പാഠം ഒന്ന്.. സ്നേഹം
നമുക്ക് പക്ഷികൾക്ക് പഠിക്കാം
ചെറുതും വലുതുമായ വരകളിലൂടെ
ആകാശത്തെ സ്വന്തമാക്കാൻ
അവരളന്നു കൊണ്ടിരിക്കുന്നു
ചെറുതും വലുതുമായ വരകളിലൂടെ
ആകാശത്തെ സ്വന്തമാക്കാൻ
അവരളന്നു കൊണ്ടിരിക്കുന്നു
ഒരു പക്ഷിയുടെ
മാഞ്ഞതും വരയ്ക്കപ്പെടാത്തതുമായ
വരകളിലേക്ക്
നൂറു വരകളുമായി
പക്ഷികൾ എത്തുന്നു,
നമ്മുടെ കണ്ണുകളിൽ
അവരുടെ ആകാശങ്ങളെ നിറച്ച്
വെവ്വേറെ രാജ്യസംസ്ഥാപനത്തിനായി
ഒരാകാശത്തിൽ ഒരു കോടിയാകാശങ്ങളെ
അവർ അളന്നു തിരിച്ചു കൊണ്ടിരിക്കുന്നു,
ചിറകരിഞ്ഞു വീഴ്ത്താതെ,യിരിക്കും
ചില്ലകളൊടിക്കാതെ...
മാഞ്ഞതും വരയ്ക്കപ്പെടാത്തതുമായ
വരകളിലേക്ക്
നൂറു വരകളുമായി
പക്ഷികൾ എത്തുന്നു,
നമ്മുടെ കണ്ണുകളിൽ
അവരുടെ ആകാശങ്ങളെ നിറച്ച്
വെവ്വേറെ രാജ്യസംസ്ഥാപനത്തിനായി
ഒരാകാശത്തിൽ ഒരു കോടിയാകാശങ്ങളെ
അവർ അളന്നു തിരിച്ചു കൊണ്ടിരിക്കുന്നു,
ചിറകരിഞ്ഞു വീഴ്ത്താതെ,യിരിക്കും
ചില്ലകളൊടിക്കാതെ...
നമുക്ക് മൃഗങ്ങൾക്ക് പഠിക്കാം
ആരണ്യത്തിന്നകത്തളങ്ങളിൽ
ആയിരം സാമ്രാജ്യങ്ങൾ നട്ടുവളർത്തുന്ന
കാനന സ്പന്ദനങ്ങൾ.
ജഠരാഗ്നിയണയ്ക്കുവാനല്ലാതെ
ഉന്മാദത്തിനായി
ഉയിരെടുക്കാത്ത
കാനന നീതിയെ
ചൂണ്ടുവിരലാലെഴുതിയെടുക്കാം.
ആരണ്യത്തിന്നകത്തളങ്ങളിൽ
ആയിരം സാമ്രാജ്യങ്ങൾ നട്ടുവളർത്തുന്ന
കാനന സ്പന്ദനങ്ങൾ.
ജഠരാഗ്നിയണയ്ക്കുവാനല്ലാതെ
ഉന്മാദത്തിനായി
ഉയിരെടുക്കാത്ത
കാനന നീതിയെ
ചൂണ്ടുവിരലാലെഴുതിയെടുക്കാം.
മുൻ കാലുകൾ ഛേദിച്ചെറിയാൻ,
ഗർഭപാത്രങ്ങളിലഗ്നിയാളിക്കാൻ,
പറക്കലുകളെ കൂർത്ത ചുണ്ടുകളാൽ
കൊത്തിയരിഞ്ഞുകളയാൻ
പ്രതികാരത്തിൻ കലണ്ടറക്കങ്ങളിൽ
നിണമിറ്റുന്ന ശിരസ്സുകൾ മുത്താൻ,
കുലത്തിന്റെ പൊള്ളയായ സ്വത്വബോധത്തിൽ
ആത്മരതി നടത്താൻ,
ആത്മകഥകൾ രചിക്കാനില്ലാത്തയവർ
പ്രത്യയശാസ്ത്രങ്ങളെ വിഴുങ്ങിയിട്ടില്ലല്ലോ.
ഗർഭപാത്രങ്ങളിലഗ്നിയാളിക്കാൻ,
പറക്കലുകളെ കൂർത്ത ചുണ്ടുകളാൽ
കൊത്തിയരിഞ്ഞുകളയാൻ
പ്രതികാരത്തിൻ കലണ്ടറക്കങ്ങളിൽ
നിണമിറ്റുന്ന ശിരസ്സുകൾ മുത്താൻ,
കുലത്തിന്റെ പൊള്ളയായ സ്വത്വബോധത്തിൽ
ആത്മരതി നടത്താൻ,
ആത്മകഥകൾ രചിക്കാനില്ലാത്തയവർ
പ്രത്യയശാസ്ത്രങ്ങളെ വിഴുങ്ങിയിട്ടില്ലല്ലോ.
deva manohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക