ദെെവത്തിന്റെ സ്വന്തം കോളനി
കഥ
കഥ
ദേവലോകത്തെ സുന്ദരികളായ ഉർവശി-മേനക-രംഭ-തിലോത്തമമാർക്ക് ദേവസദസ്സുകളിൽ നൃത്തമാടുക മാത്രമായിരുന്നു പണി. വീരശൂരന്മാരായ ഇന്ദ്രാദി ദേവന്മാർ, ഇല്ലത്തെ അന്തർജനത്തെ തന്നെയുറങ്ങാൻ വിട്ട് സംബന്ധത്തിനു പോയിരുന്ന നമ്പൂതിരിമാരെ പോലെ, രാത്രിയും പകലും അഹല്യയെ പോലുള്ളവരെ വഞ്ചിക്കാൻ തക്കം നോക്കി ഭൂമിയിൽ ചുറ്റിനടന്നു.
ദേവാധി ദേവന്മാരായ വിഷ്ണുവും ശിവനും ഈ മാർഗ്ഗം തന്നെയാണ് തുടർന്നു പോന്നത്. പാലാഴിയിൽ പളളികൊള്ളുമീശൻ കാലു തലോടുന്ന ഭൂമിദേവിയേയും നെറ്റി തലോടുന്ന ശ്രീഭഗവതിയേയും വിട്ട് ഭൂമിയിലെ പതിനാറായിരത്തെട്ടു സുന്ദരികളുമായി ഒരേ സമയം രമിച്ചുകൊണ്ട് മായാവി എന്ന പേരു നേടി. മറ്റൊരവസരത്തിൽ ഈ മഹാവിഷ്ണു മെെഥില രജ്യത്തെ ഒരു സുന്ദരിയെ വേൾക്കുകയും അവതാരധർമ്മം പൂർണ്ണമായപ്പോൾ അവളെ കാട്ടിൽ തള്ളി സ്വർഗ്ഗം പൂവുകയും ചെയ്തു.
ദേവന്മാർ അവഗണിച്ച ദേവസ്ത്രീകൾക്ക് ,അതുകൊണ്ട്, അവരുടെ കാമനകൾ സഫലമാക്കാനും ഭൂലോകത്തെ ആശ്രയിക്കേണ്ടിവന്നു. തപസ്സു ചെയ്യുന്ന മാമുനിമാരേയും നായാട്ടിനു പോകുന്ന രാജാക്കന്മാരേയും ലാസ്യ നൃത്തംകൊണ്ട് മയക്കിയെടുത്ത് അവർ കാര്യം സാധിപ്പിച്ചു പോന്നു.അവളിലൊരുത്തി താൻ പെറ്റ പെണ്ണിനെ ശകുന്തങ്ങൾക്കിടയിൽ ഉപേക്ഷിച്ച് ഭൂമി വിട്ട കഥ പ്രസിദ്ധമാണല്ലോ.
ദേവലോകത്തെ ദേവസംഖ്യ മുപ്പത്തിമുക്കോടിയിൽ മരവിപ്പിച്ചു നിർത്താനുള്ള ഒരു തന്ത്രമായിരുന്നുവത്രെ ഇത്. അതോടൊപ്പം ഭൂലോകത്തിലെ മനുഷ്യസംഘ്യ പെറ്റുപെരുകി നിയന്ത്രണാതീതമാവുകയും ഭൂമിതൻ ഭാരം കളവതിനായിട്ട് മനുഷ്യപരിഷകൾ ദേവലോകത്തിന്റെ സഹായം അർത്ഥിക്കുകയും ചെയ്യുമെന്ന് അവർ ശരിയായി കണക്കു കൂട്ടി. മർദ്ദകരായ തങ്ങളെ രക്ഷകരായി കണ്ട് സ്തുതിപാഠം പാടാൻ അവർ ഭൂലോകവാസികളെ
ശീലിപ്പിച്ചു. ( പിൽക്കാലത്തു വന്ന ഭരണാധികാരികൾ രക്ഷക വേഷത്തിൽ പ്രജകളെ പീഡിപ്പിക്കാൻ പഠിച്ചത് ദെെവങ്ങളുടെ ഈ ചെയ്തിയിൽ നിന്നാണ്.തങ്ങളുടെ ഭരണാധികാരം ദെെവദത്തമാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരികൾ നമുക്കൊക്കെ സുപരിചിതമാണല്ലോ. തിരുവിതാങ്കൂർ രാജാവ് പദ്മനാഭദാസനായി നാടു വാണത് ഒരു പഴംകഥയല്ല)

കടലിനപ്പുറത്ത് പടിഞ്ഞാറൻ ഭൂഖണ്ഡങ്ങളെ നിയന്ത്രിക്കുന്ന പരിശുദ്ധ പിതാവും ഇതൊക്കെ തന്നെയാണ് ചെയ്തത്.
പ്രസവകാലമായപ്പോൾ ആദിമാതവിനെ പിതാശ്രീയൊടൊപ്പം പറുദീസയിൽ നിന്ന് ഭൂമിയിലേക്ക് നാടുകത്തി.പേറും വാലായ്മയും പറുദീസക്കു പറഞ്ഞതല്ല.എന്നിട്ടും സ്വർഗസ്ഥനായ പിതാവിന്റെ നാമമാണല്ലോ അവർ വാഴ്ത്തുന്നത്! ചവുട്ടി പുറത്താക്കിയിട്ടും ''അവിടുത്തെ രാജ്യം വരേണമേ '' എന്നാണല്ലോ അവർ കേണു പ്രാർത്ഥിക്കുന്നത്!

Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക