Slider

പടുതിരി.

0
Image may contain: 1 person, beard

ഒടുവിലായെന്നെത്തലോടിയ കാറ്റിന്റെ-
യകമേ നിൻ ഗന്ധമുണ്ടായിരുന്നു.
ചിറകറ്റ മോഹത്തിനെരിവിലെന്നോ നിന്റെ
തൂവൽത്തണുപ്പു കൊതിച്ചിരുന്നു.
ഇരുളിൽ ഞാനെന്നെത്തിരയുന്ന രാവിന്റെ
ചുവരിൽ നിൻ ചിത്രങ്ങളായിരുന്നു.
പതിയെവന്നകലുന്ന പദനിസ്വനങ്ങളിൽ-
പതിവായി നിന്നെത്തിരഞ്ഞിരുന്നു.
പടുതിരി കത്തിപ്പുകഞ്ഞു തീരുമ്പോഴു-
മിടറുന്ന പടിവാതിൽ നോക്കിനിന്നു.
അണയുന്നനേരത്തു കുതിരുവാനെങ്കിലു-
മൊരുതുള്ളിയുള്ളം കൊതിച്ചിരുന്നു.
ഒടുവിലീ മണ്ണിലേക്കലിയുന്നതിൻമുൻപെ-
യൊരുചുംബനം ഞാൻ കൊതിച്ചിരുന്നു.
പതിയെപ്പൊഴിഞ്ഞു ചെറുമഴയായ്പ്പുണരുമെ-
ന്നിനിയും നിനച്ചു മിഴി തോർത്തിടുന്നു.

By: VijuKannapuram
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo