രചന അജ്മല്‍ സികെ
അതെ ഒരു ആജാനുബാഹു. വരമ്പിലൂടെ ചൂട്ട് കത്തിച്ച് ധൃതിയില്‍ നടന്നു വരുന്നു. ആ വെളിച്ചത്തിന്റെ അരികില്‍ എത്തുമ്പോഴേക്ക് തനിക്ക് തൊട്ടു പിറകില്‍ ഉച്ചത്തില്‍ കേട്ടിരുന്ന കാലടി ശബ്ദം കുറഞ്ഞു വരുന്നതും നേര്‍ത്ത് ഇല്ലാതാവന്നതും മഹി തിരിച്ചറിഞ്ഞു. ആ ബലിഷ്ഠ കരങ്ങളിലേക്ക് മഹി തളര്‍ന്ന് വീണു. ആരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും ആ കരങ്ങളില്‍ താന്‍ സുരക്ഷിതനാണെന്ന് അവന് തോന്നി. ആ കൈകളില്‍ ചാഞ്ഞു കിടന്ന് മഹി ചുറ്റിലും നോക്കി ആ സത്വത്തെ അവിടെ എവിടെയും കാണ്മാനില്ല... തുറസായ വയലില്‍ പെട്ടെന്ന് അത് എങ്ങോട്ടോണ് അപ്രത്യക്ഷമായത്. തലയിലേക്ക് എന്തോ ഇരച്ചു കയറുന്നത് പോലെ തോന്നി മഹിക്ക്.. പിന്നെ പതിയെ ബോധം മറഞ്ഞു. ഒന്നും ചോദിക്കാതെയും മിണ്ടാതെയും ആ അതികായകന്‍ മഹിയെ വാരിയെടുത്ത് ചുമലില്‍ വെച്ച് ഉറച്ച കാലടികളുമായ് വന്ന വഴിയെ തിരിച്ച് നടന്നു...
വയലിലെ ചളിയില്‍ പൂണ്ടുകിടക്കുന്ന രണ്ട് കണ്ണുകള്‍ തീജ്വാല പോലെ ജ്വലിക്കുന്നത് അവര്‍ രണ്ടു പേരും കണ്ടതേയില്ല.
.........
വയലിലെ ചളിയില്‍ പൂണ്ടുകിടക്കുന്ന രണ്ട് കണ്ണുകള്‍ തീജ്വാല പോലെ ജ്വലിക്കുന്നത് അവര്‍ രണ്ടു പേരും കണ്ടതേയില്ല.
.........
മോഹനന്‍ വൈദ്യര്‍ അക്ഷമനായി കളരിപ്പടിയില്‍ ഉലാത്തുകയാണ്. ഇടക്കിടെ പടിപ്പുര വാതില്‍ക്കലേക്ക് ആരെയോ കാത്തെന്നോണം ഉറ്റു നോക്കുന്നുണ്ട്. വാതില്‍ വലിയ ശബ്ദത്തോടെ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ വേഗം മുറ്റത്തേക്കിറങ്ങി . അതെ കുങ്കന്‍ തന്നെയാണ്. ആശ്വാസപൂര്‍വ്വം മേല്‍മുണ്ടെടുത്ത് മുഖം തുടച്ച് നെടുവീര്‍പ്പോടെ കുങ്കന്‍ തന്റെ അരികിലെത്താന്‍ കാത്തിരുന്നു. കുങ്കന്റെ ചുമലില്‍ വാടി തളര്‍ന്ന് കിടക്കുന്ന മഹിയെ റാന്തലിന്റെ വെളിച്ചത്തില്‍ വൈദ്യര്‍ കണ്ടു.
' കുങ്കാ... വേഗം കളരിപ്പുരയിലെ ധ്യാനപ്പടിയില്‍ കിടത്തിക്കോളു മഹിക്കുഞ്ഞിനെ'
വൈദ്യരുടെ നിര്‍ദ്ദേശം കേട്ട ഉടന്‍ കുങ്കന്‍ ഒരു കൊച്ചു കുഞ്ഞിനെയെന്നോണം മഹിയെ കളരിപ്പടിയില്‍ ഇറക്കി കിടത്തി വടക്ക് മൂലയിലേക്ക് മാറി നിന്നു.
പണ്ടൊരു യാത്രക്കിടെ വൈദ്യരുടെ അച്ഛന്‍ രത്‌നാകരന്‍ വൈദ്യര്‍ക്ക് കിട്ടിയതാണ് കുങ്കനെ. അന്ന് കൈക്കുഞ്ഞായിരുന്നു ഈ ആജാനു ബാഹു. ആരോ വഴിയില്‍ ഉപേക്ഷിച്ച് പോയ ആ ചോരക്കുഞ്ഞിനെ കണ്ടില്ലെന്ന മട്ടില്‍ കടന്നു പോകാന്‍ ആ സ്വാതികന് സാധിച്ചില്ല. കൂടെക്കൂട്ടി. അച്ഛന്റെ കാല ശേഷം മകന്റെ സഹായിയായ് തുടര്‍ന്നു. വയറ് നിറച്ച് ഭക്ഷണം കിട്ടിയാല്‍ പരാതിയില്ലാതെ എത്ര പണി വേണമെങ്കിലും നിര്‍ത്താതെ ചെയ്ത് തീര്‍ക്കും. അധികമൊന്നും സംസാരിക്കാത്ത മിതഭാഷിണിയും ബലശാലിയുമായ കുങ്കനെ വൈദ്യര്‍ക്ക് ഭയങ്കര കാര്യവും വിശ്വാസവുമാണ്.
മകള്‍ ശ്രീദേവി പരിഭ്രാന്തയായി തനിക്കരികിലേക്ക് ഓടി വന്ന് വഴിയില്‍ വെച്ച് മഹിയെ കണ്ടതും ഉണ്ടായ സംഭവങ്ങള്‍ വിശദീകരിച്ചപ്പോയേ മനസ്സില്‍ അപായ സൂചന മണിയടിച്ചിരുന്നു. അതു കൊണ്ടാണ് കുങ്കനെ വയലിലേക്ക് മഹിയെ തിരഞ്ഞ് പറഞ്ഞ് വിട്ടത്. പ്രതീക്ഷിച്ചത് പോലെ തന്നെ മഹിക്ക് എന്തോ അപകടം പിണഞ്ഞിരിക്കുന്നു. ദേഹം നിറയെ ചെളിപറ്റി അവിടിവിടങ്ങളിലായ് മുറിവ് വന്ന് ചോരയിറ്റി വീഴുന്ന നിലയില്‍ മഹി കളരിപ്പടിയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ വൈദ്യര്‍ക്ക് വല്ലാതെ മനസ്താപം തോന്നി.
അപ്പോഴാണ് വൈദ്യര്‍ അത് ശ്രദ്ധിച്ചത് വലത് കൈത്തണ്ടയിലെ ഉണങ്ങികരിഞ്ഞ ഒരു വലിയ മുറിപ്പാട്. ആരോ കത്തിവെച്ച് കീറിയത് പോലെ. വല്ല്യ തിരുമേനി ജപിച്ച് പൂജിച്ച്് മഹിയുടെ ശരീരത്തില്‍ സ്ഥാപിച്ച മന്ത്രത്തകിടി ആരോ പിഴുതെടുത്ത് കളഞ്ഞിരിക്കുന്നുവെന്ന് ഞെട്ടലോടെ വൈദ്യര്‍ തിരിച്ചറിഞ്ഞു. മഹിയുടെ കുഞ്ഞു നാളില്‍ രാത്രിയിലെ സ്വപ്‌നസഞ്ചാരവും മറ്റു അനിഷ്ട സംഭവങ്ങളും അധികരിച്ചപ്പോള്‍ അവന്റെ രക്ഷയക് വേണ്ടിയാണ് ആ യന്ത്രം അവന്റെ ശരീരം കീറി മുറിച്ച് സ്ഥാപിച്ചത്. മന്തിച്ച് കെട്ടിയ ചരടുകളും തകിടുകളും കാണാതാവുന്നത് പതിവായപ്പോള്‍ മറ്റു വഴികളൊന്നും കാണാതെയാണ് ശരീരം കീറി മുറിച്ച് യന്ത്രം സ്ഥാപിക്കാമെന്ന് വല്ല്യ തിരുമേനി തീരുമാനിച്ചത്. തന്റെ അച്ഛന്റെ സഹായത്തോടെ ആ യന്ത്രം സ്ഥാപിക്കുകയും ചെയ്തു. പിന്നീടിന്നു വരെ യാതൊരു അനിഷ്ട സംഭവങ്ങളും മഹിക്ക് ഉണ്ടായില്ല സ്വപ്‌നാടനവും ഇല്ലാതെയായി. ഇപ്പോളിതാ വീണ്ടും... എല്ലാം ആവര്‍ത്തിക്കുന്നു. ശരീരത്തിലെവിടെയും പൂണൂല്‍ കാണുന്നില്ലെന്നതും വൈദ്യര്‍ ശ്രദ്ധിച്ചു. എന്തായാലും വലിയ കര്‍മ്മങ്ങള്‍ക്ക് മുമ്പ് ഒരു രക്ഷാ ചരട് മന്ത്രിച്ച് കെട്ടി കൊടുകക്കണം. മരവിച്ച ജഡശരീരം പോലെ മഹിയുടെ ശരീരം തണുത്തുറഞ്ഞു കിടക്കുന്നു. കൈപ്പത്തി കൊണ്ട്. മഹിയുടെ നെഞ്ചില്‍ കൈവെച്ചതും വൈദ്യര് ആശ്ചര്യത്താല്‍ പിറകോട്ടാഞ്ഞു പോയി.
' കൃഷ്ണ കൃഷ്ണാ എന്തായിത് .. ഇങ്ങനെയും സംഭവിക്കുമോ'
വൈദ്യരുടെ പരിഭ്രാന്തിക്ക് കാരണം മറ്റൊന്നുമായിരുന്നില്ല. മഹിയുടെ ഹൃദയം മിടിക്കുന്നില്ല. കൈത്തണ്ടയില്‍ പിടിച്ച് നോക്കിയപ്പോള്‍ നാഡിയും സ്പന്ദിക്കുന്നില്ല... പക്ഷെ കൃത്തിമമായെന്നോണം ശ്വാസോച്ഛാസം തകൃതിയായ് നടക്കുന്നുണ്ട്. ഇതെന്ത് മറിമായമെന്ന് വൈദ്യര്‍ക്ക് മനസ്സിലായില്ല.
ചെറിയ രീതിയില്‍ ഞെരക്കങ്ങള്‍ മഹിയുടെ വായില്‍ നിന്ന് അപ്പോഴേക്ക് കേള്‍ക്കാനായി... മയക്കം തെളിയുകയായിരുന്നു. പതിയെ കണ്ണുകള്‍ തുറന്ന മഹി ഞെട്ടലോടെ ചാടിയെഴുന്നേറ്റ് താനെവിടെയാണെന്ന് ചിന്തിക്കുകയായിരുന്നു. തൊട്ടു മുമ്പില്‍ വൈദ്യരെ കണ്ടപ്പോള്‍ ആശ്വാസമായി അവന്. തന്റെ രക്ഷകനായിരുന്ന ആജാനുബാഹു ഒരു മൂലയില്‍ നിന്ന് എന്തോ മരുന്നരക്കുന്നു. ആ സത്വത്തിന്റെ കൈകളില്‍ നിന്ന് താന്‍ രക്ഷപ്പെട്ടുവെന്ന് മഹിക്ക അപ്പോഴും വിശ്വാസമായിരുന്നില്ല. വൈദ്യരോട് എന്തൊക്കെയോ പറയാന്‍ തുടങ്ങിയെങ്കിലും വാക്കുകള്‍ തൊണ്ടയില്‍ കെട്ടി വികൃതമായ സ്വരങ്ങള്‍ പുറത്തേക്ക് വന്നു.
' മഹി കുഞ്ഞേ... പരിഭ്രാന്തനാവാതിരിക്കു... കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു. അതു കൊണ്ടാണിങ്ങനെ... പോയി തറവാട്ട് കുളത്തില്‍ കുളിച്ച് ശുദ്ധി വരുത്തി വരൂ.. ഞാനൊരു ചരട് ജപിച്ച് തരാം എ്ല്ലാം ശരിയാവും'
വൈദ്യരുടെ വാക്കുകള്‍ അവന് ആശ്വാസമേക്കി. പിന്നെ പതിയെ അടിവെച്ച് കുളത്തിലേക്ക് നടന്നു. വൈദ്യര്‍ മഠത്തിന്റെ വടക്കു വശത്തായാണ് കുളം സ്ഥിതി ചെയ്തിരുന്നത്. പണ്ട് കുട്ടിക്കാലത്ത് വൈദ്യം പടിക്കാന്‍ വന്നപ്പോള്‍ ഒരുപാട് തവണ താനാ കുളത്തില്‍ നീന്തി തുടിച്ചിട്ടുണ്ട്.
കുളപ്പുരക്കകത്ത കയറിയപ്പോള്‍ ശരീരമാകെ തണുപ്പടിച്ചു കയറുന്നുണ്ടായിരുന്നു. നിശ്ചലമായി കിടക്കുന്ന കണ്ണാടിക്കുളത്തില്‍ പൂര്‍ണ്ണ ചന്ദ്രന്റെ പ്രതിബിംബം കണ്ടോണ്ടിരിക്കുവാന്‍ നല്ല ചന്തം. ഈ തണുപ്പത്ത് വെള്ളത്തിലേക്കിറങ്ങാന്‍ വല്ലാത്ത മടി.... പക്ഷെ ശരീരമാസകലം പറ്റിപ്പിടിച്ചിരിക്കുന്ന ചളി കഴുകി കളഞ്ഞ് ശുദ്ധി വരുത്താതെ രക്ഷയില്ല. തന്റെ തൊട്ടു പിറകില്‍ ഏതോ നിഴല്‍ രൂപം നില്‍ക്കുന്നത് പോലെ തോന്നി അവന്. പക്ഷെ തിരിഞ്ഞ് നോക്കിയപ്പോള്‍ ആരെയും കാണാനില്ല.. പക്ഷെ ആ കുളപ്പുരയില്‍ തന്നെ കൂടാതെ ആരോ ഉണ്ടെന്ന് അന്തരംഗം മന്തിക്കുന്നുണ്ടായിരുന്നു. കുറച്ച് മുമ്പ് താനാ ഭീകര സത്വത്തെ ആദ്യമായി കണ്ടത് ഇതു പോലെ വെള്ളക്കെട്ടില്‍ നിന്ന് കയറി വരുന്നതായിരുന്നു..അവന്‍ ഞെട്ടലോടെ ഓര്‍ത്തു. വീണ്ടും ഭയത്തിന്റെ വെള്ളിടി ശരീരമാകെ പടര്‍ന്നു.
പിന്തിരിഞ്ഞ് നടക്കാനൊരുങ്ങവെയാണ് അത് സംഭവിച്ചത്.
പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ഏതോ കൈകള്‍ അവനെ പിറകില്‍ നിന്ന് കുളത്തിലേക്ക് തള്ളിയിട്ടു.
ഒരു ആര്‍ത്തനാദത്തോടെ കുളത്തിലേക്ക് അവന്‍ മൂക്കുകുത്തി വീണു... ഉച്ചത്തില്‍ അലറി വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... ആ കളപ്പുരക്കകത് മാത്രം ആ നിലവിളി ശബ്ദം പ്രതിധ്വനിച്ചു. നീന്തി കരക്കു കയറാന്‍ ശ്രമിച്ച അവന്റെ കാലുകളെ ആരോ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു... എത്ര കൈകാലുകളിട്ടടിച്ചിട്ടും... അവന്‍ കുളത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയി... വെള്ളം ആകെ ഇളകി മറിഞ്ഞു... ഉപരിതലത്തില്‍ കുമിളകള്‍ വന്നു നിറഞ്ഞു. പിന്നെ പതിയെ എല്ലാം ശാന്തമായി......
പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ ഏതോ കൈകള്‍ അവനെ പിറകില്‍ നിന്ന് കുളത്തിലേക്ക് തള്ളിയിട്ടു.
ഒരു ആര്‍ത്തനാദത്തോടെ കുളത്തിലേക്ക് അവന്‍ മൂക്കുകുത്തി വീണു... ഉച്ചത്തില്‍ അലറി വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... ആ കളപ്പുരക്കകത് മാത്രം ആ നിലവിളി ശബ്ദം പ്രതിധ്വനിച്ചു. നീന്തി കരക്കു കയറാന്‍ ശ്രമിച്ച അവന്റെ കാലുകളെ ആരോ വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചു... എത്ര കൈകാലുകളിട്ടടിച്ചിട്ടും... അവന്‍ കുളത്തിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയി... വെള്ളം ആകെ ഇളകി മറിഞ്ഞു... ഉപരിതലത്തില്‍ കുമിളകള്‍ വന്നു നിറഞ്ഞു. പിന്നെ പതിയെ എല്ലാം ശാന്തമായി......
തുടരും
അടുത്ത അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക