലന് പണി കൊടുത്ത കഥ ഈയിടെ കോളേജിലെങ്ങനെയോ പാട്ടായിട്ടുണ്ട്. എനിക്ക് സംശയം ഒന്നാം ക്ലാസ്സ് മുതൽ ഇപ്പോഴും എന്റെ കൂടെ പഠിക്കുന്ന ജോബിച്ചനെയാണ്.
ഉം..... അവനിട്ടു ഞാൻ പണി കൊടുക്കുന്നൊണ്ട്....
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവന്റെ വള്ളി നിക്കറ് കീറിപ്പോയ കഥ പട്ടാക്കാൻ എനിക്കറിയാമേലാഞ്ഞിട്ടല്ല...
കൂടുതൽ കളിച്ചാൽ അവൻ പിന്നാലെ നടക്കുന്ന ട്രീസ യോട് തന്നെ ഞാനാദ്യം പറഞ്ഞ് കൊടുക്കും.
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ അവന്റെ വള്ളി നിക്കറ് കീറിപ്പോയ കഥ പട്ടാക്കാൻ എനിക്കറിയാമേലാഞ്ഞിട്ടല്ല...
കൂടുതൽ കളിച്ചാൽ അവൻ പിന്നാലെ നടക്കുന്ന ട്രീസ യോട് തന്നെ ഞാനാദ്യം പറഞ്ഞ് കൊടുക്കും.
നീ ആണായിട്ട് ജനിക്കണമായിരുന്നു ന്നാ ഫ്രണ്ട്‌സൊക്കെ പറയണത്. പക്ഷെ ഞാനതിനോട് യോജിക്കത്തില്ല കേട്ടോ, ആണായിട്ടാണ് ജനിച്ചിരുന്നതെങ്കി ഇതിലൊക്കെ എന്തായിപ്പോ ഇത്ര പുതുമ? ഇതിപ്പോ ഞാൻ ഒര് പെൺകുട്ടി ആയതോണ്ടല്ലേ എല്ലാരുമിങ്ങനൊക്കെ പറയുന്നേ?
എന്നായാലും ഇത് വരെ ഒരുത്തൻ പോലും തിരിഞ്ഞു നോക്കാത്തതിൽ എനിക്കിത്തിരി വിഷമവൊക്കെ യൊണ്ട്... പെണ്ണായിപ്പോയില്ലേ?
"ഒരുത്തനും ധൈര്യമില്ലെന്നേയ്.... "അവസാനം ഇങ്ങനെ കരുതി സമാധാനിക്കും....
----- ------ -------- ------ ------
ഞാനാദ്യായിട്ട് എന്റെ കോളേജിൽ ജോയിൻ ചെയ്ത ദിവസമായിരുന്നു രസം. ഇവിടെയുള്ളവൻ മാർക്കൊന്നും എന്റെ സ്വഭാവഗുണം അറിയത്തില്ലല്ലോ... എല്ലാ സീനിയർ ചേട്ടൻമാർക്കും ജൂനിയർ പെൺപിള്ളേരെ റാഗ് ചെയുന്നത് വല്യ ഇഷ്ടമുള്ള കാര്യമാണല്ലോ... എല്ലാരുടേം പോലെ അവരെന്നേം റാഗ് ചെയ്യാൻ വന്നു.

ദോഷം പറയരുതല്ലോ എന്നെ കാണാനും കൊള്ളാമെന്നാ കൂട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നത്. സൗന്ദര്യം മാത്രമുണ്ടായിട്ട് കാര്യമില്ലലോ.... കുറച്ചു അടക്കോമോതുക്കോം കൂടെ ഉണ്ടാരുന്നേൽ ചേട്ടന്മാർ പിറകീന്ന് മാറില്ലാരുന്നു ന്ന്. ഇത് എന്റെ ബെസ്റ്റ് ഫ്രണ്ട് അച്ചുന്റെ കമെന്റാ.
ചേട്ടന്മാരുടെ വരവ് കണ്ടപ്പഴേ ഞാൻ കരുതിയതാ ഇതൊരു നടയ്ക് പോവൂലാ ന്ന്. അവന്മാരുടെ നോട്ടം കണ്ടപ്പഴേ എനിക്കങ്ങ് പിടിച്ചില്ല . പിന്നെ സീനിയർസല്ലേ ഒന്ന് ബഹുമാനിച്ചേക്കാമെന്ന് കരുതി. പക്ഷെ സമ്മതിക്കുകേല എന്ന് വെച്ചാ എന്തോ ചെയ്യും?
അതിലൊരു ചേട്ടൻ കൂട്ടത്തിലൊരുത്തനെ പിടിച്ച് മുന്നിൽ നിർത്തിയേച്ചും പറയുവാ "ഇവനൊരു ഉമ്മ കൊടുത്തേടീ ന്ന്. ആ ചേട്ടനെ കണ്ടാൽ തന്നെ അറിയാം ആളൊരു പാവമാണെന്ന്. നമ്മക്ക് ശരിയാവൂലാ...
ഞാൻ പറഞ്ഞു ഈ ചേട്ടനെനിക്ക് ശരിയാവൂലാ.... ഞാൻ വേണേൽ ചേട്ടന് ഉമ്മ തരാമെന്ന്.... പറഞ്ഞ് തീർന്നപ്പഴേക്കും ആ ചേട്ടന്റെ മുഖമൊന്ന് കാണണ്ടതാരുന്നു... എന്നെ നോക്കിയ ഒര് നോട്ടം....
എന്റെ കർത്താവേ...
ഒരുമാതിരി അന്യ ഗ്രഹ ജീവിയെ നോക്കണ പോലെ....
പിന്നെ ഒരുത്തനും ഈ ഹെലനെ റാഗ് ചെയ്യാൻ വന്നിട്ടില്ലാ....
എന്റെ കർത്താവേ...
ഒരുമാതിരി അന്യ ഗ്രഹ ജീവിയെ നോക്കണ പോലെ....
പിന്നെ ഒരുത്തനും ഈ ഹെലനെ റാഗ് ചെയ്യാൻ വന്നിട്ടില്ലാ....
അന്നത് വീട്ടിൽ വന്ന് പറഞ്ഞപ്പോ കൂട്ടച്ചിരിയായിരുന്നു. പക്ഷെ പപ്പാ യുടെ ഒര് ചോദ്യം എന്നെ കുഴക്കി കളഞ്ഞു കേട്ടോ.... നീ ഉമ്മ കൊടുക്കാമെന്നു പറഞ്ഞപ്പോ അവനതങ്ങു തന്നേര് എന്ന് പറഞ്ഞിരുന്നെങ്കിലോ ന്ന്...
നേരാണല്ലോ കർത്താവെ എന്ന് ഞാനപ്പഴാ ഓർത്തത്. അങ്ങനെ വല്ലോം പറഞ്ഞിരുന്നേൽ ഞാനെന്നാ ചെയ്യുമായിരുന്നു? പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ? ഈ പപ്പായ്ക് വല്ല കാര്യോമുണ്ടോ? എന്റെ സമാധാനം കളയാനായിട്ട്...
എന്തായാലും ഒറ്റയെണ്ണത്തിനും ധൈര്യമില്ലെന്ന് എനിക്ക് മനസിലായി. അല്ലെങ്കി പണി പാളി യേനെ...
എന്നായാലും ഇനി ഹെലൻ ഒന്നുമോർക്കാതെ ഡയലോഗടിക്കുകേലാ... അതന്ന് തീരുമാനിച്ചതാണ്.
എന്നായാലും ഇനി ഹെലൻ ഒന്നുമോർക്കാതെ ഡയലോഗടിക്കുകേലാ... അതന്ന് തീരുമാനിച്ചതാണ്.
പക്ഷെ എന്റെ ആ ഒരൊറ്റ ഡയലോഗ് കേട്ടിട്ടാണത്രെ എന്റെ ഫ്രണ്ട് അച്ചുന് എന്നെ ഇത്രയ്ക്കങ്ങു ഇഷ്ടായതെന്ന്. ഇതു പോലെ പൊട്ടിത്തെറിച്ചൊരു സാധനത്തിനെ ഫ്രണ്ടായി കിട്ടണമെന്നത് അവളുടെ വല്യ ആഗ്രഹമായിരുന്നത്രെ...
അവളുടെ ആ ഒരൊറ്റ ആഗ്രഹം കൊണ്ട് ഇന്നിപ്പോ ഒരുപാട് അനുഭവിക്കുന്നുണ്ട് പാവം...... എന്തോ ചെയ്യാനാ? ചോദിച്ച് വാങ്ങിയതല്ലേ.... അനുഭവിക്കട്ടെ...
എന്നായാലും അതിന്റെ യാതൊരഹങ്കാരവും പാവത്തിന് ഇല്ലാട്ടോ... ക്ലാസിൽ നിന്ന് പുറത്താക്കുമ്പോ ഒര് പരാതിയും കൂടാതെ എന്റെ കൂടെ ഇറങ്ങി പോന്നോളൂം...
ക്ലാസ്സിൽ ഇപ്പോ അതൊരു പുതുമ യൊന്നുമില്ല. ഹെലനെ പുറത്താക്കിയാ കൂടെ അച്ചുവും ഉണ്ടായിരിക്കും.
ക്ലാസ്സിൽ ഇപ്പോ അതൊരു പുതുമ യൊന്നുമില്ല. ഹെലനെ പുറത്താക്കിയാ കൂടെ അച്ചുവും ഉണ്ടായിരിക്കും.
ഹെലൻ... അശ്വതി..... ഗെറ്റ്ഔട്ട്... സാറ് ഡയലോഗ് പറയണ കാത്തിരിക്കല്ലേ ഞാൻ.... ഇറങ്ങി പോരുമ്പോ നന്ദി സൂചകമായി താങ്ക്യൂ സർ എന്ന് പറയാൻ മറക്കാറില്ല. ഇനി എന്നെ വീട്ടീന്ന് പുറത്താക്കുമ്പോഴും ഇവൾ കൂടെ ഉണ്ടാകുമോ ആവോ....?
------ ----- ------ --------
എനിക്ക് ആകെ ഇഷ്ടമുള്ളത് തരകൻ സാറിന്റെ ക്ലാസ്സാണ്..... സാറിനും എനിക്കും ഏതാണ്ട് ഒരേ സ്വഭാവമാണെന്നാ പിള്ളാര് പറയുന്നത്. വയസ്സ് ആമ്പത്തഞ്ചു അയേലും സാറിന്റെ ഹ്യൂമർ സെൻസിന് ഒര് കുറവുമില്ല. ഞാനും കൂടെ തുടങ്ങിയാൽ പിന്നെ ക്ലാസ്സിൽ കൂട്ടച്ചിരി തന്നെ...

എന്റെ ചാടിച്ചാടി യുള്ള നടത്തം കണ്ടാ റബർ പന്തിനെ ഓർമ്മവരും എന്നാ എല്ലാരും പറയണത്.... ഹെലന്റെ ഹൈലൈറ്റ് തന്നെ ആ നടത്തമല്ലേ...
ക്ലാസ്‌മേറ്റസിനെല്ലാം എന്നെ വല്യ ഇഷ്ടമാണേലും സീനിയർ ചേച്ചിമാരുടെ കണ്ണിലെ കരടാണ് ഈ ഹെലൻ സകരിയാ തോമസ് ...
അതിന്റെ അഹങ്കാരമൊന്നും എനിക്കില്ലാട്ടോ... എന്നായാലും വല്യ കുഴപ്പമൊന്നുമില്ലാതെ കോളേജ് ലൈഫ് മുന്നോട്ട് പോവുകയാണ്.
എന്നെ അന്ന് റാഗ് ചെയ്ത ആ ചേട്ടനെ ഇടക്കൊക്കെ കാണാറുണ്ട്. ഓരോ തവണ കാണുമ്പോഴും അങ്ങേര് നോക്കുന്ന ഒര് നോട്ടമുണ്ട്. ദഹിപ്പിക്കണ പോലെ....
ഇങ്ങനത്തെ ഒര് നോട്ടം അന്ന് നോക്കിയിരുന്നേൽ എന്റെ വാല് മുറിഞ്ഞേനെ...
ഞാനിങ്ങനെ പറയണമെങ്കിൽ നിങ്ങൾക്ക് ഊഹിക്കാമല്ലോ അതെത്ര ഭീകരമായിരിക്കുമെന്ന്. എന്നായാലും നോട്ടം മാത്രെ ഉള്ളു. അതാണ് ആകെ ഒര് സമാധാനം... ആളെ കണ്ടാലേ അറിയാം ഒര് ചൂടനാണെന്ന്. ഞാനന്ന് കഷ്ടിച്ച് രക്ഷപെട്ടതാണെന്ന് പറയാതെ വയ്യ.

എന്നായാലും ആള് കൊള്ളാം കേട്ടോ... വെട്ടിയൊതുക്കാത്ത ആ ചപ്രത്തലയും കുറ്റിത്താടിയും എല്ലാം കൊള്ളാം... പക്ഷേങ്കില് ആ നോട്ടമാണ് സഹിക്കാത്തത് ..
അത് വീട്ടിൽ പറഞ്ഞപ്പഴും പപ്പാ പറഞ്ഞു.
അത് വീട്ടിൽ പറഞ്ഞപ്പഴും പപ്പാ പറഞ്ഞു.
എന്തായാലും സ്വന്തം തന്തയേം പെറ്റ തള്ളയെം എന്റെ കൊച്ചിന് പേടിയില്ല... ലോകത്ത് ആരേലും ഒര് പേടി നല്ലതാണെന്ന്.
കർത്താവിനെ സ്തുതിക്കാനും പപ്പാ പ്രത്യേകം ശ്രദ്ധിച്ചു...
കർത്താവിനെ സ്തുതിക്കാനും പപ്പാ പ്രത്യേകം ശ്രദ്ധിച്ചു...
പറയണ്ടാരുന്നു . പറഞ്ഞതേ നാണക്കേടായി.
ഇനീപ്പോ ആരൊക്കെ എന്നവൊക്കെ നോട്ടം നോക്കിയാലും ഹെലൻ ഹെലൻ തന്നെയായിരിക്കും. അത് വേറെ കാര്യം. ഹെലൻ ഹെലനായി തന്നെ ബിഹേവ് ചെയ്യും. അത് വീട്ടിലായാലും, കോളേജിലായാലും, ഇനി നടുറോട്ടിലായാലും...
ഇനീപ്പോ ആരൊക്കെ എന്നവൊക്കെ നോട്ടം നോക്കിയാലും ഹെലൻ ഹെലൻ തന്നെയായിരിക്കും. അത് വേറെ കാര്യം. ഹെലൻ ഹെലനായി തന്നെ ബിഹേവ് ചെയ്യും. അത് വീട്ടിലായാലും, കോളേജിലായാലും, ഇനി നടുറോട്ടിലായാലും...
ഞാൻ എനിക്കിഷ്ടമുള്ളത് പോലെയാ ജീവിക്കുന്നത്, എനിക്ക് ശരിയെന്നു തോന്നുന്നതാ ചെയുന്നത്. അത്കൊണ്ട് തന്നെ എന്റെ മനസാക്ഷിയുടെ മുന്നിലെനിക്ക് ഉത്തരമില്ലാതെ നിൽക്കേണ്ടി വരത്തില്ലാ...
ഹെലൻ അങ്ങനെയാണ്. അവൾക്ക് ചിരിക്കണമെന്ന് തോന്നുമ്പോൾ ചിരിക്കും, അവൾക്ക് സങ്കടം വന്നാൽ കരയും, അവൾക്ക് ശരിയെന്ന് തോന്നിയത് ചെയ്യും, തെറ്റാണെന്ന് തോന്നിയാൽ എതിർക്കും, അവൾക്കിഷ്ടമുള്ളത് പോലെ നടക്കും, ഇഷ്ടമുള്ള വേഷം ധരിക്കും...
ഇതൊന്നുമല്ലെങ്കിൽ ഈ ഹെലനെന്ന ഞാൻ ഞാനല്ലതാവില്ലേ?
ഇതൊന്നുമല്ലെങ്കിൽ ഈ ഹെലനെന്ന ഞാൻ ഞാനല്ലതാവില്ലേ?
കർത്താവേ മരിക്കുന്നത് വരെ ഇങ്ങനൊക്കെ അങ്ങ് ജീവിക്കാനൊത്താൽ മതിയാരുന്നു....
അത് പറഞ്ഞപ്പഴാ... അന്നൊരു ദിവസം എന്റെ ക്ലാസിലെ ഉമ്മച്ചിക്കുട്ടി ഫർഹായുടെ നിക്കാഹ് കഴിഞ്ഞ് തിരികെ വരുമ്പോ കുറച്ച് ലേറ്റായി. കർത്താവേ ഇന്ന് വല്യമ്മച്ചീന്റെ കയ്യീന്ന് കണക്കിന് കിട്ടുമല്ലോന്നും ഓർത്തോണ്ട് നിക്കുവാരുന്നു. എന്റെ കൂടെ താഴത്തെ വീട്ടിലെ ബെന്നിയങ്കിളിന്റെ മോള് ജൂലിയുമുണ്ട്. ഞാൻ നോക്കുമ്പോ ഒരുത്തന്റെ കൈ അവളുടെ നേർക്കിങ്ങനെ നീളുവാ...
എത്ര നേരായി ഈ കലാപരിപാടി തുടങ്ങീട്ട് എന്നെനിക്കറിയാന്മേല. എന്റെ സ്വഭാവം നന്നായറിയാവുന്നൊണ്ട് പേടിച്ചിട്ട് അവൾക്ക് പറയാനും മേലാ...
പിന്നെ ഒന്നും നോക്കിയില്ല ബാഗിലുള്ള ബ്ലേഡ് എടുത്ത് ഒറ്റ വരയാരുന്നു...
എന്റെ കർത്താവേ എന്നാ കരച്ചിലാരുന്നു... പട്ടി മോങ്ങണ പോലെ...
പക്ഷെ... സംഗതി ഇത്തിരി കോംപ്ലിക്കേറ്റ് ആയതായിരുന്നു അന്ന്.

എന്റെ ദൈവഭാഗ്യതിനാണോ എന്താണെന്ന് അറിയില്ല ബസിൽ പപ്പാ യുടെ ഫ്രണ്ട് വിൻസെന്റ് അങ്കിൾ ഉണ്ടായിരുന്നത് കൊണ്ടും, അങ്ങേരൊരു വക്കീലായത് കൊണ്ടും, അങ്ങേരുടെ വാക്ക് ചാതുര്യം കൊണ്ടും അന്ന് ഞാൻ തടി കേടാകാതെ രക്ഷപെട്ടു...
അന്ന് മാത്രം പപ്പായും മമ്മായും പോലും എനിക്ക് സപ്പോർട്ട് ഉണ്ടാരുന്നില്ല. കൊഞ്ചിച്ചും ലാളിച്ചും വളർത്തിയതിനുള്ള ശിക്ഷയാണെന്നും പറഞ്ഞ് മമ്മാ പതം പറഞ്ഞ് കരച്ചിലാരുന്നു. പ്രതികരണ ശേഷി അത്രേം കൂടുതലാവാൻ പാടില്ലത്രേ... ഇങ്ങനൊക്കെയാണേലും എല്ലാർക്കും ഭയങ്കര ഇഷ്ടവാ ഹെലനെ...
അതിന്റെ ചെറിയൊരങ്കാരം എനിക്കില്ലാതില്ല കേട്ടോ... കർത്താവേ ഈ ഇഷ്ടമൊക്കെ നീയെന്നും നിലനിർത്തി തന്നേക്കണേ...
----- ------ -------
ഇടയ്ക്കിടെ കർത്താവിനെ വിളിക്കുമ്ങ്കിലും എല്ലാ ഞായറാഴ്ച യും മുടങ്ങാതെ പള്ളിയിൽ പോവാറില്ല ഞാൻ. കർത്താവ് കുടികൊള്ളുന്നത് എന്നിൽ തന്നെയാണെന്ന് ഒര് വിശ്വാസമാണെനിക്ക്. അത് കൊണ്ട് വല്യമ്മച്ചിയെന്നെ നിഷേധി എന്ന് വിളിക്കും. കാലത്തിന്റെ പോക്ക് ഇങ്ങനാണേൽ ഇനി വരാൻ പോവുന്നത് സാത്താൻ വാഴുന്ന കാലമായിരിക്കുമെന്ന് ആകുലപ്പെടും . അതൊന്നും കാണാനിട വരുത്താതെ പെട്ടന്ന് വിളിച്ചേക്കണേ കർത്താവേയെന്നും കൂട്ടിച്ചേർക്കും.

അത് കേൾക്കുമ്പോ എനിക്ക് ചിരി വരും. ഇന്നലേം കൂടി ആയുസിനും ആരോഗ്യത്തിനും വേണ്ടി കർത്താവിന്റെ മുന്നിൽ മുട്ട് കുത്തിയ വല്യമ്മച്ചിയാണ് ഇന്ന്, എന്നെ പെട്ടന്ന് വിളിച്ചേക്കണേ കർത്താവേ എന്ന് പറയുന്നത്... കർത്താവ് ഇതിലേത് സ്വീകരിക്കും? അങ്ങേർക്ക് കൺഫ്യൂഷൻ ഉണ്ടാവുമല്ലോ... ഓർക്കുമ്പോൾ എങ്ങനെ ചിരി വരാതിരിക്കും?
----- ----- ------- --------
അങ്ങനെ ഒര് പ്രശ്നം ഒര് വിധം തീർന്നു എന്ന് കരുതി സമാധാനിച്ചിരിക്കുമ്പോഴാണ് എന്റെ പുന്നാര സീനിയർ ചേച്ചിമാർ ആർട്സ് ഡേ ക്ക് എനിക്കൊരുഗ്രൻ പണി തന്നത്....
കൂട്ടത്തിൽ സ്മാർട്ടായ ഒരു ചേച്ചി മൈക്കും കൈയിലെടുത്ത് ഒരു ഡയലോഗ്, നമ്മുടെ കോളേജിലെ എല്ലാവർക്കും പ്രിയങ്കരിയും കുസൃതിക്കുടുക്കയുമായ നമ്മുടെ ഹെലൻ ഇവിടെ ഒരു ഗാനം ആലപിക്കുന്നതാണ്...

നല്ല ചൂട് കപ്പലണ്ടിയും കൊറിച്ച് ഫ്രണ്ട്സിനോട് ഡയലോഗ് അടിച്ചോണ്ടിരുന്ന ഞാൻ ഞെട്ടിപ്പോയി...
വായിലിരുന്ന കപ്പലണ്ടി പോലും തെറിച്ച് പോയി....
എന്നാ പാടാനൊക്കുവോ? പാടാതിരിക്കാനൊക്കുവോ? നാണക്കേടല്ലേ...
വായിലിരുന്ന കപ്പലണ്ടി പോലും തെറിച്ച് പോയി....
എന്നാ പാടാനൊക്കുവോ? പാടാതിരിക്കാനൊക്കുവോ? നാണക്കേടല്ലേ...
പണ്ട് പള്ളിയിൽ പിള്ളാര് ക്വയറിൽ പാടുമ്പോ പോലും ചുമ്മാ വായും പൊളിച്ച് നോക്കി നിൽക്കാനേ എന്നെക്കൊണ്ട് പറ്റീട്ടുള്ളു. പാട്ടിന്റെ A B C D എനിക്കറിയാവോ?
പിന്നെ രണ്ടും കല്പിച്ച് സ്റ്റേജിൽ കയറി ഒറ്റ പാട്ടാ...
പിന്നെ ആ പാട്ടൊന്ന് നിർത്താൻ സ്റ്റേജിലേക് വിളിച്ച് കയറ്റിയ ചേച്ചിയടക്കം സകലരും കരഞ്ഞു വിളിച്ചു. അതും പോരാഞ്ഞ് എനിക്ക് നഷ്ടപെട്ട കപ്പലണ്ടിയും വാങ്ങി തരേണ്ടി വന്നു. അന്നും അവര് ചീറ്റിപോയത് മിച്ചം...
പിന്നെ ആ പാട്ടൊന്ന് നിർത്താൻ സ്റ്റേജിലേക് വിളിച്ച് കയറ്റിയ ചേച്ചിയടക്കം സകലരും കരഞ്ഞു വിളിച്ചു. അതും പോരാഞ്ഞ് എനിക്ക് നഷ്ടപെട്ട കപ്പലണ്ടിയും വാങ്ങി തരേണ്ടി വന്നു. അന്നും അവര് ചീറ്റിപോയത് മിച്ചം...
എന്നാലുമെന്റെ കർത്താവേ... നീയെന്നാ എന്നെ ഇങ്ങനെ ആക്കിയത്? ഇത്തിരിയേലും അടക്കോമോതുക്കോം നാണോമാനോമൊക്കെ തരാമായിരുന്നു?
------ ------- ------- --------
അങ്ങനെയിരിക്കെ ഒരു ദിവസം ഞാനൊറ്റയ്ക്ക് ലൈബ്രറിയിൽ പോയി.. . പുസ്തകം വായിക്കാനാണെന്നൊന്നും തെറ്റിധരിക്കണ്ട... ഞാൻ എന്റെ കൂട്ടുകാരി ശാലിനിക്ക് വേണ്ടിയാണ് അന്ന് ലൈബ്രറിയിൽ പോയത്.

അവൾക്കൊരബദ്ധം പറ്റിയിരുന്നു. അവൾടെ കാമുകൻ മോനച്ചന് അവളെഴുതിയ കത്ത് ആരും കാണാതിരിക്കാൻ ലൈബ്രറി ബുക്കിനകത്തൊളിപ്പിക്കുകയും അത് ഓർമയില്ലാതെ ബുക്ക് കൊണ്ട് വന്ന് റിട്ടേൺ ചെയുകയും ചെയ്ത അവളുടെ പ്രവർത്തിയെ അബദ്ധം എന്നല്ല പറയേണ്ടതെന്ന് എനിക്കറിയാം. പിന്നെ അനുയോജ്യമായ വാക്കുപയോഗിക്കാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല...
എന്തായാലും കൂട്ടുകാർക്ക് വേണ്ടി എന്ത് റിസ്കും എടുക്കാൻ തയ്യാറുള്ള ഈ എന്നോടല്ലാതെ അവളിത് മറ്റാരോട് പറയാൻ? വേറെ ആരേലും എടുക്കുന്നേന് മുന്നേ ആ കത്ത് ഞാനവൾക്ക് എടുത്ത് കൊടുക്കണം. പക്ഷെ ഈ ഒര് കാര്യത്തിനെന്റെ കൂടെ വരാൻ ഒരൊറ്റയെണ്ണത്തിന് ധൈര്യം പോരാ....
അങ്ങനെയാണ് പള്ളി സെമിത്തേരി പോലെ വിശാലവും, വിജനവുമായിക്കിടക്കുന്ന ലൈബ്രറിയിൽ ഞാൻ തനിയെ എത്തിയത്...
ഞാൻ ഏറ്റെടുത്ത ദൗത്യം ഭംഗിയായി നിർവഹിച്ച ചാരിതാർഥ്യത്തോടെ പുറത്തേക്കിറങ്ങുമ്പോഴാണ് അവൻ എനിക്കെതിരെ വന്നത്. കത്ത് ഒളിപ്പിക്കാൻ പെട്ടെന്നൊരു ബുദ്ധിയും തെളിയാത്തത് കൊണ്ട് അത് വേഗം ഉടുപ്പിനകത്തേക്കിടാനാണ് തോന്നിയത്.
ദഹിപ്പിക്കുന്ന നോട്ടത്തോടെ ഒന്നും മിണ്ടാതെ കടന്ന് പോവുമെന്ന് ഞാനാശ്വസിച്ചെങ്കിലും അതല്ല സംഭവിച്ചത്.
എന്റെ അടുത്തെത്തിയതും അവൻ നിന്നു. പിന്നെ അടിമുടി നോക്കിക്കൊണ്ടൊരു ചോദ്യം... ഇന്നെന്താ ഫൂലൻദേവി ഒറ്റയ്ക്ക്? തോഴിമാരോന്നുമില്ലേ?
ആരാണ് ഈ ഫൂലൻദേവി? എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്? പക്ഷെ ചോദിച്ചില്ല. വല്ല അബദ്ധവുമായാലോ? തത്കാലം മൗനമവലംബിച്ചു.
എന്താടീ നിന്റെ നാക്കിറങ്ങിപ്പോയോ? അന്ന് വല്യ ഡയലോഗാരുന്നല്ലോ?
ആളിത്തിരി ചൂടിലാ തത്കാലം മൗനമവലംബിക്കാം. എന്റെ മനസങ്ങനെയാണ് പറഞ്ഞത്.
ആളിത്തിരി ചൂടിലാ തത്കാലം മൗനമവലംബിക്കാം. എന്റെ മനസങ്ങനെയാണ് പറഞ്ഞത്.
നീയെന്താടീ കരുതിയത്? ഞാനാരാണെന്നറിയോടി നിനക്ക്?
ഞാൻ പെട്ടന്ന് ഇല്ലായെന്ന് തലവെട്ടിച്ച് കാണിച്ചു. ആള് ചെറുതായൊന്ന് ചമ്മിയെന്ന് തോന്നി. എനിക്കാണേൽ അത് കണ്ടിട്ട് ചിരി അടക്കാനും മേലാ...
ഞാൻ പെട്ടന്ന് ഇല്ലായെന്ന് തലവെട്ടിച്ച് കാണിച്ചു. ആള് ചെറുതായൊന്ന് ചമ്മിയെന്ന് തോന്നി. എനിക്കാണേൽ അത് കണ്ടിട്ട് ചിരി അടക്കാനും മേലാ...
എന്താടീ നിനക്കൊരു ചിരി?
അതെന്നാ എനിക്ക് ചിരിക്കാനും പാടില്ലേ?
അതെന്നാ എനിക്ക് ചിരിക്കാനും പാടില്ലേ?
ഇയാളാരുവാ?
ഇത്രയൊക്കെയേ എനിക്ക് മിണ്ടാതിരിക്കാനോക്കത്തുള്ളൂ...
ഇത്രയൊക്കെയേ എനിക്ക് മിണ്ടാതിരിക്കാനോക്കത്തുള്ളൂ...
ഞാനാരാണെന്ന് നിനക്ക് കാണണോടി.... നീയെന്താടീ കരുതിയത്? നിന്റെ ഡയലോഗ് കേട്ടിട്ടാ ഞാനന്ന് മിണ്ടാതിരുന്നതെന്നോ? അന്നത്തെ നിന്റെ പറച്ചിലിന് എങ്കി അതങ്ങ് തന്നേക്ക് മോളേ ന്ന് പറയാനറിയാമ്മേലാഞ്ഞിട്ടല്ല. ഞാനങ്ങനെ പറഞ്ഞാലൊള്ള നിന്റെ അവസ്ഥ നീയാലോചിച്ച് നോക്കിയോടീ... പെണ്ണായിപ്പോയി. ഇല്ലേൽ കാണാരുന്നു?
ദഹിപ്പിക്കുന്ന ഒര് നോട്ടത്തോടെ അവൻ തിരിഞ്ഞു. പിന്നെ പെട്ടെന്നെന്തോ ഓർമ വന്നത് പോലെ തിരിഞ്ഞു
ആഹ്... പിന്നേയ് ഒരു കാര്യം പറയാൻ മറന്നു. അത് വല്ല ലവ് ലെറ്ററുമാണേൽ ഒന്നൂടെ എഴുതിയേക്ക് ചുളുങ്ങി ചുളുങ്ങിമടങ്ങിയ പരുവത്തിൽ ഇനി അതൊരാൾക് കൊടുക്കാൻ കൊള്ളാവോ? ഇപ്പോ മുഖത്ത് ഗൗരവത്തിന് ഗൗരവത്തിന് പകരം ഒരു കുസൃതിച്ചിരി... അവൻ പെട്ടെന്ന് തിരികെ നടന്നു.

അയ്യേ നാണക്കേട്.... അത് കണ്ടാരുന്നോ? ഛെ... ഞാൻ നാണംകെട്ടോ....
ഒന്നും മിണ്ടാനാവാതെ ഞാൻ നിൽക്കുന്നത് ആദ്യമായിട്ടാണ്.....
ഒന്നും മിണ്ടാനാവാതെ ഞാൻ നിൽക്കുന്നത് ആദ്യമായിട്ടാണ്.....
എന്നായാലും അന്നത്തെ എന്റെ സമാധാനം പോയി... ഇതിനൊക്കെ കാരണം ആ ശാലിനിയാണ് . അവളും അവളുടെ ഒര് കത്തും. ഈ മൈലും ഇന്റർനെറ്റും മൊബൈലുമൊക്കെ പെമ്പിള്ളാരെ വഴി തെറ്റിക്കാൻ ക്യു നിൽക്കുന്ന ഈ കാലത്ത് അവൾക്ക് ഈ കത്തെഴുതേണ്ട വല്ല കാര്യോം ഒണ്ടാരുന്നോ? അത് കത്തല്ല എനിക്കുള്ള കുത്തായിരുന്നു...
അന്ന് ആ കത്ത് അവൾക്ക് കൈമാറുന്നതോടപ്പം ഈ ഹെലന്റെ മാത്രം ഡിക്ഷനറിയിലുള്ള കുറെ പദങ്ങളും അവൾക്ക് സമ്മാനിച്ചു...
എങ്കിലും എനിക്ക് ഉത്തരം കിട്ടാത്ത ഒര് ചോദ്യം അവശേഷിക്കുന്നല്ലോ...
ആ.. രാണ് ഈ ഫൂലൻ ദേവി?
ആ.. രാണ് ഈ ഫൂലൻ ദേവി?
പപ്പായോട് ചോദിക്കണ്ട പ്രശ്നമാണ്. വല്യമ്മച്ചിയോട് ചോദിക്കാം. പിന്നെ ഈ ഓൾഡ് പാർട്ടീസാവുമ്പോ ഇതൊക്കെ അറിയാമായിരിക്കു. ഇതെല്ലാം കൂടെ പരിഗണിച്ചാണ് വല്യമ്മച്ചിയോട് ചോദിച്ചത്?...
വല്യമ്മച്ചീ ആരാ ഈ ഫൂലൻ ദേവി? എന്നൊരു ചോദ്യമേ ഞാൻ ചോദിച്ചുള്ളൂ... സെക്കന്റിനുള്ളിൽ വന്നു വല്യമ്മച്ചിയുടെ ഉത്തരം.
വല്യമ്മച്ചീ ആരാ ഈ ഫൂലൻ ദേവി? എന്നൊരു ചോദ്യമേ ഞാൻ ചോദിച്ചുള്ളൂ... സെക്കന്റിനുള്ളിൽ വന്നു വല്യമ്മച്ചിയുടെ ഉത്തരം.
ആഹാ... അതെന്റെ പൊന്നുമോക്ക് അറിയത്തില്ലാരുന്നോ?
അതാണ് ... നിന്റെ... അമ്മ.
അതാണ് ... നിന്റെ... അമ്മ.
കർത്താവേ... എന്നാ മറുപടിയാ... ഒര് കാര്യോമില്ലാരുന്നു...
വേറെ ആരോടേലും ചോദിച്ചാ മതിയാരുന്നു. എന്തായാലും കാര്യം മനസിലായി. വല്യമ്മച്ചി നിന്റെ അമ്മ എന്നിത്ര ഉത്സാഹത്തോടെ മറുപടി പറയണമെങ്കിൽ അതേതോ കുഴപ്പം പിടിച്ച ദേവി തന്നെ...
സംശയമെല്ലാം തീർന്നിരിക്കുന്നു. ഇനിയൊന്നും തന്നെ ബാക്കിയില്ല.

അടുത്ത ദിവസം കോളേജിൽ ചെന്നതും അവനെ കുറിച്ചന്വേഷിച്ചു...
അവന്റെ പേര് ക്രിസ്റ്റി ആൽബിൻ അലക്സ്. കൂട്ടുകാർ ആൽബിച്ചൻ എന്ന് വിളിക്കും. പെൺപിള്ളാരുടെ ആരാധനാപാത്രമാണവൻ...
അവന്റെ പേര് ക്രിസ്റ്റി ആൽബിൻ അലക്സ്. കൂട്ടുകാർ ആൽബിച്ചൻ എന്ന് വിളിക്കും. പെൺപിള്ളാരുടെ ആരാധനാപാത്രമാണവൻ...
ഓ.. ഇതിനും മാത്രം എന്തിരിക്കുന്നു? കർത്താവേ എന്നെക്കായിലും വല്യ പണി അവനും കിട്ടീട്ടുണ്ട്. അപ്പന്റേം വല്യപ്പന്റെമൊക്കെ പേര് ചേർത്തിട്ടിട്ടൊണ്ട്...
---- ----- ----- -----
ഇങ്ങനെയെല്ലാം വല്യ അല്ലലില്ലാതെ എന്റെ കോളേജ് ജീവിതം മുന്നോട്ട് പോവുകയാണ്. ഫസ്റ്റ് യെർ കഴിഞ്ഞ് ഞാൻ സെക്കന്റിയെറിലേക്ക് കടക്കുന്നു... കോളേജ് തുറന്നത് തന്നെ നല്ല തകർപ്പനൊരടിയോട് കൂടിയായിരുന്നു.
അടിക്കിടയിൽ കാമുകിയുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ഫൈനലിയെറിലൊരുത്തന്റെ ഷിർട്ടിന്റെ കോളറിൽ കയറിപ്പിടിച്ച ജോബിച്ചനെ ഉടനെ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്ന് വൈകാതെ വിവരം കിട്ടി.

അടി കാണാനുള്ള ആവേശത്തിൽ ഞങ്ങളെല്ലാരും ഓടി മാവിന്റെ ചുവട്ടിലെത്തി. തൊട്ടപ്പുറത്ത് ഗ്രൗണ്ടിലാണ് അടി... ഒര് കൂട്ടം തന്നെയുണ്ട്. ശരിക്ക് കാണാൻമേലാ... എങ്ങനെയോ തിക്കിത്തിരക്കി ഒര് വിധം മുന്നിലെത്തിയതേയുള്ളു.
പെട്ടെന്നൊരു ശബ്ദം ... എങ്കി പിന്നെ ആ അടിയുടെ ഇടയിൽ പോയി നിന്നോ.. തനിക്ക് മതിയാവോളം കാണും ചെയ്യാം... നന്നായി ആസ്വദിക്കും ചെയ്യാം... ആൽബിച്ചനാണ്.... അടി ശരിക്ക് കാണാനാവാത്തതിന്റെ വിഷമത്തിൽ നിൽക്കുമ്പഴാ
ആൾടെയൊരു......
ആൾടെയൊരു......
ഇയാളാരാ എന്റെ കാര്യത്തിലിടപെടാൻ? ഞാൻ എന്റെ സൗകര്യമ്പോലെ ചെയ്തേക്കാവേ... വല്യ ഡയലോഗ് അടിച്ച് മാറി നിൽക്കാനേ അറിയത്തൊള്ളല്ലേ...?
ആര് പറഞ്ഞു? ഞാൻ ചെറുതായിട്ടൊന്ന് കൈവെച്ചവനെ ഇപ്പോ ഹോസ്‌പിറ്റലൈസ് ചെയ്‌തേയുള്ളു...
ആര് പറഞ്ഞു? ഞാൻ ചെറുതായിട്ടൊന്ന് കൈവെച്ചവനെ ഇപ്പോ ഹോസ്‌പിറ്റലൈസ് ചെയ്‌തേയുള്ളു...
മാതാവേ... ആരെ.. ജോബിച്ചനേയോ...? ഉറക്കെ ചോദിച്ച് പോയി...
പതുക്കെ പറയെടി കന്നാലീ.. ബുദ്ധീല്ല.... ബോധോല്ല... അവൻ പിറുപിറുത്തു.
---- ---- ------ ----- -----
ദിവസോം കോളേജിൽ പോവുന്നു വരുന്നു.. എങ്കിലുമെന്റെ കർത്താവേ... ഇത്രേം നാളായിട്ട് ഒരുത്തൻ പോലും മൈൻഡ് ചെയ്യുന്നില്ലല്ലോ.... സങ്കടമുണ്ട് ട്ടോ..

ഇനി ഞാൻ വല്ല മഠത്തിലും ചേരേണ്ടി വരുവോ?? അങ്ങനെ വല്ല മോഹവുമുണ്ടെങ്കി അത് നടക്കൂല മോനേ.... ആ വെള്ളമങ്ങ് വാങ്ങി വെച്ചേരെ...
ഞാനൊക്കെ മഠത്തിൽ പോയാലുള്ള സ്ഥിതി ആരും പറഞ്ഞ് തരണ്ടല്ലോ... അങ്ങേക്ക് അറിയാവുന്നതല്ലേ...
ഞാനൊക്കെ മഠത്തിൽ പോയാലുള്ള സ്ഥിതി ആരും പറഞ്ഞ് തരണ്ടല്ലോ... അങ്ങേക്ക് അറിയാവുന്നതല്ലേ...
അവിടെ പോയാ ഒര് സിനിമ കാണാനൊക്കുവോ? പോട്ടെ.... പിള്ളേരോടൊപ്പം ക്രിക്കറ്റ് കളിക്കാനൊക്കുവോ? ഒന്ന് പാട്ട് പാടാനൊക്കുവോ? ഉറക്കെ സംസാരിക്കാനൊക്കുവോ? ഒക്കെ പോട്ടെ.... അറ്റ് ലീസ്റ്റ് ബാത്റൂമിലെങ്കിലും പാടാനൊക്കുവോ?
ഇതൊന്നുമില്ലാതെ ഹെലന് ജീവിക്കാനൊക്കുകേലാന്നു അവിടുത്തേക്കറിയാവുന്നതല്ലേ? എല്ലാം അവിടുത്തേക്കറിയാമെന്ന് അറിയാ... എങ്കിലും ഒന്ന് ഓര്മിപ്പിച്ചുന്നേയുള്ളു...
അല്ലാ ഇനീപ്പോ ഒരുത്തന് ഇഷ്ടമാണെന്ന് പറഞ്ഞു ന്ന് തന്നെ വെക്ക്.... അതിനും മാത്രം ധൈര്യമുള്ളവന്മാരൊക്കെയുണ്ടോ???
എന്റെ സ്വകാര്യ സങ്കടം ഞാൻ കർത്താവിനോട് പങ്ക് വെച്ചു.
(തുടരും....)
എന്റെ സ്വകാര്യ സങ്കടം ഞാൻ കർത്താവിനോട് പങ്ക് വെച്ചു.
(തുടരും....)
(ആമി.....)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക