Slider

ആദ്യ സമ്മാനം..

0

Image may contain: 1 person, beard
അമർത്തിയുള്ള കടിയിൽ ചുണ്ടിലൂടെ ഒഴുകിയിറങ്ങിയ തേൻ തുള്ളികൾക്ക് പറഞ്ഞറിയിക്കാൻ കഴിയാതത്ര മധുരത്തിന്റെ മത്ത് പിടിക്കുന്ന ഗന്ധവുമായിരുന്നു...
ആരെങ്കിലും കാണുമോ എന്ന ഭയത്താലാവണം അവളുടെ മുഖമപ്പോൾ ചുമന്നിരുന്നു
നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിയുന്നുണ്ട്
ആദ്യ പ്രണയ സമ്മാനമായിരുന്നു അത്
ഏഴാം ക്ലാസിൽ നിന്ന് എട്ടിലേക്ക് ജയിച്ച് പുതിയ സ്കൂളിൽ വെച്ചാണ് ആദ്യമായ് അവളെ കാണുത്
എട്ട് സി ... എന്ന റൂമും നോക്കി വരാന്തയിലൂടെ നടന്നു റൂമിന് മുന്നിലെത്തി
വാതിൽ തുറന്ന് കിടക്കുന്നുണ്ട്
അകത്ത് പരിചയമില്ലാത്ത ആൺകുട്ടികളും പെൺകുട്ടികളും
പുറകിലെ ഒഴിഞ്ഞ
ഡസ്കിൽ ബാഗ് വച്ച്
ബെല്ലടിക്കാൻ അര മണിക്കൂറുണ്ട് പുതിയ സ്കൂളല്ലെ
ഇത്തിരി നേരം പുറത്ത് നിന്ന് കാഴ്ച്ചകളൊക്കെ കാണാമെന്ന് വെച്ചു
പുറത്തിറങ്ങാൻ വാതിൽക്കലെത്തിയതും മുന്നിൽ ഒരു സുന്തരി കുഞ്ഞ് മാലാഖയെന്ന് തോന്നി
അവളെ കണ്ട നേരം
അവൾ
അരികിലൂടെ നടന്ന് പോവാനായ് ഞാൻ വാതിലിനോട് ചേർന്നു നിന്നു
നടന്ന് നീങ്ങവെ അവൾ ഊർന്ന് ചാടാൻ തുടങ്ങിയ തട്ടത്തിൻ അറ്റം അവളുടെ തോളിലേക്കെറിഞ്ഞതും
എന്റെ കണ്ണിൽ കൊണ്ടതും ഒരുമിച്ച്
ഒരു കൈ കൊണ്ട് ഇടത്തെ കണ്ണ് പൊത്തി ഞാൻ വലത്തെ കണ്ണാൽ അവളെ നോക്കി
അവൾക്കുള്ള ആദ്യത്തെ സൈറ്റടിക്കുള്ള കാരണം അവൾ തന്നെ ഉണ്ടാക്കി തന്നു
അവൾ മുഖം വാടി മുന്നിൽ നിൽക്കുന്നു
അയ്യോ കണ്ണ് വേദനിക്കുന്നു കണ്ണിൽ എന്തോ കുത്തും പോലെ എന്ന് ചുമ്മാ ഒരേറ് കൊടുത്തു
അവൾ ഒന്നും മിണ്ടാതെ ബാഗ് താഴെ വെച്ചു പൊത്തിപ്പിടിച്ച എന്റെ കൈ എടുത്തു മാറ്റി
കണ്ണ് തുറന്ന് നോക്കി
യൊ ചുമന്നിട്ടുണ്ട് എന്ന് പറഞ്ഞ് കണ്ണിലേക്കൊരൂത്ത്
പടച്ചോനാണെ ആ ഊത്ത് കണ്ണിലല്ല
അന്ന് കൊണ്ടതെന്റെ നെഞ്ചിലായിരുന്നു
ശാന്തമായ ആരും കാണാത്ത എന്നിലെ പ്രണയമെന്ന ഹിമാലയത്തിലെ മഞ്ഞു പോലും ആ ചുടേറ്റ് ഉരുകിയോ എന്ന് തോന്നി...
പുറത്ത് പോയില്ല ഒറ്റ കണ്ണ് പൊത്തി ബെഞ്ചിനെ ലക്ഷ്യമാക്കി നടന്നു
അവൾ മനപ്പൂർവമല്ലെങ്കിലും ഞാനിരിക്കുന്ന ബഞ്ചിന്റെ അടുത്തുള്ള ബഞ്ചിൽ സ്ഥാനമുറപ്പിച്ചു
ക്ലാസ് തുടങ്ങാനായി മാഷ് വന്നു ഓരോരുത്തരുടെ യും പേര് ചോദിച്ചു
അവൾ ഫസ്ന എന്ന് പറഞ്ഞപ്പോ വെറുതെ നെഞ്ചിനകത്ത് ഏതോ താളം കേട്ട പോലെ
മനസ് കൊണ്ട് ഞാൻ തിരിച്ചും മറിച്ചും വായിച്ചു
ഫസ്ന ഫസൽ
ഫസൽ ഫസ്ന
അയ് വാ നല്ല ചേർച്ച
പോക്കറ്റിൽ നിന്നും രണ്ട് രൂപയുടെ പുതിയ സ്റ്റിക്ക് പെൻ എടുത്തു അവളെയും എന്നെയും ചേർത്ത് എഴുതാൻ ബെഞ്ചിലേക്ക് നോക്കി
കണ്ണ് നിറഞ്ഞു
മുൻപ് ഈ സീറ്റിലിരുന്ന ഏതോ ഒരു പഹയൻ റിയാസ് ഒരു തുള്ളി സ്ഥലം ബാക്കി വെക്കാതെ എഴുതി വെച്ചിരിക്കുന്നു റിയാസ് + റിഷിത
ഒടുവിൽ മനസിൽ എഴുതി ഫസൽ + ഫസ്ന
ഡാ അന്തം വിട്ട് നിൽക്കാതെ പേര് പറയെഡൊ...
അപ്പോഴാണ് സ്വപ്ന ലോകത്തു നിന്ന് താഴെ ഇറങ്ങിയത് കുട്ടികളെല്ലാം കൂട്ടച്ചിരി
സാർ .... സൈലന്റ്
എഴുന്നേറ്റ് നിന്ന് ഫസൽ എന്ന് പറഞ്ഞ്
ഇരുന്ന നേരം അവളെ നോക്കി
എനിക്ക് തോന്നിയതാണൊ അവളുടെ നെഞ്ചിലും താളമടിച്ചോ
അവളും തിരിച്ചും മറിച്ചും മനസാൽ' എഴുതുന്നുണ്ടോ ....
എയ് തോന്നിയതാവും
മാഷ് എന്തൊക്കെയോ പറയുന്നുണ്ട് എന്റെ ചിന്ത അവള് മാത്രമായിത്തുടങ്ങി
അവളെ ഒന്നൂടെ നോക്കിയപ്പോ കണ്ണുരുട്ടി മാഷിനെ കാണിച്ചു ഞാൻ പെട്ടെന്ന് തല തിരിച്ചു
ഫസ്റ്റ് ഇന്റർവെൽ എല്ലാരും പുറത്തിറങ്ങി അവളുടെ പുറകെ ആയി ഞാനും ...
ഡി....
ഉം എന്തെയ്..
ഒരു കാര്യം പറയാനുണ്ട്
ന്താ പറയ്
പിന്നെയ് നേരത്തെ ജ് ന്റെ കണ്ണിൽ ഊതിയില്ലെ
ആ.....
അതെന്റെ കണ്ണിലല്ല ട്ടോ കൊണ്ടത് എന്റെ നെഞ്ചിലാ
ഓളൊരു ചിരിയായിരുന്നു ...
മനസിൽ പറഞ്ഞു ഏറ്റു
അവൾക്ക് തുടക്കത്തിൽ തന്നെ എന്തേലും സമ്മാനം കൊടുത്താൽ വീഴും ഉറപ്പ് എന്ത് കൊടുക്കും
പലതും ഓർത്തു വിലപിടിപ്പുള്ളത് വാങ്ങാൻ ഉള്ള പൈസയുമില്ല രണ്ട് രൂപയാണ് ആകെയുള്ളത്
പരിചയപ്പെട്ട കൂട്ടുകാരനോട് കാര്യം പറഞ്ഞ്
ഡാ ജ് വിലപിടിച്ചതൊന്നും കൊടുക്കേണ്ട ഓള് പെണ്ണല്ലെ
ഓൾക്ക് ഇഷ്ടമാവാൻ ചാൻസുള്ള സമ്മാനം ഞാൻ പറയാം ചെവിയിൽ പറഞ്ഞ്
'......
ഉച്ചയൂണിനുള്ള സമയം ഞാൻ അവളെ ഒറ്റക്കൊന്ന് കിട്ടാൻ ചാൻസ് നോക്കി നടന്നു
പൊതിച്ചോറ് കഴിച്ച് കൈ കഴുകാൻ അവൾ സ്കൂളിന് പുറത്തേക്ക് നടന്നു അവിടെയാണ് വെള്ളട്ടാങ്ക് കൂട്ടുകാരൻ കണ്ണ് കൊണ്ട് പുറകെ പോവാൻ പറഞ്ഞു....
ഉള്ള
ധൈര്യം എല്ലാം ചോർന്നു പോവുന്ന മുന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന് കരുതി അവളുടെ പുറകെ നടന്നു
ഡി ....
എന്തെയ് ഡാ ജ് കുറെ നേരമായല്ലോ.....
അന്നോടൊരു കാര്യം പറയാനുണ്ട്
പറ...
ആദ്യം ജ് കൈ കഴുകി വാ ...
ഉം ....
കൈ കഴുകി വന്ന് '
പറയ്
എനിക്ക് നിന്നെ ബയങ്കര ഇഷ്ടമായി എന്ന് പറഞ്ഞ് മുഖത്തൊരു മിന്നൽ കണ്ടു മറുപടിയവൾ പറയും മുൻപെ അവൾക്കുള്ള സമ്മാനം കൊടുത്തു....
ഒരു പൊട്ടിത്തെറിയോ ചീത്ത വിളിയോ ആണ് പ്രതീക്ഷിച്ചതെങ്കിലും അവൾക്കത് ഒത്തിരി ഇഷ്ടമായെന്ന് അവളുടെ മുഖം ചുവന്നുള്ള ചിരിയിൽ നിന്നും മനസ്സിലായി...
അവിടെ നിന്ന് തുടങ്ങി ആ പ്രണയം.
ഇന്ന് വർഷങ്ങൾക്കിപ്പുറം അവൾ എവിടെയെന്ന് പോലും അറിയില്ല
കല്യാണം കഴിഞ്ഞ് കാണും ഒരു പക്ഷെ ഒരു 10 വയസുള്ള പെൺ കുട്ടി ഉണ്ടാവും...
എന്നെങ്കിലുമൊരിക്കൽ ഫസ്നയെ കാണുമെങ്കിൽ
അവളോടൊപ്പം
മകളും കൂടെയുണ്ടെങ്കിൽ
ഫസ്നക്കന്ന് പ്രണയ സമ്മാനമായ് കൊടുത്തത് അവളുടെ മകൾക്കും അവൾക്കും വാങ്ങിക്കൊടുക്കണം
നിങ്ങൾ കരുതും പോലല്ല
അമർത്തിക്കടിച്ചാൽ ചുണ്ടിലൂടെ തേനിറ്റുവീഴുന്ന ഒരു രൂപക്കന്ന് നാലെണ്ണം കിട്ടുന്ന
"തേൻ മിഠായി " സമ്മാനം..

Fazal Richu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo