Slider

പഴയ പ്രണയം പോലെയാ നാടൻ കോഴിയും..

0
പഴയ പ്രണയം പോലെയാ നാടൻ കോഴിയും..
രണ്ടും കാണാൻ തന്നെ നല്ല ചന്തമാണ്‌..
എപ്പൊഴും കൺമുന്നിലൊക്കെ ഉണ്ടാവുമെങ്കിലും അവളോടു ഒന്നു മിണ്ടണമെങ്കിൽ കഷ്ടപ്പാടു കുറച്ചൊന്നുമല്ല..
ചിലപ്പൊ മതിലു ചാടി കാൽമുട്ട് തേഞ്ഞുരഞ്ഞും മുള്ളുവേലിക്കുരസി ചോരപൊടിഞ്ഞും ഒക്കെയാണ് ഒന്നടുത്തു കിട്ടുക..
തൊട്ടുമുന്നിലുണ്ടെലും കോഴിയേ പിടിക്കാനോടിയാലും ഇതൊക്കെ തന്നെ അവസ്ഥ..
തൊടിമുഴുവനും കൊണ്ടോടിക്കും..
പിടിക്കുമ്പോഴേക്കും പാതിജീവൻ പോയിട്ടുണ്ടാവും..
കോഴിയുടെ മാത്രല്ല പിടിക്കാനോടുന്നയാളുടെയും..
എത്രതവണ മെനക്കെട്ടാലാണ് ഒരുമ്മയൊക്കെ കിട്ടുകയന്നറിയോ..
അതുപോലാണു നാടൻ കോഴിയുടെ പൂടപറിക്കുന്നതും..
ഇത്തിരി കഷ്ടപ്പാടാണെന്നേ..
കാര്യങ്ങൾ ഇങ്ങനൊക്കെയാണെലും കഷ്ടപ്പെട്ടു നേടിയെടുത്ത ആ സ്നേഹമുണ്ടല്ലോ ജീവിതത്തിലൊരിക്കലും കൈവിട്ടു പോവില്ല..
അതുപോലെതന്നെയാ കോഴിയുടെ കാര്യവും..
ഇച്ചിരി കഷ്ടപ്പെട്ടാലും നല്ല മസാലയൊക്കെ ചേർത്തു ഒന്നു വഴറ്റിയെടുത്താൽ അല്ലെങ്കി വറുത്തെടുത്താൽ എന്റെ പൊന്നോ ആ രുചിയൊന്നു വേറെത്തന്നെയാ..
എന്നാൽ ബ്രോയിലർ ചിക്കന്റെ കാര്യമോ പുതിയ പ്രണയം പോലെയാ..
എപ്പോവേണേലും എളുപ്പത്തിൽ കിട്ടും..
പിടിക്കാനൊന്നും ഒരു കഷ്ടപ്പാടുമില്ല..
തൊട്ടാലുരിഞ്ഞു വരുന്ന പൂടപോലെ എളുപ്പത്തിലും വേഗത്തിലും ഉമ്മ മാത്രല്ല പലതും കിട്ടും..
ചിലതിനു ഉരിയാനായി പൂടപോലുമുണ്ടാവുല്ല..
എന്നിട്ടുമെന്താ കാര്യം..
എത്രതന്നെ സൂക്ഷിച്ചു പാചകം ചെയ്താലും വലിയ രുചിയൊന്നും കാണത്തില്ല..
നാടൻ കോഴിയേ ഓടിച്ചു പിടിച്ചു കറിവെച്ചോണ്ടിരുന്ന ആ ഒരു ത്രില്ലും കിട്ടുകേല..
കാൽക്കഷണം..
കോഴിക്കറി ആസ്വദിച്ചു കഴിക്കാതെ ഉപ്പുകൂടി മുളക് കൂടിയെന്നൊക്കെ പറഞ്ഞു വന്നാലും കാര്യമൊന്നുമില്ലാട്ടോ..
എനിക്കിങ്ങനൊക്കെ ഉണ്ടാക്കാനേ അറിയത്തുള്ളൂ.

rayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo