Slider

" കോപ്പി ലു ബാറ്റ് "വിത്ത് അജോയ്

0
Image may contain: Jolly Chakramakkil, beard


# ജോളി_ചക്രമാക്കിൽ
നേരം വെട്ടി വെളുക്കുമ്പോൾ തന്നെ ചാടിയെണീറ്റ്... ചൂടുള്ള വാർത്തകളുമായ് വരാന്തയിൽ വന്നു കിടക്കുന്ന പത്രങ്ങളെ അവിടെ തന്നെ തണുക്കാൻ വിട്ടിട്ട് ...
ഡൈനിംഗ് റൂമിലിരുന്നു ഫെയ്സ് ബുക്ക് നിവർത്തി ,മടക്കി വച്ചിരുന്ന അജോയ് കുമാറിന്റെ അക്കൗണ്ട്..
തുറന്നു ..
ഹായ് ..ഇന്നും രവിക്കുട്ടന്റെ വികൃതികളുണ്ട്..
ചിരിയ്ക്കാൻ കണക്കാക്കി സീറ്റു ബൽറ്റു മുറുക്കി വായന ആരംഭിച്ചു ..
ചെറുചിരിയിൽ ആരംഭിച്ച ചിരി വളർന്ന് ശൈശവവും ബാല്യവുമൊക്കെ അതിവേഗം താണ്ടി.. അട്ടഹാസം വരെയെത്തി ..
മണ്ണു കപ്പാൻ നേരമായപ്പോൾ , മുറിയിലെ മൂലയിൽ സ്റ്റാൻഡിൽ വച്ചിരുന്ന,. പെട്രോൾ പമ്പിൽ സാധാരണ കാണുന്ന ഫയർ എന്ന് എഴുതി വച്ച, മണ്ണ് നിറച്ച ബക്കറ്റിൽ നിന്നും ,.ഒരു പിടി മണ്ണു എടുത്തു കപ്പാ കപ്പാന്ന് കപ്പിയ ശേഷം ..
അന്തം വിട്ട്... മൂലയിലിരുന്ന വലുതും ചെറുതുമായ ഏഴ് ,എട്ട് കുന്തങ്ങളെടുത്ത് വിഴുങ്ങിയതിനു പിന്നാലെ മേശപ്പുറത്തെ ജഗ്ഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ച്
ഒരേമ്പക്കവുമിട്ട്.. നോക്കുന്നേരം ..
അടുക്കളയിൽ കാപ്പിയിട്ടു കൊണ്ടിരുന്ന ..വാരിയെല്ല് .
വല്ലാത്തൊരു നോട്ടത്തോടെ ..
മുന്നിലേയ്ക്ക്
ഒരു കപ്പ് *കോപ്പി ലു ബാറ്റ്" വച്ച ശേഷം ഇങ്ങിനെ പറഞ്ഞു.
കോപ്പി ലുവാക്ക്.
തീർന്നു ..ഇതേയുള്ളൂ...
ചിരിയുടെ നീരുറവ വറ്റാത്ത എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി..
അകത്ത് പോയി ഫോണെടുത്ത് ആരൊടൊ ഇങ്ങിനെ പറയുന്നത്.. കേട്ടു ..
എടീ ഈയിടെയായ് ചേട്ടനെന്തോ വശപിശക് ... രാവിലെ എണീറ്റ് ഊണ് മേശയിലിരുന്ന് ..ചിരിയോട് ചിരിയാണ് .. ഇതു വരെ, ചുണ്ണാമ്പ് തേപ്പേ ഉണ്ടായിരുന്നുള്ളൂ ..
ഇത് ഇപ്പ അന്യായ അട്ടഹാസമാണ് ..
ആരേലും കാണിക്കേണ്ടി വരൂന്നാ തോന്നണത് നോക്കട്ടെ ..
ഞാൻ നമ്മുടെ മാലാഖ വൃന്ദം പ്രാർത്ഥന ഗ്രൂപ്പിൽ ഒരു പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് ഒരു മെസ്സേജ് ..ഇടട്ടെ ... നീയൊന്ന് ഷെയർ ചെയ്യണേ ... കൂട്ടത്തിൽ ആ തലയിൽ' നെല്ലിക്ക തളം വച്ച ഈമോജിയും വച്ചേരെ ...
ജീ .. ( വാരിയെല്ല് ) നീയിതൊന്ന്. വായിച്ചു നോക്ക് ടീ ..ഈ അജോയെ കൊണ്ടു തോറ്റു ..
വല്ലാതൊരു സംശയത്തോടെ 'ജി ,വാഴ കൈയ്യിലിരിക്കുന്ന കാക്ക ചെരിഞ്ഞു നോക്കുന്നതുപോലെ. പോസ്റ്റ് വായിക്കാൻ തുടങ്ങി ..
പെട്ടെന്ന് പാടത്ത് ,വെള്ളം വറ്റിക്കാൻ വച്ച ഡീസൽ പമ്പ് സ്റ്റാർട്ടാക്കിയതുപോലെ ഒരു ഒച്ച
..ത്സ്ൽസ്ച്ച് ക്ക് ത്സ്ൽസ്ച്ച് ഹുത് മും ത്സ്ൽസ്ച്ച്...
വാരിയെല്ല് തലയറഞ്ഞ് ചിരിക്കുകയാണ് ,
അതിനിടെ ഓടി പോയി മണ്ണിട്ട ബക്കറ്റിൽ കൈയ്യിട്ടപ്പോൾ അതു കാലി ..
പിന്നെ അന്തം വിട്ടു... കുന്തം തിരഞ്ഞപ്പോൾ ഒന്നു രണ്ടു തെരവ് കുന്തങ്ങൾ കൈയ്യിൽ തടഞ്ഞു അതെടുത്തു ..
വിഴുങ്ങി ജഗ്ഗീന്ന് വെള്ളവും കുടിച്ച് ...ജി .. വീണ്ടും
...ത്സ്ൽസ്ച്ച് ക്ക് ത്സ്ൽസ്ച്ച്
എന്ന് ചിരിച്ചോണ്ടിരുന്നു ...
പെട്ടെന്നാണ് പമ്പിലെ ഡീസൽ തീർന്നു പോയ പോലെ ചിരി നിന്നത് ..
അതേ.... ഈ അജോയ് കുമാറെ നമ്മളെപ്പോലെ തന്നെ പ്രേമിച്ച് കല്യാണം കഴിച്ചതായിരിക്കും
അല്ലാതെ..
ശ്യാമ കൊച്ചിനെ ഇങ്ങിനെ കളിയാക്കണ്ട കാര്യം വല്ലതുമുണ്ടോ. .. അതൊരു പാവായിരിക്കും ...
ഇനി നിങ്ങളെങ്ങാനും വല്ല പൊട്ടത്തരവും എഴുതി പിടിപ്പിച്ചാലുണ്ടല്ലോ ..
ഫേയ്സ് ഒക്കെ അരച്ച് പൾപ്പാക്കി ബുക്ക് ഉണ്ടാക്കും ... ഞാൻ നോക്കിക്കോ'...!
ആത്മാവിൽ അതീവ ഭീതിയോടെ ..
*കോപ്പി ലു ബാറ്റ്...വവ്വാല് ചപ്പി
പുറം തള്ളുന്ന കാപ്പിക്കുരു .ഞാൻ തന്നെ പെറുക്കിയെടുത്ത് പൊടിച്ചുണ്ടാക്കുന്ന ഒരു തരം കാപ്പിപ്പൊടി ... (ചുമ്മാ )
9 - Aug - 2018
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo