വൈഗ
ഞാൻ ഒരു സഞ്ചാരിയാണ് .നിനക്ക് അതുനന്നായി അറിയാവുന്നതല്ലേ?'"തിരക്കേറിയ നഗരത്തിലൂടെ ആദിയുടെ കാർ മെല്ലെ എന്നോണം ഒഴുകി നീങ്ങി കൊണ്ടിരുന്നു അവന്റെ ശരീരത്തിൽ നിന്ന് ഉയർന്ന ഡേവിഡ് ഓഫ് പെർഫ്യൂമിന്റെ ഗന്ധം അവൾക്കു ചുറ്റും നിറഞ്ഞു.
"അതിനെന്താ ആദി?എനിക്കും ഇഷ്ടമാണ് യാത്രകൾ ഡാഡി ഇന്ന് ചോദിച്ചു എന്താണ് തീരുമാനം എന്ന്?"
മീര അവന്റെ മുഖത്തേക്ക് ഒരു മറുപടിക്കായി കാത്തു
"മീര എനിക്ക് പ്രണയങ്ങൾമാത്രമേ ഉള്ളു പൂവിനോട്,മഴയോട്,മേഘങ്ങളോട്,സംഗീതത്തോട് സുന്ദരമായതെന്തിനോടും..അല്ലാതെ ഒരുലോകം നിന്റെ എന്നല്ല ഒരു പെണ്ണിന്റെയും മണ്ണിന്റെയും സ്വന്തമല്ല ആദി എനിക്ക് യാത്രകളാണ് ഇഷ്ടം ...പുതുമ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ ..ഇന്നുഞാൻഈ നഗരത്തിൽ നിന്ന് പോവാന് ..ഒന്നരവർഷം...മടുത്തു തുടങ്ങി ഈ നഗരം."
മീര ഒന്ന് നടുങ്ങി
"ആദി ഞാൻ കരുതി നമ്മൾ വിവാഹിതരാവും എന്ന്.."
"ഞാൻ അങ്ങനെ എപ്പോളെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ മീര/നമ്മൾ സുഹൃത്തുക്കളായിരുന്നു..നിന്റെ ആദ്യ പുരുഷനുമല്ല ഞാൻ ശരിയല്ലേ?"

മീര വിളർച്ചയോടെ മുഖം താഴ്ത്തി
"കുറ്റപ്പെടുത്തിയതല്ല അത് സ്വാഭാവികമാണ് നമ്മളൊക്കെ മനുഷ്യരല്ലേ?നിനക്ക് എവിടെയാണ് ഇറങ്ങേണ്ടത്? എനിക്ക് പോകാനുള്ള വഴി ഇതാണ് "
ഉള്ളിലെ സങ്കടത്തിന്റെ കടലിനെമറച്ചു മീര ചിരിച്ചു
"കുറ്റപ്പെടുത്തിയതല്ല അത് സ്വാഭാവികമാണ് നമ്മളൊക്കെ മനുഷ്യരല്ലേ?നിനക്ക് എവിടെയാണ് ഇറങ്ങേണ്ടത്? എനിക്ക് പോകാനുള്ള വഴി ഇതാണ് "
ഉള്ളിലെ സങ്കടത്തിന്റെ കടലിനെമറച്ചു മീര ചിരിച്ചു
"നിന്റെ അടുത്ത പുസ്തകം എന്നാണ് ഇറങ്ങുക?"
"അറിയില്ലടോ മനസ് ശൂന്യമാണ് അതിനാണ് യാത്ര ,,,"
"അറിയില്ലടോ മനസ് ശൂന്യമാണ് അതിനാണ് യാത്ര ,,,"
മീര കാറിൽ നിന്നിറങ്ങി.ഒരു കൈ വീശലിൽ ഒരു ചിരിയിൽ ആദിയിലേക്കുള്ള വാതിൽ അടഞ്ഞു
************************************************
************************************************
ആദി കേരളത്തിലേക്കായിരുന്നു വന്നത് .അമ്മയുടെ തറവാട്ടിലേക്ക് കാട് പിടിച്ചു കിടന്ന പഴയ തറവാട് ഒന്ന് വൃത്തിയാക്കിയിടണം എന്ന് അയാൾ അമ്മാവനെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു
"എത്ര നാളുണ്ടാവും?"
"കൂടിയാൽ ഒരു ആഴ്ച "അവൻചുറ്റും നോക്കി പാടശേഖരങ്ങൾക്കപ്പുറം ഒരു നാട്ടുവഴിയുണ്ട് .
"വീട്ടിൽ താമസിക്കാമായിരുന്നു കുട്ടിക്ക്..അവിടെ ഞങ്ങൾ രണ്ടു പേരല്ലേ ഉള്ളു?"
"എത്ര നാളുണ്ടാവും?"
"കൂടിയാൽ ഒരു ആഴ്ച "അവൻചുറ്റും നോക്കി പാടശേഖരങ്ങൾക്കപ്പുറം ഒരു നാട്ടുവഴിയുണ്ട് .
"വീട്ടിൽ താമസിക്കാമായിരുന്നു കുട്ടിക്ക്..അവിടെ ഞങ്ങൾ രണ്ടു പേരല്ലേ ഉള്ളു?"
"ഞാനിടയ്ക്കു വരാം"അവൻ സംഭാഷണം തുടരാൻതാല്പര്യം കാണിച്ചില്ല ..ബന്ധങ്ങളോട് അവനു എന്ന് വിരക്തി ആയിരുന്നു.ഒരു ബന്ധവും നീട്ടിക്കൊണ്ടുപോകാൻ അവൻ ഒരിക്കലും താല്പര്യം കാണിച്ചില്ല.അത് പ്രണയമാണേലും സൗഹ്രദമാണെലും..ഒരേ രീതികൾ ഒരേ സoഭാഷണശകലങ്ങൾ വേഗം മുഷിയും.
ഒരു ബഹളം കേട്ടു ആണ് അവൻ മുറ്റത്തേക്ക് വന്നത് മുറ്റം നിറയെ കുട്ടികൾ മാവിൽ കുറെ പേര് ആഞ്ഞിലി മരത്തിലും കുറെ പേര്..
പെരുവിരലിൽ നിന്നെന്തോ അരിച്ചു കയറും പോലെ.കോപം കൊണ്ട് കണ്ണ് കാണാൻ പറ്റുന്നില്ലായിരുന്നവന് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു അവൻ അവരെ ഓടിച്ചു വിട്ടു
അൽപനേരം കഴിഞ്ഞിട്ടുണ്ടാകും വാതിലിൽ ആഞ്ഞൊരു മുട്ട് .കേട്ടു ആണ് അവൻ ചെന്ന് വാതിൽ തുറന്നതു
ഒരു പെൺകുട്ടി
.മുട്ടിനു താഴെ നിൽക്കുന്ന പാവാടയും നീളൻ ടോപുമാണ് വേഷം മുടി രണ്ടായി മെടഞ്ഞു മാറിലേക്കിട്ടിരിക്കുന്നു.

"സാർ ആണോ പുതിയ താമസക്കാരൻ"?കൈകൾ മാറത്തു പിണച്ചുകെട്ടി ഗൗരവത്തിൽ ആണ് ചോദ്യം
""പുതിയ ആളല്ല ഉടമസ്ഥനാ"അവൻ മറുപടി പറഞ്ഞു
"എന്താണേലും കൊള്ളാം..കുട്ടികള് മാങ്ങാ പറിച്ചാലെന്താ ആകാശം ഇടിഞ്ഞു വീഴുമോ?ചീത്ത പറഞ്ഞു ഓടിക്കുക ചെയ്‌യുക?അങ്ങനെ ആണെങ്കിൽ അണ്ണാനും കിളികളും കൊത്താനുണ്ടല്ലോ അവറ്റകളെയും ചീത്ത പറഞ്ഞു ഓടിക്കുവോ?"
"എന്താണേലും കൊള്ളാം..കുട്ടികള് മാങ്ങാ പറിച്ചാലെന്താ ആകാശം ഇടിഞ്ഞു വീഴുമോ?ചീത്ത പറഞ്ഞു ഓടിക്കുക ചെയ്‌യുക?അങ്ങനെ ആണെങ്കിൽ അണ്ണാനും കിളികളും കൊത്താനുണ്ടല്ലോ അവറ്റകളെയും ചീത്ത പറഞ്ഞു ഓടിക്കുവോ?"
ആദിക്ക് എന്തോ ദേഷ്യം വന്നില്ല ...പകരം കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി ...അവൾ ആത് അവഗണിച്ചു ഗെയിറ്റിറകിൽ ചെന്ന് വാനര സംഘത്തെ അകത്തേക്ക് ക്ഷണിച്ചു
അവൾ "വൈഗ"
അവളുടെ കണ്ണുകളിലാണ് ആദിക്ക് ആദ്യമായി ശബ്ദം നഷ്ടപ്പെട്ടു പോയത് ഇളം തവിട്ടു കൃഷ്ണമണികൾ ഉള്ള നിറയെ പീലികൾ ഉള്ള നീണ്ടു മനോഹരമായ ആജ്ഞാശക്തി സ്ഫുരിക്കുന്നകണ്ണുകൾ
അവളുടെ കണ്ണുകളിലാണ് ആദിക്ക് ആദ്യമായി ശബ്ദം നഷ്ടപ്പെട്ടു പോയത് ഇളം തവിട്ടു കൃഷ്ണമണികൾ ഉള്ള നിറയെ പീലികൾ ഉള്ള നീണ്ടു മനോഹരമായ ആജ്ഞാശക്തി സ്ഫുരിക്കുന്നകണ്ണുകൾ
പിന്നീട് അവളെ ആദി കാണുന്നത് നെല്പാടത്തായിരുന്നു കൃഷി ഇറക്കുന്നവർക്കൊപ്പം ചെളിയും ചേറും പുതഞ്ഞു ..ആദിക്ക് വൈഗ ഒരു അത്ഭുതമായിരുന്നു ...ഇടയ്ക്കു കുട്ടികൾക്കൊപ്പം കാണാം ..ഇടയ്ക്കു ലൈബ്രറിയിൽ ഉണ്ടാവും ..ഇടയ്ക്കു സ്ത്രീകളുടെ കൂട്ടായ്മയിൽ പ്രസംഗിക്കുന്നതും കണ്ടു ..
"സാർ എഴുത്തുകാരനാണോ?"
"ഉം "ആദി ഒന്ന് മൂളി
"പേര് പക്ഷേ കേട്ടിട്ടില്ലല്ലോ "
"ഞാൻ ഇംഗ്ലീഷിലാണ് എഴുതാറു "
"അതെന്താ മലയാളം അറിയില്ലേ/
അവളുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു ...ആദി നിശബ്ദനായി..അവനു നല്ല പനിയുണ്ടായിരുന്നു..കുളത്തിലെ വെള്ളം മാറി കുളിച്ചതാവാമെന്ന്ആ വാൻ ഊഹിച്ചു
"പനി ആണോ മുഖമെന്താ വല്ലാതെ?

അവന്റെ നെറ്റിയിൽ അവൾ കൈ അമർത്തി അവൾ ഇപ്പോൾ അവന്റെ തൊട്ടു അടുത്തായിരുന്നു അവളിൽ നിന്ന് ഉയർന്ന ചന്ദന ഗന്ധം തന്റെ നില തെറ്റിച്ചു കളഞ്ഞേക്കുമെന്നു തോന്നി അവൻ വേഗം എഴുനേറ്റു സാധാരണ അത്തരം പേടിയുള്ള ഒരാൾ ആയിരുന്നില്ല ആദി പക്ഷേ വൈഗ ...ഏറ്റവും നൈര്മല്യമുള്ള ഒരു പൂവാണെന്നു അവനു തീർച്ചയുണ്ടായിരുന്നു വൈഗയെ ഒരു തമാശയക്കാൻ അവനു തോന്നിയില്ല
ചുക്ക് കാപ്പിയും ചുട്ടരച്ച ചമ്മന്തിയും കഞ്ഞിയും ഒക്കെ ആയി വൈഗ അവന്റെ പനി ദിവസങ്ങളെ ഉത്സവമാക്കി അവളുടെ നാട്ടു വർത്തമാനങ്ങൾ നിറഞ്ഞ പകലുകൾ തീരാതെ ഇരുന്നുഎങ്കിൽ എന്ന് അവൻ ചിലപ്പോളെങ്കിലും ചിന്തിച്ചു പോയി
ക്ഷേത്രത്തിൽ നിന്ന് വരികയായിരുന്നു അവർ
"ഞാൻ നാളെ പോകുകയാണ്"
"ഞാൻ നാളെ പോകുകയാണ്"
"ഇത്രപെട്ടെന്നോ എന്ന ഒരു ചോദ്യം അവളുടെ മിഴികളിൽ നിന്ന് അവൻ വായിച്ചെടുത്തു
"ഞാൻ അങ്ങനെ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല..അതാണ്"
"ഞാൻ അങ്ങനെ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല..അതാണ്"
വൈഗ മന്ദഹസിച്ചു
ഇലച്ചീന്തിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു ..പിന്നെ അവൻ തീരെ നിനച്ചിരിക്കാതെ ഒരു നിമിഷത്തിൽ ആ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
ഇലച്ചീന്തിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു ..പിന്നെ അവൻ തീരെ നിനച്ചിരിക്കാതെ ഒരു നിമിഷത്തിൽ ആ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
"എവിടെയാണെങ്കിലും സന്തോഷമായിരിക്കു "
ആദിയുടെ കണ്ണ് പെട്ടെന്ന് നിറഞ്ഞു നേർത്ത ജലകണികകളുടെ തിളക്കത്തിൽ വൈഗയുടെ രൂപം മാഞ്ഞു മാഞ്ഞില്ലാതെ ആയി.
കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് വാങ്ങിയുള്ള പ്രസംഗത്തിൽ ആദി ഇങ്ങനെ പറഞ്ഞു
"എന്റെ ഈ അവാർഡ് എന്റെ ഭാര്യക്കുള്ളതാണ് ..മലയാളത്തിൽ ആദ്യമായി എഴുതാൻ എന്നെ പ്രേരിപ്പിച്ചവൾക്ക് ...ജീവിതത്തിനു മണ്ണിന്റെ മണമുണ്ടെന്നുആദ്യമായി എനിക്ക് പറഞ്ഞു തന്നവൾക്ക്..ഒരൊറ്റ നോട്ടത്തിൽ എന്നെ കീഴ്പ്പെടുത്തിയവൾക്ക് ...ഞാൻ എന്ന സഞ്ചാരിക്ക് ഒരൊറ്റ തുരുത്തായവൾക്ക് .............. എന്റെ വൈഗയ്ക്ക് "
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക