അഭിമാനി
ഗദ്യത്തിൽ ഒരു കവിത
ഗദ്യത്തിൽ ഒരു കവിത
ഞാനൊരു പുഴുവല്ലോ,
പുഴു!
വെറും കൃമി!
പുഴു!
വെറും കൃമി!
ചൂണ്ടാണിവിരൽ വളച്ചിളക്കി കൃമി മുദ്രകാണിച്ച്,
നിസ്സാരം എന്ന് മൂക്ക് കോട്ടിക്കാട്ടി,
നിങ്ങൾ പറയുന്നത് ഞാൻ കാണുന്നുണ്ട്.
'കീടം,
വെറും കീടം.'
നിസ്സാരം എന്ന് മൂക്ക് കോട്ടിക്കാട്ടി,
നിങ്ങൾ പറയുന്നത് ഞാൻ കാണുന്നുണ്ട്.
'കീടം,
വെറും കീടം.'
ഞാൻ നുണഞ്ഞ പൂക്കൾ നിങ്ങൾ പൂജക്കെടുക്കില്ല.
ഞാൻ നക്കിയ പഴം നിങ്ങൾ തിന്നില്ല.
കീടമല്ലേ ഞാൻ, കീടം!
ഞാൻ നക്കിയ പഴം നിങ്ങൾ തിന്നില്ല.
കീടമല്ലേ ഞാൻ, കീടം!
സാരമില്ല. വംശാഭിമാനം കളഞ്ഞു കുളിക്കാത്ത
അഭിമാനിയാണ് ഞാൻ.
വിഷമുള്ള പൂക്കളും കായ്കനികളും ഞാൻ ഭക്ഷിക്കാറില്ല.
നിങ്ങളെ പോലെ എന്തു വിഷത്തിനോടും പരുത്തപ്പെടാൻ
എനിക്കാവില്ല.
അഭിമാനിയാണ് ഞാൻ.
വിഷമുള്ള പൂക്കളും കായ്കനികളും ഞാൻ ഭക്ഷിക്കാറില്ല.
നിങ്ങളെ പോലെ എന്തു വിഷത്തിനോടും പരുത്തപ്പെടാൻ
എനിക്കാവില്ല.
എന്നെ കീടനാശിനികൊണ്ട് എരിച്ചു കൊന്ന്
നിങ്ങൾ നിങ്ങളുടെ വിഷസദ്യ ആഘോഷിച്ചോളിൻ.
നിങ്ങൾ നിങ്ങളുടെ വിഷസദ്യ ആഘോഷിച്ചോളിൻ.
ശുഭം
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക