Slider

കഥ : ഗൈനക് വാര്‍ഡിലെ പെണ്‍കുട്ടി

0
കഥ : ഗൈനക് വാര്‍ഡിലെ പെണ്‍കുട്ടി
രചന : അജ്മല്‍.സി.കെ
(Inspirated by real incident)
'ഞാന്‍ ഭാഗ്യം കെട്ടവളാണ്.. ചേട്ടന് ഒരു കുഞ്ഞിനെ തരാന്‍ ഇത്തവണയും
എനിക്കായില്ലല്ലോ...'
ദാസന്റെ കൈപിടിച്ചവള്‍ വിതുമ്പി. മനോ വിഷമം
ഉള്ളിലൊതുക്കി അയാള്‍ അവളെ പലതും പറഞ്ഞ് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
ദാസന്റേയും മാലതിയുടേയും വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമാകുന്നു.
ഇതിനിടയ്ക്ക് 2 തവണ മാലതി ഗര്‍ഭിണിയായെങ്കിലും മാസം തികയും മുമ്പേ
അവയൊക്കെ ഓരോരോ കാരണങ്ങളായ് അലസിപ്പോയി. ഇത് മൂന്നാമത്തെ തവണയാണ്. ഇത്തവണ
അവര്‍ക്കൊരു പെണ്‍കുഞ്ഞ് ജനിച്ചു. പക്ഷെ ആ കുഞ്ഞിന് ആയുസ്സ് 15 മിനുട്ട്
മാത്രമായിരുന്നു.
" മാലതിക്ക് ഇനിയൊരിക്കലും ഗര്‍ഭം ധരിക്കാനും
അമ്മയാവാനുമാകില്ല"
ഡോക്ടര്‍ വിധിയെഴുതിയതോടെ രണ്ടു പേരും ശരിക്ക് തളര്‍ന്നു പോയി.
'ദാസേട്ടാ ഒരു ഇഞ്ചക്ഷനെടുക്കാനുണ്ട് ഒരല്‍പം മാറി നില്‍ക്കുമോ... '
വീണയുടെ അപേക്ഷ കേട്ടാണ് അയാൾ ആലോചനയില്‍ നിന്ന് ഉണര്‍ന്നത്. അടുത്ത
വീട്ടിലെ കുട്ടിയാണ് വീണ. ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി
ചെയ്യുന്നു. അവള്‍ ഇടക്കിടെ വരുന്നത് രണ്ട് പേര്‍ക്കും ഒരാശ്വാസമാണ്. ആശ്വാസ വചനങ്ങള്‍ ചൊരിയാന്‍ അവള്‍ക്ക് പ്രത്യേകം മിടുക്കാണ്. അതു
കൊണ്ടാവാം നേഴ്‌സ്മാരെ മാലാഖമാര്‍ എന്നു വിളിക്കുന്നത് അയ്യാള്‍
മനസ്സിലോര്‍ത്തു.
ഇഞ്ചക്ഷനെടുത്ത് വീണ ജോലിത്തിരക്കുകകളിലേക്കും മാലതി
നീണ്ട ഉറക്കത്തിലേക്കും അയാള്‍ ആലോചനകളിലേക്കും ഊളിയിട്ടു.
ഇടയ്‌ക്കെപ്പോഴോ ഒരു കുഞ്ഞു ചിരി അയ്യാളുടെ ആലോചനകളെ തടയിട്ടു.
വാര്‍ഡില്‍ രണ്ട് ബെഡുകള്‍ക്കപ്പുറം ബെഡില്‍ ദുഖം തളം കെട്ടി
നില്‍ക്കുന്ന മുഖവുമായി ഒരമ്മയും 4 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയും
ഇരിക്കുന്നത് അയാള്‍ കണ്ടു.
വീണ എന്തോ പറഞ്ഞപ്പോള്‍ അവള്‍ പൊട്ടി
പൊട്ടി ചിരിക്കുന്നു. ആ നിഷ്‌കളങ്ക ചിരിയില്‍ അയാള്‍ തന്റെ ദുഖങ്ങള്‍
മറക്കുന്നതു പോലെ... വീണ പോയപ്പോള്‍ അവള്‍ കളിപ്പാട്ടങ്ങളുമായ്
കളിയാരംഭിച്ചു.
"തനിക്ക് നഷ്ടപ്പെട്ട ആദ്യത്ത കണ്മണി
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ആ കുഞ്ഞിന്റെ പ്രായമുണ്ടാകുമായിരുന്നു"
അയാള്‍ നെടുവീര്‍പ്പിട്ടു. അല്ലെങ്കിലും കുഞ്ഞുങ്ങളെ കാണുമ്പോള്‍ അയ്യാള്‍ തന്റെ കാണാ കണ്മണികളെ അവരില്‍ സങ്കല്പ്പിക്കാന്‍ ശ്രമിക്കും.
റൗണ്ട്‌സ് കഴിഞ്ഞ് മടങ്ങി പോകുന്ന വീണയെ അയ്യാള്‍ മാടി വിളിച്ചു.
'വീണാ ആ കുഞ്ഞിന്റെ പേരെന്താ.. അവള്‍ടെ അമ്മക്ക് എന്താ കുഴപ്പം'
അയാള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു. അവള്‍ മറുപടി പറയാന്‍ ഒരല്‍പ്പം താമസിച്ചു.
യഥാര്‍ത്ഥത്തില്‍ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും
അവള്‍ക്കറിയില്ലായിരുന്നു.
'അത് സരയു.. അവള്‍ടെ അമ്മക്കല്ല കുഴപ്പം
അവള്‍ക്കാണ് കുഴപ്പം...'
ദാസിന് ഒന്നും മനസ്സിലായില്ല. വീണ വീണ്ടും
തുടര്‍ന്നു.. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയി ആ അമ്മ വീട്ടു ജോലിക്ക്
പോയാണ് കുടുംബം പോറ്റുന്നത്. ജോലിക്ക് പോകുന്ന വഴിക്ക് വീടിനടുത്തുള്ള
അംഗണവാടിയിലാക്കിയാണ് അമ്മ പോകാറ്... 4 മണിയാകുമ്പോള്‍ പണി കഴിഞ്ഞ് അമ്മ
തിരിച്ചെത്തും. വീട്ടില്‍ ആ കുരുന്ന് അമ്മയുടെ വരവും കാത്ത്
നില്‍ക്കുന്നുണ്ടാവും. ആ നശിച്ച ദിവസം അവരല്‍പ്പം വൈകിപ്പോയി..അമ്മ വീട്ടില്‍
എത്തിയപ്പോള്‍ സരയൂ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തപ്പെട്ട്
കൂട്ടിപ്പാവാടയില്‍ രക്തം പടര്‍ന്ന് ബോധരഹിതയായി കിടക്കുകയായിരുന്നത്രെ..
നാട്ടുകാരൊക്കെ ഓടിക്കൂടി സരയുവിനെ ഇവിടെയെത്തിച്ചു... രക്തം
നിലക്കുന്നുണ്ടായിരുന്നില്ല...
"ഇന്നേക്ക് അവളിവിടെ
എത്തിയിട്ട് 1 മാസം തികയുന്നു 2 ദിവസം കൂടി കഴിഞ്ഞാല്‍ അവള്‍ ഡിസ്ചാര്‍ജ്
ആകും. പോലീസ് പ്രതിയെ പിടികൂടി സ്വന്തം
അമ്മാവനായിരുന്നത്രെ അവളോട് ഈ അതിക്രമം കാണിച്ചത്"
ഇത്രയും പറഞ്ഞ് വീണ വേഗം തിരക്കുകളിലേക്ക് മടങ്ങി. വീണ
പോയിക്കയിഞ്ഞിട്ടും അയാള്‍ക്ക് ഞെട്ടല്‍ മാറിയിരുന്നില്ല.
"4 വയസ്സുള്ള കുഞ്ഞിനോട് ഇങ്ങനെയൊക്ക് എങ്ങനെയാണ് മനസ്സു വരുന്നത്...."
അയാള്‍ സരയുവിനെ ഒന്നു കൂടെ നോക്കി വാര്‍ഡിന് പുറത്തേക്കു നടന്നു... അയ്യാള്‍
ഭ്രാന്തനെപ്പോലെ പിറു പിറുക്കുന്നുണ്ടായിരുന്നു..
"എന്റെ ചോരയില്‍ ജനിച്ച് വിടപറഞ്ഞ പെണ്‍മണീ... നിന്റെ മരണമാണ് ശരി.. അല്ലായിരുന്നെങ്കില്‍ നീയും
സരയൂവിനെ പോലെ ഈ ലോകത്തിന്റെ തിന്മയുടെ ഇരയാകുമായിരുന്നു... ഈ
ലോകമാണ് തിന്‍മ നിന്റെ മരണമാണ് ശരി."
അപ്പോഴും ഇതൊന്നുമറിയാതെ വിഷണ്ണയായിരിക്കുന്ന അമ്മയ്ക്ക് മുമ്പില്‍ സരയൂ
കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിച്ചുല്ലസിക്കുകയയായിരുന്നു...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo