അങ്ങനെ ആയിരുന്നെങ്കിൽ..... ?
അവൾക്കു എന്നെ വലിയ ഇഷ്ടമായിരുന്നു....
ഒന്നര കൊല്ലം വിടാതെ
പിന്നാലെ നടന്നിട്ടാണ് അവളെ കൊണ്ട് ഞാനെന്റെ ഇഷ്ടം സമ്മതിച്ചെടുത്ത്...
പിന്നാലെ നടന്നിട്ടാണ് അവളെ കൊണ്ട് ഞാനെന്റെ ഇഷ്ടം സമ്മതിച്ചെടുത്ത്...
നാടും വീടും, വീട്ടുകാരും
ഒന്നോ രണ്ടോ വിരലിലെണ്ണാവുന്ന കൂട്ടുകാരും ..
മഴയും വെയിലും...
അമ്പലത്തിലെ പാട്ടും നാട്ടിലെ ഉത്സവവും...
പഠിപ്പും വീട്ടിലെ പണിയും......
അമ്പലകുളവും പുഴയും....
ആറും വയലും....
നാട് വഴികളും നാട്ടിലെ ടാക്കീസിലെ സിനിമയും....
വല്ലപ്പോഴും അതുവഴി കടന്നു പോകുന്ന ബസും...
ഇടയ്ക്കിടെ കേൾക്കുന്ന സൈക്കിൾ ബെല്ലും....,
മാത്രമുള്ള അവളുടെ ലോകത്തേക്ക് പതിയെ നടന്നു കയറുകയായിരുന്നു ഞാൻ.....
ഇതൊന്നും ശരിയല്ലായെന്നും....,
ഒരു ജന്മം മുഴുവൻ വേദനിക്കാൻ വയ്യ....,
ഒരു ജന്മം മുഴുവൻ വേദനിക്കാൻ വയ്യ....,
എന്നും പറഞ്ഞു അവൾ ഒരു പാട്
ഒഴിഞ്ഞു മാറിയിട്ടുണ്ട്...
ഒഴിഞ്ഞു മാറിയിട്ടുണ്ട്...
എന്നിട്ടും ഞാൻ അവളെ വിടാതെ പിന്തുടർന്നു...
"എന്നെ ഒന്ന് വെറുതെ വിടൂ "
എന്ന അവളുടെ വാക്കുകളും ഞാൻചെവികൊണ്ടില്ല
എനിക്കവളെ വേണമായിരുന്നു
വെറുതെ ഒരു പെണ്ണായല്ല...
എന്റെ ജീവിതമായി..
എന്റെ വിലമതിക്കാനാവാത്ത സ്വത്തായി...
എന്റെ മക്കളുടെ അമ്മയായി...
എന്റെ പ്രണയ പ്രേയസിയായി.....,
എനിക്കവളെ വേണമായിരുന്നു
എന്റെ അഷ്‌ടൈശ്വര്യങ്ങൾക്കും
പ്രതീകമായി എനിക്കവളെ വേണമായിരുന്നു
പ്രതീകമായി എനിക്കവളെ വേണമായിരുന്നു
ആരൊക്കെ എതിർത്താലും
അവളുടെ കഴുത്തിൽ താലി കെട്ടുക
എന്നത് മാത്രമായിരുന്നു
എന്റെ സ്വപ്നം...
അവളുടെ കഴുത്തിൽ താലി കെട്ടുക
എന്നത് മാത്രമായിരുന്നു
എന്റെ സ്വപ്നം...
എന്റെ പ്രണയശരമേറ്റ് മൊട്ടായിരുന്നവൾ പുഷ്പമായി വിടർന്നു....
എപ്പോഴും അവൾക്ക് ഒന്നുമാത്രമേ പറയാനുണ്ടായിരുന്നുള്ളു
"നാളത്തെ മറക്കാനാവാത്ത ഒരു ഓർമക്ക് വേണ്ടി മാത്രമായി എന്നെ ഒരിക്കലും സ്നേഹിക്കരുതെന്ന് "
അപ്പോഴെല്ലാം ഞാൻ അവളോടു പറഞ്ഞു
"കടലിലെ തിരയും ആകാശത്തിലെ നക്ഷത്രങ്ങളും നിലനില്കുന്ന
കാലത്തോളം,
കാലത്തോളം,
നിന്നെ മറന്ന് എനിക്ക് ജീവിക്കാനാവില്ലാന്ന്... "
ഞാനത് പറയുന്ന നിമിഷം
അവളുടെ കണ്ണുകൾ നക്ഷത്രഭംഗിയൊടെ
തിളങ്ങുന്നത് കാണാൻ കഴിയുന്നത്
ഒരു കാഴ്ച തന്നെയായിരുന്നു....
അവളുടെ കണ്ണുകൾ നക്ഷത്രഭംഗിയൊടെ
തിളങ്ങുന്നത് കാണാൻ കഴിയുന്നത്
ഒരു കാഴ്ച തന്നെയായിരുന്നു....
അവൾക്ക് അപ്പുറത്തേക്കുള്ള
ഒരു ജീവിതത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുകൂടിയില്ല...
ഒരു ജീവിതത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുകൂടിയില്ല...
അവളെന്നാൽ
എനിക്ക് എന്റെ ജീവിതമായിരുന്നു....!
എനിക്ക് എന്റെ ജീവിതമായിരുന്നു....!
അങ്ങനെയിരിക്കെയാണ് എന്റെ കഷ്ടകാലത്തിന് എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടുന്നത്...
എന്റെ ജന്മദോഷം എന്നല്ലാതെ എന്ത് പറയാൻ
ജോലി കിട്ടിയതും അതുവരെയുള്ള അമ്മയുടെ മുഖം പോലും മാറി
ഗവണ്മെന്റ് ജോലിയുള്ള പെണ്ണിനെ കൊണ്ട് തന്നെയേ എന്നെ കെട്ടിക്കു എന്ന വാശിയായി...
തിരുത്താൻ ഞാൻ എത്ര ശ്രമിച്ചിട്ടും
എന്റെ 'അമ്മ അതിനു തയ്യാറായില്ല
എന്റെ 'അമ്മ അതിനു തയ്യാറായില്ല
വീട്ടിൽ കല്യാണാലോചനയുടെ കൂമ്പാരം തന്നെയായിരുന്നു
ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ അച്ഛനും അമ്മയും പെങ്ങന്മാരും ഒറ്റ കെട്ടായി മുന്നേറി
എന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായി അവർക്ക് പറയാനുള്ളത്
"നിന്റെ നന്മക്കും ഭാവി സുരക്ഷക്കും വേണ്ടിയാണ് "
എന്ന് മാത്രമായിരുന്നു..
എന്ന് മാത്രമായിരുന്നു..
പക്ഷെ ഒരു പാവം പെണ്കുട്ടിയെ ചതിക്കാൻ എനിക്ക് മനസു വന്നില്ല.
എന്നാൽ എങ്ങനെ അവളെ വീട്ടിൽ കയറ്റും എന്നത് വല്യ ഒരു തലവേദനയായിരുന്നു
ഞാനവളെ വിളിച്ചിറക്കി കൊണ്ട് വന്നാൽ അമ്മയും അച്ഛനും പെങ്ങന്മാരും അവളുടെ കയ്യിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും വാങ്ങി കുടിക്കില്ലെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു
എന്തുചെയ്യും എന്ന് പിടിയില്ലാതെ ഇരിക്കുമ്പോഴാണ് ഞാൻ അവനെ കുറിച്ചോർത്തത്
എന്റെ കൂട്ടുകാരൻ നജീബ്....!
അവനു മീൻകച്ചവടമാണ്
ഞാൻ അവനെ കാണാൻ തീരുമാനിച്ചു
അവനെ കണ്ട് എന്റെ അവസ്ഥ പറഞ്ഞതും അവൻ എന്നോട് പറഞ്ഞു
"നിനക്ക് പോയി ചത്തൂടെയെന്ന് ?"
ഒരമ്മയും പെങ്ങന്മാരും,
അവരാണോടാ പുല്ലേ നിന്റെ കൂടെ കിടക്കുന്നത് ?...
ടാ നായെ...
നീ ആ പാവം പെണ്ണിനെയല്ലാതെ വേറെ ആരെയെങ്കിലും കെട്ടിയെന്നറിഞ്ഞാൽ അന്ന് മുതൽ എന്തെങ്കിലും കാര്യത്തിനു
ടാ നജീബെ ?
എന്ന് വിളിച്ചു ഈ വഴി വന്നാൽ നിന്റെ മോന്തായടിച്ചു ഞാൻ പൊട്ടിക്കും നായെ..
പിന്നെ അവളെ വിളിച്ചിറക്കികൊണ്ടു
വന്ന് കൂടെ താമസിക്കാനാണെങ്കിൽ
വന്ന് കൂടെ താമസിക്കാനാണെങ്കിൽ
ഏത് നട്ടപൊലർച്ചക്കും ഈ നജീബ് നിന്റെ കൂടെയുണ്ടാവും....
അവൻ ഫുൾ കലിപ്പിലാണ്
ഇപ്പോൾ ഞാൻ വേറെ എന്തെങ്കിലും പറഞ്ഞാൽ അടി അപ്പൊ തന്നെ വീഴുമെന്ന് എനിക്ക് മനസ്സിലായി
ഞാൻ മെല്ലെ വീട്ടിലേക്ക് മടങ്ങി
അന്ന് മുഴുവൻ ആലോചിച്ച് ഞാൻ ഒന്ന് തീരുമാനിച്ചു
രാവിലെ പെങ്ങന്മാരെ വിളിച്ചു വരുത്തി അച്ഛന്റെയും അമ്മയുടെയും മുന്നിൽ വെച്ചു ഞാനവരോട് പറഞ്ഞു
അച്ഛൻ അമ്മയെ കെട്ടുന്ന കാലത്തും ഇപ്പോഴും അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനല്ലായിരുന്നു
പിന്നെ എന്റെ പൊന്നളിയന്മാരും
സർക്കാർ ഉദ്യോഗസ്ഥർ അല്ല
സർക്കാർ ഉദ്യോഗസ്ഥർ അല്ല
ഇവരാരും സർക്കാർ ജോലിയില്ലായെന്നു പറഞ്ഞു നിങ്ങളാരെയും നോക്കാതിരുന്നിട്ടില്ല
അതുകൊണ്ട് എന്റെ ജോലി കൊണ്ട് ഞാൻ എനിക്കിഷ്ടപ്പെട്ട ഒരു പെൺ കുട്ടിയെ കൂടെ കൂട്ടാൻ തീരുമാനിച്ചു
ഇനി നിങ്ങൾ ഇതിനെല്ലാം കൂടി അവളോട് പ്രതികാരം ചെയ്യാനാണ് പരിപാടിയെങ്കിൽ ?
എനിക്ക് സർക്കാർ ജോലിയാണ് !
ഞാൻ ട്രാൻസ്ഫർ വാങ്ങി
എങ്ങോട്ടെങ്കിലും പോകും.
അമ്മയാണേ സത്യം...!
ഞാൻ ട്രാൻസ്ഫർ വാങ്ങി
എങ്ങോട്ടെങ്കിലും പോകും.
അമ്മയാണേ സത്യം...!
അതുകേട്ടതും അച്ഛൻ പെട്ടന്ന് സ്കൂട്ടായി.....
എന്റെ തീരുമാനം ശക്തമാണെന്ന് അറിഞ്ഞതോടെ അവർ തന്നെ എനിക്ക് കൂട്ട് നിന്നു
അങ്ങിനെ
ഞാൻ അവളെയങ്ങു കെട്ടി "
ഞാൻ അവളെയങ്ങു കെട്ടി "
അല്ലെങ്കിലും നിന്നനില്പിൽ നിന്ന് പെട്ടന്ന് മാറാൻ പെങ്ങന്മാരെ പോലെയുള്ള
വേറെ കൂടപിറപ്പുകൾ ഉണ്ടാവില്ലട്ടോ..
വേറെ കൂടപിറപ്പുകൾ ഉണ്ടാവില്ലട്ടോ..
അപ്പോൾ പറഞ്ഞുവന്നത് എന്താണെന്നുവെച്ചാൽ
ഒരു സുഹൃത്തിനേയോ പ്രണയിനിയെയോ നഷ്ടപ്പെടുമെന്ന് വരുമ്പോൾ അവനോ അവൾക്കോ വേണ്ടി പൊരുതുക
പത്തോ ഇരുപതോ നാല്പതോ വര്ഷം കഴിഞ്ഞും രാവിലെ ഉറക്കം ഉണരുമ്പോൾ
"അങ്ങനെ ആയിരുന്നെങ്കിൽ "
എന്ന് ചിന്തിക്കാൻ ഇട വരുത്താതെ
ദുഃഖങ്ങളെ പിന്തുടരാതെ...,
സ്നേഹത്തെ മാത്രം പിൻതുടരുക.....!
ദുഃഖങ്ങളെ പിന്തുടരാതെ...,
സ്നേഹത്തെ മാത്രം പിൻതുടരുക.....!
സർവോപരി നിങ്ങളെന്താണോ
അതിനോട് സത്യസന്ധത പുലർത്തുക....,
അതിനോട് സത്യസന്ധത പുലർത്തുക....,
നജീബിനെ പോലെ
നിങ്ങളെ നിങ്ങളായി കണ്ട്
സ്നേഹിക്കുന്നവരായി ആരെങ്കിലും ഉണ്ടാകുക തന്നെ ചെയ്യും ഉറപ്പ്.....!!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക