Slider

ബന്ധനം (കഥ) - പി. സുഷമ

0
Image may contain: 1 person, smiling


വാന്‍ പായുകയാണ് . അവളെയും കൊണ്ട്. അവള്‍ കണ്ണ് ചീമ്പി തുറന്നു. വീണ്ടും ക്ലോറോ ഫോമില്‍ കുതിര്‍ന്ന പഞ്ഞി അവള്‍ക്ക് നേരെ.
ഇന്നുരാത്രി തന്നെ എത്തേണ്ടതാണ് ......
വണ്ടി വിറച്ചുകൊണ്ടോടി. മുംബൈ നഗരത്തിലെ വ്യവസായ മാഗ്നറ്റിന്‍റെ കൊട്ടാര ഗേറ്റിലെത്തിയിട്ടെ അത് നിന്നുള്ളൂ. കാവല്‍ക്കാര്‍ അനുമതി നല്‍കി. സായിബിന്‍റെ അറുതിയില്ലാത്ത സന്തോഷത്തില്‍ അവരുടെ കൈയും മനവും നിറഞ്ഞു.
തിരികെ പോന്നപ്പോള്‍ അവള്‍ കൂടെ ഉണ്ടായിരുന്നില്ല......................
ഫോണില്‍ നിര്‍ത്താതെയുള്ള മണിയടി. ആരുടെതെന്ന് നോക്കാന്‍ പോലും അയാള്‍ക്ക് തോന്നിയില്ല.
നാശം.............ഇതവള്‍ ആയിരിക്കും. .......... മുംതസ്.
രാവിലെ മുതല്‍ അവളുടെ വിളി വരുന്നുണ്ട്. എടുത്തില്ല. നമ്പര്‍ സേവ് ചെയ്തത് തന്നെ എടുക്കാതിരിക്കാനാണ്. .
അവളെ മൊഴി ചൊല്ലിയിട്ട് വര്‍ഷങ്ങളേറെയായി. പരാതികളാകും പറയാനുള്ളത്. മനസ്സില്ല അവളെ കേള്‍ക്കാന്‍.............. നേരവുമില്ല...... മധുര വികാര വിചാരങ്ങള്‍ പതഞ്ഞു പൊങ്ങുകയാണ്. പുതിയ മലയാളി സൌന്ദര്യം നുകരാന്‍ മനം തുടിച്ചു. മാറിമാറിവരുന്ന കിളുന്ത് സൌന്ദര്യം അയാള്‍ക്ക് മടുക്കാത്ത ലഹരിയാണ്. മനസ്സിലെ കുളിരു കൊണ്ടയാള്‍ ശരീരമാകെ പൂശി. മണിയടിക്കായി അയാളുടെ ഈ ദൌര്‍ബല്യം മുതലാക്കുന്നവര്‍ ധാരാളം.
അവരുടെ കാണിക്കകള്‍ സ്വീകരിച്ചയാള്‍ ചിരിക്കും...............
ഹോ, പണവും പ്രശസ്തിയും ഉണ്ടായതിന്‍റെ കുഴപ്പം. നന്നാവാന്‍ സമ്മതിക്കില്ല.
ഇന്നത്തെ കാണിക്ക കണ്ട് തൃപ്തിപ്പെട്ടു. മുറിയിലെ പാലൊളി വെളിച്ചത്തില്‍ ഒരു പാവാടക്കാരി. അവളുടെ മുഖം പിടിച്ചുയര്‍ത്തി. കലങ്ങിയ കണ്ണുകളോടെ ഒരു കൊച്ചു സുന്ദരിക്കുട്ടി. അവള്‍ക്ക് മുംതസ്സിന്‍റെ മുഖം. അവളുടെ ചോന്ന ചുണ്ടുകള്‍ വിറച്ചു . ഏന്തലിലൂടെ ശബ്ദം ഒഴുകി വീണു.
ഉ................പ്പാ......
ആശ്വാസത്തിന്‍റെ തളര്‍ച്ചയില്‍ അവളാ മാറില്‍ കുഴഞ്ഞു വീണു. വെള്ളിരോമങ്ങള്‍ അവളുടെ കവിളുകളെ മുട്ടിയുരുമ്മി ആശ്വസിപ്പിച്ചു. അയാളുടെ കൈകള്‍ സ്തംഭിച്ചു, ഉടല്‍ വിറച്ചു, മുഖം ഉയര്‍ന്നു, കണ്ണുകള്‍ കൂമ്പി... ........ നെഞ്ചിനുള്ളില്‍ കിനിഞ്ഞ വാത്സല്യത്തിന്‍റെ ചുടുനീര്‍ കണ്ണുകളില്‍ നിറഞ്ഞു.
ഗദ്ഗദമായി ചിതറി....
*********************************************************
പി. സുഷമ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo