മനുഷ്യൻ
•••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••
"വേഗം വേഗം"...
വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ആളുകൾ ഓടുന്നത് കണ്ട് അവരുടെ പിന്നാലെ ഞാനും കൂടി..
ഞാൻ എത്തുമ്പോളേക്കും ആളുകളുടെ നിര വലിയ നീളത്തിലായിരുന്നു..

ആദ്യം കരുതിയത് ആ നിര ബീവറേജിലേക്കുള്ളതാകുമെന്നാണു
എന്നാൽ നിര തെറ്റി നിൽക്കുന്നവരെ രണ്ട് പേർ ചേർന്ന് മുട്ടൻ വടി കൊണ്ട് ഭീഷണി പെടുത്തിയും തല്ലിയും നിര കൃത്യമാക്കുന്നത് കണ്ടപ്പോ ബീവറേജല്ലെന്നും എന്തോ സൗജന്യം നൽകുന്നതിന്റെതാണെന്നും കരുതി,
എന്നാൽ നിരയിൽ നിൽക്കാൻ കൂട്ടാക്കാത്തവരെ കഴുത്തിൽ കയറിട്ട് വലിച്ചിഴച്ച് കൊണ്ട് വരുന്നത് കണ്ടപ്പോൾ ആ പ്രതീക്ഷയും തെറ്റി..

എന്താണെന്ന് മുന്നിൽ നിൽക്കുന്നവർക്കൊന്നും കൃത്യമായി അറിയില്ല... എന്താണെന്നറിയാതെ എന്റെ മനസ്സടങ്ങിയില്ല... കൊമ്പൻ മീശക്കാരനായ ഒരു നിരപാലകനോട് കാര്യമന്വേഷിച്ചു... കനത്തിലൊന്ന് നോക്കിയിട്ട് അയാൾ പറഞ്ഞു..
"ഇത് ആളുകളെ തിരിച്ചറിയാൻ ചുട്ടി കുത്തുകയാണു"
"ചുട്ടിയോ??
സംശയം ബാക്കിയായെങ്കിലും അയാളുടെ കയ്യിലെ മുട്ടൻ വടി എന്റെ സംശയത്തെ തൊണ്ടയിൽ കുരുക്കി...

നിര പിന്നിൽ നീണ്ടു പോകുകയും മുന്നിൽ കുറയാനും തുടങ്ങി..
നിരയുടെ മുന്നിലെത്തിയ ഞാൻ ഒരു വലിയ പ്രവേശന കവാടം കണ്ടു.
അതിന്റെ മുന്നിൽ മൂന്നോളം വലിയ തടിയന്മാർ ആളുകളോട് എന്തൊക്കെയോ ചോദിച്ച് തടിച്ച പുസ്തകങ്ങളിൽ കുറിച്ചെടുത്ത് ഓരോ ആളുകളെയായി ഉള്ളിലേക്ക് കടത്തി വിടുന്നുണ്ടായിരുന്നു.

ഞാനും പ്രവേശന കവാടത്തിനരികിലെത്തി.
അപ്പുറത്തെ വലിയ ഇടനാഴികൾക്ക് അഭിമുഖങ്ങളായി കുറേ മുറികൾ
ഉണ്ടായിരുന്നു.
ഓരോ മുറികളിലേക്കും ആളുകൾ കയറി പോകുന്നുണ്ടായിരുന്നു..

എന്റെ ഊഴമെത്തി..
ആ തടിച്ച പുസ്തകത്തിന്റെ താൾ മറിച്ചു..
അതിൽ ഒരു പേജ് എനിക്കവകാശപ്പെട്ടതായിരുന്നു..
എന്റെ ഉയരവും തൂക്കവും മറ്റും രേഖപ്പെടുത്തി എന്നെ അവർ ഉള്ളിലേക്ക് കൂട്ടി കൊണ്ടു പോയി...

ഒരോ മുറികൾക്ക് മുന്നിലും ഓരോ മേശയും ആളും ഉണ്ടായിരുന്നു..
ആദ്യ മുറിക്ക് മുന്നിൽ എത്തിയപ്പോ എഴുത്തുകാരൻ എന്നോട് ചോദിച്ചു..
"കൃഷ്ണന്റെ ആളാണോ??"
കുചേലന്റെ സതീർത്ഥ്യനായ കൃഷ്ണനാണോ??
ഞാൻ സംശയത്താൽ തിരിച്ച് ചോദിച്ചു??
"ഏത് കുചേലൻ"
അവർ കൈ മലർത്തി
കൂടെ വന്നയാൾ എന്നെ അടുത്ത മുറിക്ക് മുന്നിലേക്ക് നയിച്ചു..
നടത്തത്തിനിടയിൽ ജനലുകൾക്കിടയിലൂടെ കുറേ പേരെ കൃഷ്ണന്റെ വേഷം കെട്ടിക്കുന്നത് കണ്ടു... പക്ഷെ അവരിലൊന്നും ഞാൻ കൃഷ്ണനെ കണ്ടില്ല..

രണ്ടാമത്തെ മുറിക്ക് മുന്നിലെത്തിയപ്പൊ അടുത്ത ചോദ്യം
"രാമന്റെ ആളാണോ?"
"അതെ ഗാന്ധിജിയുടെ രാമന്റെ"
ഞാൻ മറുപടി കൊടുത്തു
"ഏത് ഗാന്ധി" ??
പുച്ഛത്തോടെ അയാൾ അടുത്ത മുറിക്ക് മുന്നിലേക്ക് കൈചൂണ്ടി..
ആ മുറിയുടെ ജനലിൽ കുറേ അമ്പുകളും വില്ലും തൂക്കിയിട്ടിരുന്നു..

മൂന്നാമത്തെ മുറിക്ക് മുന്നിൽ എത്തിയ എന്റെ കൈകൾ അവർ പട്ടിയെ പോലെ മണപ്പിച്ചു .. എന്താണെന്ന് ചോദിച്ചപ്പോൾ
"പശുവിന്റെ രക്തം മണക്കുന്നുണ്ടോ"
എന്ന് പരിശോധിക്കുകയാണെന്ന് മറുപടി കിട്ടി..
ആ ജനൽ പടിയിൽ കൈകളിലൂടെ രക്തം വാർന്ന് കുറേ ആളുകൾ മരണാസന്നരായി നിൽക്കുന്നുണ്ടായിരുന്നു..

അവിടെ നിന്ന് അവർ എന്നെ അടുത്ത മുറിക്ക് മുന്നിലെത്തിച്ചു..
ആ മുറിക്ക് മുന്നിൽ വച്ച് അവർ എന്നോട്
ചോദിച്ചു
"എഴുത്തുകാരനാണല്ലേ"?ഞാൻ പറഞ്ഞു "അല്ല"
"പിന്നെ കീശയിലെ പേന??"
"അത് വെറുതെ"
"എങ്കിൽ അത് അവിടെ വച്ചേക്കൂ"
മേശപ്പുറം കൈചൂണ്ടി അയാൾ പറഞ്ഞു.. ഞാൻ മടിച്ചു ...
ആ ജനലഴികളിലൂടെ ഞാൻ കണ്ടു,
തോക്ക് നെറ്റിയിൽ ചൂണ്ടി ചിലരുടെ പേന പിടിച്ച് വാങ്ങിക്കുന്നത്, പേന നൽകാൻ കൂട്ടാക്കാത്തവരുടെ നെറ്റിയിൽ ചുവന്ന പൊട്ടുകൾ, കീശയിലെ പേനയും...
ഞാൻഉം ഭയപ്പെട്ടു പേന മേശമേൽ ഊരി വച്ച് ഞാൻ മുന്നോട്ട് നീങ്ങി..
അവിടെ മുറികൾ അവസാനിച്ചു..

ഒരു മുറിയിലും കയറാൻ കൂട്ടാക്കാതിരുന്ന എന്നോട് അവർ കൂട്ടമായി ഭീഷണി സ്വരത്തിൽ ചോദിച്ചു
"ആരാണു നീ"എന്ന്
ഞാൻ പറഞ്ഞു
"മനുഷ്യൻ"
അവർ എന്നെ കളിയാക്കി പൊട്ടിച്ചിരിച്ചു
"ത്ഫൂ.... മനുഷ്യൻ"...
ശേഷം അവരെന്നെ ഒരു ഇരണ്ട മൂലയിലേക്ക് കൊണ്ടു പോയി അവിടെ നിന്ന് ഒരു വാതിലിലൂടെ അവരെന്നെ പുറത്തേക്ക് തള്ളി...

പുറത്ത് കനത്ത ഇരുട്ടായിരുന്നു.. ദിശയറിയാതെ ഞാൻ മുന്നോട്ട് നീങ്ങി ..
എന്റെ കാലുകളിൽ കുപ്പിച്ചില്ലുകളും കൂർത്ത മുള്ളുകളും തറക്കുന്നുണ്ടായിരുന്നു...

ദൂരെ ഒരു കൊച്ചു വെളിച്ചം കണ്ടു!
ആ വെളിച്ചം ലക്ഷ്യമാക്കി വേദനയിലും ഞാൻ നടന്നു ... മുന്നോട്ട്..

പെട്ടെന്ന് എന്നെ ഉണർത്തി കൊണ്ട് അലാറം അഞ്ച് അടിച്ചു..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക